ടിക് ടോക്കിലെ കോടീശ്വരി: 2 വർഷം കൊണ്ട് കോടികൾ സമ്പാദ്യം ഉണ്ടാക്കിയ ഇന്റർനെറ്റ് സെലിബ്രിറ്റി
2020 ൽ ടിക്ടോക്കിൽ ആദ്യമായി മുഖം കാണിക്കുമ്പോൾ ഈ പെൺകുട്ടി അറിഞ്ഞിരുന്നില്ല താൻ ഒരു ദിവസം ലോകമറിയുന്ന സെലിബ്രിറ്റിയായി മാറുമെന്ന്. വെറും രണ്ട് വർഷം കൊണ്ട് അവിശ്വസനീയമാംവിധമായിരുന്നു ബെല്ല പോർച്ച് എന്ന സാധാരക്കാരിയായ പെൺകുട്ടിയുടെ വളർച്ച. ഇന്ന് ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ നിന്നും ഏറ്റവുമധികം

2020 ൽ ടിക്ടോക്കിൽ ആദ്യമായി മുഖം കാണിക്കുമ്പോൾ ഈ പെൺകുട്ടി അറിഞ്ഞിരുന്നില്ല താൻ ഒരു ദിവസം ലോകമറിയുന്ന സെലിബ്രിറ്റിയായി മാറുമെന്ന്. വെറും രണ്ട് വർഷം കൊണ്ട് അവിശ്വസനീയമാംവിധമായിരുന്നു ബെല്ല പോർച്ച് എന്ന സാധാരക്കാരിയായ പെൺകുട്ടിയുടെ വളർച്ച. ഇന്ന് ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ നിന്നും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയിലെ ആദ്യ സ്ഥാനക്കാരിലൊരാളാണ് ബെല്ല പോർച്ച്. ഗായികയായും ഇതിനോടകം പേരെടുത്തു.
ആരാണ് ബെല്ല പോർച്ച്?
ബെല്ല പോർച്ച് ഏറ്റവും ജനപ്രിയയും സമ്പന്നയുമായ ഇന്റർനെറ്റ് സെലിബ്രിറ്റികളിൽ ഒരാളാണ്. ബ്രിട്ടീഷ് റാപ്പർ മില്ലി ബിയുടെ 'എം ടു ദ ബി' എന്ന ഗാനത്തിന്റെ ലിപ്-സിങ്ക് പ്രകടനമാണ് 2020-ൽ ബെല്ല പോർച്ച് എന്ന വെറും സാധാരണക്കാരിയായ പെൺകുട്ടിയെ ലോകശ്രദ്ധയിലെത്തിച്ചത്. അവിടെ നിന്നും ഇങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയായിരുന്നു. ഡെനാരി ടെയ്‌ലർ, ഫിലിപ്പിനോ എന്നിവർക്ക് 1997 ഫെബ്രുവരി 9 ന് ഫിലിപ്പീൻസിലെ സാൻ ഫാബിയനിൽ ജനിച്ച ബെല്ല പോർച്ചിന്റെ ആദ്യകാലങ്ങൾ നിരാശാജനകമായിരുന്നു, കാരണം അവളുടെ മാതാപിതാക്കൾക്ക് അവളെ വളർത്താൻ കഴിഞ്ഞില്ല. പകരം അവൾക്ക് മൂന്ന് വയസ്സ് വരെ മുത്തശ്ശിയാണ് അവളെ വളർത്തിയത്. പീന്നീട് അവളെ ഒരു അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു. ദത്തെടുക്കലിന് ശേഷം അമേരിക്കയിലേയ്ക്ക് മാറിയ ബെല്ല 17 വയസുള്ളപ്പോൾ നാവികസേനയിൽ സേവമനുഷ്ഠിക്കാൻ ചേർന്നു. മാതാപിതാക്കളുടേയും സഹോദരന്റെയും പിന്തുണയോടെയാണ് ബെല്ല നാവിക സേനയിൽ അംഗമായത്.
2020-ൽ, ടിക് ടോക്കിൽ ഗെയിമിംഗും കോസ്‌പ്ലേ ഉള്ളടക്കവും അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ബെല്ല തന്റെ കരിയർ ആരംഭിച്ചത്. 'എം ടു ദ ബി' എന്ന ബ്രിട്ടീഷ് റാപ്പ് ഗാനത്തിലേക്ക് ലിപ്-സിങ്കിംഗ് വീഡിയോ പോസ്റ്റ് ചെയ്തതോടെ ആപ്പിൽ ഏറ്റവുമധികം ആളുകൾ ലൈക്ക് ചെയ്ത വീഡിയോയായി അത് മാറി.തന്റെ ആദ്യ വീഡിയോ പുറത്തിറങ്ങി 8 മാസത്തിനുള്ളിൽ അവൾ വൈറലായി. നിലവിൽ 91 ദശലക്ഷത്തിലധികം ആരാധകരുള്ള, ലോകത്തിലെ ഏറ്റവും ജനപ്രിയ വ്യക്തികളിൽ ഒരാളാണ് ബെല്ല പോർച്ച്. ലോകമെമ്പാടും ആരാധകർ പിറന്നതോടെ അമേരിക്കൻ നാവികസേനയിൽ നിന്നും പൂർണ്ണമായും മാറി ബെല്ല ടിക്ടോക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
സമ്പന്നയായ ടിക് ടോക്കർ
ചാർലി ഡി അമേലിയോ, ഡിക്സി ഡി അമേലിയോ, അഡിസൺ റേ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നാലാമത്തെ സെലിബ്രിറ്റിയാണ് ബെല്ല. ഏകദേശം 10 മില്യൺ ഡോളറാണ് അവളുടെ ആസ്തി. അവളുടെ ശരാശരി വാർഷിക വരുമാനം ഏകദേശം 220,000 ഡോളറാണ്. വെറും രണ്ടുവർഷം കൊണ്ടാണ് ഈ പെൺകുട്ടി വട്ടപൂജ്യത്തിൽ നിന്നും കോടികൾ ആസ്തിയുള്ള സമ്പന്നയിലേയ്ക്ക് വളർന്നത്. ട്വിറ്റർ, മോഡലിംഗ്, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, ഇൻസ്റ്റാഗ്രാം, തുടങ്ങിയ പല പ്ലാറ്റ്‌ഫോമുകളിലൂടെയും ബെല്ല പണം സമ്പാദിക്കുന്നു.
Read also: അവകാശ രേഖകൾ നൽകാനെത്തി: ജ്യോതിയുടെ കണ്ണുടക്കിയത് കലക്ടറുടെ കുപ്പിവളയിൽ, ഊരി നൽകി ദിവ്യ എസ് അയ്യർ
Content Summary: Internet Sensation Bella Poarch Life Story