ഏതോ ഒരു ആലിൻചുവട്ടിൽ സ്ത്രീകൾ ഇരിക്കരുത് എന്നൊരു ബോർഡ് വച്ചിരുന്നല്ലോ. നീണ്ടു നിവർന്നു വിശാലമായി സ്ത്രീകൾ വിശ്രമിക്കണ്ടേ? അവർക്ക് അതിനുള്ള ഇടം കിട്ടണ്ടേ? സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു ഞങ്ങള്‍ ആണുങ്ങളല്ലേ? കേള്‍ക്കുമ്പോള്‍ ട്രോളിയതാണെന്നൊക്കെ തോന്നും.

ഏതോ ഒരു ആലിൻചുവട്ടിൽ സ്ത്രീകൾ ഇരിക്കരുത് എന്നൊരു ബോർഡ് വച്ചിരുന്നല്ലോ. നീണ്ടു നിവർന്നു വിശാലമായി സ്ത്രീകൾ വിശ്രമിക്കണ്ടേ? അവർക്ക് അതിനുള്ള ഇടം കിട്ടണ്ടേ? സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു ഞങ്ങള്‍ ആണുങ്ങളല്ലേ? കേള്‍ക്കുമ്പോള്‍ ട്രോളിയതാണെന്നൊക്കെ തോന്നും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതോ ഒരു ആലിൻചുവട്ടിൽ സ്ത്രീകൾ ഇരിക്കരുത് എന്നൊരു ബോർഡ് വച്ചിരുന്നല്ലോ. നീണ്ടു നിവർന്നു വിശാലമായി സ്ത്രീകൾ വിശ്രമിക്കണ്ടേ? അവർക്ക് അതിനുള്ള ഇടം കിട്ടണ്ടേ? സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു ഞങ്ങള്‍ ആണുങ്ങളല്ലേ? കേള്‍ക്കുമ്പോള്‍ ട്രോളിയതാണെന്നൊക്കെ തോന്നും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതോ ഒരു ആലിൻചുവട്ടിൽ സ്ത്രീകൾ ഇരിക്കരുത് എന്നൊരു ബോർഡ് വച്ചിരുന്നല്ലോ. നീണ്ടു നിവർന്നു വിശാലമായി സ്ത്രീകൾ വിശ്രമിക്കണ്ടേ? അവർക്ക് അതിനുള്ള ഇടം കിട്ടണ്ടേ? സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു ഞങ്ങള്‍ ആണുങ്ങളല്ലേ? കേള്‍ക്കുമ്പോള്‍ ട്രോളിയതാണെന്നൊക്കെ തോന്നും. പക്ഷേ വളരെ  

ആത്മാർഥമായി ഇത്തരം അഭിപ്രായം പറയുന്നവരുമുണ്ടല്ലോ. പലപ്പോളും ഇതിനേക്കാള്‍ വലിയ അലര്‍ച്ചയും കണ്ണുരുട്ടലും കേട്ടിട്ടുണ്ട് സ്ത്രീകൾ. നോർത്ത് അമേരിക്കയിൽ 1848ൽ ഫസ്റ്റ് വുമൺ റൈറ്റ് കൺവെൻഷൻ നടന്നു. അതുപിന്നെ പതിയെ യൂറോപ്പിലേക്കു നീങ്ങി.  അമേരിക്കയിലെ പ്രശ്നത്തിന്റെ തലക്കെട്ട് "സ്ത്രീക്കും വോട്ടിങ്ങ് റൈറ്റ് വേണം" എന്നതാണെങ്കിൽ, യൂറോപ്പില്‍ സ്ത്രീ ജോലി ചെയ്യുന്നൊക്കെയുണ്ട്, പക്ഷേ അവരുടെ ശമ്പളം ഭർത്താവിന്് അർഹതപ്പെട്ടതാകുന്നു. ഭര്‍ത്താവാണ് അതു കൈപ്പറ്റുന്നത്. സ്ത്രീകൾക്ക് വീടില്ല, കുട്ടികളിൽ അധികാരമില്ല. അത്യാവശ്യം സോപ്പ്, ചീപ്പ്, കണ്ണാടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ല; പക്ഷേ ജോലിയുണ്ട്. 

