നുണവാർത്തകൾ കൊണ്ട് എങ്ങനെ ആളുകളുടെ സന്തോഷവും സമാധാനവുമില്ലാതാക്കാം എന്നതിനു നമുക്കു മുന്നിൽ ഉദാഹരണങ്ങളെത്രയോ ഉണ്ട്. അത്തരം ക്രൂരമായ തമാശകളുടെ ഇരകളിൽ സെലിബ്രിറ്റികളും സാധാരണക്കാരുമുണ്ട്. അതിൽ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, saranya mohan

നുണവാർത്തകൾ കൊണ്ട് എങ്ങനെ ആളുകളുടെ സന്തോഷവും സമാധാനവുമില്ലാതാക്കാം എന്നതിനു നമുക്കു മുന്നിൽ ഉദാഹരണങ്ങളെത്രയോ ഉണ്ട്. അത്തരം ക്രൂരമായ തമാശകളുടെ ഇരകളിൽ സെലിബ്രിറ്റികളും സാധാരണക്കാരുമുണ്ട്. അതിൽ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, saranya mohan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നുണവാർത്തകൾ കൊണ്ട് എങ്ങനെ ആളുകളുടെ സന്തോഷവും സമാധാനവുമില്ലാതാക്കാം എന്നതിനു നമുക്കു മുന്നിൽ ഉദാഹരണങ്ങളെത്രയോ ഉണ്ട്. അത്തരം ക്രൂരമായ തമാശകളുടെ ഇരകളിൽ സെലിബ്രിറ്റികളും സാധാരണക്കാരുമുണ്ട്. അതിൽ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, saranya mohan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നുണവാർത്തകൾ കൊണ്ട് എങ്ങനെ ആളുകളുടെ സന്തോഷവും സമാധാനവുമില്ലാതാക്കാം എന്നതിനു നമുക്കു മുന്നിൽ ഉദാഹരണങ്ങളെത്രയോ ഉണ്ട്. അത്തരം ക്രൂരമായ തമാശകളുടെ ഇരകളിൽ സെലിബ്രിറ്റികളും സാധാരണക്കാരുമുണ്ട്. അതിൽ ഏറ്റവുമൊടുവിലത്തെ പേരാണ് അഭിനേത്രിയും നർത്തകിയുമായ ശരണ്യ മോഹന്റേത്. കുറച്ചു ദിവസം മുമ്പ് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ എടുത്ത ശരണ്യയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ശരണ്യ മൂന്നാമതും ഗർഭിണി’ എന്ന തലക്കെട്ടിൽ ആരോ ആ ചിത്രവും വ്യാജവാർത്തയും പ്രചരിപ്പിച്ചപ്പോൾ വന്ന കമന്റുകളിലേറെയും കടുത്ത ബോഡിഷെയ്മിങ് ആയിരുന്നു. അതിനെപ്പറ്റി ശരണ്യ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റും ചർച്ചയായിരുന്നു. 

 

ADVERTISEMENT

സെൽഫ് ട്രോളുകളും ഹാസ്യ വിഡിയോകളുമൊക്കെ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ പോസിറ്റീവ് വൈബ്സ് നിറയ്ക്കുന്നവരാണ് ശരണ്യയും ഭർത്താവ് അരവിന്ദും (സ്വാമി ബ്രോ). പക്ഷേ ബോഡിഷെയ്മിങ്, സൈബർ ആക്രമണം എന്നീ രൂപത്തിലൊക്കെ നെഗറ്റീവ്സ് അവരുടെ വോളുകളിൽ ഇടയ്ക്കിടെ എത്തിനോക്കാറുണ്ട്. ഒരു ഡസ്റ്റർ കൊണ്ട് ബ്ലാക്ക്ബോർഡിലെ അക്ഷരത്തെറ്റ് മായ്ക്കുംപോലെ അത്തരം കമന്റുകളെ മായ്ച്ചു കളഞ്ഞ് ജീവിതത്തിലെ സന്തോഷങ്ങളിലേക്കു മടങ്ങുകയാണ് അവരുടെ പതിവ്. പക്ഷേ നെഗറ്റീവ് കമന്റുകളും വ്യാജവാർത്തകളും പ്രിയപ്പെട്ടവരുടെ മനസ്സിനെ മുറിവേൽപിക്കുന്നത്ര വലുതായപ്പോൾ അവർ ശക്തമായിത്തന്നെ പ്രതികരിച്ചു. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. വ്യാജവാർത്തകളെയും വിവാദങ്ങളെയും കുറിച്ചും അത്തരക്കാരോടുള്ള തന്റെ പ്രതികരണങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ശരണ്യ മോഹൻ.

