'ബെസ്റ്റ് ഫ്രണ്ട്, സീക്രട്ട് അക്കൗണ്ടിലൂടെ നീ ഇത് വായിക്കുമ്പോൾ...'; രൺബീറിന് പിറന്നാൾ ആശംസകളുമായി ആലിയ
Mail This Article
ഭർത്താവ് രൺബീർ കപൂറിന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്. എന്റെ ലവ്, ബെസ്റ്റ് ഫ്രണ്ട്, സന്തോഷം നൽകുന്ന ഇടം എന്നെല്ലാം കുറിച്ചുകൊണ്ടാണ് ആലിയ പിറന്നാൾ ആശംസ അറിയിച്ചത്. 'എന്റെ അടുത്തിരുന്ന് സീക്രട്ട് അക്കൗണ്ടിലൂടെ നീയിത് വായിക്കുമ്പോൾ, എനിക്ക് പറയാനുള്ളത് ഐ ലവ് യു എന്നാണ്, നീ എല്ലാം മാജിക്കല്‍ ആക്കും.' എന്നാണ് ആലിയ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള യാത്രയ്ക്കിടയിലെ ചിത്രങ്ങളും, വിവാഹദിനത്തിലെ ചിത്രവും ആലിയ തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചു.
സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് രൺബീർ. രൺബീറിന് സീക്രട്ട് അക്കൗണ്ട് ഉണ്ടോ എന്നാണ് പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്യുന്നത്. എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇല്ല എന്ന ചോദ്യം കാലങ്ങളായി ആരാധകർ ചോദിച്ചു വരികയായിരുന്നു. ഇതിനു മുൻപ് ഒരു ഷോയിൽ വച്ചും ഭർത്താവായ രൺബീറിന് സോഷ്യൽ മീഡിയയിൽ ആരും അറിയാതെ ഒരു അക്കൗണ്ട് ഉണ്ടെന്ന് ആലിയ വെളിപ്പെടുത്തിയിരുന്നു.
സ്നേഹം നിറഞ്ഞ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നതെങ്കിലും മുൻപ് നടന്ന വിവാദ പരാമർശത്തെക്കുറിച്ചാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. വോഗ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത വിഡിയോയിൽ താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും, തുടച്ചുകളയാൻ പറയുമെന്നും ആലിയ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമത്തിൽ ഒരുപാട് ചർച്ചകൾക്കു വഴിയൊരുക്കി. ടോക്സിക് ബന്ധമാണ് ഇരുവരുടെയും എന്നാണ് കമന്റുകൾ പറയുന്നത്.
ആലിയയുടെ പോസ്റ്റിനു താഴെ ബോളിവുഡിലെ പല താരങ്ങളും രൺബീറിനു പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് കമന്റുകൾ ചെയ്യുന്നുണ്ട്.
Content Summary: Alia Bhatt Wishes Ranbir Kapoor on his Birthday, Social Media Reacts