ഒരു ബന്ധം നിലനിര്‍ത്താന്‍ പരസ്പര സ്‌നേഹവും വിശ്വാസവും തമ്മില്‍ മനസ്സിലാക്കാനുളള കഴിവും പ്രധാനമാണ്. ആരോഗ്യകരമായ ഒരു ബന്ധത്തിന് ആശയവിനിമയം, വിശ്വാസം, അടുപ്പം, പരസ്പര ബഹുമാനം എന്നിവ നിര്‍ണായക ഘടകങ്ങളാണ്. ബന്ധങ്ങള്‍ ജീവിക്കാനുളള ഈര്‍ജവും സംതൃപ്തിയും നല്‍കുമ്പോള്‍ അത് നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബന്ധം നിലനിര്‍ത്താന്‍ പരസ്പര സ്‌നേഹവും വിശ്വാസവും തമ്മില്‍ മനസ്സിലാക്കാനുളള കഴിവും പ്രധാനമാണ്. ആരോഗ്യകരമായ ഒരു ബന്ധത്തിന് ആശയവിനിമയം, വിശ്വാസം, അടുപ്പം, പരസ്പര ബഹുമാനം എന്നിവ നിര്‍ണായക ഘടകങ്ങളാണ്. ബന്ധങ്ങള്‍ ജീവിക്കാനുളള ഈര്‍ജവും സംതൃപ്തിയും നല്‍കുമ്പോള്‍ അത് നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിൽ പങ്കാളികള്‍ക്ക് തുല്യ ചുമതലയുണ്ട്. പങ്കാളിയുമായുളള ബന്ധം ജീവിതകാലം മുഴുവന്‍ ദൃഢവും സന്തോഷകരവുമായി മുന്നോട്ടു കൊണ്ടുപോകാന്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. 

ആശയവിനിമയം

ADVERTISEMENT

എന്തു പ്രശ്‌നമുണ്ടായാലും അത് തുറന്നു സംസാരിക്കുന്നത് പ്രശ്‌നത്തിന്റെ രൂക്ഷത കുറയ്ക്കും. പറയാതെ മനസ്സിലാക്കാന്‍ പലപ്പോഴും സാധിച്ചെന്നു വരില്ല. ഇത്തരം ഘട്ടങ്ങളില്‍ താന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളും ആവശ്യങ്ങളും പങ്കാളിയോടു തുറന്നു പറയുന്നത് അനാവശ്യ മാനസിക സംഘര്‍ഷം കുറയ്ക്കും. മാത്രമല്ല, തുറന്നുപറച്ചിലുകള്‍ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും. 

കേള്‍വിക്കാരാവാം

ആശയവിനിമയം എന്നത് ഒരു ടു-വേ പ്രക്രിയയാണ്. നിങ്ങളുടെ പങ്കാളി സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേൾക്കണം. നിങ്ങളുടെ ആശയങ്ങള്‍ അവരിലേക്ക് അടിച്ചേല്‍പ്പിക്കാതെ, അവരെന്താണ് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കണം. വളരെ വിഷമത്തോടെയോ അസ്വസ്ഥരായോ കാര്യങ്ങള്‍ പറയുമ്പോള്‍ ആശ്വസിപ്പിക്കുകയും ഒപ്പമുണ്ടെന്ന കരുതൽ നൽകുകയും വേണം.

വിശ്വാസം

ADVERTISEMENT

ഏതൊരു ബന്ധത്തിന്റെയും കാതല്‍ വിശ്വാസമാണ്. ദീര്‍ഘകാലമെടുത്ത് പരസ്പരം മനസ്സിലാക്കിയാണ് പലപ്പോഴും ആരോഗ്യകരമായ ഒരു ബന്ധം സാധ്യമാവുന്നത്. എന്നാല്‍ അത് മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിശ്വാസം വളരെ പ്രധാനമാണ്. പങ്കാളികളുമായി മാത്രമല്ല, സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഒക്കെയുള്ള ബന്ധങ്ങളിലും വിശ്വാസത്തിന് വലിയ വിലയുണ്ട്. പാലിക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക. ജോലിയെക്കുറിച്ചും മറ്റു വ്യക്തിബന്ധങ്ങളെകുറിച്ചും പങ്കാളികള്‍ പരസ്പരം അറിഞ്ഞുവയ്ക്കുന്നത് പരസ്പര വിശ്വാസം വര്‍ധിപ്പിക്കും. കുടുംബാംഗങ്ങൾക്കു സ്വന്തം കൂട്ടുകാരെ പരിചയപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കും. 

Read also: ജീവിതത്തിന്റെ ഗതി മാറ്റിയ ആ കത്ത്: അനുജ മാത്യുവിന്റെ അനുഭവക്കുറിപ്പ്

സര്‍പ്രൈസുകള്‍

സര്‍പ്രൈസുകള്‍ എപ്പോഴും മനോഹരമാണ്. വളരെ വിരസമായി പോകുന്ന ജീവിതത്തിനിടയ്ക്ക് പങ്കാളികള്‍ പരസ്പരം നല്‍കുന്ന കുഞ്ഞു സര്‍പ്രൈസുകള്‍ അവര്‍ക്കിടയിലെ സ്‌നേഹവും സന്തോഷവും തീര്‍ച്ചയായും വര്‍ധിപ്പിക്കും. സര്‍പ്രൈസുകളെന്നത് ഒരു കരുതല്‍കൂടിയാണ്. തന്നെ പങ്കാളി പരിഗണിക്കുന്നു എന്ന തോന്നലാണ് സര്‍പ്രൈസുകള്‍ ഉണ്ടാക്കുക. പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതിനു പുറമെ എന്നും ചെയ്യാത്ത കാര്യങ്ങള്‍ അപ്രതീക്ഷിതമായി ചെയ്തും സര്‍പ്രൈസുകള്‍ നല്‍കാം. ചിലപ്പോള്‍ ഒരുമിച്ച് പാചകം ചെയ്യുന്നതാകാം, അല്ലെങ്കില്‍ എവിടെയെങ്കിലും യാത്ര പോകുന്നതാകാം. 

ADVERTISEMENT

Read also: വഴിയിൽ കണ്ടുമുട്ടിയ സ്ത്രീയോടൊപ്പം യുവതിയുടെ ഡാൻസ്; 'ഹൃദയം നിറയ്ക്കുന്ന വിഡിയോ' എന്ന് ഇന്റർനെറ്റ്

തര്‍ക്കങ്ങള്‍ പരിഹരിക്കാം

തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ എപ്പോഴും പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. യോജിപ്പില്ലെങ്കിലും പങ്കാളി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും മര്യാദയോടെ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമാണ് വേണ്ടത്. ദേഷ്യം വരുമ്പോള്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുന്നതും പരസ്പരം കുറ്റപ്പെടുത്തുന്നതും ശാരീരിക ആക്രമണങ്ങള്‍ നടത്തുന്നതും പ്രശ്‌നങ്ങള്‍ ഗുരുതരമാവാനേ സഹായിക്കൂ. അതിനു പകരം വഴക്കുകളില്ലാതെ മുന്നോട്ടു പോകാന്‍ യോജിച്ച വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്.'

Content Summary: Tips to Strengthen relationship with partner