കൃത്യം 10 വർഷം മുൻപാണ് ബൈജൂസ് എന്ന കമ്പനി പിറവിയെടുക്കുന്നത്. ബൈജുവെന്ന പേര് ഒരു കമ്പനിക്ക് ചേരുമോയെന്ന് പലരും നെറ്റിചുളിച്ച കാലത്താണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ആ സാഹസത്തിനു മുതിർന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്നത് ചരിത്രം. ...women, manorama news, manorama online, malayalam news, breaking news, viral news, successful women

കൃത്യം 10 വർഷം മുൻപാണ് ബൈജൂസ് എന്ന കമ്പനി പിറവിയെടുക്കുന്നത്. ബൈജുവെന്ന പേര് ഒരു കമ്പനിക്ക് ചേരുമോയെന്ന് പലരും നെറ്റിചുളിച്ച കാലത്താണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ആ സാഹസത്തിനു മുതിർന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്നത് ചരിത്രം. ...women, manorama news, manorama online, malayalam news, breaking news, viral news, successful women

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യം 10 വർഷം മുൻപാണ് ബൈജൂസ് എന്ന കമ്പനി പിറവിയെടുക്കുന്നത്. ബൈജുവെന്ന പേര് ഒരു കമ്പനിക്ക് ചേരുമോയെന്ന് പലരും നെറ്റിചുളിച്ച കാലത്താണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ആ സാഹസത്തിനു മുതിർന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്നത് ചരിത്രം. ...women, manorama news, manorama online, malayalam news, breaking news, viral news, successful women

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കൃത്യം 10 വർഷം മുൻപാണ് ബൈജൂസ് എന്ന കമ്പനി പിറവിയെടുക്കുന്നത്. ബൈജുവെന്ന പേര് ഒരു കമ്പനിക്ക് ചേരുമോയെന്ന് പലരും നെറ്റിചുളിച്ച കാലത്താണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ആ സാഹസത്തിനു മുതിർന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്നത് ചരിത്രം. ബൈജൂസ് ആപ് വരുന്നതിനും വർഷങ്ങൾക്ക് മുൻപ് ഓഡിറ്റോറിയങ്ങളിലും സ്റ്റേഡിയങ്ങളിലും ബൈജൂസ് ക്ലാസസ് എന്ന പേരിൽ ഓഫ്‍ലൈനായിട്ടായിരുന്നു അധ്യയനം. അന്നത്തെ ആദ്യ ബാച്ചുകളിലൊന്നിലെ വിദ്യാർഥിയായ ദിവ്യ ഗോകുൽനാഥാണ് ബൈജുവിന്റെ ജീവിതസഖിയും ബൈജൂസിന്റെ ഡയറക്ടറും. 

‘Why don't you teach?’ എന്ന ബൈജുവിന്റെ ഒറ്റച്ചോദ്യത്തിലാണ് ബെംഗളൂരു സ്വദേശിയായ ദിവ്യയുടെ ജീവിതം മാറിമറിഞ്ഞത്. വിദേശത്ത് വമ്പൻ സർവകലാശാലകളിൽനിന്ന് ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ച് ബൈജൂസിന്റെ ഭാഗമായി. ഇരുവരും ചേർന്ന് രചിച്ചതാണ് പിന്നീടുള്ള ബൈജൂസിന്റെ വിജയചരിത്രം. ബൈജൂസ് കമ്പനി രൂപീകരിച്ച് 10 വർഷം തികയുമ്പോൾ ബൈജൂസ് കോ–ഫൗണ്ടറും ഡയറക്ടറുമായ ദിവ്യ ഗോകുൽനാഥ് ‘മനോരമ ഓൺലൈനി’നോട് മനസ്സുതുറക്കുന്നു.

ADVERTISEMENT

ബൈജു രവീന്ദ്രന്റെ ക്ലാസിലെ ഒരു വിദ്യാർഥിയായിരുന്നു ദിവ്യ. അക്കാലത്തെക്കുറിച്ച്?

ബയോടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം വിദേശത്ത് പിജി ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാമിനേഷൻസ് (ജിആർഇ) പരിശീലനത്തിനായി മാത്‌സ് ഒന്നു മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നാണ് ബൈജു രവീന്ദ്രൻ എന്ന ‘ക്രേസിയായ’ ഒരു മാത്‌സ് ടീച്ചറുണ്ടെന്ന് കേൾക്കുന്നത്. അച്ഛനാണ് ക്ലാസിൽ ചേരാൻ നിർദേശിച്ചത്. അന്ന് ബൈജൂസ് ആപ് ഇല്ല. ബൈജൂസ് ക്ലാസസ് എന്ന പേരിൽ ഫിസിക്കൽ ക്ലാസുകൾ മാത്രമാണ്. വളരെ വ്യത്യസ്തമായ തരത്തിലാണ് ബൈജു ക്ലാസെടുത്തിരുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും ആ ക്ലാസുകൾ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അതുതന്നെയാണ് ഒരു ടീച്ചറുടെ ഏറ്റവും വലിയ വിജയവും. 

അങ്ങനെ പരിശീലനത്തിനു ശേഷം ഞാൻ പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന സമയം. അക്കാലത്ത് ബൈജുവിന് വിദ്യാർഥികളായ ഓരോരുത്തരുടെയും പേരും മുഖം കൃത്യമായി ഓർമയുണ്ടായിരുന്നു. ആദ്യ ബാച്ചുകളിലൊന്നായിരുന്നതിനാൽ ഞങ്ങൾ കുറച്ച് പേർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഓഡിറ്റോറിയങ്ങളിലും സ്റ്റേഡിയങ്ങളിലുമൊക്കെ ആയിരങ്ങളെ ഉൾപ്പെടുത്തിയായിരുന്നല്ലോ ക്ലാസ്. ക്ലാസിൽ ഏറ്റവുമധികം സംശയം ചോദിക്കുന്ന വ്യക്തി ഞാനായിരുന്നു. അങ്ങനെ ബൈജുവിന് എന്നെ അറിയാം. അങ്ങനെ ഒടുവിൽ എന്നോട് ചോദിച്ചു, എന്തുകൊണ്ട് ദിവ്യയ്ക്ക് പഠിപ്പിച്ചുകൂടാ? വിദ്യാർഥിയായിരുന്ന എന്നിൽ ഒരു അധ്യാപികയുണ്ടെന്ന് ബൈജു കണ്ടെത്തി. 

ദിവ്യ ക്ലാസിനിടെ. ചിത്രം: ഇൻസ്റ്റഗ്രാം

ഞാൻ മാത്രമല്ല, ഞാനുൾപ്പെടെ ബൈജുവിന്റെ ആദ്യകാലസംഘത്തിലുണ്ടായിരുന്ന 6 പേരും അദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. ഞങ്ങളെല്ലാം അധ്യാപകരായാണ് കരിയർ തുടങ്ങിയത്. ഞാനെടുത്ത ആദ്യ ക്ലാസ് ഇപ്പോഴും ഓർമയിലുണ്ട്. നൂറോളം വിദ്യാർഥികളുണ്ടായിരുന്നു. അന്നെന്റെ പ്രായം 21. വിദ്യാർഥികൾക്ക് എന്നേക്കാൾ 3 വയസ്സ് മാത്രം കുറവ്. ഒരു പക്വത തോന്നിപ്പിക്കാനായി സാരി ഉടുത്താണ് ഞാനന്ന് ക്ലാസെടുത്തത്. സ്വന്തം കുടുംബത്തിന് അത്താണിയാകാൻ വേണ്ടി പരിശ്രമിക്കുന്ന ഒരു വിഭാഗമായിരുന്നു വിദ്യാർഥികളിൽ ഏറെയും. അവരെ സഹായിച്ചപ്പോൾ ലഭിച്ച ആനന്ദം ഇപ്പോഴും മനസ്സിലുണ്ട്.