ADVERTISEMENT

Read also: '72 ഒക്കെ ഒരു പ്രായമാണോ?'; മകന്റെ സമ്മതത്തോടെ അച്ഛനു വിവാഹം, ആരുമില്ലെന്ന സങ്കടം ഇനി പൊന്നമ്മയ്ക്കില്ല

അങ്ങനെ സ്ത്രീപക്ഷചിന്തയെ നാലു ഘട്ടമായി തിരിക്കാം. ഒന്നാമത്തെ ഘട്ടം വോട്ടിങ്ങ് റൈറ്റിനു വേണ്ടിയുള്ളതായിരുന്നു. രണ്ടാമത്തെതു പുതിയ നിയമങ്ങള്‍ ഉണ്ടാക്കാൻ വേണ്ടിയുള്ളതായിരുന്നു. ആണുങ്ങള്‍ക്കു വേണ്ടിയുള്ള നിയമങ്ങൾ മാത്രമേ അവിടെയുള്ളു. അപ്പോൾ സ്ത്രീകളെക്കൂടി പരിഗണിക്കണം എന്നവർ പറഞ്ഞു. വളരെ ന്യായമായ ആവശ്യം. ഇതു 1970–കളിലാണ്. പിന്നിടു മൂന്നാമത്തെ ഘട്ടം തുടങ്ങുന്നത് 1990 കളിലാണ്. അവിടെയാണു കുറച്ചുകൂടി കാര്യമായി സ്ത്രീപക്ഷ ചിന്തയെ ആളുകൾ കണ്ടുതുടങ്ങിയത്. റെയ്സ്, ക്ലാസ്, കൾച്ചർ, ജെൻഡർ, ഓറിയെന്റേഷൻ ഇങ്ങനെ പല തലങ്ങളിൽ, പല വിതാനങ്ങളിൽ സ്ത്രീപക്ഷചിന്ത ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി. സൂസന്‍ ഫലൗദി എന്ന എഴുത്തുകാരിയുടെ ഒരു പുസ്തകമുണ്ട്, Backlash – The Undeclared War Against Women. അതു 1991 ലാണു പ്രസിദ്ധീകരിച്ചത്.

ADVERTISEMENT

Read also: ‘കുതിരപ്പവൻ തിളക്ക’ത്തിൽ ഇന്ത്യയുടെ നിദ, ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് 21കാരി