 

വിട്ടുകളയാമെന്നു വച്ചു, പിന്നെത്തോന്നി പാടില്ലെന്ന്

 

ADVERTISEMENT

വ്യാജവാർത്തകൾ വന്നപ്പോൾ ആദ്യം വിട്ടുകളയാമെന്നു കരുതി. പക്ഷേ പിന്നീടു തോന്നി പ്രതികരിക്കണമെന്ന്. പൊലീസിൽ പരാതി കൊടുത്തു. ഞാൻ ഗർഭിണിയാണെന്ന തരത്തിലുള്ള തലക്കെട്ടുകളുപയോഗിച്ച് വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ് കൊടുത്തത്. കണ്ടന്റ് വായിക്കാതെ, തലക്കെട്ടു മാത്രം വായിച്ചാണ് പലരും അതിനു താഴെ വന്ന് മനസ്സിൽ തോന്നുന്നതൊക്കെ കമന്റായി എഴുതുന്നത്. വാർത്തകൾ പ്രചരിപ്പിക്കാനുള്ള പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുകയാണ് ഇക്കൂട്ടർ. ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തന്നെയാണ് തീരുമാനം. ആദ്യം ഈ വിഷയത്തിൽ പ്രതികരിക്കണ്ട എന്നാണ് കരുതിയത്. പുറത്തുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത തികച്ചും വ്യക്തിപരമായ കാര്യങ്ങൾ, അത് സത്യമാണെങ്കിലും അല്ലെങ്കിലും എന്റെ പ്രിയപ്പെട്ടവർക്ക് അതേക്കുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ അവഗണിക്കുകയാണ് പതിവ്. പക്ഷേ ഇത്തരം വാർത്തകളെ ഞാൻ അവഗണിച്ചാലും എന്റെ പ്രിയപ്പെട്ടവരെ അതു വല്ലാതെ ബാധിക്കാറുണ്ട്. അതുകൊണ്ടാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. ശരിയാണെന്നുറപ്പുള്ള വാർത്തകളല്ലേ പ്രചരിപ്പിക്കേണ്ടത്. മനസ്സുഖത്തിനോ വരുമാനത്തിനോ വേണ്ടി കള്ളം പ്രചരിപ്പിക്കുന്നതെന്തിനാണ്? ഇത്തരം വ്യാജവാർത്തകളിടുന്നവരെയും അത് എന്താണെന്നു പോലും വായിച്ചുനോക്കാതെ മോശം കമന്റിടുന്ന എല്ലാവരെയും നന്നാക്കിക്കളയാമെന്ന ചിന്തയൊന്നുമെനിക്കില്ല. പക്ഷേ എത്തിക്സ് എന്നൊരു കാര്യമുണ്ടെന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർ പലപ്പോഴും മറന്നുപോകാറുണ്ട്. അതൊന്ന് ഓർമിപ്പിക്കുവാനാണ് പ്രതികരിച്ചത്.

