Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരൻ നഖങ്ങൾക്ക് ; സ്റ്റൈലിഷ് നെയിൽ ആർട്ട്

Nail Art Nail Art

നീണ്ട നഖമുള്ളവർക്കും ചെറിയനഖമുള്ളവർക്കും ഒരുപോലെ ഇണങ്ങുന്ന, എളുപ്പത്തിൽ ചെയ്യാവുന്ന നാല് നെയിൽ ആർട്ട് ഐഡിയകൾ

ഫ്ലോറൽ നെയിൽസ്

Nail Art നി ഈ വള്ളികളിൽ പൂക്കൾ കൂടി വിടർത്തിയാൽ ഫ്ലോറൽ നെയിൽസ് ആയി

ഇളം നിറത്തിലുള്ള നെയിൽ പോളിഷും കട്ടിയുള്ള നൂലും എടുത്തു വച്ചോളൂ. ആദ്യം ട്രാൻസ്പരൻറ് ബേയ്സ് കോട്ട് അണിഞ്ഞ് അതുണങ്ങിയ ശേഷം ഇഷ്ടനിറം കൈയിൽ അണിയുക. ഉണങ്ങാൻ കാത്തിരിക്കണ്ട. നൂൽ നഖത്തിനു മുകളിലൂടെ വളച്ചും ചുരുട്ടിയും ഇടുക. നഖത്തോട് ചേർത്ത് നൂൽ അമർത്തി വയ്ക്കണം. നഖത്തിനു പുറത്തുകിടക്കുന്ന നൂൽ കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റുക. ഇനി ട്രാൻസ്പരൻറ് ടോപ് കോട്ടണിയാം. നഖത്തിലൂടെ വള്ളികൾ കയറിപോകുന്നതുപോലെയില്ലേ കാണാൻ. ഇനി ഈ വള്ളികളിൽ പൂക്കൾ കൂടി വിടർത്തിയാൽ ഫ്ലോറൽ നെയിൽസ് ആയി. ടൂത്ത്പിക് ഉപയോഗിച്ച് പൂക്കൾ വരയ്ക്കാം. ഇനി ഒരു തവണ കൂടി അണിയണം ടോപ് കോട്ട്.

ഗ്രിൽസ് ഓൺ നെയിൽസ്

Nail Art നന്നായി ഉണങ്ങിയ ശേഷം നഖത്തിനു മുകളിൽ ഈ വലക്കഷണം വച്ച് ഗ്ലോസ്സി നെയിൽ പോളിഷ് അണിയുക.

പഴയ ബോഡി സ്ക്രബിൽ നിന്ന് ഒരു വലിയ കഷണം മുറിച്ചെടുക്കുക. കണ്ണിയകലം കുറഞ്ഞ വല കഷ്ണമായാലും മതി. ബേയ്സ് കോട്ട് ഇട്ട ശേഷം ഏതെങ്കിലും മാറ്റ് ഫിനിഷ് നെയിൽ പോളിഷ് ഇടുക. നന്നായി ഉണങ്ങിയ ശേഷം നഖത്തിനു മുകളിൽ ഈ വലക്കഷണം വച്ച് ഗ്ലോസ്സി നെയിൽ പോളിഷ് അണിയുക. കടുംനിറത്തിലാണ് ആദ്യകോട്ട് അണിയുന്നതെങ്കിൽ രണ്ടാമതണിയുന്നത് ഇളംനിറത്തിലായിരിക്കുന്നതാണ് ഭംഗി. ഇനി വല മാറ്റി ടോപ് കോട്ട് കൂടി നൽകൂ. നഖങ്ങളിപ്പോൾ അഴികൾക്കുള്ളിലായില്ലേ.

ന്യൂസ് പ്രിൻറ് നെയിൽസ്

Nail Art ഓരോ പേപ്പർ കഷ്ണങ്ങളും വെള്ളത്തിൽ മുക്കി നഖത്തിനു മുകളിൽ അമർത്തിപ്പിടിക്കുക.

പത്രക്കടലാസുകൾ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക. ബേയ്സ്കോട്ട് നഖത്തിൽ അണിഞ്ഞശേഷം വെള്ളനെയിൽ പോളിഷ് അണിയുക. ഇത് നന്നായി ഉണങ്ങിയ ശേഷം ഓരോ പേപ്പർ കഷ്ണങ്ങളും വെള്ളത്തിൽ മുക്കി നഖത്തിനു മുകളിൽ അമർത്തിപ്പിടിക്കുക. അൽപസമയം കഴിഞ്ഞ് എടുത്തു മാറ്റുക. വന്നില്ലേ അക്ഷരങ്ങൾ. ഇതുണങ്ങിക്കഴിഞ്ഞ് ട്രാൻസ്പരൻറ് ടോപ് കോട്ട് കൂടി നൽകുക.

മാർബിൾ നെയിൽസ്

Nail Art . വെള്ളത്തിൻെറ മുകളിൽ ഈ മൂന്നു നിറങ്ങളുടെ വൃത്തങ്ങൾ ഒന്നിടവിട്ട് നിറയും. ഒരു സൂചിയെടുത്ത് ഇതിനു മുകളിൽ നീളത്തിലും കുറുകെയും വരകൾ വരച്ച് മാർബിളിങ് എഫക്റ്റ് വരുത്തുക

മൂന്നു ഷെയ്ഡിലുള്ള നെയിൽ പോളിഷ് എടുത്തു വയ്ക്കാം. ആദ്യം ബേയ്സ് കോട്ട് അണിയണം. ഇതുണങ്ങുന്ന നേരത്ത് നഖങ്ങൾക്കു ചുറ്റും ടേപ് ഒട്ടിക്കുക. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഓരോ നിറവും തുള്ളികളായി മാറി മാറി ഒഴിക്കുക. ഓരോ തുള്ളിയുടെയും നടുവിലായി വേണം അടുത്ത തുള്ളി ഒഴിക്കാൻ. പലതവണ ഇതാവർത്തിക്കുക. വെള്ളത്തിൻെറ മുകളിൽ ഈ മൂന്നു നിറങ്ങളുടെ വൃത്തങ്ങൾ ഒന്നിടവിട്ട് നിറയും. ഒരു സൂചിയെടുത്ത് ഇതിനു മുകളിൽ നീളത്തിലും കുറുകെയും വരകൾ വരച്ച് മാർബിളിങ് എഫക്റ്റ് വരുത്തുക. അൽപനേരം വിരലുകൾ ഇതിൽമുക്കിപ്പിടിക്കുക. ഇനി ഇയർബഡ്സ് കൊണ്ട് നഖത്തിനു ചുറ്റുമുള്ള നെയിൽ പോളിഷ് എടുത്തുമാറ്റിയ ശേഷം വിരലുകൾ പുറത്തെടുക്കുക. ടോപ് ഇളക്കിയെടുത്തു നഖത്തിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന നെയിൽ പോളിഷും മായ്ച്ചു കളയുക. മാർബിൾ നെയിൽസ് റെഡി. 

Your Rating: