ഷൂട്ടിങ്ങിനിടെ സംവിധായകൻ നിർദേശിച്ച വസ്ത്രം ധരിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം ഒരുപാട് ദേഷ്യപ്പെട്ടുവെന്നും നായകനായ ദേവ് ആനന്ദ് പുതിയൊരാളായിട്ടുപോലും തന്നെ സപ്പോർട്ട് ചെയ്തതായും വഹീദ റഹ്മാൻ. ഗൈഡ്, പ്രേംപുജാരി, കാലാബസാർ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഇവർ ഒരുമിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൂട്ടിങ്ങിനിടെ സംവിധായകൻ നിർദേശിച്ച വസ്ത്രം ധരിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം ഒരുപാട് ദേഷ്യപ്പെട്ടുവെന്നും നായകനായ ദേവ് ആനന്ദ് പുതിയൊരാളായിട്ടുപോലും തന്നെ സപ്പോർട്ട് ചെയ്തതായും വഹീദ റഹ്മാൻ. ഗൈഡ്, പ്രേംപുജാരി, കാലാബസാർ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

'ആദ്യ സിനിമയുടെ വിജയം കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. സോൽവാ സാൽ എന്ന ചിത്രത്തിനിടയിലാണ് സംഭവം നടക്കുന്നത്. ഒരു സീനില്‍ നായിക തന്റെ നനഞ്ഞ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്യണം. എന്നാൽ അതിനുവേണ്ടി തന്ന വസ്ത്രം എനിക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. ശരീരം ഒരുപാട് തുറന്നു കാണിക്കുന്ന ഡ്രസ് ആയിരുന്നു അത്.  ഞാനത് സംവിധായകനോടു പറയുകയും ചെയ്തു. അത് ധരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ടെന്നും, സെറ്റിലെത്തുമ്പോൾ സന്തോഷമായിരിക്കണമെന്നുമാണ് എന്നോട് അദ്ദേഹം മറുപടി പറഞ്ഞത്. അതുകൊണ്ടുതന്നെ സെറ്റിൽ വന്നപ്പോൾ എനിക്കിഷ്ടപ്പെട്ട ഡ്രസ് ആണ് ഞാൻ ധരിച്ചതും. എന്നാൽ അത് സംവിധായകനെ ചൊടിപ്പിക്കുകയും എന്നോട് പൊട്ടിത്തെറിക്കുകയും ചെയ്തു.' 

ADVERTISEMENT

'ഇത് നിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമല്ലേ, ഇതുതന്നെയാവും നിന്റെ അവസാനത്തെ ചിത്രവും. കാരണം അത്രമാത്രം കണ്ടീഷനുകളാണ് നിനക്കുള്ളത്'. ദേഷ്യം കാരണം സംവിധായകൻ അപ്പോൾ തന്നെ ആ ദിവസത്തെ ഷൂട്ടിങ് നിർത്തിയെന്നും വഹീദ പറഞ്ഞു. വഹീദ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടു മാറിയില്ല, ഒപ്പം അഭിനയിക്കുന്ന ദേവ് ആനന്ദ് ആണ് തനിക്കു വേണ്ടി സംവിധായകനോട് സംസാരിച്ചതെന്നും വഹീദ ഓർക്കുന്നു. 

Read also: കുഞ്ഞിനെ വളർത്തുന്നത് ജോലിയല്ല; ആര്യയും ഞാനും ചെയ്തത് സാധാരണ കാര്യം: കലക്ടർ ദിവ്യ എസ്. അയ്യർ

ADVERTISEMENT

'ദേവ് വളരെ നല്ല ആളായിരുന്നു. എന്നെ പിന്തുണച്ചാണ് സംസാരിച്ചത്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്നും, കഥാപാത്രം വളരെ ലജ്ജാലുവായ ഒരു പെൺകുട്ടിയാണ്, അവളുടെ പേര് പോലും അതാണ് അർഥമാക്കുന്നത്. അങ്ങനെയുള്ള നായിക ഒരിക്കലും ആ വസ്ത്രം ധരിച്ച് മുന്നിലെത്തില്ലെന്നും പറഞ്ഞു. വഹീദ പറയുന്നത് ശരിയാണ് നിങ്ങൾ ആവശ്യമില്ലാതെ ദേഷ്യപ്പെടുകയായിരുന്നു, എന്നാണ് ദേവ് പറഞ്ഞത്.'

Read also: കാശ് കൂട്ടി വച്ച് അണ്ഡം ശീതീകരിച്ചു, കുഞ്ഞുങ്ങളില്ലാത്തവർക്കു കൊടുക്കാൻ തയാറെന്ന് കനി കുസൃതി

ADVERTISEMENT

ആ സംഭവത്തിനു ശേഷം ജീവിതത്തിൽ എന്തു പ്രശ്നം വന്നാലും ദേവ് തനിക്കൊപ്പമുണ്ടാകുമെന്ന് തോന്നിയതായും വഹീദ പറഞ്ഞു. റേഡിയോ നഷയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വഹീദ റഹ്മാൻ പഴകാല അനുഭവങ്ങൾ ഓർത്തെടുത്തത്. 

Content Summary: Waheeda Rehman shares about bad experience and support she got from Dev Anand