 

∙ ‘അവബോധ’ പോസ്റ്റ് കണ്ട സ്ത്രീകളുടെ പ്രതികരണം

 

ADVERTISEMENT

ഗർഭിണിയാണെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രത്തിനൊപ്പം നിലവിലെ ആരോഗ്യസ്ഥിതി എന്താണെന്ന് വിശദമാക്കുന്ന ഒരു ലിങ്കും ഒരു ‘അവബോധ’ പോസ്റ്റും ഞാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന കമന്റുകളിൽനിന്ന്, ഒരുപാട് സ്ത്രീകൾ ദിനംപ്രതി ഇത്തരം ചോദ്യങ്ങൾ നേരിടുന്നുണ്ടെ‌ന്ന് മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ അവരിൽ പലർക്കും തങ്ങൾ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. അപ്പോഴാണ്, പ്രസവാനന്തരമുണ്ടാകുന്ന ഡയാസ്റ്റാസിസ് റെക്ടി (diastasis recti ) എന്ന അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പ്രസവശേഷം കൃത്യമായ വ്യായാമത്തിലൂടെ, ഭക്ഷണനിയന്ത്രണത്തിലൂടെ എന്റെ ശരീരഭാരം നന്നായി നിയന്ത്രിച്ചിരുന്നു. പ്രഫഷന്റെ ഭാഗമായി എനിക്ക് ഫിറ്റ്‌നസ് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ശരീരം മെലിഞ്ഞെങ്കിലും വയർ മാത്രം ഒതുങ്ങിയില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ശ്രമിച്ചതോടെയാണ് ഡയാസ്റ്റാസിസ് റെക്ടിയെപ്പറ്റി മനസ്സിലാക്കിയത്. ഇനി, വയർ ഒരു പ്രശ്നമേയല്ലെന്നു കരുതുന്ന, അതുമൂലം യാതൊരു ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ആളാണോ നിങ്ങൾ? എങ്കിൽ വയറങ്ങനെ നിൽക്കട്ടേയെന്നേ... നിങ്ങളുടെ ശരീരം, നിങ്ങളുടെ വയർ.. അത് നിങ്ങളുടെ മാത്രം കാര്യമല്ലേ. 

 

∙ കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ വൈറലായ ‘ഗർഭിണി’ച്ചിത്രം

 

ഇൻഡസ്ട്രിയിൽ ആ പ്രഫഷൻ ആവശ്യപ്പെടുന്ന അഴകളവുണ്ട്. അതിനു യോജിക്കാത്ത തരത്തിൽ വേഷംകെട്ടിയെന്നോ ശരീരപ്രകൃതിക്കു തീരെ യോജിക്കാത്ത വസ്ത്രം ധരിച്ചെന്നോ ഒക്കെ പറഞ്ഞാണ് ഇത്തരം കമന്റുകൾ വരുന്നതെങ്കിൽ ഞാനതിന് ചെവികൊടുക്കും. പക്ഷേ കുടുംബവും ഡാൻസ് സ്കൂളുമായി തികച്ചും സ്വകാര്യ സന്തോഷങ്ങളുമായി മുന്നോട്ടു പോകുമ്പോൾ എന്തിനാണ് ഇങ്ങനെ മോശം കമന്റുകളിടുന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്. വളരെ മാന്യമായ വസ്ത്രം ധരിച്ചാണ് അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയത്. കാറ്റത്ത് ഷോൾ പറന്ന സമയത്തെടുത്ത ചിത്രമാണ് ‘വീണ്ടും ഗർഭിണി’ എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കാൻ ചിലർ ഉപയോഗിച്ചത്. സൈബർ ബുള്ളിയിങ് പോലെയുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളെയും വ്യക്തികളെയും പിന്നാലെ നടന്ന് ഉപദേശിച്ച് നന്നാക്കാൻ നമുക്കാവില്ലല്ലോ. അവർ സ്വയം തെറ്റു തിരിച്ചറിയണം അതിനു തയാറാകാത്തവരെ പ്രതിരോധിക്കാൻ ശക്തമായ നിമയങ്ങളാണ് വേണ്ടത്.

