‘പരാതിയില്ല, പരിഭവവും’: കേരളത്തിലും ട്രെൻഡിങ്; സിറ്റുവേഷൻഷിപ് പരിധി വിടുന്നോ?
പരാതികളില്ലാതെ സിറ്റുവേഷൻഷിപ് ബന്ധങ്ങളിൽ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെയാകും. ‘ഞാനിന്ന് നിന്റെ നഗരത്തിലെത്തുന്നു’ എന്ന ഒറ്റ മെസേജ്. രണ്ടാമത്തെയാളും ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുവെങ്കിൽ ‘ഞാൻ ഇന്നയിടത്ത് ഉണ്ടാകും’ എന്ന് മറുകുറിപ്പ്. പിന്നെ കാണുന്നു, ചിലപ്പോൾ ഒന്നിച്ചൊരു ഔട്ടിങ്, ഒരു നേരത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കുക എന്നു തുടങ്ങി ഒരേ മുറിയുടെ സ്വകാര്യതയിൽ ശരീരങ്ങൾ ഒന്നാകുന്നിടത്ത് വരെ എത്തിയേക്കാം. ഈയടുത്ത് കേട്ട ഒരു സംഭവത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേർ ഒരു പൊതുസുഹൃത്തിന്റെ സാന്നിധ്യത്തിൽ കണ്ടുമുട്ടുന്നു, ഒറ്റ ദിവസം കൊണ്ട് തീവ്ര പരിചിതരാകുന്നു. ആ ദിവസം തന്നെ ഇരുവരും ഒരേ കിടക്കയിൽ ഒന്നിച്ചുറങ്ങുന്നു. കണ്ടുനിന്നവരെല്ലാം അവർക്കിടയിൽ പ്രണയത്തിന്റെ ഒരു പൂക്കാലം പ്രതീക്ഷിച്ചു. പക്ഷേ, അവരിരുവരും പരസ്പരം യാതൊരു കാൽപ്പനിക വികാരങ്ങളും സൂക്ഷിക്കാതെ വീണ്ടുമൊരു കണ്ടുമുട്ടലിനായി കൈകൊടുത്ത് പിരിയുകയാണ് ചെയ്തത്.

‘സിറ്റുവേഷൻഷിപ്പ്’ കഴിഞ്ഞ വർഷം ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ഒരു വാക്ക്. ഒരു പക്ഷേ പ്രണയത്തേക്കാളേറെ. എല്ലിൽ പിടിച്ച പ്രണയങ്ങളെക്കാളും പലരുടെയും ഹൃദയം കീഴടക്കി സിറ്റുവേഷൻഷിപ്പ് യാത്ര തുടരുന്നു. കേരളത്തിൽ സിറ്റുവേഷൻഷിപ്പിന് പ്രചാരം ഏറുകയാണോ ? ആണെങ്കിൽ എന്താകാം കാരണങ്ങൾ. യുവാക്കൾ മാത്രമാണ് സിറ്റുവേഷൻഷിപ്പിലേക്ക് എത്തുന്നതെന്നു കരുതിയെങ്കിൽ തെറ്റി. മധ്യ വയസ്കർക്കും അന്യമല്ല സിറ്റുവേഷൻഷിപ്പ്. മലയാളിയുടെ ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകുകയാണോ സിറ്റുവേഷൻഷിപ്പ്. കൂടുതൽ പേർ സിറ്റുവേഷൻഷിപ്പിലേക്ക് ആകൃഷ്ടരാകുന്നതിന് കാരണം എന്താണ് ?
