പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് വനിതാസംവരണ ബിൽ. 1996 സെപ്റ്റംബർ 12ന് ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് വനിതാസംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പക്ഷേ പരാജയപ്പെട്ടു. 27 വർഷത്തെ ഇടവേളയ്ക്കു ശേഷം അതിപ്പോൾ

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് വനിതാസംവരണ ബിൽ. 1996 സെപ്റ്റംബർ 12ന് ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് വനിതാസംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പക്ഷേ പരാജയപ്പെട്ടു. 27 വർഷത്തെ ഇടവേളയ്ക്കു ശേഷം അതിപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് വനിതാസംവരണ ബിൽ. 1996 സെപ്റ്റംബർ 12ന് ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് വനിതാസംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പക്ഷേ പരാജയപ്പെട്ടു. 27 വർഷത്തെ ഇടവേളയ്ക്കു ശേഷം അതിപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് വനിതാസംവരണ ബിൽ. 1996 സെപ്റ്റംബർ 12ന് ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് വനിതാസംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പക്ഷേ പരാജയപ്പെട്ടു. 27 വർഷത്തെ ഇടവേളയ്ക്കു ശേഷം അതിപ്പോൾ നിയമമാകാനൊരുങ്ങുന്നു. അത് യാഥാർഥ്യമായാൽ സ്ത്രീശാക്തീകരണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ധൈര്യമായി പറയാം.

ഉത്തര്‍പ്രദേശിലും ബംഗാളിലും തമിഴ്‌നാട്ടിലും മുഖ്യമന്ത്രിക്കസേരയിലെത്തിയവരാണ് മായാവതിയും മമത ബാനർജിയും ജയലളിതയും. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിൽ ഒന്നല്ല, പതിനെട്ടു വർഷമായിരുന്നു ഷീല ദീക്ഷിത് അധികാരത്തിലിരുന്നത്. ‘ വടവൃക്ഷങ്ങളും അതികായൻമാരും’ എത്രയുണ്ടായാലും കോൺഗ്രസിന് ഇന്നും അവസാന വാക്ക് സോണിയ ഗാന്ധിയുടേതു തന്നെ. 140 കോടി ജനങ്ങൾ വരുന്ന ഇന്ത്യ എന്ന രാജ്യത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്നതും ഒരു സ്ത്രീ തന്നെ. ഒറ്റനോട്ടത്തിൽ തീരെ മോശമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യം. പക്ഷേ അത് ‘ഒറ്റനോട്ടത്തിൽ’ മാത്രമാണെന്ന് പാർലമെന്റിലെ കണക്കുകൾ പറഞ്ഞുതരും.

ADVERTISEMENT

ലോക്സഭയിലെ 543 സീറ്റുകളിൽ വെറും 78 സീറ്റുകളിൽ മാത്രമാണ് വനിതാപ്രതിനിധികൾ. അതായത് മൊത്തം എംപിമാരുടെ എണ്ണത്തിൽ 14.36% മാത്രം. ഈ കണക്ക് വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം മനസ്സിലാകുന്നത്. അമേരിക്കയിൽ ഇത് 28.7%, ബ്രിട്ടനിൽ 34.5%, ദക്ഷിണാഫ്രിക്കയിൽ 46.2%, ഓസ്ട്രേലിയയിൽ 38.4%, ജർമനിയിൽ 35.1%. അതായത് പാർലമെന്റിലെ വനിതാ പ്രാതിനിധ്യത്തിൽ ഇന്ത്യ ഇപ്പോഴും മിക്ക രാജ്യങ്ങളെക്കാളും പിന്നിലാണ്. വനിതാ പാർലമെന്റ് അംഗങ്ങളുടെ ആഗോള ശരാശരി 24.6 ശതമാനമാണെന്നോർക്കുക.

Read also: നിയമങ്ങൾ പാലിച്ചില്ല; ബൈക്ക് ഓടിക്കുന്നതിനിടയിൽ പരസ്പരം ചുംബിച്ച് കമിതാക്കൾ, സോഷ്യൽമീഡിയയില്‍ വിമർശനം

