ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online

ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ജോർജ്ടൗൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ, പീസ് ആൻഡ് സെക്യൂരിറ്റിയും പിആർഐഒ സെന്റർ ഓൺ ജെൻഡർ, പീസ് ആൻഡ് സെക്യൂരിറ്റിയും ചേർന്നു പ്രസിദ്ധീകരിക്കുന്ന സൂചികയാണിത്. 170 രാജ്യങ്ങളിലെ പട്ടികയാണ് ഇവർ പുറത്തിറക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, രാഷ്ട്രീയതലത്തിലെ പ്രാതിനിധ്യം, മാതൃമരണനിരക്ക്, നേരത്തേയുള്ള വിവാഹം, കൗമാരഗർഭധാരണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, പാക്കിസ്ഥാൻ, ഇറാഖ്, ദക്ഷിണ സുഡാൻ, ചാഡ്, കോംഗോ, സുഡാൻ, സിയറ ലിയോൺ എന്നീ രാജ്യങ്ങളാണ് മിക്കപ്പോഴും ഡബ്ല്യുപിഎസ് സൂചികയിലെ അവസാന റാങ്കുകാർ. ഇതോടൊപ്പം ഐക്യരാഷ്ട്ര സംഘടനയുടെ ലിംഗ അസമത്വ സൂചികയും വിവിധ രാജ്യങ്ങൾ സ്ത്രീകൾക്കു നൽകുന്ന പരിഗണന വിലയിരുത്തുന്നുണ്ട്. കഴിവും ബുദ്ധിയും വേണ്ടതുപോലെ ഉപയോഗിക്കാനറിയാവുന്ന സ്ത്രീക്കു സാധ്യമല്ലാത്തത് ഒന്നുമുണ്ടാകില്ല. പക്ഷേ ലോകമെമ്പാടും എത്രയോ സ്ത്രീകളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അക്രമവും അടിച്ചമർത്തലും സഹിച്ച് നരകജീവിതം തുടരുന്നത്. മനുഷ്യപരിണാമത്തിന്റെ ഏതോ യുഗത്തിൽ ശാരീരികക്ഷമതയാൽ മേൽക്കോയ്മ നേടിയ ആണധികാരം, സഹസ്രാബ്ദങ്ങൾക്ക് ഇപ്പുറവും അത് ഉപേക്ഷിക്കാൻ തയാറാകാത്തത് വിരോധാഭാസം തന്നെയെന്നു പറയേണ്ടി വരും. ചില രാജ്യങ്ങളിൽ അധികാരവർഗം അതിരുകൾ തീർത്ത് സ്ത്രീകളെ കൂട്ടിലിടുന്നു. മറ്റിടങ്ങളിൽ സ്വന്തം വീടു തന്നെ അവൾക്ക് ബന്ധനത്തിന്റെ കൂടാകുന്നു. എങ്ങനെയായാലും ലോകം വളരുന്നതിന് അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനും പദവിക്കും വ്യത്യാസം വരുന്നുണ്ടോ എന്നതു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തായിരിക്കും സ്ത്രീ–പുരുഷ അസമത്വത്തിനു പിന്നിലെ കാരണം? സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നിൽക്കുന്നത് എതെല്ലാം രാജ്യങ്ങളാണ്? എന്താണ് ഇന്ത്യയിലെ അവസ്ഥ? സ്ത്രീകളുടെ നില മെച്ചപ്പെടുന്നതിന് ഇന്ത്യയിൾ ഉൾപ്പെടെ എന്താണു ചെയ്യേണ്ടത്? സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ? വിലയിരുത്തുകയാണിവിടെ.

അസമത്വങ്ങൾക്കു പിന്നിൽ ലിംഗവിവേചനം 

ADVERTISEMENT

സ്ത്രീ-പുരുഷ അസമത്വങ്ങളുടെ ആദ്യപടി ലിംഗാധിഷ്ഠിതം തന്നെയാണ്. ലിംഗപരമായ വിവേചനങ്ങളുടെ റിപ്പോർട്ടുകൾ ലോകമെമ്പാടുനിന്നും നിരന്തരം കേൾക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലേക്ക് കടക്കാനനുവദിക്കാതെ സ്ത്രീകളെ തരംതാഴ്ത്തുകയാണ് പല രാജ്യങ്ങളും. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലുമാണ് ലിംഗവിവേചനം അതിന്റെ തീവ്രതയിൽ ഇന്നും തുടരുന്നത്. പ്രത്യക്ഷത്തിൽ സ്ത്രീസൗഹൃദമെന്ന് തോന്നുന്ന ഇന്ത്യ പോലെയുള്ള മറ്റു രാജ്യങ്ങളിലും ഒട്ടും കുറവല്ല സ്ത്രീകളോടുള്ള അവഗണനയും അടിച്ചമർത്തലും. 

