'നായിക' - നായികമാർ ഇതുവരെ പറയാത്തത്!
പുരാണ-ഇതിഹാസങ്ങളിലെ അധികമാരും കാണാതെയും കേൾക്കാതെയും പോയ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കി സാഹിത്യകൃതികൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച മഹാകവി രവീന്ദ്രനാഥ് ടാഗോർ ആ വിഷയത്തിൽ ഒരു കത്തെഴുതുകയുണ്ടായി. രാഷ്ട്രകവി മൈഥീലീശരൺ ഗുപ്ത് മഹാകാവ്യമായ 'സാകേത്' എഴുതിയതിനു പ്രചോദനം ഈ കത്തും
പുരാണ-ഇതിഹാസങ്ങളിലെ അധികമാരും കാണാതെയും കേൾക്കാതെയും പോയ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കി സാഹിത്യകൃതികൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച മഹാകവി രവീന്ദ്രനാഥ് ടാഗോർ ആ വിഷയത്തിൽ ഒരു കത്തെഴുതുകയുണ്ടായി. രാഷ്ട്രകവി മൈഥീലീശരൺ ഗുപ്ത് മഹാകാവ്യമായ 'സാകേത്' എഴുതിയതിനു പ്രചോദനം ഈ കത്തും
പുരാണ-ഇതിഹാസങ്ങളിലെ അധികമാരും കാണാതെയും കേൾക്കാതെയും പോയ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കി സാഹിത്യകൃതികൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച മഹാകവി രവീന്ദ്രനാഥ് ടാഗോർ ആ വിഷയത്തിൽ ഒരു കത്തെഴുതുകയുണ്ടായി. രാഷ്ട്രകവി മൈഥീലീശരൺ ഗുപ്ത് മഹാകാവ്യമായ 'സാകേത്' എഴുതിയതിനു പ്രചോദനം ഈ കത്തും
പുരാണ-ഇതിഹാസങ്ങളിലെ അധികമാരും കാണാതെയും കേൾക്കാതെയും പോയ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കി സാഹിത്യകൃതികൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച മഹാകവി രവീന്ദ്രനാഥ് ടാഗോർ ആ വിഷയത്തിൽ ഒരു കത്തെഴുതുകയുണ്ടായി. രാഷ്ട്രകവി മൈഥീലീശരൺ ഗുപ്ത് മഹാകാവ്യമായ 'സാകേത്' എഴുതിയതിനു പ്രചോദനം ഈ കത്തും സരസ്വതി മാസികയുടെ എഡിറ്റർ മഹാവീർ പ്രസാദ് ദ്വിവേദിയുമായിരുന്നു എന്ന് കേട്ടുകേൾവി ഉണ്ട്. ' സാകേത് ' ശ്രീരാമന്റെ കഥ പറയുന്നുണ്ടെങ്കിലും പതിനാലു വർഷം ലക്ഷ്മണനെ പിരിഞ്ഞു ജീവിക്കേണ്ടി വന്ന ഊർമിളയുടെ വിരഹദുഃഖമാണ് അതിന്റെ ജീവതന്തു. പതിപരിത്യക്തകളായ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതം കേന്ദ്രമാക്കി നിരവധി സാഹിത്യ കൃതികളും കലാവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്. സൂര്യ ഫെസ്റ്റിവൽ 2021-22 ൽ കലാക്ഷേത്ര തീർത്ഥ ഇ. പൊതുവാളും ദൃശ അനിലും ചേർന്നവതരിപ്പിച്ച നൃത്തനാടകം 'നായിക' ആശയതലത്തിലും സാങ്കേതിക തലത്തിലും ക്ലാസ്സിക്കൽ നൃത്തത്തിന്റെ ലക്ഷ്മണരേഖയെ മറികടക്കുന്നതിനൊപ്പം താരയും മണ്ഡോദരിയും കഥാപാത്രനിർമിതിയിലും ജീവിതദർശനങ്ങളിലും മൈഥീലീശരൺ ഗുപ്തിന്റെ ഊർമിള, യശോധര എന്നീ കാവ്യദർശനങ്ങളോട് ചേർന്ന് നിൽക്കുന്നു.
' സാകേതും ' 'നായിക 'യും
മൈഥീലീശരൺ ഗുപ്തിന്റെ ഊർമിളയും യശോധരയും ഭർതൃവിയോഗത്തിൽ വിലപിക്കുന്നവരും വിരഹദുഃഖം അനുഭവിക്കുന്നവരുമാണ്. 'നായിക'യിലെ മണ്ഡോദരിയും താരയും കേവലമായ ഭോഗതൃഷ്ണകളെ അതിജീവിച്ച സ്ത്രീകളാണ്. അതിനാൽ ഭർതൃവിയോഗത്തിൽ അവരിരുവരും കണ്ണീർ വാർക്കുന്നില്ല. പക്ഷേ ദുഃഖതീവ്രതയിലും ഈ സ്ത്രീകൾ സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധവതികളാണ്. ഈ കാഴ്ചപ്പാടിൽ മാത്രമാണ് നായിക മൈഥിലി ശരൺ ഗുപ്തിന്റെ നായികമാരോട് രൂപസാദൃശ്യപ്പെടുന്നത്. 'നായിക' എന്ന നൃത്ത ശിൽപത്തെ 'സാകേത്' എന്ന പുരാതന മഹാകാവ്യമായി താരതമ്യപ്പെടുത്തിയത് കാലമിത്ര കഴിഞ്ഞിട്ടും അതിനു തുടർച്ചകൾ ഉണ്ടാകുന്നതിലെ സന്തോഷം രേഖപ്പെടുത്താൻവേണ്ടിയാണ്.
യുദ്ധമാണ് നായികയുടെ കേന്ദ്രപ്രമേയം. ജീവിതം തന്നെ യുദ്ധമാകുന്നതും യുദ്ധം ജീവിതത്തിലേക്ക് കടന്നുകയറുന്നതും രണ്ടും വ്യത്യസ്തങ്ങളായ അവസ്ഥകളാണ്. ഈ രണ്ടു അവസ്ഥകളിലും ജീവിക്കാൻ വിധേയരായ സ്ത്രീകളാണ് താരയും മണ്ഡോദരിയും. രാമായണത്തിൽ എവിടെയും താരയും മണ്ഡോദരിയും കണ്ടുമുട്ടുന്നില്ല. പക്ഷേ, അവരിൽ തിളങ്ങുന്ന സ്ത്രീ സ്വത്വം പരസ്പരം വിളക്കിച്ചേർക്കാൻ സാധിക്കുന്ന സ്വർണമണികളാണ്. അതുകൊണ്ട് താര-മണ്ഡോദരി സംവാദം കാലിക പ്രസക്തവും അർഥപൂർണവുമാകുന്നു. യുദ്ധത്തെക്കുറിച്ചുള്ള താരയുടെ വാക്കുകൾ ശ്രദ്ധിക്കുക, " നഷ്ടങ്ങൾ അധികമുള്ള പക്ഷത്തിന് തോൽവി, കുറവുള്ളവർക്ക് വിജയം. അല്ലേ." യുദ്ധത്തിൽ നഷ്ടം ഇരുപക്ഷത്തുമാണ്. ജയവും തോൽവിയും ഈ നഷ്ടങ്ങളെ നികത്തുകയോ സാധൂകരിക്കുക മഹത്വവൽരിക്കുകയോ ചെയ്യുന്നില്ല. പുരുഷേമധാവിത്വം, സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദയാരഹിതമായ ആക്രമണം, മറ്റുള്ളവരാൽ ജീവിതം തകർക്കപ്പെട്ട വ്യക്തികളുടെ യാതനകൾ ഇവയാണ് 'നായിക' പ്രധാനമായും സംസാരിക്കുന്നത്.
