'മറ്റ് അമ്മമാരെപ്പോലെയല്ല ഞാൻ; സിനിമയിലേത് 24 മണിക്കൂർ ജോലി, വീട്ടിലെത്തിയാലും റെസ്റ്റില്ല': ശിൽപ ഷെട്ടി
കുടുംബത്തിൽ നിന്നും ബഹുമാനവും വിലയും കിട്ടുന്നത് അത്യാവശ്യമാണ്. അതിനു ജോലി വളരെ സഹായിക്കുമെന്നും നമ്മളെ ആരും നിസാരമായി എടുക്കില്ലെന്നും ശിൽപ്പ ഷെട്ടി പറയുന്നു. അച്ഛനമ്മമാർ ജോലി ചെയ്യുന്നുണ്ടെന്നും അത് തങ്ങൾക്കു കൂടി വേണ്ടിയാണെന്നും കുട്ടികൾ ചെറുപ്പം മുതൽ തിരിച്ചറിയണം. അത് അവരിൽ ഒരു ബഹുമാനം

കുടുംബത്തിൽ നിന്നും ബഹുമാനവും വിലയും കിട്ടുന്നത് അത്യാവശ്യമാണ്. അതിനു ജോലി വളരെ സഹായിക്കുമെന്നും നമ്മളെ ആരും നിസാരമായി എടുക്കില്ലെന്നും ശിൽപ ഷെട്ടി പറയുന്നു.
'അച്ഛനമ്മമാർ ജോലി ചെയ്യുന്നുണ്ടെന്നും അത് തങ്ങൾക്കു കൂടി വേണ്ടിയാണെന്നും കുട്ടികൾ ചെറുപ്പം മുതൽ തിരിച്ചറിയണം. അത് അവരിൽ ഒരു ബഹുമാനം ഉണ്ടാക്കും. എന്റെ അച്ഛനമ്മമാർ ജോലി ചെയ്തിരുന്നവരാണ്. എനിക്കും ഇപ്പോൾ ജോലിയുണ്ട്. പണ്ട് എന്റെ അമ്മയ്ക്ക് ഇല്ലാതിരുന്ന ഒരുപാട് സൗകര്യങ്ങൾ ഇന്ന് എനിക്കുണ്ട്. വർഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് അമ്മ എന്റെ സ്കൂളിലെ പിടിഎ മീറ്റിങ്ങിനു വന്നിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ അതിനെക്കാളൊക്കെ ഒരുപാട് സമയം എനിക്ക് എന്റെ കുട്ടികളോടൊപ്പം ചിലവഴിക്കാൻ കിട്ടുന്നുണ്ട്.'
Read also: ഇത് ഒന്നൊന്നര പിറന്നാൾ സമ്മാനം: ഭാര്യയ്ക്കു ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങിക്കൊടുത്ത് ഭർത്താവ്
'സിനിമയിലേത് 24 മണിക്കൂറും ജോലിയാണ്. ജോലി കഴിഞ്ഞ് ആകെ ക്ഷീണിച്ചാണ് വീട്ടിലെത്തുന്നത്. എന്നിരുന്നാൽകൂടി മക്കളുടെ കാര്യത്തിൽ ഒരു വീഴ്ചയും വരുത്താറില്ല'. കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്താണെന്നും, ഏതു വിഷയങ്ങളാണ് പഠിക്കുന്നതെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും, മക്കളെ താനോ ഭർത്താവോ ആയിരിക്കും ഉറക്കുകയെന്നും ശിൽപ ഷെട്ടി പറയുന്നു.
'അമ്മയോടൊപ്പം രാവിലെ കാപ്പി കുടിക്കണമെന്നൊക്കെ മകൻ വാശി പിടിക്കുമ്പോൾ എനിക്ക് അവനെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരാറുണ്ട്, മോനെ, മറ്റ് അമ്മമാരെപ്പോലെയല്ല ഞാൻ, നിന്റെ ജീവിതത്തില്‍ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ട്. നിനക്ക് ഒരു ആവശ്യം വരുമ്പോൾ ഞാനവിടെ ഉണ്ടാവുകയും ചെയ്യും. പക്ഷേ എല്ലായ്പ്പോഴും നിനക്കൊപ്പമിരിക്കാൻ കഴിയില്ല.' ഇങ്ങനെ ഞാൻ പറഞ്ഞു കൊടുക്കും. കാരണം ജോലിയിൽ നമ്മളെ ആശ്രയിച്ച് ഒരുപാട് പേർ കാത്തിരിക്കുമ്പോൾ നമുക്ക് ഒരു കമ്മിറ്റ്മെന്റ് കാണിക്കണം.'ശിൽപ ഷെട്ടി പറഞ്ഞു.
നമ്മൾ ഓരോരുത്തരുടേതും ബുദ്ധിമുട്ടുള്ള ജീവിതമാണ്. അവിടെ സ്വാർഥരാവുന്നതിൽ തെറ്റില്ല. ആഴ്ചയിൽ നാല് ദിവസം ഞാൻ യോഗ, വർക്കൗട്ട് എന്നിവ ചെയ്യാറുണ്ട്. ഇതൊക്കെ ചെയ്യുന്നത് എന്റെ സന്തോഷത്തിനു വേണ്ടിയാണ്. കൂടുതൽ മെലിഞ്ഞിരിക്കാൻ അല്ല.
ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലാണ് ശിൽപ ഷെട്ടി സെൽഫ് ലവ്, മാതൃത്വം എന്നിവയെപ്പറ്റി സംസാരിച്ചത്.
Read also: 'മകൾ സഹകരിച്ചാൽ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അച്ഛനോടു പറഞ്ഞു, ഇത് വൃത്തികെട്ട മെന്റാലിറ്റി'
Content Summary: Shilpa Shetty Talks about Motherhood and Self Love