ഞാന്‍ ജനിക്കുമ്പോൾ രണ്ടുമുറി ഫ്ലാറ്റിലായിരുന്നു താമസം: ഷിഫ യൂസഫലി
ബാപ്പ എന്ന കരുതലിനെക്കുറിച്ചും ജീവിതത്തിൽ പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് വ്യവസായ പ്രമുഖൻ എം.എ യൂസഫലിയുടെ മകൾ ഷിഫ യൂസഫലി. ബാപ്പയുടെ കഠിനാധ്വാനത്തെക്കുറിച്ചും കുടുംബം എന്ന കരുത്തിനെക്കുറിച്ചും വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഷിഫ യൂസഫലി തുറന്നു പറഞ്ഞത്.
‘‘പപ്പയും ഉമ്മയും ഇതുവരെ അതു ചെയ്യ്, ഇതു പറയ് എന്നൊന്നും ഉപദേശിച്ചിട്ടില്ല. നല്ല ഉദാഹരണങ്ങൾ കാണിച്ചു തരിക മാത്രമാണ് ചെയ്തിട്ടുള്ളത്. പപ്പ ചെയ്ത നല്ല കാര്യങ്ങൾ കണ്ടുതന്നെ പഠിച്ചു. ആളുകളെ ബഹുമാനിക്കുന്നതും കാരണവന്മാരെ അനുസരിക്കുന്നതും എല്ലാം കണ്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്.’’ ഷിഫ പറയുന്നു. സ്നേഹച്ചരടിൽ കോർത്ത കുടുംബമാണ് തന്‍റെ കരുത്തെന്നു വിശ്വസിക്കുന്ന, ആത്മീയതയിൽ അടിയുറച്ചു മുന്നോട്ടു പോകാനാഗ്രഹിക്കുന്ന കുടുംബിനി കൂടിയാണ് ഷിഫ.
‘‘മക്കളെല്ലാം മലയാളം പഠിക്കണമെന്നു പപ്പയ്ക്കു നിർബന്ധമായിരുന്നു. അതിന്‍റെ പേരില്‍ ബഹളവും അടിയും ഒന്നുമില്ല. ഏറ്റവും ഇളയ ആളായതു െകാണ്ട് ലാളനയും വാത്സല്യവും കുറച്ചു കൂടുതല്‍ എനിക്കു കിട്ടിയിട്ടുണ്ട്.
പപ്പ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയതെന്നു നന്നായി അറിയാം. ഞാന്‍ ജനിക്കുന്ന കാലത്ത് ഞങ്ങളുെട താമസം രണ്ടു കിടപ്പുമുറികള്‍ മാത്രമുള്ള ഒരു ഫ്ളാറ്റിലാണ്. പിന്നീടു നാലു കിടപ്പുമുറിയുള്ള ഒരു വില്ലയിലേക്കു മാറി. അത്തരം സാഹചര്യങ്ങളിലൂെട വളര്‍ന്നതു െകാണ്ട് ഞങ്ങൾ വിനയം പഠിച്ചു. ആത്മീയതയുെട പാഠങ്ങളും കുട്ടിക്കാലത്തു തന്നെ മനസ്സില്‍ പതിഞ്ഞു. പപ്പയ്ക്ക് എപ്പോഴും തിരക്കാണ്. യാത്ര, ബിസിനസ്സിന്‍റെ കാര്യങ്ങള്‍... ജന്മദിനം ഒക്കെ ഒാര്‍ത്തു വച്ച് ആശംസകള്‍ പറയുന്ന പതിവൊന്നുമില്ല. പക്ഷേ, യാത്ര പോയി വരുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സമ്മാനങ്ങള്‍ വാങ്ങി തരും.
