ബന്ധം തുടരാൻ പങ്കാളിക്കു ആത്മാർഥമായ താൽപര്യമുണ്ടോ എന്ന ആശങ്കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ബന്ധങ്ങൾ എത്രത്തോളം മനോഹരമാണോ അത്രത്തോളം സങ്കീർണതകളും നിറഞ്ഞതാണ്. സ്നേഹവും സന്തോഷവും നൽകുന്നതിനൊപ്പം തന്നെ ഉത്കണ്ഠയും പിരിമുറുക്കവും ബന്ധങ്ങളിൽ പ്രകടമാകാൻ ഇടയുണ്ട്. നിങ്ങളുടെ വ്യക്തിത്വം എന്തുതന്നെയായാലും പരസ്പരബന്ധം സമ്മർദ്ദ പൂർണമാക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. യഥാസമയം ഇത് തിരിച്ചറിഞ്ഞ് പരിഹാരം
ബന്ധങ്ങൾ എത്രത്തോളം മനോഹരമാണോ അത്രത്തോളം സങ്കീർണതകളും നിറഞ്ഞതാണ്. സ്നേഹവും സന്തോഷവും നൽകുന്നതിനൊപ്പം തന്നെ ഉത്കണ്ഠയും പിരിമുറുക്കവും ബന്ധങ്ങളിൽ പ്രകടമാകാൻ ഇടയുണ്ട്. നിങ്ങളുടെ വ്യക്തിത്വം എന്തുതന്നെയായാലും പരസ്പരബന്ധം സമ്മർദ്ദ പൂർണമാക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. യഥാസമയം ഇത് തിരിച്ചറിഞ്ഞ് പരിഹാരം
ബന്ധങ്ങൾ എത്രത്തോളം മനോഹരമാണോ അത്രത്തോളം സങ്കീർണതകളും നിറഞ്ഞതാണ്. സ്നേഹവും സന്തോഷവും നൽകുന്നതിനൊപ്പം തന്നെ ഉത്കണ്ഠയും പിരിമുറുക്കവും ബന്ധങ്ങളിൽ പ്രകടമാകാൻ ഇടയുണ്ട്. നിങ്ങളുടെ വ്യക്തിത്വം എന്തുതന്നെയായാലും പരസ്പരബന്ധം സമ്മർദ്ദ പൂർണമാക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. യഥാസമയം ഇത് തിരിച്ചറിഞ്ഞ് പരിഹാരം
ബന്ധങ്ങൾ എത്രത്തോളം മനോഹരമാണോ അത്രത്തോളം സങ്കീർണതകളും നിറഞ്ഞതാണ്. സ്നേഹവും സന്തോഷവും നൽകുന്നതിനൊപ്പം തന്നെ ഉത്കണ്ഠയും പിരിമുറുക്കവും ബന്ധങ്ങളിൽ പ്രകടമാകാൻ ഇടയുണ്ട്. നിങ്ങളുടെ വ്യക്തിത്വം എന്തുതന്നെയായാലും പരസ്പരബന്ധം സമ്മർദ്ദ പൂർണമാക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. യഥാസമയം ഇത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഒരുപക്ഷേ കാലക്രമേണ പരസ്പര ബന്ധത്തിൽ ഉലച്ചിലുണ്ടാകാനും ഇടയാക്കിയേക്കും. ബന്ധങ്ങളെ ഉത്കണ്ഠയിലേയ്ക്കു നയിക്കുന്ന ചില ഘടകങ്ങൾ നോക്കാം.
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം
നിങ്ങളുടെ ബന്ധം എവിടേയ്ക്കാണ് പോകുന്നത് എന്നതാണ് ഉത്കണ്ഠയ്ക്ക് ആധാരമാകുന്ന പ്രധാന പ്രശ്നം. ഈ അനിശ്ചിതത്വത്തിന് പല കാരണങ്ങൾ ഉണ്ടാവാം. ദീർഘകാലത്തേയ്ക്ക് ഈ ബന്ധത്തിൽ തുടരാൻ പങ്കാളിക്ക് ആത്മാർത്ഥമായി താല്പര്യമുണ്ടോ എന്ന് സംശയമാണ് അതിലൊന്ന്. അൽപകാലം മാറിനിൽക്കുകയോ പുറത്തു നിന്നുള്ള ഇടപെടലുകൾ ഉണ്ടാവുകയോ ജോലി സമ്മർദ്ദം ഏറുകയോ ചെയ്താൽ ബന്ധത്തിന് ഉലച്ചിൽ തട്ടുമോ എന്നതാവും ആശങ്ക. ഇത്തരം ഒരു സാഹചര്യത്തിൽ പലപ്പോഴും ഒരു വ്യക്തി ബന്ധത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പങ്കാളി അത്തരം സംശയങ്ങളോ ആശങ്കകളോ ഒന്നുമില്ലാതെ കാര്യങ്ങൾ നിസാരമായി എടുക്കുകയും ചെയ്യുന്നതാണ് പ്രശ്നമാകുന്നത്. അതിനാൽ ഇത്തരം ഉത്കണ്ഠ തോന്നിത്തുടങ്ങിയാൽ പരസ്പരം തുറന്നു സംസാരിച്ച് തുടക്കത്തിൽ തന്നെ വ്യക്തമായ ധാരണയിൽ എത്തി പരിഹരിക്കുക.
