ലൈംഗിക അടിമകകളാകാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെൺകുഞ്ഞുങ്ങളുടെ, പെണ്ണുങ്ങളുടെ കണ്ണീരു വീണ മണ്ണാണ് ചൈനയുടേത്. ഉത്തരകൊറിയൻ പെൺകുട്ടികളാണ് മാംസക്കച്ചവടച്ചന്തയിലെ വിൽപ്പനച്ചരക്കുകൾ. 300 മുതൽ 10000 രൂപവരെയാണ് അടിമപ്പെണ്ണുങ്ങൾക്ക് അവർ വിലനിശ്ചയിച്ചി രിക്കുന്നത്.

മാംസച്ചന്തകളിൽ നിന്ന് പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് ഭാര്യയാക്കിയ ശേഷം അവരെ ക്രൂരപീഡനത്തി നിരയാക്കി മടുക്കുമ്പോൾ മറിച്ചു വിൽക്കുന്ന ചൈനീസ് ഭർത്താക്കന്മാരുമുണ്ട്. ലണ്ടൻ അടിസ്ഥാനമാ ക്കിയുള്ള ഗ്രൂപ്പാണ് ഉത്തരേന്ത്യൻ പെൺകുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും സർവേ നടത്തിയും അവർ അനുഭവിച്ച ക്രൂരതകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്.

12 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരാണ് ലൈംഗിക അടിമകളിൽ പലരും. വെബ്ക്യാമറകൾക്കു മുന്നിൽ ഉടുവസ്ത്രം ഉരിയേണ്ടി വന്നവരും ലൈംഗിക ചേഷ്ടകൾ കാട്ടേണ്ടി വന്നവരും കുറവല്ല. സൈബർ സെക്സിനായി കാത്തിരിക്കുന്നവരുടെ ഇരകളാണവർ. ലോകമാകെ പടർന്നുകിടക്കുന്ന സൈബർ സെക്സ് ശൃംഖലയുടെ ഭാഗമാണവരും.

പല പെൺകുട്ടികളെയും ജന്മനാട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു വന്നാണ് കച്ചവടം ചെയ്യുന്നതും ക്രൂരതയ്ക്കിരയാക്കുന്നതും. ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവരാണ് ലൈംഗിക അടിമകളായി ചൈനയിൽ എത്തപ്പെട്ട ഉത്തരകൊറിയൻ പെൺകുട്ടികളിൽ പലരും.

ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പല ചൈനീസ് പുരുഷന്മാർക്കും ആവശ്യം. 1000 മുതൽ 50000 യുവാൻ വരെ മുടക്കി സ്വന്തമാക്കുന്ന പെൺകുട്ടികളെ മാനഭംഗം ചെയ്തു മടുക്കുമ്പോൾ അവരെയും ലൈംഗിക അടിമകളാക്കി കച്ചവടം ചെയ്യും.

ചൈനയിലെ ലൈംഗിക അടിമകളിൽ നിന്നും അടിമക്കച്ചവടത്തിൽ നിന്നും രക്ഷപെട്ട യുവതികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തു വന്ന റിപ്പോർട്ടിൽ ഒരു പെൺകുട്ടി തന്റെ അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ :-

'' എന്നെയുൾപ്പടെ 6 ഉത്തരകൊറിയൻ പെൺകുട്ടികളെയാണ് അവർ വിൽക്കാനായി ഹോട്ടലിൽ കൊണ്ടുപോയത്. ഞങ്ങൾക്ക് വേണ്ടത്ര ഭക്ഷണമൊന്നും നൽകിയില്ലെന്നു മാത്രമല്ല, വളരെ മോശമായാണ് അവർ ഞങ്ങളോട് പെരുമാറിയത്. എട്ടുമാസത്തിനു ശേഷം ഞങ്ങളിൽ പകുതിപ്പേരെ അവർ വീണ്ടും വിറ്റു. ബ്രോക്കറും എന്നെ മോശമായ രീതിയിൽ ഉപദ്രവിച്ചു.''

''പുതിയ തൊഴിൽ സ്ഥലത്തു വന്നപ്പോൾ എന്റെ ശരീരമാകെ ചതവുകളായിരുന്നു. ഞങ്ങളുടെ സംഘത്തിലെ മറ്റു പെൺകുട്ടികളെയും ആ ബ്രോക്കർ ഉപദ്രവിച്ചിരുന്നു. തല്ലിച്ചതയ്ക്കുകയും കാൽമുട്ടുകൾ വച്ച് കുത്തുകയുമൊക്കെ ചെയ്തിരുന്നു.''- അവൾ പറയുന്നു.

കച്ചവടത്തെക്കുറിച്ച് ദല്ലാൾമാർ പറയുന്നതിങ്ങനെ :- '' ഇവിടെ ഒരുപാട് ദക്ഷിണ കൊറിയക്കാരുണ്ട്. ഹോട്ടൽ റൂമുകളുടെ വാതിൽക്കൽ‌ ഞങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ചെഴുതിയ കാർഡുകൾ വയ്ക്കും. കൊറിയൻ ഭാഷയിലാണ് കാർഡുകൾ അച്ചടിച്ചിരിക്കുന്നത്. സൗത്ത് കൊറിയൻ കമ്പനികൾക്കും അവരുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉത്തരകൊറിയൻ ലൈംഗിക അടിമകളെ ആവശ്യമുണ്ട്''.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT