'ഏമിക്ക് 19 വയസ്സായി. അവൾ പഠിക്കുന്നുണ്ട്, ഡ്രൈവിങ് ലൈസൻസ് കിട്ടി, അവൾ സുന്ദരിയും മിടുക്കിയുമായ യുവതിയായി വളർന്നിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമത്തിലാണ് അവൾ . ഈ 19 വർഷവും ഞാൻ നിങ്ങളെ ഓർക്കുകയും നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഞങ്ങൾക്കു തരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 'ഏമിക്ക് 19 വയസ്സായി. അവൾ പഠിക്കുന്നുണ്ട്, ഡ്രൈവിങ് ലൈസൻസ് കിട്ടി, അവൾ സുന്ദരിയും മിടുക്കിയുമായ യുവതിയായി വളർന്നിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമത്തിലാണ് അവൾ. ഈ 19 വർഷവും ഞാൻ നിങ്ങളെ ഓർക്കുകയും നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഞങ്ങൾക്കു തരുന്ന സന്തോഷത്തെപ്പറ്റി നിങ്ങളോടു പറയണമെന്ന് എനിക്കെപ്പോഴും ആഗ്രഹമുണ്ട്,' ആ കത്ത് തുടങ്ങിയത് ഇങ്ങനെയാണ്.

തന്നെ ദത്തെടുത്തതാണെന്ന് ഏമിക്ക് അറിയാമായിരുന്നു. പക്ഷേ തന്നെ പ്രസവിച്ച സ്ത്രീയ്ക്ക് അമ്മ എഴുതിയ കത്ത് വായിച്ചപ്പോൾ ഏമി തകർന്നു പോയി. കഴിഞ്ഞ ദിവസമാണ് ഏമി എന്ന യുവതി വർഷങ്ങൾക്കു മുൻപ് തന്റെ അമ്മ എഴുതിയ കത്തിന്റെ പകർപ്പ് കണ്ടെടുത്തത്. താൻ അധികം കണ്ടിട്ടില്ലാത്ത അഡോപ്ഷൻ പേപ്പറുകൾക്കിടയിലാണ് ഈ കത്ത് ഇരുന്നത്.  

ADVERTISEMENT

'ഞങ്ങൾക്ക് കുട്ടികളില്ലായിരുന്നു. അതുകൊണ്ട് ആദ്യം ഒരു ആൺകുട്ടിയെ ദത്തെടുത്തു, അവനെ ഞങ്ങൾ ടിം എന്നാണ് വിളിച്ചത്. അവനു മൂന്ന് വയസ്സായപ്പോഴാണ് ഈ സുന്ദരിയായ മകളെ ഞങ്ങൾക്ക് കിട്ടിയത്. സ്വന്തം കുഞ്ഞിനെ പിരിഞ്ഞപ്പോൾ നിങ്ങൾക്കുണ്ടായ വിഷമവും അവളെ മറ്റൊരാൾക്ക് നൽകിയ നിസ്വാർഥതയും ഞാൻ എന്നും ഓർക്കും. നിങ്ങളോടെന്നും നന്ദി ഉണ്ടായിരിക്കും. അത്രത്തോളം സന്തോഷവും അഭിമാനവും ഈ മകൾ ഞങ്ങൾക്ക് തന്നിട്ടുണ്ട്.' - അമ്മ എന്റെ പെറ്റമ്മയ്ക്ക് എഴുതിയ കത്താണ് ഇതെന്നും ഇത് വായിച്ച് ഞാൻ ആകെ തകർന്നിരിക്കുകയാണെന്നും ഏമി സമൂഹമാധ്യമത്തിൽ കുറിച്ചു. 

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

ADVERTISEMENT

അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഏമി എഴുതി: കുട്ടിക്കാലത്ത് അമ്മ എപ്പോഴും പറയുമായിരുന്നു, നീ എന്റെ വയറ്റിലല്ല ഹൃദയത്തിലാണ് ജനിച്ചത്. എന്നെയാണ് അവർക്ക് വേണ്ടിയിരുന്നതെന്ന് എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. അമ്മയൊരു മാലാഖ ആയിരുന്നെന്നും ഏമി തന്റെ കുറിപ്പിൽ പറയുന്നു.

വളരെ നല്ലൊരു സ്ത്രീയായിരുന്നു നിങ്ങളുടെ അമ്മയെന്നും ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യമെന്നും പലരും കമന്റ് ചെയ്തു. ഈ കത്ത് പോസ്റ്റ് ചെയ്തിരുന്നില്ലേ എന്ന ചോദ്യത്തിന് അന്ന് എഴുതിയ കത്തിന്റെ കോപ്പി ആണ് ഇതെന്നും ഇതിന്റെ ഒറിജിനൽ തന്നെ പ്രസവിച്ച അമ്മയുടെ കയ്യിലുണ്ടെന്നും ഏമി എഴുതി. അമ്മ എഴുതിയ മനോഹരമായ കുറിപ്പ് വായിച്ച് കണ്ണ് നിറഞ്ഞുവെന്നാണ് പലരും കമന്റ് ചെയ്തത്.  

ADVERTISEMENT

Read also: അവൾ പോയെന്നു വിശ്വസിക്കാനാവുന്നില്ല: കണ്ണീരിൽ നനഞ്ഞ ഓർമകളുമായി ആൻമരിയയുടെ കൂട്ടുകാരി

Content Summary: Heartfelt Letter wrote by adopted mother to biological mother