പെൺകുട്ടികളുടെ തിരഞ്ഞെടുപ്പ് സ്ട്രോങ് ആയി, പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങൾക്ക് കെട്ടാൻ പെണ്ണുണ്ടോ ?
"പെണ്ണു കിട്ടുന്നില്ല കേട്ടോ. കെട്ടു പ്രായം തികഞ്ഞ് നിൽക്കുകയാണ് ചെറുക്കൻ. എവിടെ നിന്ന് കിട്ടും? ഇവന് ആരെയെങ്കിലും ഒന്നു നോക്കി പ്രേമിച്ചുകൂടേ? പ്രേമിച്ചുകെട്ടെടാ?" കല്യാണം നടക്കാത്ത ചെക്കന്മാർക്കു നേരെ നീളുന്ന പല പോയിന്റുകളാണ് ഇതൊക്കെ. രണ്ടു വ്യക്തികള്‍ കല്യാണം കഴിക്കാം എന്നു

"പെണ്ണു കിട്ടുന്നില്ല കേട്ടോ. കെട്ടു പ്രായം തികഞ്ഞ് നിൽക്കുകയാണ് ചെറുക്കൻ. എവിടെ നിന്ന് കിട്ടും? ഇവന് ആരെയെങ്കിലും ഒന്നു നോക്കി പ്രേമിച്ചുകൂടേ? പ്രേമിച്ചുകെട്ടെടാ?" കല്യാണം നടക്കാത്ത ചെക്കന്മാർക്കു നേരെ നീളുന്ന പല പോയിന്റുകളാണ് ഇതൊക്കെ.
രണ്ടു വ്യക്തികള്‍ കല്യാണം കഴിക്കാം എന്നു തീരുമാനിക്കുമ്പോൾ വീട്, ജോലി, സമ്പത്ത്, ഭംഗി തുടങ്ങി പല ബാഹ്യഘടകങ്ങളും കാര്യകാരണങ്ങളായി വരും. കല്യാണം ചർച്ച ചെയ്യുന്ന പ്ലാറ്റുഫോമുകളിൽ പെൺകുട്ടികളുടെ തിരഞ്ഞെടുപ്പു സ്ട്രോങ്ങ് ആയപ്പോള്‍, എങ്ങനെയുള്ള പങ്കാളിയെയാണ് ആവശ്യമെന്ന് അവർ തിരിച്ചറിഞ്ഞു. അതിലെന്താണു തെറ്റ്? എല്ലാ മനുഷ്യനും ഒരേ തരത്തില്‍ പരിഗണിക്കപ്പെടണം എന്നു ഫെമിനിസ്റ്റുകൾ പറഞ്ഞതും ഇതിനെക്കുറിച്ചാണ്. "ഇന്നത്തെ കാലത്ത് നിഷ്കളങ്കരായ പെൺകുട്ടികളെ കാണാൻ പോലും കിട്ടാനില്ല" എന്നു ഈയടുത്ത് ഒരു സദസിൽ കേട്ടു. അതെന്തുതരം പെണ്‍കുട്ടികൾ? "ചേട്ടനെന്തു പറഞ്ഞാലും ചെയ്താലും ഒരു പ്രശ്നവുമില്ല. ഞാൻ കരയും. പിന്നെയും പുറകേ വരും. ഏട്ടായീ കോഫീ''ന്നു പറഞ്ഞു ആശ്വസിപ്പിക്കും. ലളിതമായി ആലോചിച്ചാൽ പെണ്‍കുട്ടികളുടെ ചിന്താലോകം വിശാലമാകുന്നു. അതു ഷെയർ ചെയ്യാൻ പറ്റാത്ത ആൺകുട്ടികളെ അവർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കൾ ഒന്നുമല്ല ഭാര്യ. സമത്വത്തോടെ വ്യത്യസ്ത വ്യക്തികളായി സന്തോഷമായി ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
Read also: ഇരുപതാം വയസ്സിൽ സ്വപ്ന നേട്ടം, ശമ്പളമായി കയ്യിലെത്തുക 10 ലക്ഷം രൂപ; അഭിമാനമായി മലീസ
ഇനി അങ്ങനെയല്ല "പെണ്‍കുട്ടികളായാൽ അൽപം അടക്കവും ഒതുക്കവുമൊക്കെ ആവാം, അങ്ങനെ തന്നെയാ നമ്മുടെ സമൂഹം ഉണ്ടായത്. ഇത്രയും കാലം അങ്ങനെ പോയിട്ട് സമൂഹത്തിന് മോശമൊന്നും പറ്റിയില്ലെല്ലോ" എന്ന് ആരെങ്കിലും പറയാൻ തുടങ്ങുകയാണെങ്കിൽ അവരോട് " അയിന്? " എന്ന് ചോദിക്കണ്ടേ?
കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'
Content Summary: women lack interest in getting married - Ayinu Podcast