പലയിടത്തുനിന്നും ഒരേ വീട്ടിലേക്കു ദത്തെടുക്കപ്പെട്ടു, ഒരേ അമ്മയ്ക്കു ജനിച്ച മക്കളെന്ന് പരിശോധനാ ഫലം; അത്ഭുതം
ജീവിതത്തിൽ പലപ്പോഴും സിനിമ കഥകളെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകൾ എഴുതി ചേർത്തിട്ടുണ്ടാകാം. അത്തരത്തിൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു അത്ഭുതകരമായ ട്വിസ്റ്റ് ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹോദരി സഹോദരന്മാരായ ഫ്രാങ്കും വിക്ടോറിയയും. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഒരേ

ജീവിതത്തിൽ പലപ്പോഴും സിനിമ കഥകളെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകൾ എഴുതി ചേർത്തിട്ടുണ്ടാകാം. അത്തരത്തിൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു അത്ഭുതകരമായ ട്വിസ്റ്റ് ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹോദരി സഹോദരന്മാരായ ഫ്രാങ്കും വിക്ടോറിയയും. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഒരേ വീട്ടിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഇരുവരും തങ്ങൾ ഒരേ രക്തമാണെന്ന് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ്.
2002ലാണ് എയ്ഞ്ചല - ഡെന്നിസ് ദമ്പതികൾ ഫ്രാങ്കിനെ ദത്തെടുക്കുന്നത്. നവജാതശിശു ആയിരിക്കെതന്നെ സ്റ്റാറ്റൻ ഐലൻഡിലെ ഒരു ഡേ കെയറിനു മുന്നിൽ ഫ്രാങ്കിനെ ഉപേക്ഷിച്ചു പോയതാണ് മാതാപിതാക്കൾ. എന്നാൽ വിക്ടോറിയയെ ഇരുവരും ദത്തെടുത്തത് 2004 ലാണ്. റിച്മോണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ റെസ്റ് റൂമിൽ ആയിരുന്നു വിക്ടോറിയയെ മാതാപിതാക്കൾ ഉപേക്ഷിച്ചത്. നാലുദിവസം മാത്രം പ്രായം ചെന്ന കുഞ്ഞിനെ ആശുപത്രിയിലെ ജീവനക്കാരിൽ ഒരാളാണ് ക്ലിനിക്കിലേയക്ക് എത്തിച്ചു രക്ഷിച്ചത്.
ഒന്നര വർഷത്തെ ഇടവേളയിലാണ് രണ്ടു കുഞ്ഞുങ്ങളെയും എയ്ഞ്ചലയും ടെന്നീസും ദത്തെടുത്ത വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
Read also: 'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; താൻ വിവാഹം കഴിക്കുന്നതിൽ മക്കൾക്ക് എതിർപ്പെന്ന് സുസ്മിത സെൻ
തങ്ങൾക്ക് ജനിച്ച കുഞ്ഞിനൊപ്പം ഒരേ പരിഗണന നൽകിയാണ് ഇവർ അവരെ വളർത്തിയതും. ഫ്രാങ്കിന് ഇപ്പോൾ 22 വയസ്സും വിക്ടോറിയയ്ക്ക് 19 വയസ്സുമാണ് പ്രായം. ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ ദത്തെടുക്കപ്പെട്ട മക്കളാണെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയത്. ദത്തെടുക്കപ്പെട്ടതാണെന്ന് അറിഞ്ഞപ്പോൾ ആദ്യം അല്പം വിഷമം തോന്നിയെങ്കിലും തങ്ങൾക്ക് ഏറ്റവും നല്ല ജീവിതം തന്നെ ലഭിച്ചു എന്ന് ഓർത്തപ്പോൾ വിഷമങ്ങൾ എല്ലാം മറികടന്നതായി ഇരുവരും പറയുന്നു. അതോടെ തങ്ങളുടെ ജനനത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ഉത്സാഹം ആയിരുന്നു ഫ്രാങ്കിനും വിക്ടോറിയയ്ക്കും.
അങ്ങനെ ആൻസെസ്ട്രി ഡോട്ട് കോമിലൂടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എയ്ഞ്ചല തന്നെയാണ് ഡിഎൻഎ ടെസ്റ്റ് കിറ്റുകൾ വാങ്ങി നൽകിയത്. രക്തബന്ധത്തിൽ ജനിച്ച സഹോദരന്റെ സ്ഥാനത്ത് ഫ്രാങ്കിന്റെ വിവരങ്ങൾ തെളിഞ്ഞു വന്നതോടെ തനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല എന്ന് വിക്ടോറിയ പറയുന്നു. ഒരു നിമിഷം താൻ സ്വപ്നം കാണുകയാണോ എന്നതായിരുന്നു വിക്ടോറിയയുടെ മനസ്സിലൂടെ കടന്നുപോയ തോന്നൽ.
ടെസ്റ്റ് പരിശോധനയുടെ ഫലങ്ങൾ വിക്ടോറിയ പറഞ്ഞപ്പോൾ തന്നെ കബളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയത് എന്ന് എയ്ഞ്ചലയും പറയുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ മാതാപിതാക്കൾ ഉപേക്ഷിച്ചെങ്കിലും സഹോദരങ്ങളായി തന്നെ ഇവർ വളരണം എന്ന വിധിയെ തിരുത്തി എഴുതാൻ ആർക്കും സാധിച്ചില്ല. ഒരു സ്കോളർഷിപ്പ് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇപ്പോൾ ഫ്രാങ്കും വിക്ടോറിയും റിച്മോണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.
Read also: മെട്രോയ്ക്കുള്ളിൽ മലക്കംമറിഞ്ഞ് പെൺകുട്ടി, ഇത് നല്ലതല്ലെന്ന് കമന്റുകൾ, അവസാനിക്കാതെ വിമർശനം
Content Summary: brother and sister who adopted seperately were Biological Siblings