''മറ്റു മാതാപിതാക്കളെപ്പോലെയല്ല ഞാനും കരണും, ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്തും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ'' കരഞ്ഞുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത് ബോളിവുഡ് താരം ബിപാഷ ബസുവാണ്. മകളുടെ ആരോഗ്യ പ്രശ്നം തങ്ങളെ ഒരുപാട് കരയിച്ചെന്ന് ബിപാഷ ഇൻസ്റ്റഗ്രാം ലൈവിലൂടെ

''മറ്റു മാതാപിതാക്കളെപ്പോലെയല്ല ഞാനും കരണും, ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്തും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ'' കരഞ്ഞുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത് ബോളിവുഡ് താരം ബിപാഷ ബസുവാണ്. മകളുടെ ആരോഗ്യ പ്രശ്നം തങ്ങളെ ഒരുപാട് കരയിച്ചെന്ന് ബിപാഷ ഇൻസ്റ്റഗ്രാം ലൈവിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''മറ്റു മാതാപിതാക്കളെപ്പോലെയല്ല ഞാനും കരണും, ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്തും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ'' കരഞ്ഞുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത് ബോളിവുഡ് താരം ബിപാഷ ബസുവാണ്. മകളുടെ ആരോഗ്യ പ്രശ്നം തങ്ങളെ ഒരുപാട് കരയിച്ചെന്ന് ബിപാഷ ഇൻസ്റ്റഗ്രാം ലൈവിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''മറ്റു മാതാപിതാക്കളെപ്പോലെയല്ല ഞാനും കരണും, ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്തും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ'' കരഞ്ഞുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത് ബോളിവുഡ് താരം ബിപാഷ ബസുവാണ്. മകളുടെ ആരോഗ്യ പ്രശ്നം തങ്ങളെ ഒരുപാട് കരയിച്ചെന്ന് ബിപാഷ ഇൻസ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തി. 

''ജനിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു. കുട്ടികൾ വളരുന്നതനുസരിച്ച് അത് താനെ അടയും എന്നാണ് കരുതിയത്. ആദ്യത്തെ മാസം മുതൽ ഞങ്ങൾ സ്കാൻ ചെയ്യുന്നുണ്ടായിരുന്നു. മോളുടെ ഹൃദയത്തിലെ ഹോളുകളുടെ വലിപ്പം കൂടുതലായിരുന്നു. അതുകൊണ്ട് താനേ അടയാനുള്ള സാധ്യതകളും കുറവായിരുന്നു. സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ തകർന്നു പോയി.  ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു. ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ ഓപ്പൺ ഹാർട്ട് സർജറിക്ക് വിടേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഓപ്പറേഷൻ ചെയ്യാൻ മൂന്നാം മാസമാണ് നല്ലതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഒരുപാട് ഡോക്ടേഴ്സുമായി ഞാൻ സംസാരിച്ചു, ഈ കാര്യത്തെപ്പറ്റി പഠിച്ചു, അറിഞ്ഞു. അതിനു ശേഷമായിരുന്നു ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്. ബുദ്ധിമുട്ടുള്ള തീരുമാനമാണ് പക്ഷേ ഒഴിവാക്കാനാവാത്ത തീരുമാനവുമായിരുന്നു അത്.''- ഇക്കാര്യങ്ങളൊന്നും കുടുംബത്തിലെ എല്ലാവരെയും അറിയിച്ചിരുന്നില്ലെന്നും ബിപാഷ പറഞ്ഞു. 

ADVERTISEMENT

Read also: ചെറുപ്പം തോന്നിക്കാൻ സർജറി വേണ്ട, മുഖത്ത് ടേപ്പ് ഒട്ടിച്ചാൽ മതിയെന്ന് വാദം, വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ

''ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, കുഞ്ഞിനു ഇതു ആവശ്യമാണ്. പക്ഷേ കരൺ തകർന്ന് ഇരിക്കുകയായിരുന്നു. എനിക്ക് അപ്പോഴും ഉറപ്പുണ്ടായിരുന്നു, ഈ ദുരിതത്തിലൂടെയും സങ്കടത്തിലൂടെയും കടന്നുപോയാലും ഒടുവിൽ സന്തോഷത്തിലെത്തിച്ചേരും. എന്റെ കുഞ്ഞ് ആരോഗ്യത്തോടെ മടങ്ങി വരുമെന്ന് എനിക്ക് അറിയാമായിരുന്നു – ബിപാഷ പറയുന്നു.

