മരിച്ചു കിടക്കുന്ന പെണ്ണിനെയും വെറുതേ വിടാത്ത മനുഷ്യർ: നളിനി ജമീല
പെണ്ണിനെ ഭോഗവസ്തുവായി കാണുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നളിനി, ലൈംഗികത്തൊഴിലിന്റെ ആദ്യ കാലങ്ങളിൽ അനുഭവിച്ച ഭീതികളെക്കുറിച്ചു പറഞ്ഞത്. അന്നു പലപ്പോഴും പേടിയോടെയാണ് ജീവിച്ചതെന്നും അക്രമിക്കപ്പെടുമ്പോൾ

പെണ്ണിനെ ഭോഗവസ്തുവായി കാണുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നളിനി, ലൈംഗികത്തൊഴിലിന്റെ ആദ്യ കാലങ്ങളിൽ അനുഭവിച്ച ഭീതികളെക്കുറിച്ചു പറഞ്ഞത്. അന്നു പലപ്പോഴും പേടിയോടെയാണ് ജീവിച്ചതെന്നും അക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കാൻപോലും പറ്റിയിരുന്നില്ലെന്നും നളിനി പറയുന്നു.
‘‘സൂര്യനെല്ലി പെൺകുട്ടിയോട് പ്രതിരോധിക്കാമായിരുന്നില്ലേ എന്നു ചോദിച്ചില്ലേ, ഏതാണ് പ്രതിരോധം? അന്ന് ഞങ്ങളുടെ കൂട്ടത്തിൽ പ്രതിരോധിച്ചവർ ഒരു പിച്ചാത്തിപ്പിടിയിൽ തീർന്നു, അല്ലെങ്കിൽ അവർ ഹൃദയത്തിന്റെ ഭാഗത്ത് കൈ ചുരുട്ടിപ്പിടിച്ച് ഇടിക്കും. തളർന്നു പോവുകയോ മരിക്കുകയോ ചെയ്യും. അങ്ങനെ ബോധമില്ലാതെയോ മരിച്ചോ കിടക്കുമ്പോൾ പോലും ആളുകൾ അവരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരിക്കും. ശവം ഭോഗിക്കാൻ പോലും മനുഷ്യരുണ്ട്. ഒരു ജീവിയാണ്, അതിനെ ഇനി തൊടരുത് എന്നു വിചാരിക്കാതെ, ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണ്. പെണ്ണ് ഭോഗവസ്തു ആണെന്നു പഠിപ്പിക്കുന്ന സമൂഹമാണ്. ഇപ്പോൾ ആൺകുട്ടികളെയും ഉപദ്രവിക്കാൻ തുടങ്ങി. ഞങ്ങളുടെ കാലത്ത് വളരെ അപൂർവമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ’’. നളിനി പറയുന്നു.
Read also: വിവാഹജീവിതം ആഗ്രഹിച്ചതുപോലെ സുന്ദരമാക്കണ്ടേ? ശ്രദ്ധിക്കാൻ പല കാര്യങ്ങളുണ്ട്, വായിക്കാം
23–ാം വയസ്സ് മുതൽ 65 വയസ്സ് വരെ ലൈംഗിക തൊഴിലാളിയായിരുന്ന നളിനിയെ ‘ഞാൻ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയിലൂടെയാണ് കേരളം അറിഞ്ഞത്. തന്റേത് ഒരു ജോലിയാണെന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗികത്തൊഴിലാളിയായിത്തന്നെ ജീവിക്കണമെന്നും നളിനി പറഞ്ഞിട്ടുണ്ട്. അൺഫിൽറ്റേഡ് കോഫി ടൈം വിത്ത് ദീപ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നളിനി ജമീല ഇക്കാര്യങ്ങൾ സംസാരിച്ചത്.
Content Summary: Activist Nalini Jameela talks about Society