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി സ്ത്രീകൾ ഒച്ചവെയ്ക്കുന്നു എന്നതിൽ ചുറ്റുമുള്ളവർ കൂടുതൽ ബോധവാന്മാരാകാൻ തുടങ്ങി. അതു ചില ചലനങ്ങളുണ്ടാക്കി. ഇത്രകാലം എങ്ങനെയാണോ കാര്യങ്ങൾ നടന്നത്, അതുപോലെത്തന്നെ മുന്നോട്ടു പോയാൽ മതിയെന്നു 'ചിലർ' തീരുമാനിക്കകയും, തുടർന്നു ഗംഭീരമായ തിരിച്ചടികള്‍ ആ ചിന്തയ്ക്കു കേള്‍ക്കേണ്ടിവരികയും ചെയ്തു. അതിനുശേഷമാണ് നാലാം ഘട്ടം‌. അവിടെ സൈബർ/നെറ്റ്‍വർക് ഫെമിനിസം വരുന്നു. ഇതൊരു ഇന്‍സ്റ്റിറ്റ്യൂഷനല്ല, ഐഡിയോളജിയല്ല; ഇതൊരു സിദ്ധാന്തമാണെന്ന് അവർ പറയാൻ തുടങ്ങി. ഇതു പ്രഖ്യാപിക്കപ്പെട്ടതു ജർമനിയിലെ ഖാസില്‍ എന്ന സ്ഥലത്തു നടന്ന 'The First Cyberfeminist International Summit' ൽ വച്ചായിരുന്നു. ഏകദേശം 2017 മുതൽ അലയടിച്ചുവരുന്ന 'മീ ടൂ' ആരോപണങ്ങളും വിവാദങ്ങളുമൊക്കെ ഇതിന്റെ ഭാഗം കൂടിയായിരുന്നു. ഈ സംഭവങ്ങളൊക്കെ ഇവിടെയുണ്ടെന്നും അത്യാവശ്യം പവറുണ്ടെന്നും ആളുകൾക്ക് ഒരു ബോധ്യം ഒക്കെ ഉണ്ടായില്ലേ. അതൊരു പ്രതീക്ഷയാണല്ലോ. ഇങ്ങനെ ഗ്ലോബൽ ഫെമിനിസം വളരെ കാര്യമായി മുന്നോട്ടു  പോയിക്കോണ്ടിരിക്കുമ്പോഴാണ് ഇപ്പോഴും വളരെ കാലം പുറകിൽ എന്നപോലെ ''പെണ്ണല്ലേ കുറച്ചൊക്കെ ഒന്ന് ഒതുങ്ങിക്കൂടെ?" "പെൺകുട്ടിയല്ലേ സ്റ്റേജിൽ കയറാമോ?''  ''ഇങ്ങനെയല്ല വസ്ത്രം ധരിക്കേണ്ടത്'' ''ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണെന്നു എല്ലാവർക്കുമറിയാം'' എന്നെല്ലാം കേള്‍ക്കേണ്ടിവരുന്നത്.

ADVERTISEMENT

Read also: സുന്ദരി ആയതുകൊണ്ടല്ല, വീട്ടിലെ അവസ്ഥ മോശമായതുകൊണ്ടാണ് അമ്മ എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്: റാണി മുഖർജി

"പൊതുവിൽ മനുഷ്യാവകാശത്തിനുവേണ്ടി സംസാരിച്ചാൽ പോരേ? സ്ത്രീകൾ എന്തിനാണു പ്രത്യേകം അവകാശത്തിനായി പോരാടുന്നത്?" വളരെ ബേസിക് ചോദ്യമാണല്ലേ? മനുഷ്യാവകാശം നഷ്ടപ്പെടുന്നവരുണ്ട്. അതിന്റെ കാരണം അവരുടെ ജന്ററാണെങ്കിലോ? ഈയൊരു കൂട്ടം ആളുകൾ സ്ത്രീകളാണ്. അതുകൊണ്ടുമാത്രം അവരെ മാറ്റിനിര്‍ത്താം എന്നു തീരുമാനിക്കപ്പെട്ടുകഴിഞ്ഞാൽ അതു മോശമല്ലേ? അവിടെയാണ് എലൈൻ ഷൊവാൾട്ടർ എന്ന സ്ത്രീപക്ഷചിന്തക മൂന്നായി തിരിച്ച സ്ത്രീയെ കാണേണ്ടത്. 

Read also: വിവാഹമോചനത്തിനു ശേഷവും അനുരാഗിന്റെ പുതിയ റിലേഷൻഷിപ്പ് എന്നെ വേദനിപ്പിച്ചിരുന്നു: കൽക്കി കേക്‌ല

ഒന്ന് The Feminist, രണ്ട് The Female, മൂന്ന് The Feminine. ഫെമിനിസ്റ്റ് എന്നാൽ പൊളിറ്റിക്കലായ വാക്കാണ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി സംസാരിക്കുന്ന കൂട്ടം, രണ്ട് ഫീമെയിൽ, അതു ബയോളൊജിക്കലാണ്, മൂന്ന് ഫെമിനൈൻ അത് കള്‍ച്ചറലാണ്, കാലങ്ങളായുള്ള സംസ്കാര രൂപീകരണത്തിന്റെ ഉപോൽപ്പന്നം. 

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'

Content Summary: Women Rights - Ayinu Podcast