Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറ്റാർ വാഴ സൂപ്പറാ; പൊള്ളലിന്റെ പാടുപോലും ഇനി മുഖത്ത് അവശേഷിക്കില്ല

കറ്റാർവാഴ ഫേഷ്യൽ. കറ്റാർവാഴ ഫേഷ്യൽ.

സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഉത്കണ്ഠ ഇല്ലാത്തവരായി ആരാണുള്ളത് സൗന്ദര്യം നില നിർത്താനും സംരക്ഷിക്കാനുമായി അതിൽ ഏതറ്റം വരെ പോകാനും മടിയില്ലാത്തവരാണ് നമ്മളിൽ പലരും. സൗന്ദര്യ സംരക്ഷണത്തിനായി വിപണിയിൽ ലഭ്യമാകുന്ന പല സൗന്ദര്യ വർദ്ധകവസ്തുക്കളും പലരും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇവ ഉണ്ടാക്കുന്ന പാർശ്വ ഫലങ്ങൾ നിരവധിയാണ്. പണ്ടുള്ളവർ പറയുന്നതുപോലെ വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥയാകും ഇവയിൽ പലതും ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാർഗം പ്രകൃതിയിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് പാർശ്വഫലങ്ങൾ ഇല്ലന്ന് മാത്രമല്ല നമ്മുടെ പോക്കറ്റ് കാലിയാകാതിരിക്കുകയും ചെയ്യും .

നമ്മുടെ ചുറ്റുപാടുകളിൽ കാണാറുള്ള കറ്റാർ വാഴയാണ് സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് . കറ്റാർ വാഴയ്ക്കുള്ള ഔഷധഗുണങ്ങൾ നിരവധിയാണ് മൊത്തത്തിൽ പറഞ്ഞാൽ ഔഷധങ്ങളുടെ ഒരു കലവറയാണ് കറ്റാർവാഴ .ഏതു സൗന്ദര്യ പ്രശ്ങ്ങൾക്കും പരിഹാരം കാണാൻ കറ്റാർ വാഴ ഉപയോഗിക്കാം.

x-default കറ്റാർവാഴ.

കറ്റാർ വാഴ എങ്ങനെയാണു നമ്മുടെ വിവിതരം സൗന്ദര്യ  പ്രശനങ്ങൾക്കു പരിഹാരമായി ഉപയോഗിക്കാൻ പറ്റുന്നതെന്നു നോക്കാം. ചർമ്മത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ ഉത്തമമാണ്. അതിനായി കറ്റാർ വാഴയോടൊപ്പം  ചില കൂട്ടുകൾ കൂടി ചേർക്കേണ്ടതുണ്ട്. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി,തേൻ,റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക ശേഷം ഈ മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർ വാഴയുടെ ജെൽ കൂടി ചേർക്കുക .

എന്നിട്ടു ഇവ നന്നായി യോജിപ്പിക്കുക അതിനു ശേഷം ഈ മിശ്രിതം നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക ഏകദേശം ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയുക. തീർത്തും പ്രകൃതി ദത്തമായ ഒരു ഫേസ്പാക്ക് ആണിത്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ല എന്നുമാത്രമല്ല പൂർണമായും മുഖത്തിന് തിളക്കം നൽകാൻ സഹായിക്കൊന്നൊരു ഫേസ്പാക്ക് കൂടിയാണിത്.

വെയിലേറ്റു കൺതടങ്ങളിലുണ്ടാകുന്ന കരുവാളിപ്പ് മാറാൻ കറ്റാർ വാഴ സഹായിക്കുന്നു. ഇതിനായി കറ്റാർ വാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറു നാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്തു മിനിറ്റിനു ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം തുടച്ചു കളയുക. ശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇതൊന്നു പരീക്ഷിച്ചു നോക്കൂ മുഖത്തെ കരുവാളിപ്പ് പാടെ മാറുന്നത് കാണാം .

മുഖക്കുരുവിന്റെ പാടുകൾ പൊള്ളിയ പാടുകൾ പിഗ്മെന്റേഷൻ ഇവ പൂർണമായും അകറ്റാൻ കറ്റാർവാഴ നമ്മളെ സഹായിക്കുന്നു. കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം റോസ് വാട്ടർ കൂടി മുഖത്തെ  പാടുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷംകഴുകിക്കളയുക. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ നിശ്ശേഷം മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും.

x-default

എണ്ണമയമുള്ള ചർമം പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ചർമ്മത്തിലെ എണ്ണമയം അകറ്റാൻ കറ്റാർ വാഴ സഹായിക്കുന്നു കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക കുറച്ചുസമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ എണ്ണമയം പാടെ അകന്നു പോകുന്നതാണ്. പ്രകൃതിയിൽത്തന്നെ അത്ഭുതഗുണമുള്ള ഔഷധങ്ങളുടെ കലവറയായ കറ്റാർ വാഴ ഉള്ളപ്പോൾ നമ്മൾ എന്തിനു പാർലറുകളിൽ പോയി നമ്മുടെ കൈയിലെ കാശും ആരോഗ്യവും നശിപ്പിക്കണം.കുറച്ചു ക്ഷമയും സമയവും ചിലവഴിക്കാൻ കഴിയുമെങ്കിൽ നമ്മുടെ ബ്യൂട്ടീ പാർലർ  ഇനി മുതൽ വീട്ടിൽ തന്നെ ആക്കിക്കളയാം .