ADVERTISEMENT

ക്ലാസ് തുടരുന്നതിനിടെയാണ് പിജി അഡ്മിഷനായി വിദേശത്തെ വിവിധ സർവകലാശാലകളിൽനിന്ന് കോൾ ലെറ്റർ വരുന്നത്. എന്തുചെയ്യണമെന്ന് ഒട്ടേറെ ആലോചിച്ചു. ഒടുവിൽ തീരുമാനിച്ചു, അധ്യാപനം തുടരുക തന്നെ. പിന്നീട് ആ തീരുമാനം പുനഃപരിശോധിച്ചിട്ടില്ല. ബിസിനസിലും ഞങ്ങൾ ഇതേ തത്വമാണ് പിന്തുടരുന്നത്. ഒരു തീരുമാനമെടുക്കാൻ ഒരുപാട് ആലോചിക്കും, എന്നാൽ എടുത്തുകഴിഞ്ഞാൽ പിന്നീടത് മാറ്റില്ല.

ബൈജൂസ് ക്ലാസസ് സ്റ്റേഡിയങ്ങളിൽ നടത്തിയാൽ പോലും പരമാവധി 25,000 പേരെ മാത്രമേ ഒരു സമയം എൻഗേജ് ചെയ്യാൻ കഴിയൂ. അതുകൊണ്ട് 2009–2010കാലയളവിൽ ഇതേ കണ്ടന്റ് ഞങ്ങൾ ഉപഗ്രഹ ടെക്നോളജി വഴി ഇന്ത്യ മുഴുവൻ എത്തിക്കാൻ തുടങ്ങി. 2011ലാണ് ബൈജൂസ് എന്ന കമ്പനി രൂപീകരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള തരത്തിൽ പഠിപ്പിക്കാൻ എന്തൊക്കെ വഴികൾ കണ്ടെത്തണമെന്നായിരുന്നു ഞങ്ങളുടെ ആലോചന. അങ്ങനെ ഞങ്ങൾ റിക്കോർഡഡ് വിഡിയോ ക്ലാസുകൾ തുടങ്ങി. 

ഒരു ആപ് തുടങ്ങുമെന്ന് അന്ന് കരുതിയതേയില്ല. ഇന്നത്തേതുപോലെയുള്ള ഭീമൻ സ്റ്റുഡിയോകളൊന്നുമില്ല. ആകെയുള്ളത് ഒരു ക്യാമറ. സ്ക്രിപ്റ്റും അവതരണവുമെല്ലാം നമ്മൾ തന്നെ. ബൈജു തന്നെ മാത്‌സ് പഠിപ്പിച്ചു. ഞാൻ ബയോളജിയും. 2013ലാണ് ഞങ്ങളുടെ മൂത്തമകൻ ജനിക്കുന്നത്. ഗർഭിണിയായിരുന്ന സമയത്തുപോലും ഞാൻ വിഡിയോ ക്ലാസ് റിക്കോർഡ് ചെയ്തിരുന്നു. പഠിപ്പിക്കുകയെന്നത് ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കോവിഡ് വന്ന് സ്കൂളുകൾ അടച്ച ഉടൻ ഞങ്ങളെല്ലാവരും വീട്ടിൽ ചെറിയ സ്റ്റു‍ഡിയോ സെറ്റപ്പ് ചെയ്ത് വീണ്ടും ലൈവ് ക്ലാസുകൾ എടുത്തിരുന്നു. 2015ലാണ് ബൈജൂസ് ലേണിങ് ആപ് പുറത്തിറങ്ങുന്നത്.

ബൈജൂസിന്റെ ഏറ്റെടുക്കലുകൾ ഇപ്പോൾ ഒരു വാർത്തയേ അല്ലാതായിരിക്കുന്നു. എട്ടോ ഒൻപതോ കമ്പനികൾ ഈ വർഷംതന്നെ ഏറ്റെടുത്തുകഴിഞ്ഞു...?

ADVERTISEMENT

വാങ്ങൽ എന്നതിനു പകരം അതിനെ പാർട്ണർഷിപ് എന്നാണ് ഞങ്ങൾ വിളിക്കുക. ഓരോ വാങ്ങലിനും പ്രത്യേകമായ ലക്ഷ്യമുണ്ട്. 2 തരത്തിലാണ് നമുക്ക് വളരാൻ കഴിയുന്നത്. ഒന്ന് ഓർഗാനിക്, അതായത് നമ്മുടെ സ്വന്തം റിസർച്ച് ആൻഡ് ഡവലപ്മെന്റിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യുക. പക്ഷേ, എല്ലാകാര്യത്തിലും നമ്മൾ ബെസ്റ്റ് ആയിരിക്കണമെന്നില്ലല്ലോ. ബെസ്റ്റ് അല്ലാത്ത മേഖലകളിലാണ് ഇൻഓർഗാനിക് ആയി നമ്മൾ മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നത്. വെറുതെയങ്ങു വാങ്ങുകയല്ല, കൃത്യമായ പഠനം അതിനു പിന്നിലുണ്ട്. ഏറ്റെടുത്ത ഓരോ കമ്പനിയുടെയും മാനേജ്മെന്റ് ഒരു കാര്യം സമ്മതിക്കും. അവർക്ക് അവരുടെ കമ്പനിയെക്കുറിച്ച് അറിയാവുന്ന അത്രയും കാര്യം ഞങ്ങൾക്കും ഏറ്റെടുക്കൽ സമയത്ത് അറിയാമായിരുന്നു. അത്രമാത്രമുണ്ട് പഠനം.

ദിവ്യയും ബൈജുവും മകനും ഷാരുഖ്‌ഖാനൊപ്പം. ചിത്രം: ഇൻസ്റ്റഗ്രാം

കോവിഡിനു ശേഷം പഠനത്തിന് സംഭവിക്കുന്ന മാറ്റമെന്താണ്? കോവിഡ്‌കാലം ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തത് ബൈജൂസിനെ പോലെയുള്ള കമ്പനികളെയാണെന്ന് പറയുന്നവരോട്...?

കോവിഡ് തീർത്തും ദൗർഭാഗ്യകരമായിരുന്നെങ്കിലും, ആ സമയത്തും ഏറ്റവും പോസിറ്റിവായ ഒരു സെഗ്‌മെന്റിന്റെ ഭാഗമായിരിക്കാൻ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. 100 വർഷം മുൻപാണ് ഇതുപോലൊരു മഹാമാരി വന്നിരുന്നതെങ്കിൽ പഠനംതന്നെ നിലച്ചുപോകുമായിരുന്നു. ഇപ്പോഴതിന് മാറ്റം വന്നതിന് നന്ദി പറയേണ്ടത് ഇന്റർനെറ്റിനോടാണ്. പതിറ്റാണ്ടുകൾ കൊണ്ടുണ്ടാകുമായിരുന്ന മാറ്റം ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ സംഭവിച്ചുവെന്നതാണ് എഡ്ടെക് മേഖലയിലുണ്ടായ മാറ്റം. 4.5 കോടി കുട്ടികളാണ് കോവിഡിനു മുൻപ് പ്ലാറ്റ്ഫോമിൽ സജീവമായിരുന്നതെങ്കിൽ കോവിഡിനു ശേഷം ഒറ്റയടിക്ക് ഇത് 5.5 കോടിയായി. 70 മിനിറ്റായിരുന്ന ശരാശരി ഉപയോഗം 100 മിനിറ്റായി. 

സ്കൂൾ തുറക്കുമ്പോൾ ഇതു വീണ്ടും കുറയാം. കോവിഡ്‌കാലം പ്രയോജനം ചെയ്തു എന്നതിനേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നു പറയതായിരിക്കും ഉചിതം. കോവിഡിനു ശേഷം ക്ലാസുകൾ 100 ശതമാനം ഓൺലൈൻ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഓൺലൈനും ഓഫ്‍ലൈനും ചേർന്ന ഹൈബ്രിഡ് മോഡലാണ് ഭാവി. പഠനം ഓൺലൈനായി നടക്കുമെങ്കിലും ടീം സ്കിൽസ്, ആർട്സ് അങ്ങനെ പലതും അവർക്ക് നഷ്ടപ്പെടുന്നു. വരാന്തകളിലും ഗ്രൗണ്ടുകളിലും ചെലവഴിക്കുന്ന അവസരങ്ങളും നഷ്ടമായി. നമുക്കറിയാം, ക്ലാസിൽ പഠിച്ചതിനേക്കാൾ നമുക്ക് ഓർമയുള്ളത് ഗ്രൗണ്ടുകളിലെയും സുഹൃദ്‍വലയങ്ങളിലെയും ഓർമകളാണ്.