∙ സൗഹൃദത്തിനപ്പുറം, പ്രണയത്തിനു താഴെ, ഇതാണ് സിറ്റുവേഷൻഷിപ്പ്
സൗഹൃദത്തിനും പ്രണയത്തിനുമിടയിൽ ഒരു നേർരേഖ വരച്ചാൽ അതിന്റെ കൃത്യം നടുവിൽ നിൽക്കുന്ന അവസ്ഥ – സിറ്റുവേഷൻഷിപ് (situationship) എന്ന വാക്കിനെ അങ്ങനെ നിർവചിക്കാം. സൗഹൃദത്തെക്കാൾ ഉയർന്ന തലം, പക്ഷേ പ്രണയത്തോളമെത്തില്ല. അതാണ് ഈ ബന്ധത്തിന്റെ സവിശേഷത. പരസ്പരം യാതൊരു കെട്ടുപാടുമില്ലാതെ രണ്ടുപേർ കൂട്ടുനടത്തക്കാരാകുന്നു. ആ ബന്ധത്തിനു കൃത്യമായ നിർവചനമുണ്ടാകില്ല. വിവാഹം, ഒന്നിച്ചുള്ള ജീവിതം എന്ന മട്ടിൽ ഭാവിയെ കുറിച്ച് കരാറുകളുമുണ്ടാകില്ല. പോയ വർഷം ഡേറ്റിങ് ആപ്പുകളിൽ കൂടുതൽ പേർ തിരഞ്ഞത് പ്രണയബന്ധങ്ങളായിരുന്നില്ല, സിറ്റുവേഷൻഷിപ് ആയിരുന്നു. യാതൊരു കടപ്പാടുകളുമില്ലാതെ, എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാവുന്ന ബന്ധം. പ്രണയത്തിലെന്ന പോലെ ഏക പങ്കാളി എന്ന നിബന്ധനകളൊന്നും ഇത്തരം കൂട്ടുകെട്ടിൽ ഉണ്ടാകാറില്ല. സിറ്റുവേഷൻഷിപ്പിൽ കൂടിച്ചേർന്നിരിക്കുന്നവരിൽ ഒരാൾക്കോ ചിലപ്പോൾ രണ്ടു പേർക്കുമോ മറ്റു ബന്ധങ്ങളുണ്ടാകും. അത്തരം ഇടങ്ങളിലേക്കൊന്നും പലപ്പോഴും ഇരുവരും കടന്നുചെല്ലില്ല. അഥവാ ഇതറിഞ്ഞാലും ആർക്കും നോവോ പരാതിയോ ഇല്ല താനും. പ്രണയത്തിലുണ്ടാകുന്ന സ്വന്തമാക്കലും സ്വാർഥ ചിന്തകളുമൊന്നും ഇത്തരം പങ്കാളികൾക്കിടയിൽ ഇല്ലാത്തത് തന്നെ കാരണം. സിറ്റുവേഷൻഷിപ്പിൽ ഏർപ്പെടുന്നവർക്കിടയിൽ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധവും ഉണ്ടാകാറുണ്ട്. എന്നാൽ ലൈംഗികതയ്ക്കു വേണ്ടി മാത്രമായുള്ള ബന്ധമല്ല ഇത്.
∙ ഈ ബന്ധങ്ങൾ ഒരിക്കലും ‘ബന്ധനങ്ങളാകില്ല’
‘സ്നേഹവും കടപ്പാടുമില്ലാത്ത ബന്ധമോ? പുതിയ കാലത്തെ പിള്ളേരുടെ മൂല്യമില്ലായ്മ തന്നെ കാരണം’ എന്ന് കുറ്റപ്പെടുത്താൻ വരട്ടെ. മധ്യവയസ്സിലെത്തിയവരും ഇപ്പോൾ സിറ്റുവേഷൻഷിപ്പിൽ ഏർപ്പെടുന്നുണ്ട്. ബാധ്യതകളൊന്നുമില്ലാത്ത ബന്ധം എന്നതു തന്നെയാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. വിവാഹേതര ബന്ധത്തിലെ പ്രണയം പലപ്പോഴും കുടുംബജീവിതത്തിലേക്ക് താളപ്പിഴകളായി കടന്നുവരുമ്പോൾ സിറ്റുവേഷൻഷിപ് ബന്ധങ്ങൾക്ക് ഇത്തരം അസ്ഥിയിൽ പിടിത്തങ്ങളൊന്നുമില്ല. ‘നീ ഓൺലൈനിൽ ഉണ്ടായിട്ടും എന്റെ മെസേജിനു മറുപടി വൈകി’, ‘എന്നെ മറന്ന് മറ്റൊരാളോട് ചാറ്റ് ചെയ്തു’, ‘ഇപ്പോൾ എന്നോട് സ്നേഹം കുറഞ്ഞു’ തുടങ്ങിയ പരാതികളൊന്നും സിറ്റ്വേഷൻഷിപ് പങ്കാളികൾക്കിടയിലുണ്ടാകാറില്ല. ‘ഒരു ഹൃദയതാളത്തിനപ്പുറം ഞാനുണ്ടാകു’മെന്ന മട്ടിലുള്ള വാഗ്ദാനങ്ങളും നൽകേണ്ടതില്ല. വൈകാരികതയുടെ ഊർജം അധികം പാഴാക്കാതെ തന്നെ ഒരു പങ്കാളിത്തം ആസ്വദിക്കാമെന്നതാണ് നേട്ടം.
∙ വീണ്ടും കണ്ടുമുട്ടും വരെ വിട, പരാതികളില്ലാതെ
സിറ്റുവേഷൻഷിപ് ബന്ധങ്ങളിൽ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെയാകും. ‘ഞാനിന്ന് നിന്റെ നഗരത്തിലെത്തുന്നു’ എന്ന ഒറ്റ മെസേജ്. രണ്ടാമത്തെയാളും ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുവെങ്കിൽ ‘ഞാൻ ഇന്നയിടത്ത് ഉണ്ടാകും’ എന്ന് മറുകുറിപ്പ്. പിന്നെ കാണുന്നു, ചിലപ്പോൾ ഒന്നിച്ചൊരു ഔട്ടിങ്, ഒരു നേരത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കുക എന്നു തുടങ്ങി ഒരേ മുറിയുടെ സ്വകാര്യതയിൽ ശരീരങ്ങൾ ഒന്നാകുന്നിടത്ത് വരെ എത്തിയേക്കാം. ഈയടുത്ത് കേട്ട ഒരു സംഭവത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേർ ഒരു പൊതുസുഹൃത്തിന്റെ സാന്നിധ്യത്തിൽ കണ്ടുമുട്ടുന്നു, ഒറ്റ ദിവസം കൊണ്ട് തീവ്രപരിചിതരാകുന്നു. ആ ദിവസം തന്നെ ഇരുവരും ഒരേ കിടക്കയിൽ ഒന്നിച്ചുറങ്ങുന്നു. കണ്ടുനിന്നവരെല്ലാം അവർക്കിടയിൽ പ്രണയത്തിന്റെ ഒരു പൂക്കാലം പ്രതീക്ഷിച്ചു. പക്ഷേ, അവരിരുവരും പരസ്പരം യാതൊരു കാൽപ്പനിക വികാരങ്ങളും സൂക്ഷിക്കാതെ വീണ്ടുമൊരു കണ്ടുമുട്ടലിനായി കൈകൊടുത്ത് പിരിയുകയാണ് ചെയ്തത്.
