അച്ഛന്മാർ പലപ്പോഴും മക്കൾക്ക് റോൾ മോഡലാണ്. മിക്കവർക്കും, ഒരു കുട്ടിയുടെ ഫാന്റസികൾക്കു പുറത്തുള്ള ലോകത്തിലേക്ക് അവരെ നയിക്കുന്ന ആളുകളായി പിതാവ് മാറുന്നു. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലുള്ള ഈ യുവതിയും റോൾ മോഡലാക്കിയത് തന്റെ അച്ഛനെ തന്നെയായിരുന്നു. പലപ്പോഴും സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാതെ പോകുമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛന്മാർ പലപ്പോഴും മക്കൾക്ക് റോൾ മോഡലാണ്. മിക്കവർക്കും, ഒരു കുട്ടിയുടെ ഫാന്റസികൾക്കു പുറത്തുള്ള ലോകത്തിലേക്ക് അവരെ നയിക്കുന്ന വ്യക്തിയായി പിതാവ് മാറാറുണ്ട്. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലുള്ള ഈ യുവതിയും റോൾ മോഡലാക്കിയത് തന്റെ അച്ഛനെ തന്നെയായിരുന്നു. പലപ്പോഴും സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാതെ പോകുമെങ്കിലും ഈ യുവതി അച്ഛനെപ്പോലെ ആകാശം കീഴടക്കണമെന്ന് ആഗ്രഹിച്ചപ്പോൾ അവൾക്കു പൂർണ്ണ പിന്തുണയുമായി ആ പിതാവ് കൂടെ നിൽക്കുകയാണുണ്ടായത്. പൈലറ്റായ അച്ഛനെപ്പോലെ ഒരു നാൾ താനും വിമാനം പറത്തുമെന്ന് അവൾ സ്വപനം കണ്ടു. ഒടുവിൽ അച്ഛന്റെ ഒപ്പം കോ പൈലറ്റായി വിമാനം പറത്താനുള്ള ഭാഗ്യം ആ മകൾക്ക് ലഭിച്ചു.

ബെക്കി മോർഗൻ എന്ന വനിത പൈലറ്റിന്റെ കഥ ഇങ്ങനെയാണ്. അടുത്തിടെ ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിന്ന് ടെനെറിഫിലേക്ക് ഒരു വാണിജ്യ വിമാനം ഒരുമിച്ച് പറത്തിയതോടെ ഇരുവരും വാർത്തകളിൽ താരമായി. ഈ അനുഭവം തങ്ങൾ ഒരിക്കലും മറക്കില്ലെന്നും അത് എക്കാലവും വിലമതിക്കുന്നുണ്ടെന്നും അച്ഛനും മകളും ഒരുമിച്ച് പറയുന്നു. 

ADVERTISEMENT

ചെറിയ പ്രായം മുതൽ അച്ഛനെപോലെ പൈലറ്റ് ആവുക എന്നതായിരുന്നു ബെക്കിയുടെ ആഗ്രഹം. അതിന് പിതാവ് വലിയ പ്രചോദനം മാത്രമല്ല, വേണ്ട എല്ലാ സഹകരണവും നൽകിപ്പോന്നു. 2016 ലാണ് പിതാവ് മോർഗൻ പൈലറ്റാകുന്നത്. അച്ഛന്റെ പരിശീലനകാലത്ത് തനിക്കും പൈലറ്റ് ആകണമെന്ന് ബെക്കി പറഞ്ഞു. തുടർന്ന് എയർലൈനിന്റെ അപ്രന്റീസ് പ്രോഗ്രാം പൂർത്തിയാക്കുകയും പിതാവിന്റെ പാത പിന്തുടരുകയും ചെയ്തു.  പരിശീലനം പൂർത്തിയാക്കിയ ശേഷം, ബെക്കി യൂറോപ്പിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് 170-ലധികം വിമാന സർവ്വീസുകൾ നടത്തിയിട്ടുണ്ട്. പിതാവ് മോർഗൻ കമാൻഡ് അപ്ഗ്രേഡ് പൂർത്തിയാക്കി നിലവിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയാണ്.

Read also: '15–ാം വയസ്സിൽ വീടു വിട്ടിറങ്ങേണ്ടി വരുമെന്നു കരുതിയിരുന്നില്ല, അതെന്നെ ഭയപ്പെടുത്തി': സുഹാന ഖാൻ

ADVERTISEMENT

വളരെ ഹൃദയഹാരിയായ നിമിഷങ്ങളായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് അച്ഛനും മകളും പറയുന്നു. പൈലറ്റാകണമെന്ന ആഗ്രഹം മകൾ പറഞ്ഞപ്പോൾ താന്‍ ഏറെ സന്തോഷവാനായി മാറിയെന്നാണ് പിതാവ് മോർഗൻ പറയുന്നത്. മറ്റുള്ളവർക്ക് ഇതൊരു സാധാരണ ദിവസമായിരിക്കാം എന്നാൽ തങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാന ദിവസമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. താമസിയാതെ വീണ്ടും ഒന്നിച്ച് പറക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Read also: ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ

ADVERTISEMENT

Content Summary: Father and Daughter Flew a together, inspiring story