ദുബായില്‍ നിന്ന് അമ്മയ്ക്ക് എന്തു കൊണ്ടുവരണം? തക്കാളിയെന്ന് മറുപടി; പിന്നെ സംഭവിച്ചത്

എന്താണ് നിനക്ക് വേണ്ടി കൊണ്ടുവരേണ്ടത് എന്നൊരു ചോദ്യം ഇന്ന് ഒരു ഇന്ത്യക്കാരിയായ വീട്ടമ്മയോട് ചോദിച്ചാല്‍ അവര്‍ കണ്ണുംപൂട്ടി പറയും തക്കാളിയെന്ന്. തക്കാളി വില കുതിച്ചുയരുമ്പോള്‍ തക്കാളി മാറ്റിവച്ചുകൊണ്ട് വിഭവങ്ങളൊരുക്കാനാണ് ഓരോ ഇന്ത്യക്കാരുടേയും ശ്രദ്ധ. അതേസമയം ഇപ്പോഴേ കിലോക്ക് നൂറിന് മുകളില്‍ പോയ

എന്താണ് നിനക്ക് വേണ്ടി കൊണ്ടുവരേണ്ടത് എന്നൊരു ചോദ്യം ഇന്ന് ഒരു ഇന്ത്യക്കാരിയായ വീട്ടമ്മയോട് ചോദിച്ചാല്‍ അവര്‍ കണ്ണുംപൂട്ടി പറയും തക്കാളിയെന്ന്. തക്കാളി വില കുതിച്ചുയരുമ്പോള്‍ തക്കാളി മാറ്റിവച്ചുകൊണ്ട് വിഭവങ്ങളൊരുക്കാനാണ് ഓരോ ഇന്ത്യക്കാരുടേയും ശ്രദ്ധ. അതേസമയം ഇപ്പോഴേ കിലോക്ക് നൂറിന് മുകളില്‍ പോയ തക്കാളി വില ഓണമടുത്താല്‍ ഇനിയും കൂടുമെന്ന ആശങ്കയിലാണ് മലയാളികള്‍. വിലകണ്ട് ആര്‍ക്കെങ്കിലും തക്കാളി സൗജന്യമായോ സമ്മാനമായോ തന്നുകൂടെ എന്നു പോലും ചിന്തിച്ചുപോകും. എന്നാല്‍ 10 കിലോ തക്കാളി സമ്മാനമായി ലഭിച്ച് താരമായിരിക്കുകയാണ് ഈ വീട്ടമ്മ.
ദുബായില്‍ കഴിയുന്ന മകള്‍ നാട്ടിലേക്ക് വരുന്നതിന് മുമ്പ് എന്താണ് വേണ്ടതെന്ന് അമ്മയോട് ചോദിച്ചിരുന്നു. അമ്മയുടെ ഉത്തരം തക്കാളിയെന്നായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുളളില്‍ തക്കാളിവില കിലോക്ക് 20ല്‍ നിന്ന് കുതിച്ചുയര്‍ന്നതും ഇന്ത്യയുടെ പല ഭാഗങ്ങളിലും 250 രൂപവരെ തക്കാളിവില എത്തിയതായും മനസിലാക്കിയ മകള്‍ 10 കിലോ തക്കാളിയാണ് ദുബായില്‍ നിന്ന് അമ്മക്കുവേണ്ടി കൊണ്ടുവന്നത്.
രേവ്‌സ് എന്ന ട്വിറ്റര്‍ യൂസറാണ് ഇതുസംബന്ധിച്ച് പോസ്റ്റിട്ടത്. തന്റെ സഹോദരി മക്കളുമായി വേനല്‍കാല അവധിക്ക് നാട്ടിലേക്ക് വന്നപ്പോഴാണ് അമ്മക്കായി 10 കിലോ തക്കാളി കൊണ്ടുവന്നത്. തക്കാളികള്‍ ചെറിയ ജാറുകളിലാക്കി അവ ഒരു സ്യൂട്‌കേസില്‍ ഭദ്രമായി പാക്ക് ചെയ്ത് വച്ചാണ് നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. തക്കാളി വലിയ അളവില്‍ ഉപയോഗിക്കുന്നവരാണ് തന്റെ വീട്ടുകാരെന്നും അമ്മ ഈ 10 കിലോ തക്കാളി അച്ചാറോ ചട്‌നിയോ ഒക്കെയായി മാറ്റി സൂക്ഷിച്ചുവയ്ക്കുമെന്നും മകള്‍ ട്വീറ്റില്‍ പറഞ്ഞു.
തക്കാളി മാറ്റിനിര്‍ത്തികൊണ്ടുളള ഭക്ഷണരീതി അല്‍പം ദുഃസഹമായ പലരും തങ്ങളുടെ വിദേശത്തുളള സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതുപോലെ തക്കാളി കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതായാണ് പലരും പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. ഇത്തവണത്തെ മികച്ച മകളെന്ന അവാര്‍ഡ് തക്കാളി കൊണ്ടുവന്ന മകള്‍ക്ക് കിട്ടുമെന്ന നര്‍മം കലര്‍ന്ന കമന്റുകളും പോസ്റ്റിന് താഴെ കാണാം. എയര്‍പോര്‍ടില്‍ തക്കാളിക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയില്ലേ എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസറുടെ സംശയം.
തക്കാളിയുടെ കുതിച്ചുയര്‍ന്ന വില സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമ്പോള്‍ തക്കാളി വിലവര്‍ധനയില്‍ ഏറെ സന്തോഷിക്കുന്നവരാണ് ചുരുക്കം ചില തക്കാളി കര്‍ഷകര്‍. പൂണെയില്‍ നിന്നുളള ഒരു തക്കാളി കര്‍ഷകന്‍ തന്റെ കൃഷിയിടത്തിലെ തക്കാളികള്‍ മൂന്ന് കോടിക്ക് വിറ്റ് കോടീശ്വരനായി മാറിയ വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.
Content Summary: Dubai-based woman carries 10 kg of tomatoes to India at mother's request