കുറഞ്ഞ കാലയളവിൽതന്നെ അഭിനയമികവ് കൊണ്ട് ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് കിയാര അദ്വാനി. ബോളിവുഡിലെ സ്റ്റാറുകളിലൊരാളായ സിദ്ധാർഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പുതിയ ചിത്രത്തിന്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് കിയാര നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹജീവിതത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ കാലയളവിൽതന്നെ അഭിനയമികവ് കൊണ്ട് ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് കിയാര അദ്വാനി. ബോളിവുഡിലെ സ്റ്റാറുകളിലൊരാളായ സിദ്ധാർഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പുതിയ ചിത്രത്തിന്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് കിയാര നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചു.

''വളരെ വൈറലായിരുന്നു ഞങ്ങളുടെ വിവാഹ വിഡിയോ. എന്നാൽ സിദ്ധാർഥ് വളരെ പേഴ്സണൽ ആണ്. ഞാനും സ്വകാര്യജീവിതം പബ്ലിക് ആക്കാൻ ആഗ്രഹിക്കാറില്ല. പലരും കല്യാണത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്യാൻ പറഞ്ഞെങ്കിലും അത് വേണ്ടെന്നാണ് സിദ്ധാർഥ് ആദ്യം പറഞ്ഞത്. കാരണം അത്രമാത്രം സ്വകാര്യത ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ നിർബന്ധം കൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്. അല്ലാത്തപക്ഷം കഴിയുന്നത്ര പേഴ്സണലാക്കി വയ്ക്കാനാണ് ശ്രമിച്ചത്'' - വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിന് കിയാര മറുപടിയായി പറഞ്ഞു.

Image Credit: instagram/kiaraaliaadvani/sidmalhotra
ADVERTISEMENT

''ഞങ്ങളുടെ ഇഷ്ടങ്ങൾ പലതാണ്. റൊമാന്റിക് സിനിമകൾ മാത്രം കണ്ടിരുന്ന ഞാൻ സിദ്ധാർഥ് കാരണം പല തരത്തിലുള്ള സിനിമകളും കാണാൻ തുടങ്ങി. എന്നെ പുതിയ പല മേഖലയിലേക്കും പരിചയപ്പെടുത്തിയത് സിദ്ധാർഥ് ആണ്. അത് ഞങ്ങളുടെ പേഴ്സണൽ ലൈഫ് ആണ്. ജോലിയുടെ കാര്യമാണെങ്കിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ രണ്ടുപേരും ഈ മേഖലയിൽ മുന്നോട്ട് വന്നത്, ഒരുപാട് അധ്വാനിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ വർക്ക് കണ്ട് ആളുകൾ ഇഷ്ടപ്പെടണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.'' പുറത്ത് കാണുന്നതുപോലെയൊരു ഗ്ലാമറസ് ലോകമല്ല സിനിമാ മേഖലയെന്നും കിയാര പറയുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ് എന്നാൽ സുന്ദരിയായി ഇരിക്കുക എന്നത് എളുപ്പമല്ലെന്നും കിയാര അഭിപ്രായപ്പെട്ടു. 

Read also: 'സ്വപ്‌നത്തിൽ പോലും ഇല്ലായിരുന്നു, സിനിമയും അവാർഡും'; 87-ാം വയസ്സിൽ ദേവി വർമയ്ക്ക് പുരസ്കാരത്തിളക്കം

Image Credit: instagram/sidmalhotra
ADVERTISEMENT

''വിവാഹത്തിനു ശേഷം ആളുകളുടെ പ്രതികരണങ്ങളിൽ വലിയ മാറ്റം വന്നു. ഗ്ലാമറസ്, ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനു നെഗറ്റീവ് കമന്റുകൾ ധാരാളമായി പറഞ്ഞു. 'നിന്റെ കല്യാണം കഴിഞ്ഞതല്ലേ, എന്നിട്ടും എന്തിനാണ് ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നത്? ഇത് ശരിയല്ല' എന്നൊക്കെയാണ് കമന്റുകൾ. ഈ വിഷയത്തിനു പ്രാധാന്യം കൊടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് കമന്റുകൾ കണ്ടിട്ടും ഭർത്താവിനോട് പറഞ്ഞില്ല. പക്ഷേ സിദ്ധാർഥും ആ കമന്റുകൾ വായിച്ചിരുന്നു, എന്നിട്ടും ഞങ്ങൾ പരസ്പരം അതിനെപ്പറ്റി സംസാരിച്ചില്ല. പക്ഷേ സംസാരിക്കേണ്ട അവസ്ഥ വന്നപ്പോൾ 'നമ്മൾ വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്ത ആളുകൾ പോലുമാവാം ഇത്തരത്തിൽ കമന്റുകൾ ഇടുന്നത്. അതുകൊണ്ട് ഇതൊന്നും കാര്യമാക്കണ്ട' എന്നാണ് സിദ്ധാർഥ് പറഞ്ഞത്.- കിയാര പറയുന്നു. ഫിലിം കംപാനിയൻ എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ജീവിതത്തെപ്പറ്റി സംസാരിച്ചത്. 

Read also: അരയ്ക്കു താഴേക്കു പൂർണമായി തളർന്ന കോളജ് വിദ്യാർഥിനി; പ്രതിസന്ധികളുടെ ഇരുട്ടിൽ ഇവളൊരു മിന്നാമിനുങ്ങ്

ADVERTISEMENT

Content Summary: Kiara Advani shares about the negativity recieved after her marriage