∙ അറിയണം, തിരിച്ചറിയണം ഈ സിറ്റുവേഷൻഷിപ്പ്
പ്രണയവും സിറ്റുവേഷൻഷിപ്പും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്നവരുണ്ട്. പക്ഷേ, ആ ബന്ധത്തിലെ പങ്കാളിക്ക് ഇക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ടാകും. അതിനാൽ ഇത്തരം ബന്ധങ്ങൾ തുടങ്ങുമ്പോൾ തന്നെ വ്യക്തതയുണ്ടാകണം. അതല്ലെങ്കിൽ ബന്ധം തുടങ്ങി ഏതാനും നാളുകൾക്കകം ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ ഇത് തിരിച്ചറിയാനാകും. പങ്കാളി നിങ്ങൾക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെങ്കിൽ, അയാളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടില്ലെങ്കിൽ, പ്രണയത്തിലെന്ന പോലെ കൃത്യമായ ഇടവേളകളിൽ കണ്ടുമുട്ടാൻ ശ്രമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വൈകാരിക പ്രശ്നങ്ങളിൽ കൂടെ നിൽക്കാൻ തയാറാകുന്നില്ലെങ്കിൽ, ഈ ബന്ധത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്നുവെങ്കിൽ ഒക്കെ നിങ്ങളുടേത് പ്രണയത്തിനപ്പുറം സിറ്റുവേഷൻഷിപ് ആകാൻ സാധ്യതയുണ്ട്. രണ്ടു വ്യക്തികൾക്കിടയിൽ സൗഹൃദത്തെക്കാൾ ആഴമേറിയ ബന്ധം ഉടലെടുക്കുമ്പോൾ തന്നെ അത് ഏത് തരത്തിലാകണമെന്ന് തുറന്നു ചർച്ച ചെയ്യണം. മറുവശത്തുള്ളയാൾ സിറ്റുവേഷൻഷിപ് മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് അതിനപ്പുറം പ്രണയമോ ഭാവിയിലേക്ക് നീളുന്ന ബന്ധമോ ആണ് ആവശ്യമെങ്കിൽ സംശയിക്കാതെ അതിൽ നിന്നു പുറത്തുകടക്കുക.
∙ പ്രണയം തകർന്നാൽ പരിഹാരമല്ല
പ്രണയം തകർന്നാൽ അവർക്കുള്ള ആശ്വാസ കേന്ദ്രമാണോ സിറ്റുവേഷൻഷിപ്പ്. പ്രണയം തകർന്ന അവസ്ഥയിൽ പലരും വിഷാദത്തിന് പരിഹാരമെന്ന നിലയിൽ സിറ്റ്വേഷൻഷിപ്പുകൾ തേടിപ്പോകാറുണ്ട്. അപ്പോഴത്തെ മാനസികാവസ്ഥയിൽ മറ്റൊരു പ്രണയത്തിൽ പോയി ‘തല വയ്ക്കാൻ’ പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാൽ സൗഹൃദത്തെക്കാൾ തീവ്രമായ കൂട്ടുകെട്ട് മോഹിക്കുന്നുമുണ്ടാകും. അപ്പോഴാണ് സിറ്റ്വേഷൻഷിപ് തുണയായി മാറുക. മറ്റു ചിലർ ഏകാന്തതയ്ക്ക് പരിഹാരമായാണ് ഈ സ്വാഭാവമുള്ള ബന്ധങ്ങൾ കണ്ടെത്തുന്നത്. പഠനത്തിനോ ഔദ്യോഗിക സ്ഥലംമാറ്റത്തിന്റെ ഭാഗമായോ പുതിയ ഇടങ്ങളിൽ എത്തുന്നവരിൽ ചിലർ ആ സ്ഥലത്തെ ഒറ്റപ്പെടൽ ഒഴിവാക്കുന്നത് സിറ്റുവേഷൻഷിപ് ബന്ധങ്ങളിലൂടെയാണ്.
∙ ‘നിന്നൊടൊത്ത് കിടക്ക പങ്കിട്ട എന്നോടോ...’
