രോഗിചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്റെ നാവ് ഡോക്ടർ കടിച്ചു മുറിച്ചു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ബ്ലൂംഫൊണ്ടെയ്ൻ ആശുപത്രിയിലെ 24 വയസ്സുകാരിയായ വനിതാ ഡോക്ടറാണ് അക്രമിയുടെ നാവ് കടിച്ചു മുറിച്ചത്. ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ച അക്രമിയെ പ്രതിരോധിക്കവെയാണ് ഡോക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗിചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്റെ നാവ് ഡോക്ടർ കടിച്ചു മുറിച്ചു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ബ്ലൂംഫൊണ്ടെയ്ൻ ആശുപത്രിയിലെ 24 വയസ്സുകാരിയായ വനിതാ ഡോക്ടറാണ് അക്രമിയുടെ നാവ് കടിച്ചു മുറിച്ചത്.

ADVERTISEMENT

ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ച അക്രമിയെ പ്രതിരോധിക്കവെയാണ് ഡോക്ടർ അയാളുടെ നാവ് കടിച്ചു മുറിച്ചത്. ഡോക്ടറെ ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഡോക്ടറുടെ പ്രത്യാക്രമണം. നാവിൽ കടിയേറ്റതോടെ അയാൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമി പിടിയിലായി. ചികിൽസ തേടി മറ്റൊരു ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. തുടർന്ന് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സർജറി യൂണിറ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

സംഭവത്തെക്കുറിച്ച് ആരോഗ്യവിഭാഗം വക്താവിന്റെ വിശദീകരണമിങ്ങനെ :-

ADVERTISEMENT

' മൽപ്പിടുത്തത്തിനിടയിലാണ് ഡോക്ടർ അക്രമിയുടെ നാവ് കടിച്ചു മുറിച്ചത്. സംഭവത്തിനു ശേഷം ആശുപത്രിയിൽ നിന്നു കടന്നു കളഞ്ഞ അയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതിനുശേഷം മറ്റൊരു ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി യൂണിറ്റിൽ അഡ്മിറ്റ് ചെയ്ത അയാളെ പൊലീസ് കാവലിൽ

ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ആ സമയത്ത് ഡോക്ടർക്ക് ശക്തമായി പ്രതിരോധിക്കാൻ സാധിച്ചത്. ഇപ്പോൾ വൈദ്യ പരിശോധനകൾക്കും കൗൺസിലിങ്ങിനും വിധേയയായിക്കൊണ്ടിരിക്കുകയാണ് ഡോക്ടർ. മുറിവ് ഭേദമാകുന്നതനുസരിച്ച് പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും'.

കഴിഞ്ഞ വർഷം 40,000 മാനഭംഗക്കേസുകളാണ് സൗത്ത്ആഫ്രിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തിട്ടുള്ളതിലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ 40 ശതമാനത്തിലധികം സ്ത്രീകൾ ജീവിതത്തിലൊരിക്കലെങ്കിലും മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.