 

∙ പ്രതികരിച്ചാൽ പറയും ‘ഞങ്ങളുടെ കാശുകൊണ്ടല്ലേ നിങ്ങൾ ജീവിക്കുന്നത്’

 

ബാധിക്കപ്പെടുന്ന, വേദനിപ്പിക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ചു പോയാൽ ആർട്ടിസ്റ്റുകൾ കേൾക്കുന്ന സ്ഥിരം ഡയലോഗാണ് ‘ഞങ്ങളുടെ കാശുകൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത്’ എന്നത്. ഇൻഡസ്ട്രിയിലുള്ളവർ മാത്രമാണോ അങ്ങനെ ജീവിക്കുന്നത്. ഈ ചോദ്യം ഒരു ഡോക്ടറോടോ അധ്യാപകനോടോ എൻജിനീയറോടോ മാധ്യമ പ്രവർത്തകനോടോ ചോദിക്കാത്തതെന്തുകൊണ്ടാണ്. മറ്റുള്ളവർ സേവനമേഖലയിൽ ജോലിചെയ്യുന്നു, കലാകാരന്മാർ വിനോദമേഖലയിൽ ജോലിചെയ്യുന്നു എന്നല്ലേയുള്ളൂ.  കലാകാരന്മാർ അവരുടെ കഴിവിനനുസരിച്ച് ആളുകളെ രസിപ്പിക്കുന്ന ജോലിയല്ലേ ചെയ്യുന്നത്? മറ്റേതൊരു പ്രഫഷൻ പോലെയും അവർ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമല്ലേ അവർക്ക് ലഭിക്കുന്നത്. എല്ലാത്തട്ടിലുമുള്ള ആളുകൾ ഒരുമിക്കുമ്പോഴല്ലേ അതിനെ സമൂഹമെന്ന് വിളിക്കാൻ സാധിക്കൂ. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ചിലർ എല്ലാത്തിനെയും കണ്ണുമടച്ച് വിമർശിക്കുന്നതും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും.

 

∙ വ്യാജ വാർത്തകൾക്കു പിന്നിൽ മുഖമില്ലാത്തവർ

 

സമൂഹമാധ്യമത്തിൽ മോശം കമന്റുകളിടുന്നവരുടെ പ്രൊഫൈൽ നോക്കൂ. സ്വന്തം മുഖവും സ്വത്വവും ഒളിപ്പിച്ചുവച്ച് മറ്റുള്ളവരുടെ ചിത്രമുപയോഗിച്ചാണ് അവർ വിദ്വേഷം പ്രചരിപ്പിക്കുന്നത്. അവർക്കോ അവരുടെ പ്രിയപ്പെട്ടവർക്കോ ഒരു ദുരനുഭവം വരുന്നവരെ അവർ ഇതു തുടർന്നുകൊണ്ടേയിരിക്കും. നെഗറ്റീവ് കമന്റ്സിനു കാരണം അറിവില്ലായ്മ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അറിവില്ലായ്മ കൊണ്ടാണ് മോശം കമന്റിടുന്നതെങ്കിൽ സത്യം തിരിച്ചറിയുമ്പോൾ തിരുത്താനും കമന്റ് പിൻവലിച്ച് ക്ഷമ പറയാനും മാന്യത കാട്ടേണ്ടതല്ലേ. നമ്മൾ മാന്യമായി മറുപടി കൊടുക്കുമ്പോഴും പലപ്പോഴും കേവലം മാനസിക സുഖത്തിനുവേണ്ടി തെറ്റിൽത്തന്നെ ഉറച്ചു നിൽക്കുന്നവരോട് എന്തുപറയാൻ.