നൃത്തസംവിധാനത്തിലെ നായിക
വ്യക്തവും പുരോഗമനാത്മകവുമായ ആശയമാണ് 'നായിക'യുടെ കോറിയോഗ്രാഫിയുടെ ശക്തി. നായികയുടെ സ്വഭാവം, കഥാപാത്രത്തിന്റെ വളർച്ച ഇവ എങ്ങനെ ആയിരിക്കണമെന്ന് നർത്തകിമാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് . ഉയർന്ന സ്വാതന്ത്യ ബോധത്തിൽ അധിഷ്ഠിതമാണ് 'നായിക'യുടെ നൃത്തസംവിധാനം. നായികയുടെ ചുവടുകളിൽ ഭരതനാട്യത്തിന്റെ ചടുലതയും മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയും ഉൾക്കലരുമ്പോഴും അതിനെ ജുഗൽബന്ദിയെന്ന് വിശേഷിപ്പിക്കാൻ തീർഥയും ദൃശ്യയും തയ്യാറാകുന്നില്ല. അതിലൂടെ ക്ലാസ്സിക്കൽ നൃത്തത്തിന്റെ പരിമിതിയെ 'നായിക' കവച്ചു വയ്ക്കുന്നു. അങ്ങനെ പരമ്പരാഗത ശാസ്ത്രീയ നൃത്തശൈലിയിൽ അപവാദം സൃഷ്ടിക്കുന്നു. താരയും മണ്ഡോദരിയും വാനര-രാക്ഷസ കുലങ്ങളുടെ ഉച്ചനീചത്വങ്ങളിൽ നിന്നും മുക്തരാണ്. നായികാഭേദങ്ങളുടെ പരിധിക്കു പുറത്തു നിൽക്കുന്നവളാണ് താരയും മണ്ഡോദരിയും. അന്ധമായ ഭക്തി, അതിര് കവിഞ്ഞ വിധേയത്വം, അതിവിനയം എന്നിവ നായികയെ അലങ്കരിക്കുന്ന ആഭരണങ്ങളല്ല. മനുഷ്യന്റെ സാധാരണത്വം നൽകുന്ന സാധ്യതകളിലൂടെയും പരിമിതികളിലൂടെയുമാണ് 'നായിക'യുടെ മുദ്രാഭാഷ വളരുന്നത്.
നൃത്തത്തിന്റെ ആശയവും സംവിധാനവും അതു ചിട്ടപ്പെടുത്തുന്ന നർത്തകിയുടെ വൈകാരിക ഭാവങ്ങളും സ്വത്വ പ്രതിസന്ധികളും വിചാരലോകവുമായി പരസ്പരം ബന്ധപെട്ടിരിക്കുന്നു. ഹിംസയെ ഭയക്കുന്ന മാനസികാവസ്ഥയിൽ നിന്നുമാണ് യുദ്ധത്തെ ആസ്പദമാക്കിയ നൃത്തം എന്ന ആശയം ഉണ്ടായിവന്നത്. 'നായിക' വേദിയിൽ അരങ്ങേറുമ്പോൾ അങ്ങ് ദൂരെ യുക്രയ്നിൽ സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു ജനത ജീവനുവേണ്ടി യാചിക്കുന്നത് യാദൃച്ഛികതയല്ല.
താരയുടെ ജീവിതത്തിന്റെ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുമ്പോൾ മണ്ഡോദരിയുടെ കഥാപാത്രം മുന്നോട്ട് നീങ്ങുന്നത് ജീവിതസാഹചര്യങ്ങളുടെ പിൻബലത്തിലല്ല, മറിച്ച് ജീവിതാദർശങ്ങളുടെ കരുത്തിലാണ്. മണ്ഡോദരിയുടെ വാക്കുകളിൽ ദൃഢതയും സംയമനവും അറിവും നിറഞ്ഞിരിക്കുന്നു. പ്രായക്കുറവിന്റെ ചാപല്യം കുറഞ്ഞു വരുന്ന തരത്തിലാണ് താരയുടെ കഥാപാത്രനിർമിതി.