എല്ലാം തുറന്നുപറഞ്ഞ് ‘കാഷ്വൽ റിലേഷൻഷിപ്’ എന്ന മട്ടിൽ തുടങ്ങിയാൽ പോലും പല ബന്ധങ്ങളിലും രണ്ടു പേർക്കുമോ അല്ലെങ്കിൽ പങ്കാളികളിൽ ഒരാൾക്കോ അതിതീവ്രമായ പ്രണയവും സ്നേഹവും ഉടലെടുക്കാറുണ്ട്. ചില കേസുകളിൽ ബന്ധത്തിന്റെ സ്വാഭാവിക പരിണതിക്കായി ഇരുവരും കാത്തിരിക്കും. ഒടുവിൽ രണ്ടു പേർക്കും പരസ്പരം പ്രണയം തോന്നുന്നുവെങ്കിൽ അത് പലപ്പോഴും തീവ്രമായ ബന്ധമായി മാറും. പക്ഷേ, ഒരാളിൽ മാത്രമായി ഈ വൈകാരിക അടുപ്പം ഒതുങ്ങുമ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങുകയായി. തുടക്കത്തിൽ പാലിച്ചിരുന്ന അതിർവരമ്പുകളെല്ലാം അയാൾ ലംഘിച്ചു തുടങ്ങും. അതോടെ അനിശ്ചിതത്വത്തിലേക്കും ആകുലതകളിലേക്കും ബന്ധം വഴിമാറിയേക്കാം. പ്രണയത്തിനോ സ്നേഹത്തിനോ വഴിപ്പെട്ടയാളിൽ ദേഷ്യവും ചെറിയ തോതിൽ അക്രമസ്വഭാവവും കാണാറുണ്ട്. ചിലപ്പോൾ ആ വ്യക്തി വിഷാദത്തിൽ അകപ്പെട്ടേക്കാം. സിറ്റുവേഷൻഷിപ്പിൽ വർഷങ്ങളോളം തുടർന്ന പലരും പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ഫലപ്രാപ്തിയിലെത്താത്ത ഒരു ബന്ധത്തിന് വേണ്ടി സമയവും പരിശ്രമവും പണവുമൊക്കെ പാഴാക്കേണ്ടി വന്നതിനെ ഓർത്താണ് ഈ കുറ്റബോധം. മാത്രമല്ല, ചൂഷണം ചെയ്യപ്പെട്ടു എന്ന തോന്നലും ഉണ്ടാകാം. ‘നിന്നോടൊപ്പം ശരീരം പങ്ക് വച്ച എന്നോട് ഇങ്ങനെ ചെയ്യാൻ തോന്നിയല്ലോ’ എന്ന മട്ടിൽ ആരോപണങ്ങളും ഉയർന്നേക്കാം.
∙ സിറ്റുവേഷൻഷിപ്പ് പ്രണയമായി മാറിയാലോ
സിറ്റുവേഷൻഷിപ്പിന്റെ യാത്ര എങ്ങനെ. ഈ ചോദ്യവും ഇതോടൊപ്പം ഉയരുന്നു. എന്തായാലും തുടങ്ങിയത് സിറ്റുവേഷൻഷിപ് ആയിട്ടാണെങ്കിലും രണ്ടിലൊരാൾക്ക് പ്രണയം തോന്നിത്തുടങ്ങിയാൽ പങ്കാളിയാട് തുറന്ന ചർച്ച നടത്തണം. മറുവശത്ത് നിന്ന് പച്ചക്കൊടി ഉയർന്നാൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിന്റെ തുടക്കമാകാം അത്. അഥവാ പങ്കാളി നിങ്ങളുടെ പ്രണയവും സ്നേഹവും നിരാകരിക്കുകയാണെങ്കിൽ പൊട്ടിത്തെറിക്കാനോ പൊട്ടിക്കരയാനോ നിൽക്കരുത്. കുറ്റബോധവും വേണ്ട. ആ വ്യക്തിയുമൊത്ത് മനോഹരമായ നിമിഷങ്ങളിലൂടെ നിങ്ങളും കടന്നുപോയിട്ടുണ്ടല്ലോ. എല്ലാറ്റിനുമുപരി അതൊരു പഠനാനുഭവമായിരുന്നു എന്ന് കരുതുക. അതിൽ നിന്നു ലഭിച്ച അനുഭവജ്ഞാനം ഭാവിയിൽ മികച്ച ബന്ധം കണ്ടെത്താൻ സഹായമാകുക തന്നെ ചെയ്യും.
English Summary: Modern love: 'Situationship' as a win-win for both sides ?