ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചിരുന്ന് രണ്ട് പെൺകുട്ടികൾ ആലോചിച്ച് കാച്ചിക്കുറുക്കിയെടുത്ത ആശയത്തിന് ഇന്ന് വില 500 കോടിയ്ക്ക് മുകളിലാണ്. അതെ ഇന്ത്യയിൽ കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി ഇവർ തുടങ്ങിയ പ്ലാറ്റ്ഫോമിന് ഇന്ന് ഇന്ത്യയൊട്ടാകെ ഉപഭോക്താക്കളുണ്ട്. അനിമൽ എന്ന ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചിരുന്ന് രണ്ട് പെൺകുട്ടികൾ ആലോചിച്ച് കാച്ചിക്കുറുക്കിയെടുത്ത ആശയത്തിന് ഇന്ന് വില 500 കോടിയ്ക്ക് മുകളിലാണ്. അതെ, ഇന്ത്യയിൽ കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി ഇവർ തുടങ്ങിയ പ്ലാറ്റ്ഫോമിന് ഇന്ന് ഇന്ത്യയൊട്ടാകെ ഉപഭോക്താക്കളുണ്ട്.

അനിമൽ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സ്ഥാപകരായ കീർത്തി ജാംഗ്ര,നീതു യാദവും എന്നിവർ ക്ഷീരകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, കന്നുകാലി വ്യാപാരവും ഡയറി ഫാമിംഗും പ്രവർത്തിക്കാൻ കൂടുതൽ ലാഭകരമായ ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ചത്. ഐഐടി-ഡൽഹിയിലെ ഹോസ്റ്റലിൽ ഒരു മുറിയിൽ ഒരുമിച്ച് പഠിച്ചുവളർന്നവരായ നീതു യാദവും കീർത്തി ജാംഗ്രയും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ തീരുമാനിച്ചതിന്റെ ഫലമാണീ വിജയം. 

ADVERTISEMENT

ക്ഷീര ഉത്പാദകർക്ക് ന്യായമായ വരുമാനവും ധാരാളം അവസരങ്ങളും ലഭിക്കണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ 2019 നവംബറിൽ, കീർത്തിയും നീതുവും തങ്ങളുടെ രണ്ട് സഹപ്രവർത്തകർക്കൊപ്പം ആനിമൽ എന്ന ഓൺലൈൻ കന്നുകാലി വിപണി ആരംഭിക്കാൻ തീരുമാനിച്ചു. ബംഗുളുരുവിലെ ഒരു ചെറിയ വാടക മുറിയിലാണ് ഈ സംഘത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. മറ്റെല്ലാ സ്റ്റാർട്ടപ്പുകളും പോലെ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഇവരും നേരിട്ടിരുന്നു. എന്നാൽ ആത്മവിശ്വസം കൈവെടിയാൽ ഈ കുട്ടികൾ തയ്യാറായില്ല. കന്നുകാലികളെ വാങ്ങാൻ താൽപര്യമുളള ആളുകൾ കൂടുതൽ ഓർഡർ എടുക്കാൻ തുടങ്ങിയതോടെ ഇവരുടെ ഈ നൂതനവും വ്യത്യസ്തവുമായ ആശയം ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി. 

Read also: 'മോൻ സാധാരണ കുട്ടികളെപ്പോലെയല്ല, അമ്മയെപ്പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല, ഇതിനു ചികിത്സയുമില്ല

ADVERTISEMENT

ആനിമൽ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 2022 സാമ്പത്തിക വർഷത്തിൽ 7.4 കോടിയായും ആകെ ആസ്തി 565 കോടി രൂപയായും വർദ്ധിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അനിമൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ആനിമലിന്റെ നിയമപരമായ പേര്. 2019 ൽ ആരംഭിച്ച ഈ പ്രസ്ഥാനം ഒരു വർഷം കൊണ്ട് തന്നെ നേടിയത് 148 മടങ്ങ് വർധനവാണത്രേ. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം മൃഗസംരക്ഷണ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 90 ശതമാനവും കന്നുകാലി വ്യാപാരത്തിൽ നിന്നാണ്. ബാക്കി 10% ആരോഗ്യ സംരക്ഷണം, കൃത്രിമ ബീജസങ്കലനം, മാർക്കറ്റ് പ്ലേസ് കമ്മീഷൻ എന്നിവയിൽ നിന്നാണ്. രണ്ട് പെൺകുട്ടികളുടെ ബുദ്ധിയിലുദിച്ച ഈ ചിന്തയും അതിലൂടെ അവർ കൈവരിച്ച വിജയവും പുത്തൻ ആശയങ്ങളുമായി മുഖ്യധാരയിലേയ്ക്കു വരാനാഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്.

Read also: 'കുട്ടികളും കുടുംബവും കാണുമെന്ന് അറിയാം, അതുകൊണ്ട് ആ പരസ്യത്തിൽ അഭിനയിക്കില്ലെന്നു പറഞ്ഞു': സ്മൃതി ഇറാനി

ADVERTISEMENT

Content Summary:Company started by two girls reached heights