ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ച കഥയൊക്കെ നമ്മൾ പറയുമെങ്കിലും ചർമ സംരക്ഷണത്തിന് കഴുതപ്പാൽ സഹായിക്കുമെന്നും അതുകൊണ്ട് സോപ്പുണ്ടാക്കിയെന്നും ഒരു വീട്ടമ്മ പറഞ്ഞു തുടങ്ങിയപ്പോൾ നേരിടേണ്ടി വന്നത് വലിയ പരിഹാസമാണ്. അവിണിശേരി സ്വദേശി റിജി ഡെജി കഴുതപ്പാൽ കൊണ്ടുണ്ടാക്കിയ സോപ്പിനും അവരുടെ ഫെഡോറ എന്ന ബ്രാൻഡിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ച കഥയൊക്കെ നമ്മൾ പറയുമെങ്കിലും ചർമ സംരക്ഷണത്തിന് കഴുതപ്പാൽ സഹായിക്കുമെന്നും അതുകൊണ്ട് സോപ്പുണ്ടാക്കിയെന്നും ഒരു വീട്ടമ്മ പറഞ്ഞു തുടങ്ങിയപ്പോൾ നേരിടേണ്ടി വന്നത് വലിയ പരിഹാസമാണ്. അവിണിശേരി സ്വദേശി റിജി ഡെജി കഴുതപ്പാൽ കൊണ്ടുണ്ടാക്കിയ സോപ്പിനും അവരുടെ ഫെഡോറ എന്ന ബ്രാൻഡിനും ഇന്ന് ആവശ്യക്കാരേറേയാണ്. ഇതോടെ പരിഹാസവും സോപ്പിൽ അലിഞ്ഞുതീർന്നു. 

സോപ്പ് വ്യവസായരംഗത്ത് തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഏറെ വെല്ലുവിളികൾക്കിടയിലും ഈ വീട്ടമ്മ.പുതിയ ഉൽപന്നങ്ങളുമായി ഇറങ്ങുന്ന സംരംഭകർ വിപണിയിൽ ഇടം ലഭിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നതായി റിജി പറയുന്നു. ഒരു വർഷമായി റിജി ഈ ബിസിനസ് ചെയ്യുന്നുണ്ട്. നേരത്തെ വീട്ടിലെ ആവശ്യങ്ങൾക്കായി സോപ്പുണ്ടാക്കുമായിരുന്നു.മകൾ ജനിച്ച സമയത്താണ് സോപ്പിലെ രാസവസ്തുക്കളെ കുറിച്ച് കൂടുതൽ ധാരണയുണ്ടാകുന്നത്. എല്ലാ അമ്മമാരെയും പോലെ കുഞ്ഞിനെ രാസവസ്തുക്കൾ ഉപയോഗിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കാൻ റിജി ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് സോപ്പുനിർമാണത്തെകുറിച്ച് പഠിക്കാൻ ശ്രമിക്കുന്നത്. രാസവസ്തുക്കളില്ലാതെ സോപ്പുനിർമാണം സാധിക്കില്ല. പക്ഷേ അതിന്റെ അളവ് കുറയ്ക്കാം. 

ADVERTISEMENT

Read also: കന്നുകാലി വ്യാപാരത്തിലൂടെ 500 കോടി ആസ്തിയുള്ള വമ്പൻ കമ്പനി പടുത്തുയർത്തിയ പെൺകുട്ടികൾ

കുഞ്ഞിനായി ആട്ടിൻ പാലിന്റെ സോപ്പുണ്ടാക്കി. ഇതേ കുറിച്ചറിഞ്ഞ് സുഹൃത്തുക്കൾ സോപ്പ് ആവശ്യപ്പെട്ട് വരാൻ തുടങ്ങിയതോടെ ബിസിനസിലേക്ക് കടന്നു. ഇന്നു റിജിക്കൊപ്പം 22 സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ആട്ടിൻ പാലിൽ തുടങ്ങിയ സോപ്പു നിർമാണം ഒട്ടകപ്പാൽ, കഴുതപ്പാൽ,തേങ്ങാപ്പാൽ, ചാർക്കോൾ,റെഡ് വൈൻ,രക്തചന്ദനം,കോഫി,മഞ്ഞൾ എന്നിവയുടെ സോപ്പുകൾ ഷാംപൂ,ലിപ് ബാം,ഇൻസ്റ്റന്റ് ഹൈന്നകൾ തുടങ്ങിയ ഉൽപന്നങ്ങളിലേക്ക് വളർന്നു. കഴുതപ്പാൽ,ഒട്ടകപ്പാൽ സോപ്പുകൾക്ക് ഇന്ന് ഒട്ടേറെ ആവശ്യക്കാരുണ്ട്.അഹമ്മദാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇതിനുള്ള പാൽ കൊണ്ടുവരുന്നത്. ആർക്കെങ്കിലും ഗിഫ്റ്റ് നൽകണമെങ്കിൽ ഭംഗിയുള്ള സോപ്പുകളും റിജി നിർമിച്ചു നൽകും. 

ADVERTISEMENT

Read also: കുടുംബത്തിലെ എല്ലാവരുടെയും ജനനം ഒരേ തീയതിയിൽ; ഈ അദ്‌ഭുതത്തിനു ലോകറെക്കോർഡ്

Content Summary: Soap made from different milks - Housewife become Entreprenuer