അച്ഛനുമായുള്ള ബന്ധം; ആലിയ ഭട്ട് സഹോദരിയോ മകളോ?: വിവാദങ്ങൾക്ക് മറുപടിയുമായി പൂജ ഭട്ട്
സംവിധായകൻ മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യയിൽ ജനിച്ച മകളും ആലിയ ഭട്ടിന്റെ സഹോദരിയുമാണ് പൂജ ഭട്ട്. ബോളിവുഡ് സിനിമകളിൽ പൂജ ഭട്ട് നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ വലിയ പ്രചാരമുള്ള റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയോ അഭിനയമോ അല്ല പൂജയുടെ ജീവിതത്തിൽ വിവാദങ്ങൾ

സംവിധായകൻ മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യയിൽ ജനിച്ച മകളും, അഭിനേത്രിയും ആലിയ ഭട്ടിന്റെ സഹോദരിയുമാണ് പൂജ ഭട്ട്. ബോളിവുഡ് സിനിമകളിൽ പൂജ ഭട്ട് നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ വലിയ പ്രചാരമുള്ള റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയോ അഭിനയമോ അല്ല പൂജയുടെ ജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചത്. 90കളിൽ പുറത്തിറങ്ങിയ ഒരു മാസികയുടെ കവർ ചിതം അച്ഛൻ മഹേഷ് ഭട്ടിനെ ചുംബിക്കുന്ന പൂജയുടേതായിരുന്നു. അത് വാർത്തകളിൽ ഇടം പിടിച്ചു.
പൂജയുടെ അമ്മയുമായി വേർപിരിഞ്ഞ ശേഷമാണ് മഹേഷ് ഭട്ട് രണ്ടാമത് വിവാഹിതനാവുന്നത്. ആ വിവാഹത്തിലെ മകളാണ് ആലിയ ഭട്ട്. എന്നാൽ മാഗസിൻ കവർഫോട്ടോ വിവാദങ്ങൾ നിലനിന്നതുകൊണ്ടുതന്നെ ഒരു മകൾക്കും അച്ഛനും തമ്മിലുള്ള ബന്ധമല്ല ഇവർക്കിടയിലെന്നും ആലിയ ഭട്ടിന്റെ സഹോദരിയല്ല മറിച്ച് അമ്മയാണ് പൂജ എന്നുമുള്ള വാദങ്ങളും വന്നിരുന്നു. വിവാദങ്ങൾ നിലനിന്നിരുന്ന സമയത്ത് അഭിമുഖത്തിനിടെ 'മകളല്ലായിരുന്നെങ്കിൽ പൂജയെ ഞാൻ വിവാഹം ചെയ്തേനെ' എന്ന് മഹേഷ് ഭട്ട് പറഞ്ഞതും വലിയ വാർത്തയായി. സംഭവം നടന്നു വർഷങ്ങൾക്ക് ശേഷം വിവാദങ്ങൾക്കു പ്രതികരണവുമായി എത്തുകയാണ് പൂജ ഭട്ട്.
'ആ ഫോട്ടോയെ ഓർത്ത് എനിക്ക് ഒരു കുറ്റബോധവുമില്ല. ഒരു നിശ്ചല ചിത്രത്തിനെ പല തരത്തിൽ തെറ്റിദ്ധരിക്കാം. എന്റെ അച്ഛനു ഞാൻ എത്ര വലുതായാലും ചെറിയ കുട്ടി തന്നെയാണ്. അതുകൊണ്ടാണ് അച്ഛനെ ചുംബിച്ചതും. അന്ന് ആ ഫോട്ടോയെ പലരും തെറ്റിദ്ധരിച്ചു. അച്ഛന്റെയും മകളുടെയും ബന്ധത്തെ മോശമായി പറയുന്നവർക്ക് മറ്റെന്തും മോശമായി പറയാൻ കഴിയും. അവർ തന്നെയാണ് കുടുംബത്തിന്റെയും ബന്ധങ്ങളുടെയും മഹത്വത്തെപ്പറ്റി സംസാരിക്കുന്നതും', പൂജ പറഞ്ഞു.
Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ
'മഹേഷ് ഭട്ട് എന്ന വ്യക്തിയെപ്പറ്റി പലരും പല കാര്യങ്ങളും പറയുന്നുണ്ടാകാം. ലോകം എന്തു പറയുന്നുവെന്നതിലല്ല കാര്യം. എന്റെ അച്ഛനെ എനിക്ക് നന്നായി അറിയാം. എന്നെ പല കാര്യങ്ങളും പഠിപ്പിച്ചത് അദ്ദേഹമാണ്. എന്റെ ചെറുപ്പത്തിലാണ് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചത്. അത് എന്നോട് പറഞ്ഞിട്ടാണ് ചെയ്തതുപോലും. മാത്രമല്ല ഒരു ഒപ്പിട്ടെന്നു കരുതി ഒരു ബന്ധവും തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല എന്നാതാണ് സത്യം അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരും തമ്മിൽ വളരെ നല്ല ബന്ധമാണ്. എന്റെ ഷോ ആലിയ സ്ഥിരം കാണുമായിരുന്നു, അതിനു ശേഷം എനിക്ക് നിങ്ങളോട് കൂടുതൽ അടുപ്പം തോന്നുന്നു എന്നാണ് ആലിയ എന്നെ ഫോൺ വിളിച്ച് പറഞ്ഞത്'.-പൂജ പറയുന്നു.
ആലിയ എന്റെ മകളാണെന്ന് മറ്റുള്ളവർ പറയുന്നതെല്ലാം അസംബന്ധമാണെന്നും അവളെന്റെ സഹോദരി തന്നെയെന്നും പൂജ ഭട്ട് സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Content Summary: Pooja Bhatt talks about controversies regarding father, and sister alia bhatt