Read also: 'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ', ആളുകൾ പറയുന്ന ചില കാര്യങ്ങൾ വേദനിപ്പിക്കുന്നുവെന്ന് തമന്ന
പരസ്പരം തുറന്നു സംസാരിക്കാത്ത സാഹചര്യം
ആരോഗ്യകരമായ ഏതൊരു ബന്ധത്തിന്റെയും ആധാരം അതിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾ തമ്മിൽ സംസാരിക്കാൻ സമയം കണ്ടെത്തുന്നതാണ്. അത്തരത്തിൽ ആശയവിനിമയം നടത്താൻ വേണ്ടത്ര സമയം കണ്ടെത്തിയില്ലെങ്കിൽ അത് തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുകയും ക്രമേണ ഉത്കണ്ഠയിലേയ്ക്കു നയിക്കുകയും ചെയ്യും. നിസാരമാണെങ്കിലും ഒരു പ്രശ്നം ഉടലെടുത്താൽ അതേക്കുറിച്ച് പരസ്പരം തുറന്നു സംസാരിച്ചു മാത്രം പരിഹാരം കണ്ടെത്തുക. പ്രശ്നം ഒഴിവാക്കാനായി ആ വിഷയം സംസാരം കൂടാതെ അവസാനിപ്പിക്കാം എന്ന ചിന്ത നല്ലതല്ല.
Read also: പങ്കാളിയുമായുള്ള ബന്ധത്തിൽ പെട്ടുപോയല്ലോ എന്ന തോന്നലുണ്ടോ, റിലേഷൻ അസന്തുലിതമാണോ? ഇതാണ് അടയാളങ്ങൾ
പരസ്പര വിശ്വാസത്തിലെ പ്രശ്നങ്ങൾ
പരസ്പര വിശ്വാസമില്ലാതെ കെട്ടിപ്പടുക്കുന്ന ഒരു ബന്ധവും ദൃഢമായിരിക്കില്ല. ചിലർക്ക് ജീവിതത്തിൽ മുൻപുണ്ടായിട്ടുള്ള ചതികളോ ദുരനുഭവങ്ങളോ ഒക്കെ ഇപ്പോഴത്തെ ബന്ധത്തിലും ഉണ്ടാവുമോ എന്നതാവും ആശങ്ക. ഇത് അസൂയയായും പൊസസീവ്നെസ്സായും ഒക്കെ പുറത്തുവന്നെന്നും വരാം. പങ്കാളിക്ക് അത്തരത്തിൽ ഒരു സാഹചര്യമുണ്ടെങ്കിൽ അത് മനസ്സിലാക്കി കൂടെയുണ്ടാവും എന്ന വിശ്വാസം നൽകാൻ ശ്രമിക്കുക. അത് അവരുടെ മാത്രം പ്രശ്നമായി ലഘൂകരിച്ച് കാണരുത്.
വ്യക്തിസ്വാതന്ത്ര്യവും ഒരുമിച്ചുള്ള ജീവിതവും തമ്മിലുള്ള സന്തുലനം
എന്തിനും ഏതിനും പങ്കാളിയെ ആശ്രയിക്കുന്നതും ഒരുതരത്തിലും ആശ്രയിക്കാതെ ഇരിക്കുന്നതും ഒരേപോലെ പ്രശ്നമാണ്. വ്യക്തിസ്വാതന്ത്ര്യവും ഒരുമിച്ചുള്ള ജീവിതവും തമ്മിലുള്ള കൃത്യമായ സന്തുലനം ഉത്കണ്ഠകളില്ലാത്ത സന്തോഷകരമായി ബന്ധം തുടരുന്നതിന് അത്യാവശ്യമാണ്. പങ്കാളികളിൽ ഒരാൾ എപ്പോഴും തങ്ങൾ ഒരുമിച്ചുണ്ടാവണം എന്ന് ആഗ്രഹിക്കുകയും മറ്റൊരാൾക്ക് സ്വന്തമായി ഒരു ഇടമില്ല എന്ന തോന്നൽ ഉണ്ടാവുകയും ചെയ്യുന്നിടത്ത് ഉത്കണ്ഠ ഉടലെടുക്കുന്നു. ചിലർ ഒന്നിച്ചുള്ള ജീവിതത്തിനുവേണ്ടി സ്വന്തം താല്പര്യങ്ങളെല്ലാം ത്യജിക്കാം എന്ന മനോഭാവമാവും വച്ചുപുലർത്തുന്നത്. ഇത്തരമൊരു സാഹചര്യം ജീവിതത്തിൽ ഉടലെടുക്കുന്നു എന്ന് തോന്നിയാൽ നിങ്ങൾ ഈ ബന്ധത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നും എന്താണ് സന്തോഷം നൽകുന്നത് എന്നും സംസാരിച്ച് ധാരണയിൽ എത്തുക.
Content Summary: Problems in Relationships can be solved by proper communication