എന്റെ പേരിതാണ്, നാടിതാണ്, വീടിവിടെയാണ്എന്നൊക്കെ പറഞ്ഞു പഠിച്ചിട്ടുള്ളയിരിക്കുമല്ലോ ഏറെക്കുറെ എല്ലാ മനുഷ്യന്മാരും. പക്ഷേ വീടെവിടെയാണെന്നു ചോദിക്കുമ്പോൾ അതിനു സ്ത്രീകൾ പറയുന്ന മറുപടികൾ മനസിലൂടെ ഒന്നാലോചിച്ചു നോക്കൂ. ജനിക്കുന്ന വീടും കല്യാണം കഴിഞ്ഞു 'ചെന്നുകയറുന്ന' വീടും എല്ലാ കാലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"എന്റെ പേരിതാണ്, നാടിതാണ്, വീടിവിടെയാണ്" എന്നൊക്കെ പറഞ്ഞു പഠിച്ചിട്ടുള്ളയിരിക്കുമല്ലോ ഏറെക്കുറെ എല്ലാ മനുഷ്യന്മാരും. പക്ഷേ വീടെവിടെയാണെന്നു ചോദിക്കുമ്പോൾ അതിനു സ്ത്രീകൾ പറയുന്ന മറുപടികൾ മനസിലൂടെ ഒന്നാലോചിച്ചു നോക്കൂ. ജനിക്കുന്ന വീടും കല്യാണം കഴിഞ്ഞു 'ചെന്നുകയറുന്ന' വീടും എല്ലാ കാലവും പെണ്ണിനു 'കൺഫ്യൂഷനു'ണ്ടാക്കാറുണ്ട്.

ജനിക്കുമ്പോൾ മുതൽ പെൺകുഞ്ഞുങ്ങൾ കേൾക്കുന്ന "ഈ വീട്ടിലല്ല നീ വേറെ വീട്ടിലാണ് ജീവിക്കേണ്ടത്" എന്ന വാചകം സഹായിച്ചു വലിയ പ്രശ്നങ്ങളില്ലാതെ സ്വന്തം വീടെന്ന സങ്കല്പത്തെ സ്ത്രീകൾ പരിഗണിക്കാതെയായി. 

ADVERTISEMENT

ഹിറ്റായ ചില റീലുകളൊക്കെ കാണാറില്ലേ. അമ്മയോടും  അച്ഛനോടും ചോദിക്കും ഞാൻ "യാത്ര പൊയ്ക്കോട്ടേ"യെന്ന്. അപ്പോൾ അവര്‍ പറയും "പറ്റില്ല. കല്യാണം കഴിഞ്ഞ് എന്തു വേണമെങ്കിലും ആയിക്കോളൂ" എന്ന്. പിന്നീടു കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലെത്തുമ്പോൾ കേൾ‍ക്കും "അതൊക്കെ സ്വന്തം വീട്ടിലേ പറ്റൂ. വന്നു കയറിയ വീട്ടിൽ പറ്റൂല്ലാ"ന്ന്. അപ്പോൾ എവിടെയാണു പെണ്ണിന്റെ വീട്? 

Read also: അന്യഗ്രഹജീവിയെപ്പോലെ രൂപമാറ്റം; യുവതിക്ക് പൈശാചിക ശക്തിയെന്ന് ജനം, പള്ളിയിൽ വിലക്ക്

1928 യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിൽ ഒരു പെണ്ണ് പ്രസംഗിക്കാൻ കേറി. വിഷയമിതായിരുന്നു A Room Of Ones Own. സംസാരിച്ച ആളുടെ പേര് വെർജീനിയ വൂൾഫ് എന്നായിരുന്നു. എക്കാലത്തെയും മികച്ച പ്രാസംഗിക, ഗംഭീരയായ ഫെമിനിസ്റ്റ്. അതിൽ പറയുന്നൊരു കാര്യമുണ്ട് ; 'A woman must have money and a room of her own if she is to write fiction'.അത് പറഞ്ഞപ്പോൾ വലിയ കോളിളക്കമുണ്ടായി. ഇതേ പുസ്തകത്തിൽ മറ്റൊരു വാചകമുണ്ട് Something Men Can Enjoy Without Question. ആണുങ്ങൾ കാലങ്ങളായി ഒരു പ്രശ്നവുമില്ലാതെ ജീവിക്കുമ്പോൾ സ്തീകൾക്ക് എന്താണു പ്രശ്നം. ഇതൊന്നും വിമർശനത്തിനു അതീതമല്ല. മറ്റൊരു ചിന്തകയായ ആലീസ് വാക്കർ In Search Of A Mothers Garden ; Womanist Prose എന്ന പുസ്തകത്തിൽ വെർജീനിയ വൂൾഫിന്റെ ഈ വാദത്തെ വിമർശിച്ചു . സ്ത്രീപക്ഷം തന്നെയായിരുന്നു അതും. പൈസയും റൂമും നിലപാടുമുള്ള സ്തീകൾ പ്രിവിലേജ്ഡാണെന്ന വാദം അന്നു വലിയ ചർച്ചയായി. 

ADVERTISEMENT

അന്നത്തെ കാലത്തു അങ്ങനെയുള്ള സ്ത്രീകൾ വളരെ കുറവാണ്. അങ്ങനെയൊന്നും പറയാൻ പോലും പറ്റില്ല. അപ്പോൾ "അവരെന്താ സ്ത്രീകളല്ലേ, അവർക്കും ഇല്ലേ അവകാശങ്ങൾ?" എന്ന് ആലീസ് വാക്കർ ചോദിച്ചു. ഇങ്ങനെയുണ്ടാകുന്ന ചോദ്യങ്ങളെല്ലാം ഉത്തരത്തിനു വേണ്ടി മാത്രമല്ല. അവ ചില ആലോചനകൾക്കുകൂടി കാരണമാകട്ടെ...

വിശദമായി കേൾക്കാം മനോരമ പോഡ്കാസ്റ്റ് 'അയിന്' 

ADVERTISEMENT

Content Summary: Ayinu Podcast - Do women have home for their own?