Image Credit∙ christophe_cerisier/Istock

∙ സ്ത്രീവിരുദ്ധതയിൽ അഫ്ഗാനിസ്ഥാന് ഒന്നാംസ്ഥാനം 

താലിബാൻ ഭരണത്തിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്നത് ഡബ്ല്യുപിഎസ് സൂചികയിൽ സുവ്യക്തമാണ്. യുഎൻ ലിംഗ അസമത്വ സൂചികയിൽ 162 രാജ്യങ്ങളുടെ പട്ടികയിൽ ൽ 157 ാം സ്ഥാനത്തുമെത്തിയിട്ടുണ്ട് ഈ രാജ്യം. നാലു പതിറ്റാണ്ടിലേറെ നീണ്ട സംഘർഷങ്ങളും പ്രതിസന്ധികളും യുക്തിക്കു നിരക്കാത്ത ലിംഗ മാനദണ്ഡങ്ങളുമൊക്കെ, അഫ്ഗാൻ പെൺകുട്ടികളെ നിരക്ഷരരും സ്ത്രീകളെ അടിമകളുമാക്കുകയാണ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽനിന്ന് സ്ത്രീകളെ പൂർണമായും അകറ്റിനിർത്തുന്ന നിബന്ധനകളാണ് താലിബാൻ നടപ്പിലാക്കുന്നത്. ലിംഗാധിഷ്ഠിത അക്രമങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ് രാജ്യം. 100 സ്ത്രീകളിൽ 35 പേരും പങ്കാളിയിൽനിന്നു പീഡനം അനുഭവിക്കുന്നതായും റിപ്പോർട്ടുണ്ട്. ദുരഭിമാനകൊലപാതകങ്ങൾ നിയമവിരുദ്ധമാണെങ്കിലും ഇവിടെ വ്യാപകമായി നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

അഫ്ഗാനെ വെല്ലും പാക്കിസ്ഥാൻ 

ADVERTISEMENT

അഫ്ഗാനിസ്ഥാനെ വെല്ലുന്ന സ്ത്രീവിരുദ്ധതയാണ് പാക്കിസ്ഥാനിലെന്നാണ് അടുത്തിടെ വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഡബ്ല്യുപിഎസ് സൂചികയിൽ അഫ്ഗാനിസ്ഥാന് പിന്നാലെയുണ്ട് പാക്കിസ്ഥാൻ (167). ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്‌സിലും പാക്കിസ്ഥാന്റെ സ്ഥാനം പിന്നിൽതന്നെ. സ്‌ത്രീപീഡനം, ബലാത്സംഗം, ആസിഡ് ആക്രമണം, കൊലപാതകം, നിർബന്ധിത വിവാഹം, ഗാർഹിക പീഡനം എന്നിവ പാക്കിസ്ഥാനിൽ പ്ലേഗ് പോലെയുള്ള പ്രശ്‌നമാണെന്ന് 2022-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ലിംഗ അസമത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാനെന്നും വിദ്യാഭ്യാസം, തൊഴിൽ വിപണി, കായികം തുടങ്ങിയ മേഖലകളിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പാക്കിസ്ഥാൻ സ്ത്രീകളോടു കാണിക്കുന്ന അനാദരവിനെക്കുറിച്ച് പ്രമുഖ പാക്ക് മാധ്യമങ്ങളായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍, ഡോൺ തുടങ്ങിയവ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളുടെ എല്ലാ കാര്യങ്ങളിലും കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രാജ്യമാണെന്നും സ്ത്രീകള്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങള്‍ മുഴുവനായും പുറംലോകം അറിഞ്ഞിട്ടില്ലെന്നും പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറുകണക്കിനു പഷ്തൂൺ സ്ത്രീകളെ പാക്ക് സൈനികർ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് വിളിച്ചു പറഞ്ഞ മനുഷ്യാവകാശപ്രവർത്തകയാണ് ഗുലാലായ് ഇസ്മയിൽ. പക്ഷേ ഇതിന്റെ പേരിൽ അവർക്ക് ജീവൻ രക്ഷിക്കാൻ ആ രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടിവന്നത് 2019ലാണ്. രാജ്യത്തെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യനിരക്ക് കുറഞ്ഞ ശതമാനങ്ങളിൽ തുടരുന്നു. വലിയ വേർതിരിവുകളുള്ള സാമൂഹിക മാനദണ്ഡങ്ങളും നിയമ ചട്ടക്കൂടുകളുമാണ് സ്ത്രീകളോടുള്ള സമീപനത്തിൽ പാക്കിസ്ഥാൻ പിന്തുടരുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ഇവിടെ ഒട്ടും കുറവല്ല. അതേസമയം ഈ കണക്കുകൾ വളരെ ഭംഗിയായി പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 

സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സിറിയ 

സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നു മാത്രമല്ല അവർ പരസ്യമായി പീഡിപ്പിക്കപ്പെടുന്നുമുണ്ട് സിറിയയിൽ. ഭരണാധികാരികളുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതിഷേധിച്ചതിന് ആയിരക്കണക്കിനു സ്ത്രീകളാണ് സിറിയൻ ജയിലുകളിൽ കഴിയുന്നത്. സൈനികരുടെ ലൈംഗികാതിക്രമങ്ങളുടെ ഇരകൾ കൂടിയാണ് ഈ തടവുകാർ. സിറിയന്‍ ജയിലുകളില്‍നിന്ന് മോചിതരായി തുർക്കിയിലെത്തിയ സ്ത്രീകൾ നൽകുന്ന വിവരങ്ങൾ ആരെയും നടുക്കുന്നതാണ്. ഇവരിലൊരാളായ അഭിഭാഷക ഗുല്‍ഡന്‍ സോണ്‍മെസ് സിറിയയിലെ സ്ത്രീകളുടെ അവസ്ഥ വിവരിച്ചത് അമ്പരപ്പോടെയാണ് ലോകം കേട്ടത്. പക്ഷേ, ലോകരാഷ്ട്രങ്ങളുടെ ഇടപെടലുകൾക്ക് ഇടനൽകാതെ ഐഎസ് ഭീകരരുടെ സ്ത്രീവിരുദ്ധത പോലും അതിന്റെ പാരമ്യതയിൽ ഈ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഫ്രഞ്ച് ചാനലായ ഫ്രാന്‍സ് 2 തയാറാക്കിയ ‘സിറിയ, ദ് മഫില്‍ഡ് ക്രൈ’ എന്ന ഡോക്യുമെന്ററി സിറിയന്‍ യുവതികളുടെ അവസ്ഥയുടെ നേർക്കാഴ്ചകൾ വിവരിക്കുന്നതാണ്. സിറിയയിൽ ഇന്നും വിവാഹം എന്നത് വരനും വധുവിന്റെ പിതാവും തമ്മിലുള്ള ഒരു കരാറാണ്. 2020ലാണ് ഈ രാജ്യത്ത് ദുരഭിമാനക്കൊല കുറ്റകൃത്യമായതെന്ന് കൂടി അറിയുക. 

ADVERTISEMENT

വിഭജിച്ചിട്ടും നിലപാട് മാറ്റാതെ സുഡാൻ 

Image Credit∙ ugurhan/Istock

അധികാര വടംവലിയും ഗോത്ര കലാപങ്ങളും ചോരപ്പുഴയൊഴുക്കുന്ന നാടാണ് രണ്ടായി പിരിഞ്ഞ സുഡാനും ദക്ഷിണ സുഡാനും. പുരുഷാധിപത്യം തീർത്ത ലിംഗ മാനദണ്ഡങ്ങളിൽ നട്ടംതിരിയുന്ന സ്ത്രീകളുടെ നാട് കൂടിയാണ് ഇത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും തീരുമാനങ്ങളിൽനിന്നും ഇവിടെ സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു. സ്വന്തം കുടുംബത്തിനുള്ളിൽപോലും തീരുമാനമെടുക്കാനുള്ള അവകാശം ഈ സ്ത്രീകൾക്കു കുറവാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യമാണിത്. 100 ഗർഭിണികളിൽ ഒന്നിലധികം പേർ എന്ന കണക്കിൽ ഗർഭാവസ്ഥയിലെ സങ്കീർണതയോ പ്രസവത്തിലെ പ്രശ്നമോ കാരണം ഇവിടെ മരണപ്പെടുന്നുണ്ട്. 

പട്ടിണിയോടും രോഗങ്ങളോടും മല്ലടിച്ച്...