ADVERTISEMENT

ലോകമെമ്പാടുമുള്ള നിയമനിര്‍മാണ സഭകളിലെ സ്ത്രീപ്രാതിനിധ്യം പ്രതിവര്‍ഷം കൂടിക്കൊണ്ടിരിക്കുമ്പോൾ ഭാരതത്തിൽ അത് 10 ശതമാനം കടക്കാൻ അരനൂറ്റാണ്ടിലേറെയെടുത്തു. ഇപ്പോഴും ആ വളർച്ചാനിരക്കിൽ കാര്യമായ ചലനമില്ലാതെ 14 ശതമാനം മാത്രമായി തുടരുന്നു. നിലവിൽ ഒരേയൊരു സംസ്ഥാനത്തു മാത്രമാണ് വനിതാമുഖ്യമന്ത്രി. സംസ്ഥാന നിയമസഭകളിലെ സ്ത്രീപ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്. നാളിതുവരെ വെറും 16 സ്ത്രീകൾക്ക് മാത്രമാണ് മുഖ്യമന്ത്രിസ്ഥാനത്തെത്താൻ സാധിച്ചത്. സാക്ഷരകേരളത്തിൽ ഒരു വനിതയും മുഖ്യമന്ത്രിയായിട്ടില്ല. കഴിഞ്ഞ ഏഴ് ദശകങ്ങൾക്കിടയിൽ ഇവിടെനിന്ന് ഒൻപതു വനിതാ എംപിമാർ മാത്രമാണ് പാർലമെന്റിലെത്തിയത്. 1951 ലെ ഒന്നാം ഒന്നാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആനി മസ്‌ക്രീൻ മുതൽ 2019 ൽ വിജയിച്ച രമ്യ ഹരിദാസ് വരെ വിരലിലെണ്ണാനാകുന്ന കണക്ക്. സജീവരാഷ്ട്രീയത്തിൽ സ്ത്രീകളില്ലാഞ്ഞിട്ടാണോ ഇത്.

സജീവരാഷ്ട്രീയത്തിലേക്കുള്ള സ്ത്രീകളുടെ രംഗപ്രവേശത്തിന് ആദ്യം നന്ദി പറയേണ്ടത്‌ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോടു തന്നെ. സ്വാതന്ത്ര്യസമരത്തിലെ ഗാന്ധിയന്‍ രീതികളില്‍ ആകൃഷ്ടരായി അസാധാരണ നേതൃപാടവമുള്ള ഒരു പറ്റം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി. സ്വാതന്ത്ര്യാനന്തരം അവരില്‍ ചിലര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. വിജയലക്ഷ്മി പണ്ഡിറ്റ്‌, ആനി മസ്ക്രീന്‍, അമ്മു സ്വാമിനാഥന്‍, താരകേശ്വരി സിന്‍ഹ എന്നിവരായിരുന്നു ആദ്യ സഭയിലെത്തിയ വനിതകള്‍. 1967 ലാണ്‌ ഇന്ദിരാ ഗാന്ധി ലോക്സഭാംഗമാകുന്നത്‌. തുടര്‍ന്ന്‌ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ ഒട്ടേറെ സ്ത്രീകള്‍ പാര്‍ലമെന്റിന്റെ പടി കടന്നെത്തിയെങ്കിലും സ്ത്രീ പ്രാതിനിധ്യം മൊത്തം സംഖ്യയുടെ പത്തില്‍ താഴെയായി ചുരുങ്ങിനിന്നു.

ADVERTISEMENT

Read also: വിവാഹമോചനങ്ങൾക്കു കാരണം സ്ത്രീകളുടെ വിദ്യാഭ്യാസം, അമിത ആഗ്രഹങ്ങൾ പാടില്ല: വിവാദ പരാമർശവുമായി സിമ തപാരിയ

പാര്‍ലമെന്റിലെത്തുന്ന വനിതകളില്‍ ഭൂരിപക്ഷവും മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നതു കൂടി എടുത്തുപറയണം. മിക്കവരും കുടുംബപരമായ രാഷ്ട്രീയപശ്ചാത്തലമുള്ളവര്‍. വിദ്യാർഥിരാഷ്ട്രീയത്തിന്റെ അനുഭവസമ്പത്തുള്ളവരാണ്‌ ചിലര്‍. അപൂര്‍വം ചിലര്‍ പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശ്രമങ്ങളുടെ ഫലമായും പാര്‍ലമെന്റിലെത്തി. താഴേക്കിടയിലുള്ള സാധാരണ സ്ത്രീജനങ്ങൾ രാഷ്ട്രീയമില്ലാത്തവരല്ല. കൊടിപിടിപ്പിച്ചും ജാഥയിൽ അണിനിരത്തിയും നേതാക്കൻമാർ അവരുടെ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. സംവരണ സീറ്റുകളുടെ മൂന്നിലൊന്ന് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവയ്ക്കാൻ പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു എന്നത് ഇത്തരമൊരു സാഹചര്യത്തിൽ ശുഭസൂചന നൽകുന്നതാണ്.