ഒരുമിച്ചു ഭക്ഷണം നിർബന്ധം
വീട്ടിൽ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കണമെന്നു പപ്പയ്ക്കു നിർബന്ധമാണ്. പപ്പ വരുന്നതിനു മുൻപ് ഞങ്ങള്‍ ആ ഹാരം കഴിച്ചാലും കൂടെ വന്നിരിക്കാന്‍ പറയും. ആ ദിവസം ന ടന്ന രസകരമായ കാര്യങ്ങളും പങ്കുവയ്ക്കും. വലിയ വ്യക്തികളെ സ്വീകരിച്ചതും അവര്‍ പറഞ്ഞ മറുപടികളും ജീവിതത്തിലെ ചില പ്രതിസന്ധികളില്‍ എടുത്ത തീരുമാനങ്ങളും െചയ്ത കാര്യങ്ങളും ഒക്കെ ഈ പറച്ചിലില്‍ ഉണ്ടാകും. ആ അനുഭവങ്ങളാണ് ഞങ്ങളുെട പാഠങ്ങള്‍. ഞങ്ങള്‍ മക്കള്‍ സംരംഭങ്ങള്‍ തുടങ്ങിയപ്പോഴും ഇതെല്ലാം ഗുണം െചയ്തിട്ടുണ്ട്.
നിഴലു പോലെ ഉമ്മ
എളിമ എന്ന വാക്കിന്‍റെ അർഥം മനസ്സിലാകണമെങ്കില്‍ ഉമ്മയെ േനാക്കിയാല്‍ മതി. ഞങ്ങളെ എളിമയുള്ളവരായി വളർ ത്തിയതും ഉമ്മയാണ്. എത്രയോ വലിയ രീതിയില്‍ ജീവിച്ചാലും ആരും ഒന്നും പറയില്ല. പക്ഷേ, ഉമ്മയ്ക്കിപ്പോഴും പഴയ പ ടിയില്‍ നിന്നു വീട്ട് ആര്‍ഭാടത്തിലേക്ക് പോകണമെന്നൊന്നും ഇല്ല. പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഡ്രസ് എല്ലാം ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ഷര്‍ട്ടിട്ട് െറഡിയായി വരുമ്പോള്‍ പപ്പയ്ക്ക് െെട െകട്ടിക്കൊടുക്കുന്നതും ഉമ്മയാണ്. ‘ന്‍റെ പപ്പാ, ഇ തുവരെ െെട െകട്ടാന്‍ പഠിച്ചില്ലേ...’ എന്നു േചാദിച്ചു കളിയാക്കുമ്പോള്‍ പപ്പ ഉമ്മയെ േചര്‍ത്തു നിര്‍ത്തി പറയും, ‘നിങ്ങടെ ഉമ്മ െകട്ടിത്തന്നാലേ എനിക്കു തൃപ്തിയാകൂ.’
പൂർണ പിന്തുണയോെട ഷെറൂണ്‍
കല്യാണാലോചനയുെട സമയമായപ്പോള്‍ ഒറ്റ ആഗ്രഹമേ ഉ ണ്ടായിരുന്നുള്ളൂ, ‘കുടുംബത്തെ ബഹുമാനിക്കുന്ന ആളാകണം ഭര്‍ത്താവ്.’ ഉപ്പ തന്നെ ഷെറൂണിനെ കണ്ടുപിടിച്ചു തന്നു. ഷെറൂൺ ഷംസുദ്ദീന്‍ എന്നാണു മുഴുവന്‍ പേര്. സ്വന്തം ഐടി സ്ഥാപനമായ ISYX technologies ന്റെ CEO ആണ്.
എന്തു കാര്യമായാലും പാറ പോലെ ഉറച്ച പിന്തുണയോെട കൂടെയുണ്ടാകും അദ്ദേഹം. അതാണ് ഏറ്റവും വലിയ സന്തോഷം. മൂന്നു പെൺകുട്ടികളാണ് ഞങ്ങൾക്ക്. ആറു വയസ്സുകാരി റയാ, നാലു വയസ്സൂള്ള റുവാ, ഏറ്റവും ഇളയവര്‍ റീം ന് ഒരു വയസ്സ്. ആശ്വാസം എന്നാണ് റയ എന്ന വാക്കിന്‍റെ അർഥം. റുവാ എന്നാൽ വിഷൻ. റീം ഗസൽ ആണ്. ഇവരുള്‍പ്പെടെ പതിനൊന്നു കൊച്ചുമക്കളാണ് പപ്പയ്ക്ക്. പപ്പയെ ബാബ എന്നും ഉമ്മയെ മമ്മി എന്നുമാണു വിളിക്കുന്നത്.