സ്ത്രീസുരക്ഷയ്ക്കും ക്ഷേമത്തിനുമായി സർക്കാരും സംഘടനകളും കരാറുകളുണ്ടാക്കുന്നുണ്ടെങ്കിലും ആഫ്രിക്കയിലെ സ്ത്രീകളുടെ ജീവിതത്തിൽ അത് വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കുന്നില്ല. സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴെത്തന്നെയാണ് അവരുടെ സ്ഥാനം. വളരെ ദരിദ്രമായ സാമൂഹികാന്തരീക്ഷവും രോഗങ്ങളും കഠിനമായ അധ്വാനവും മൂലം കഷ്ടപ്പെടുന്നവരാണ് അധികവും. ഇതിനൊക്കെ പുറമെ നൂറ്റാണ്ടുകളായി തുടരുന്ന ലിംഗവിവേചനവും ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ ഇരുളിലാഴ്ത്തുന്ന പ്രധാന ഘടകമാണ്. വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽനിന്ന് ഏറെ അകലെയാണിന്ന് ശരാശരി ആഫ്രിക്കൻ സ്ത്രീ. 

നാണക്കേടായി സൊമാലിയയും മധ്യ ആഫ്രിക്കയും 

പട്ടിണിമരണങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സൊമാലിയയിലും സ്ഥിതി വ്യത്യസ്തമല്ല. മാതൃ-ശിശുമരണനിരക്കിന്റെ കണക്കിൽ രാജ്യം മുന്നിലാണ്. പാർലമെന്റിൽ സ്ത്രീപ്രാതിനിധ്യമുണ്ടെങ്കിലും കാലഹരണപ്പെട്ട ലിംഗ മാനദണ്ഡങ്ങളിൽ ഉറച്ചുനിൽക്കുന്നവരാണ് സൊമാലിയയിലെ പുരുഷ സമൂഹം. സ്ത്രീകൾക്കെതിരായ പീഡനവും അക്രമവും വേതന വ്യത്യാസവും ഇവിടെ സാധാരണമാണ്. അതുപോലെത്തന്നെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്ത്രീകൾക്ക് പൊതുവെ മൂന്നു വർഷത്തെ സ്കൂൾ വിദ്യാഭ്യാസം മാത്രമേ നൽകാറുള്ളൂ. പ്രാദേശിക പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം 9 ശതമാനത്തിൽ താഴെയാണ്. അഞ്ചിൽ ഒരു സ്ത്രീ വീതം പങ്കാളിയിൽനിന്ന് കൊടിയ മർദനം നേരിടുന്നെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 

സ്ത്രീവിരുദ്ധതയുടെ സിയറ ലിയോൺ 

Image Credit∙ Katiekk2/Istock

ലിംഗാധിഷ്ഠിത വിവേചനവും അക്രമങ്ങളും, കുതിച്ചുയരുന്ന മാതൃമരണനിരക്കുമാണ് സിയറ ലിയോണിനെ സ്ത്രീവിരുദ്ധ രാജ്യമാക്കുന്നത്ൾ. 15 വയസ്സ് മുതലുള്ള പെൺകുട്ടികളുടെ ജനനേന്ദ്രിയം വികൃതമാക്കുന്ന (Female Genital Mutilation) വിചിത്രമായ ആചാരം ഈ രാജ്യം പിന്തുടരുന്നു. അതായത് ഈ രാജ്യത്തെ 90 ശതമാനം സ്ത്രീകളും ഈ പീഡനത്തിന് ഇരകളാണ്. സൊമാലിയയിലെ മാതൃമരണ നിരക്കിനേക്കാൾ ഉയർന്നതാണ് സിയറ ലിയോണിലേത്. സ്ത്രീകൾക്ക് പൊതുവേ വിദ്യാഭ്യാസം നൽകുന്ന രീതി ഇവിടെയില്ല. സ്ത്രീകളോട് കടുത്ത അനാദരവ് തുടരുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഇനിയുമുണ്ട്. ലൈബീരിയ, നൈജർ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് തുടങ്ങിയവയാണ് ഇതിൽ മുന്നിൽ.  

നോർവേ, ഫിൻലാൻഡ്...സ്ത്രീകൾ ‌സുരക്ഷിതർ 

നോർവേ, ഫിൻലാൻഡ്, ഐസ്‌ലൻഡ്, ഡെന്മാർക്ക്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഓസ്ട്രിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് സ്ത്രീകളെ ബഹുമാനിക്കുന്നതിൽ മുന്നിൽ. ജപ്പാൻ (35), ചൈന (89) നേപ്പാൾ (95) തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം നിലനിർത്തുന്നുണ്ട്. അമേരിക്ക 21 ഉം ബ്രിട്ടൻ ഒന്‍പതും സ്ഥാനത്തെത്തി സ്ത്രീസൗഹൃദ രാഷ്ട്രങ്ങളായി തിളങ്ങുന്നു. 

എങ്ങനെ പരിഹരിക്കും ഈ വിവേചനം?