ഞാൻ കണ്ട നായിക
യുദ്ധക്കെടുതിയെ ആധാരമാക്കി ചിട്ടപ്പെടുത്തിയ 'നായിക' പക്ഷേ അതിലേറെ സമസ്യകളെ ഉള്ളിൽ പേറുന്നുണ്ട്. ഭർത്താക്കന്മാർ രാമനാൽ വധിക്കപ്പെട്ടു എന്നത് മാത്രമല്ല അവരുടെ ജീവിതത്തിലെ സമാനതകൾ, തങ്ങൾ ജീവിച്ചിരിക്കെ പരസ്ത്രീയെ ആഗ്രഹിച്ചവരാണ് ബാലിയും രാവണനും. അതുകൊണ്ട് കൂടിയല്ലേ അവർ വിധവകളായി മാറുമ്പോഴും ഭർതൃഘാതകനായ രാമനോടോപ്പം അധാർമികമായി ജീവിച്ച തങ്ങളുടെ ഭർത്താക്കന്മാരെ കുറ്റാരോപിതരാക്കുന്നത്. ഈ വിഷയത്തെ നായിക പ്രത്യക്ഷത്തിൽ ചർച്ച ചെയ്യുന്നില്ല എങ്കിലും ' നായിക 'യുടെ പാഠഭേദങ്ങൾ ഇനിയും സാധ്യമാണ്.
നായികയുടെ ഭാവി
ഡാൻസ് പ്രൊഡക്ഷനുകൾ ഇന്ന് വ്യാപകമായി രസിക സദസ്സുകളിൽ അരങ്ങേറുന്നുണ്ട്. അമൂർത്ത വിചാരങ്ങളും ആശയാധിഷ്ഠിത സംവാദങ്ങളും പ്രൊഡക്ഷൻ എന്ന പുതുഘടനയിൽ അണിഞ്ഞ് ഒരുങ്ങി എത്തുന്നു. പരമ്പരാഗത മാർഗ്ഗ ഘടനയിൽ നിന്നുള്ള മാറ്റം, കടുംപിടുത്തമില്ലാത്ത സാഹിത്യവും മുദ്രാ ഭാഷയും സംഗീതവും, കാലിക പ്രസക്തിയുള്ള വിഷയത്തിൽ ഊന്നിയ കഥ, ആഹാര്യത്തിലെ ലാളിത്യം, ഘടനയുടെ ജനപ്രിയത എന്നിവ ' നായിക 'എന്ന ഡാൻസ് പ്രൊഡക്ഷന്റെ പ്രത്യേകതകൾ ആണ്. അതിനാൽ ഉറപ്പിച്ചു തന്നെ പറയാം കാലമേറെ പോയാലും ഈ നായികക്ക് ജരാനരകൾ ബാധിക്കുകയില്ല. മനുഷ്യനിൽ സ്വാർഥത നിലനിൽക്കുവോളം 'നായിക'യും സംവദിക്കും, വിനിമയം സാധ്യമായ മുദ്രാഭാഷയിലൂടെ. സംസ്കൃത വാക്കുകളും മലയാളവും ചേരുംപടി ചേർന്ന മഞ്ജു. വി. നായരുടെ വരികൾക്ക് സംഗീതം നൽകിയതും ആലപിച്ചതും സുദീപ് പാലനാട് ആണ്. ' നായിക ' യുടെ സ്വത്വത്തിന് ചേരുന്ന തരത്തിൽ ജതി ചിട്ടപ്പെടുത്തിയ ഷിജിത് നമ്പ്യാർ പ്രശസ്ത ഭരതനാട്യം നർത്തകനാണ്. നായികയുടെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു കലാകാരന്മാർ ഇവരാണ്, വസ്ത്രാലങ്കാരം: രമ്യ സുവി, പ്രൊഡക്ഷൻ മാനേജർ: ദൃശ്യ അനിൽ, ക്രിയേറ്റീവ് ഡയറക്ടർ: ശ്രീദീപ്, മൃദംഗം: നവീൻ, ഓടക്കുഴൽ:ശ്യാം അടാട്ട്, മദളം: കലാമണ്ഡലം സുധീഷ്, വീണ: വിദ്യ വിശ്വനാഥ്.
ചിത്രങ്ങൾക്കു കടപ്പാട്: സെബാൻ തോമസ്