 

∙ നിയമം ‘പണി’ തരും എന്നൊരു പേടി വരണം

 

കള്ളപ്രൊഫൈലുമായി മറ്റുള്ളവരെക്കുറിച്ച് ഇല്ലാവചനം പറഞ്ഞു നടന്നാൽ ‘പണി’ നിയമത്തിന്റെ രൂപത്തിൽ വരുമെന്നൊരു ഭയം വന്നാൽ ഇത്തരക്കാരുടെ ചിന്താഗതിയിൽ മാറ്റം വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശക്തമായ സൈബർ നിയമങ്ങളുണ്ടാവുകയും പരാതികൾ ലഭിച്ചാൽ കാലതാമസം കൂടാതെ വ്യാജന്മാരെ പൂട്ടാനുള്ള നടപടികളുണ്ടാവുകയും ചെയ്താൽ ഇത്തരക്കാരുടെ മനോഭാവം മാറും. 

 

∙ പ്രിയപ്പെട്ടവരുടെ വേദന മുറിവാണ്

 

ദിവസവും നൃത്തം ചെയ്യുന്ന ആളല്ലേ?, എന്നിട്ടെന്താ വയർ കുറയാത്തേ? എന്നു ചോദിക്കുന്നവരോട് ഞാനൊരു കാര്യം ചോദിക്കട്ടെ. ഒരു മനുഷ്യന് ഒരു ദിവസം എത്ര മണിക്കൂർ വ്യായാമം, നൃത്തം എന്നിവ തുടർച്ചയായി ചെയ്യാൻ കഴിയും; പ്രത്യേകിച്ച്, ജോലിയും ചെറിയ കുട്ടികളടങ്ങുന്ന കുടുംബവുമൊക്കെയുള്ള ഒരാൾക്ക്? വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ അതൊന്നു ചെയ്തുനോക്കണം.  ഇത്തരം നുണപ്രചാരകർക്ക് ഉത്തരം നൽകാതെ അവഗണിക്കുകയാണ് നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. എനിക്ക് ഇത്തരം ആരോപണങ്ങൾ ഒരു വിഷയമേയല്ല. ഞാനിത് കണ്ടുകേട്ട് ചിരിച്ചങ്ങു വിടും. പക്ഷേ എന്റെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ ഇവരൊക്കെ ഇത്തരം വ്യാജവാർത്തകൾ കണ്ട് സങ്കടപ്പെടുന്നതാണ് എന്നെ വേദനിപ്പിക്കുന്നത്. എന്തൊക്കെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചാലും ഇത്തരം വ്യാജവാർത്തകളിലെ ക്രൂരമായ വാക്കുകൾ അവരുടെ മനസ്സിലേൽപിക്കുന്ന മുറിവ് വളരെ വലുതാണ്.

 

∙ ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാം, ബഹുമാനിക്കാൻ പഠിക്കാം

 

മാറ്റങ്ങൾ കുടുംബത്തിൽനിന്നു തുടങ്ങണം. ആൺകുട്ടിയായാലും പെൺകുട്ടിയായാലും പരസ്പരം ബഹുമാനിക്കാനുള്ള ബാലപാഠങ്ങളാണ് പഠിപ്പിക്കേണ്ടത്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനവസരമുണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കണമെന്നും ആൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കണം. ശാരീരികമായും മാനസികമായും കഴിവുകളുടെ കാര്യത്തിലുമെല്ലാം ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അവരെ അവരായി അംഗീകരിക്കാൻ പഠിക്കാം. മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കാനും ബഹുമാനിക്കാനും വീട്ടിൽനിന്നു പഠിക്കുന്ന കുഞ്ഞുങ്ങൾ മുതിരുമ്പോഴും ആ സംസ്കാരം കാണിക്കും. നിറത്തിന്റെ, മുടിയുടെ, അഴകളവുകളുടെ പേരിൽ അവർ മറ്റുള്ളവരെ അപമാനിക്കില്ല. അതിപ്പോൾ നേരിട്ടായാലും സമൂഹമാധ്യമങ്ങളിലൂടെയായാലും. അങ്ങനെയൊരു തലമുറയെയാവണം നമ്മൾ രൂപപ്പെടുത്തേണ്ടത്.

English Summary:  Special Interview With Saranya Mohan