എഡ്ടെക് മേഖലയിൽ ഇനിയുള്ള നാളുകൾ...?

എഡ്ടെക് മേഖലയിൽ ഇനിയും ഒരുപാട് അവസരങ്ങളുണ്ട്. ബൈജൂസ് ഒരു സക്സസ്ഫുൾ കമ്പനിയാണോ എന്നു ചോദിച്ചാൽ ‘താരതമ്യേന’ വിജയിച്ചു എന്നേ പറയൂ. വിജയിച്ചു എന്നു തോന്നിയാൽ കഥ കഴിഞ്ഞതുതന്നെ. ഞങ്ങൾ നടത്തുന്ന ഒരു അക്വിസിഷനും റാൻഡം അല്ല. വെറുതെ വാങ്ങാൻ വേണ്ടി വാങ്ങുന്നതുമല്ല. ഓരോ കമ്പനിയും അവരുടേതായ തരത്തിൽ മൂല്യം വർധിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികളിലെയെല്ലാം ടോപ് മാനേജ്മെന്റ് ഇപ്പോഴും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. അവർക്ക് മികച്ച ഫ്ലക്സിബിലിറ്റിയുമുണ്ട്. ചുരുക്കത്തിൽ ഞങ്ങൾ ഞങ്ങളുടെ കുടുംബത്തെ വലുതാക്കുകയാണെന്നു വേണമെങ്കിൽ പറയാം. 

∙ വൈറ്റ്ഹാറ്റ് ജൂനിയർ കമ്പനി ഏറ്റെടുത്ത ശേഷം കോഡിങ് അധ്യാപനത്തിലേക്കും ബൈജൂസ് കടന്നു. ചെറുപ്രായം മുതൽ കോഡിങ് പഠിക്കണമെന്നും പഠിക്കേണ്ടന്നുമുള്ള വാദങ്ങളുണ്ട്. എന്താണ് അഭിപ്രായം?

വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പൂർണസ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കേണ്ട കാര്യമാണിത്. അല്ലാതെ നിർബന്ധപൂർവം ചെയ്യേണ്ട കാര്യമല്ല. പിയാനോ ഏത് പ്രായം മുതലാണ് പഠിക്കേണ്ടതെന്നു ചോദിച്ചാൽ എന്തുപറയും? കൃത്യമായ ഒരു പ്രായം പറയാൻ കഴിയുമോ? എല്ലാ പ്രായത്തിലും കോഡിങ് പഠിക്കാൻ അവസരമുണ്ട്. 6 വയസ്സുള്ളപ്പോൾ മുതലും തുടങ്ങാം. എന്നുകരുതി ആ പ്രായത്തിൽ തന്നെ തുടങ്ങണമെന്നില്ല. 

ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് കംപ്യൂട്ടർ ക്ലാസിൽ പോകുന്നത് പതിവായിരുന്നു. ഒരു പുതിയ മേഖലയെന്ന നിലയ്ക്കാണ് കംപ്യൂട്ടർ പഠിച്ചത്. അത് പിന്നീട് ഏറെ സഹായം ചെയ്തു. കോഡിങ് ദേശീയ വിദ്യാഭ്യാസ നയം പോലും ഫ്യൂച്ചർ സ്കിൽ ആയി പരിഗണിച്ചിട്ടുണ്ട്. എന്നിരുന്നാലും കോഡിങ് പഠിക്കണോ വേണ്ടയോ എന്നത് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ചോയിസിനു വിട്ടുകൊടുക്കുക.

English Summary: Interview with Byju's Co-founder and Director Divya Gokulnath