ഒറ്റയ്ക്ക് മക്കളെ വളർത്തുന്ന അമ്മമാർക്ക് സ്ഥിരം കേൾക്കേണ്ടി വരുന്ന വാക്കുകളുണ്ട്, അവർക്ക് ഒരു അച്ഛന്റെ സ്നേഹവും വേണ്ടേ? സിംഗിൾ മദർ ആയിരിക്കുന്നതിൽ എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണയും ജനങ്ങളിൽ ഉണ്ടാവാറുണ്ടെന്ന് സുസ്മിത സെൻ പറയുന്നു. അച്ഛനില്ലാത്തതു കൊണ്ട് മക്കളുടെ ജീവിതത്തില്‍ ഒരു ബാലൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയ്ക്കു മക്കളെ വളർത്തുന്ന അമ്മമാർക്ക് സ്ഥിരം കേൾക്കേണ്ടി വരുന്ന വാക്കുകളുണ്ട്, അവർക്ക് ഒരു അച്ഛന്റെ സ്നേഹവും വേണ്ടേ? സിംഗിൾ മദർ ആയിരിക്കുന്നതിൽ എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണയും ജനങ്ങളിൽ ഉണ്ടാവാറുണ്ടെന്ന് സുസ്മിത സെൻ പറയുന്നു. അച്ഛനില്ലാത്തതു കൊണ്ട് മക്കളുടെ ജീവിതത്തില്‍ ഒരു ബാലൻസ് ഇല്ലെന്നാണ് പലരും പറയാറ്. 

കുട്ടികൾക്ക് അച്ഛനെ ആവശ്യമാണ്, പക്ഷേ ജീവിതത്തിൽ ഒരിക്കലും ഇല്ലാതിരുന്ന ഒരാളെ നിങ്ങൾ എങ്ങനെ മിസ്സ് ചെയ്യാനാണ്. കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയെന്ന് സുസ്മിത പറയുന്നു.

ADVERTISEMENT

രണ്ട് പെൺകുട്ടികളാണ് സുസ്മിതയ്ക്കുള്ളത്. തന്റെ 24ാമത്തെ വയസ്സിലാണ് സുസ്മിത തന്റെ ആദ്യത്തെ മകളെ ദത്തെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും ദത്തെടുത്തു. മക്കളോടൊപ്പമുള്ള ജീവിതം രസകരമാണെന്നും താൻ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും താരം പറയുന്നു. 

Read also: ഒരു കുപ്പി ഗരംമസാലയിൽ തുടങ്ങിയ ബിസിനസ്; ആരോഗ്യം പണിമുടക്കിയപ്പോൾ ടീച്ചർ സംരംഭകയായി, ഇത് വിജയകഥ

Image Credit: instagram/sushmitasen47
ADVERTISEMENT

ആരോഗ്യത്തെയും സൗന്ദര്യത്തെപ്പറ്റിയും ചോദിച്ചാൽ തനിക്ക് പലപ്പോഴും ഇൻസെക്യൂരിറ്റികൾ ഉണ്ടാവാറുണ്ടെന്നാണ് സുസ്മിത പറയുന്നത്. 'ഓരോ ദിവസവും ഇൻസെക്യൂരിറ്റികൾ മാറി മാറി വരും. എന്റെ മുഖം വീർത്തിരിക്കുന്നു, കണ്ണിനെന്തോ പ്രശ്നമുണ്ട്, മുഖത്ത് പാടുകളുണ്ട്, മുന്‍പത്തെ സൗന്ദര്യം ഇപ്പോഴില്ല എന്നൊക്കെ ചിന്തിക്കും. പക്ഷേ എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങളുണ്ടായിട്ടുണ്ട്. എനിക്കൊരു ഹാർട്ട് അറ്റാക്ക് വരെ സംഭവിച്ചു. കരയാനും സങ്കടപ്പെടാനുമുള്ള ഒരുപാട് ട്രാജഡികൾ എന്റെ ജീവിതത്തിലുമുണ്ട്. പക്ഷേ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ, 'വാട്ട് എ വുമൺ', ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു, എന്നാണ് മനസ്സിൽ തോന്നുക. ഇതൊന്നും മറ്റൊരാൾ എനിക്കു പറഞ്ഞു തരണ്ട. ഞാൻ തന്നെ എന്നോടു പറയാറുണ്ട്. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, പക്ഷേ ഇന്ന് പറയാവുന്ന ഒരേയൊരു കാര്യം ദൈവത്തോടുള്ള നന്ദിയാണ്. സുസ്മിത പറയുന്നു.

Read also: അവൾ പോയെന്നു വിശ്വസിക്കാനാവുന്നില്ല: കണ്ണീരിൽ നനഞ്ഞ ഓർമകളുമായി ആൻമരിയയുടെ കൂട്ടുകാരി

ADVERTISEMENT

സുസ്മിത സെന്‍ ട്രാൻസ് ജെൻഡറായി അഭിനയിക്കുന്ന പുതിയ ചിത്രം താലിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.‌

Content Summary: Sushmita Sen talks about being a Single Mother and her insecurities