കൂടുതല്‍ സ്ത്രീകളെ അധികാരരാഷ്ട്രീയത്തിലേക്കു കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെങ്കിലും അഭിമതരും യോഗ്യരും കുറവാണെന്നാണ്‌ മിക്ക പാര്‍ട്ടി നേതൃത്വങ്ങളുടെയും വിശദീകരണം. കൂടുതല്‍ സ്ത്രീകള്‍ പാര്‍ലമെന്റിലെത്തണമെന്ന്‌ ആഗ്രഹിക്കുന്നവരെക്കാള്‍, അതിന്റെ ആവശ്യമില്ലെന്നു വാദിക്കുന്നവരുമുണ്ട്. ഒഴിവാക്കാനാകാത്ത ഗാർഹിക ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക സ്ഥിരതയില്ലായ്‌മ, രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന ആക്രമോത്സുകത, സ്വഭാവഹത്യക്കുള്ള സാധ്യത ഇവയൊക്കെ സജീവരാഷ്ട്രീയത്തിൽനിന്ന് സാധാരണക്കാരായ സ്ത്രീകളെ അകറ്റിനിർത്തുന്ന ഘടകങ്ങളാണ്. വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങൾ നൽകി വനിതാസ്ഥാനാർത്ഥികളെ ‘ഒഴിവാക്കുന്ന’ രാഷ്ട്രീയപാർട്ടികളുണ്ട്. സംഘടനയിലെ പ്രധാന ഉത്തരവാദിത്തങ്ങൾ സ്ത്രീകൾക്കു നൽകാതെ മാറ്റി നിർത്തുന്ന രീതിയും വ്യാപകമാണ്. 

Read also: അവളൊരു കുഞ്ഞു കുട്ടിയാണ്, ഒന്നും അറിയില്ല': എപ്പോഴെങ്കിലും ഇങ്ങനെ കേട്ടിട്ടുണ്ടോ? എങ്കിൽ പണി വരുന്നു

ഗ്രാമ-നഗര തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകിയപ്പോഴും വാദപ്രതിവാദങ്ങൾ ശക്തമായിരുന്നു. അനുഭവമില്ലായ്മയുടെ ചെറിയ പാളിച്ചകൾ ആദ്യം ഉണ്ടായിരുന്നെങ്കിലും, തങ്ങൾ ഒട്ടും മോശക്കാരല്ലെന്ന് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ ചുരുങ്ങിയ കാലം കൊണ്ടു തെളിയിച്ചു. രാജ്യത്തുടനീളം പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമായി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തോളം വനിതാ പ്രതിനിധികളുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടം പാർലമെന്റിലും നിയമസഭകളിലും ആവർത്തിക്കുക എന്നത് ചരിത്രസംഭവം തന്നെയാണ്. 

പക്ഷേ അധികാരം പങ്കിടുക എന്നത്‌ അത്ര സുഖകരമായി പല പുരുഷ നേതാക്കളും കരുതുന്നില്ല. സംവരണത്തിന്റെ പേരിലായാലും സ്ത്രീകളുമായി അധികാരം പങ്കിടാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ കുറവ്ു തന്നെയാണ്‌. സംവരണബില്ലിനായി കാത്തു നില്‍ക്കാതെ സ്വന്തം സംഘടനയില്‍ സ്ത്രീകള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനുള്ള ഇച്ഛാശക്തി കാണിക്കുന്ന എത്ര രാഷ്ട്രീയസംഘടനകളുണ്ടെന്നു പരിശോധിച്ചാൽ ഇത് ബോധ്യമാകും. സംവരണം വന്നാൽ തങ്ങളുടെ സീറ്റുകൾ നഷ്ടമാകുമെന്ന ഭയത്താൽ  വനിതാ സംവരണം യാഥാർഥ്യമാകരുതെന്ന് ആഗ്രഹിക്കുന്നതും അത് തടയുന്നതും രാഷ്ട്രീയത്തിലെ പുരുഷപ്രജകൾ തന്നെയാണെന്ന് പറയാതെ വയ്യ. അവർക്കു മുന്നിലേക്ക് നിയമപരമായ അവകാശവുമായി സ്ത്രീകളിറങ്ങുമ്പോൾ നൂറ്റാണ്ടുകളായി തുടരുന്ന അധികാരരാഷ്ട്രീയത്തിലെ ആൺകോയ്മയ്ക്കാണ് അറുതിവരുന്നത്.