2021-22 ലെ ഡബ്ല്യുപിഎസ് സൂചികാ പട്ടികയിൽ ഇന്ത്യ148 ാം സ്ഥാനത്താണ്. ഇന്ത്യ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിനു പോലും സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവ് നൽകാൻ കഴിയുന്നില്ലെന്നത് ആശങ്കാജനകമാണ്. ജോലി ചെയ്യുന്ന പ്രായത്തിലുള്ള 240 കോടി സ്ത്രീകൾക്ക് തുല്യ സാമ്പത്തിക അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണ് ലോകബാങ്കിന്റെ വുമൺ, ബിസിനസ് ആൻഡ് ലോ 2022 റിപ്പോർട്ട് പറയുന്നത്. 178 രാജ്യങ്ങൾ സ്ത്രീകളുടെ പൂർണ സാമ്പത്തിക പങ്കാളിത്തം തടയുന്ന നിയമപരമായ തടസ്സങ്ങൾ നിലനിർത്തുന്നു. 86 രാജ്യങ്ങളിൽ സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ നിയന്ത്രണങ്ങൾ നേരിടുന്നു, 95 രാജ്യങ്ങൾ തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പ് നൽകുന്നില്ല. ഇതിനൊക്കെ പുറമെ, പൊതു-സ്വകാര്യ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലാത്തിടത്തോളം കാലം സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഒരു രാജ്യത്തിനും അവകാശപ്പെടാനുമാകില്ല. 

മുന്നിട്ടിറങ്ങേണ്ടത് സ്ത്രീകൾ തന്നെ 

വ്യക്തിഗതവും കുടുംബപരവും സാമൂഹികവുമായി സംഭവിക്കുന്ന മാറ്റങ്ങൾകൊണ്ടു മാത്രമേ ലിംഗസമത്വത്തിലേക്കുള്ള യാത്ര സുഗമമാക്കാനാകൂ. കർശനമായ നിയമങ്ങൾക്കൊപ്പം വ്യക്തികളുടെ ആന്തരികമായ സാംസ്കാരിക തെളിമ കൂടി ഇക്കാര്യത്തിന് ഉറപ്പ് വരുത്തണം. അത്തരം മാറ്റങ്ങളിലെത്താൻ, പല രാജ്യങ്ങൾക്കും പതിറ്റാണ്ടുകളായി ചുമന്നുകൊണ്ടിരിക്കുന്ന വിചാരങ്ങളെ ഉപേക്ഷിക്കേണ്ടി വരും. അതിന് അവരെ പ്രേരിപ്പിക്കാനുതകുന്ന വിധത്തിൽ ശക്തമായ സമ്മർദ്ദം ഉയർന്നു വരേണ്ടതുണ്ട്. അതുണ്ടാകേണ്ടത് സ്ത്രീകൾക്കിടയിൽ തന്നെയാണ്. നൂറ്റാണ്ടുകളായി പേറേണ്ടിവരുന്ന വിവേചനവും അടിമത്തവും അവസാനിക്കുന്ന ഒരു ദിവസം ഓരോ സ്ത്രീയും സ്വപ്നം കണ്ടുതുടങ്ങിയാൽ അതൊരു മാറ്റത്തിന് തുടക്കമാകും. തീർത്തും അപരിഷ്കൃതങ്ങളായ രാജ്യങ്ങൾ പോലും മാറി ചിന്തിക്കാൻ തുടങ്ങിയതായും സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ തയാറാകുന്നതായുമുള്ള നല്ല വാർത്തകളുമുണ്ട്. 

ഓർക്കുക, സ്ത്രീകളില്ലാത്ത ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഒരു ചക്രവർത്തിയും ലോകചരിത്രത്തിലുണ്ടായിട്ടില്ല. അങ്ങനെയൊരു ഭരണാധികാരി ഇനി ഉണ്ടാകുകയുമില്ലെന്നുെ ഉറപ്പ്. അത് തിരിച്ചറിയുന്ന സ്ത്രീകൾക്ക് സ്വതന്ത്രയാകാനും അന്തസ്സോടെ ജീവിക്കാനും ഒന്നല്ല ഒരുപാട് വഴികളുണ്ടായെന്നു വരും. അമേരിക്കൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ നോറ എഫ്രോണിന്റെ വരികൾ കടമെടുക്കട്ടെ- ‘‘എല്ലാറ്റിനുമുപരിയായി, ഇരയല്ല, നിങ്ങളുടെ ജീവിതത്തിലെ നായികയാകുക.’’

English Summary: Discrimination, Sexual Assault, Acid Attacks... What 'Women, Peace and Security Index' Tells the World?