വ്യക്തിപരമല്ല ലൈംഗികാതിക്രമം; അതിജീവിക്കുന്നവരിൽ ഏറെയും സ്ത്രീകൾ
ഓരോ ലൈംഗികാതിക്രമ വാർത്ത കേൾക്കുമ്പോഴും കാണുമ്പോഴും ചില ചർച്ചകളുണ്ടാകുന്നു. പിന്നീടു പതിവുപോലെ അതു മറക്കുന്നു. എന്നാൽ എന്താണു റേപ് ? നിഘണ്ടുവിലെ അർഥംപോലെ ആ വാക്കിനെ ഒരു പ്രവൃത്തിയായി മാത്രം മനസ്സിലാക്കാൻ പറ്റില്ല. അതിന് സാംസ്കാരികവും സാമൂഹികവുമായ ഒരുപാട് അടരുകളുണ്ട്. റേപ്പിൽ വയലന്‍സും പവറും ഒരുപോലെ

ഓരോ ലൈംഗികാതിക്രമ വാർത്ത കേൾക്കുമ്പോഴും കാണുമ്പോഴും ചില ചർച്ചകളുണ്ടാകുന്നു. പിന്നീടു പതിവുപോലെ അതു മറക്കുന്നു. എന്നാൽ എന്താണു റേപ് ? നിഘണ്ടുവിലെ അർഥംപോലെ ആ വാക്കിനെ ഒരു പ്രവൃത്തിയായി മാത്രം മനസ്സിലാക്കാൻ പറ്റില്ല. അതിന് സാംസ്കാരികവും സാമൂഹികവുമായ ഒരുപാട് അടരുകളുണ്ട്. റേപ്പിൽ വയലന്‍സും പവറും ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്. പവർ പൊസിഷൻ, പവർ ഇംപാക്ട് കൺസന്റ് എന്നൊക്കെ കേട്ടിരിക്കുമല്ലോ. പ്രത്യേക സാഹചര്യത്തിൽ ഉപദ്രവം നടക്കുന്നുണ്ടെങ്കിൽ, ഇരയാകാൻ സാധ്യതയുള്ളവർക്കു ‘നോ’ എന്നു പറയാനുള്ള ട്രെയിനിങ്ങിനു പകരം, ആരെയും സമ്മതമില്ലാതെ സ്പർശിക്കുക പോലും അരുതെന്ന് അപ്പുറത്തുള്ളവരെ പഠിപ്പിക്കുകയാണ് ആരോഗ്യകരമായ സമൂഹം ചെയ്യേണ്ടത്.
Read Also : 'മറ്റൊരു വീട്ടിൽ ജീവിക്കേണ്ട പെണ്ണാണ്'; സത്യത്തിൽ ഏതാണ് സ്ത്രീയുടെ സ്വന്തം വീട്?
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, ലോകത്തു നടക്കുന്ന അഡൽറ്റ് റേപ്പുകളിൽ അതിജീവിക്കുന്നവരിൽ 90 ശതമാനവും സ്ത്രീകളാണ്. 96 ശതമാനം സ്ത്രീപീഡനങ്ങൾ നടത്തുന്നത് പുരുഷന്മാരുമാണ്. ഇത്തരം വിഷയങ്ങളിൽ സ്ത്രീ അതിക്രമികളില്ല എന്നല്ല. പക്ഷേ എണ്ണത്തിൽ കുറവാണ്. അതിനെയും കണ്ടില്ലെന്നു കരുതാനാകില്ല. എന്നാൽ പൊതുപ്രശ്നം എന്ന നിലയിൽ Not All Men എന്നതിനു വലിയ പ്രസക്തിയുണ്ടാകില്ല. അല്ലെങ്കിൽ അങ്ങനെ പറയേണ്ട സന്ദർഭം സ്ത്രീപക്ഷത്തിന് എതിരാകരുത്.
Read Also : 'അവളൊരു പെണ്ണല്ലേ, കുറച്ചൊന്ന് അടങ്ങിക്കൂടേ' എന്നു പറയുന്നത് കേട്ടിട്ടില്ലേ? ട്രാപ്പുകൾ പലതുണ്ട്, പക്ഷേ വീഴരുത്
ലൈംഗികാതിക്രമങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഏറെ ശ്രദ്ധ ആവശ്യമാണ്. അതു വ്യക്തിപരമായ കാര്യമേയല്ല. പൊതുജനത്തിന് അതിൽ കൃത്യമായ അഭിപ്രായം ഉണ്ടാകേണ്ടതുമുണ്ട്. ‘ദ് സെക്കൻഡ് സെക്സ്’ എന്ന പുസ്തകത്തിൽ സിമോൺ ഡി ബുവേ എന്ന എഴുത്തുകാരി പറഞ്ഞിട്ടുണ്ട് ''One is not born, but rather becomes, a woman" എന്ന്. ‘നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ നോ എന്നു പറയണം’ എന്ന വാചകം പലപ്പോഴായി കേട്ടുകാണുമല്ലോ. എന്നാൽ നോ' പറയുകയും അതു പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആലോചിക്കേണ്ടിവരികയും ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങനെ ചോദ്യങ്ങൾ ഉണ്ടാകുന്ന തൊഴിലിടങ്ങൾ സുരക്ഷിതമല്ല. പറഞ്ഞാലും തീരാത്ത വിഷയമാണ് ഇത്.
വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് ‘അയിന്?’
Content Summary : Podcast Ayinu - Impacts of sexual violence and abuse