മദ്യപിക്കുന്ന സ്ത്രീയാണോ നിങ്ങൾ? സ്തനാർബുദത്തിന് സാധ്യത; ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അറിയാം
അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യം ഒരേ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാണോ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കുക? എന്നു ചോദിച്ചാല്‍ അല്ലെന്നാണ് ഉത്തരം. സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് മദ്യം കാരണമാവുക? സ്ത്രീകളില്‍ കരള്‍രോഗം, ഹോര്‍മോണ്‍

അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യം ഒരേ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാണോ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കുക? എന്നു ചോദിച്ചാല്‍ അല്ലെന്നാണ് ഉത്തരം. സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് മദ്യം കാരണമാവുക? സ്ത്രീകളില്‍ കരള്‍രോഗം, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, അസ്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ബ്രസ്റ്റ് ക്യാന്‍സര്‍ എന്നിങ്ങനെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മദ്യം എങ്ങനെ കാരണമാവുന്നുവെന്ന് നോക്കാം.
പൊതുവില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പു കൂടുതലാണ്. മാത്രമല്ല പുരുഷന്മാരെ അപേക്ഷിച്ച് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറവുമാണ്. ശരീരത്തിലെ കൊഴുപ്പ് മദ്യത്തിന്റെ വീര്യം ദീര്‍ഘസമയം നിലനിര്‍ത്തുമ്പോള്‍ വെള്ളം വീര്യം കുറക്കുകയാണ് ചെയ്യുക. രക്തത്തില്‍ കലരും മുമ്പ് മദ്യത്തെ നിര്‍വീര്യമാക്കുന്നതിന്റെ ചുമതലയുള്ളത് ഡിഹൈഡ്രൊജെനേസ് എന്ന എന്‍സൈമിനാണ്. ഈ എന്‍സൈം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കുറവാണ്. ഇതുകൊണ്ടൊക്കെയാണ് ഒരേ അളവില്‍ മദ്യം കഴിച്ചാലും പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വീര്യം അനുഭവപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
കരള്‍ രോഗം
കരളിലെ ആരോഗ്യമുള്ള കോശങ്ങള്‍ക്കു പകരം നിര്‍ജീവ കോശങ്ങള്‍ എത്തുന്നതാണ് കരളിന് ബാധിക്കുന്ന രോഗമായി പലപ്പോഴും മാറുന്നത്. മദ്യത്തിന്റെ ഉയര്‍ന്ന ഉപയോഗം ഈ രോഗാവസ്ഥക്കുള്ള പ്രധാന കാരണമായി മാറാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തമായി മദ്യം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഈ രോഗസാധ്യത കൂടുതലാണ്.
ഹോര്‍മോണ്‍ പ്രശ്‌നം, ബ്രസ്റ്റ് ക്യാന്‍സര്‍
സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷിയെ വരെ കൂടിയ മദ്യപാനം ബാധിക്കാറുണ്ട്. മദ്യം ഇസ്ട്രജന്റെ അളവു കൂട്ടുകയും പ്രൊജസ്‌ട്രോണിന്റെ അളവ് കുറക്കുകയും ചെയ്യും. ഇത് ഫലത്തില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആര്‍ത്തവം നിലച്ച സ്ത്രീകളില്‍.
അമിതമായി മദ്യപിക്കുന്ന യുവതികളുടെ ഗര്‍ഭാശയത്തിന്റെ ആരോഗ്യം തകരാറിലാവാനും പ്രത്യുല്‍പാദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവാനും ആര്‍ത്തവം ക്രമരഹിതമാവാനും സാധ്യത കൂടുതലാണ്. അമിത മദ്യപാനത്തെ തുടര്‍ന്ന് ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാവുന്നത് പൊണ്ണതടിക്കും പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ക്കും കാരണമാവും.
Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ
അസ്ഥി പ്രശ്‌നം
ചെറു പ്രായത്തില്‍ അമിത മദ്യപാനം ആരംഭിക്കുന്നവര്‍ക്കാണ് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതല്‍. എന്നാല്‍ മിതമായ തോതില്‍ മധ്യവയസു പിന്നിട്ടവരിലെ മദ്യ ഉപയോഗം ചിലപ്പോഴെങ്കിലും ഗുണമാവാറുമുണ്ട്. മിതമായ മദ്യപാനം അസ്ഥികളുടെ ആരോഗ്യം കൂട്ടാനും ഇസ്ട്രജന്റെ അളവ് കൂട്ടാനും സഹായിക്കും. പ്രതിദിനം 0.5ml മുതല്‍ 1ml വരെ മദ്യം കഴിക്കുന്നതിനെയാണ് മിതമായ അളവെന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മദ്യത്തിന് അടിപ്പെടുന്നവര്‍ ഈ അളവിനേക്കാള്‍ വളരെ കൂടിയ അളവിലാണ് മദ്യം കഴിക്കാറെന്നതും കൂട്ടി വായിക്കേണ്ടതാണ്.
Content Summary: Alcohol Consumption and Health of Women