ADVERTISEMENT

''ആറ് മണിക്കൂർ എന്റെ മകൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിലായിരുന്നു. പൊതുവിൽ കുട്ടികൾ കരയും. പക്ഷേ എന്റെ ദേവി കരഞ്ഞില്ല, അവൾ ചിരിക്കുകയായിരുന്നു. ഐസിയുവിലെ നഴ്സുമാർ പറയുന്നുണ്ടായിരുന്നു, നിങ്ങളുടെ കുഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്നുവെന്ന്. എന്റെ മകൾ ഒരു ഫൈറ്റർ ആണ്. എനിക്ക് ഇത്രയും കരുത്തയാകാൻ പറ്റുമെന്ന് ഞാൻ അറിഞ്ഞില്ല, എന്റെ കുഞ്ഞാണ് എനിക്ക് ആ ശക്തി തന്നത്.'' പൊതുവേ മനസ്സിനു ധൈര്യമുള്ള ആളാണ് ഭർത്താവെന്നും എന്നാൽ ഇത്തവണ അദ്ദേഹത്തിനു കരുത്തനായിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നും ബിപാഷ പറയുന്നു.

Read also: 'എന്നും അപ്പയുടെ നിഴലിലാണ് '; ഹൃദയം നിറയെ സ്നേഹമെന്ന് ഉമ്മൻചാണ്ടിയുടെ മകളുടെ കുറിപ്പ്

ADVERTISEMENT

''കൃത്യമായ സമയത്ത് ഞങ്ങൾക്ക് ആ തീരുമാനത്തിലെത്താൻ പറ്റിയത് നല്ല കാര്യമായിരുന്നു. മൂന്നാം മാസം തുടങ്ങി, ഒരാഴ്ച പോലും ഞങ്ങൾ കാത്തിരുന്നില്ല. അത്രയും നേരത്തെ തന്നെ അവൾക്ക് സർജറി ചെയതു. ഒരുപാട് അമ്മമാർ എനിക്കൊപ്പമുണ്ടായിരുന്നു. സർജറിക്ക് സമ്മതിക്കണമെന്നും കുഞ്ഞിനു വേണ്ടത് അതാണെന്നും എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു. തീർച്ചയായും എന്റെ കുഞ്ഞിന്റെ നെഞ്ചിൽ ഒരു മുറിപ്പാട് ഉണ്ടാകും, പക്ഷേ അത് അവളുടെ ധൈര്യത്തിനുള്ള അംഗീകാരമാണ്– ബിപാഷ പറഞ്ഞു.

മറ്റൊരു ബോളിവുഡ് താരമായ നേഹ ധൂപിയയോടൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് ഇന്റ്ർവ്യുവിലാണ് ബിപാഷ താനും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി തുറന്നു പറഞ്ഞത്. ഇപ്പോൾ മകൾ പൂർണ ആരോഗ്യവതിയാണെന്നും എല്ലാവരും സന്തോഷത്തിലാണെന്നും ബിപാഷ പറഞ്ഞു. ബിപാഷയുടെയും കരണിന്റെയും ആദ്യത്തെ കുഞ്ഞാണ് മിഷ്ടി എന്നു വിളിക്കുന്ന ദേവി ബസു സിംഗ് ഗ്രോവർ. ദേവിക്കും ബിപാഷയ്ക്കും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ. 

Read also: 50–ാം വയസ്സിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ വീടുവിറ്റു, ഇപ്പോൾ ജീവിതം 30 വയസ്സുകാരിയുടെ ലുക്കിൽ

Content Summary: Bipasha Basu shares about her daughters health condition 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT