നാളുകളായി വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഒരു ഉൽപന്നം ഉപഭോക്താക്കളളുെട സഹകരണം കാരണം ലോക്ഡൗണായപ്പോൾ ഒരു ബ്രാൻഡ് ആക്കി മാറ്റി എന്നതാണ് ഡോക്ടർ അപർണയുടെ വിജയം. സ്വന്തമായി ഒരു ആയുർവേദ ക്ലിനിക്കും നടത്തുന്നുണ്ട്. കൊറോണയ്ക്ക് മുൻപും പിൻപും എന്ന് സൗപർണിക ആയുർവേദിക്സ് എന്ന അപർണയുടെ പ്രസ്ഥാനത്തെ പിരിച്ചു

നാളുകളായി വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഒരു ഉൽപന്നം ഉപഭോക്താക്കളളുെട സഹകരണം കാരണം ലോക്ഡൗണായപ്പോൾ ഒരു ബ്രാൻഡ് ആക്കി മാറ്റി എന്നതാണ് ഡോക്ടർ അപർണയുടെ വിജയം. സ്വന്തമായി ഒരു ആയുർവേദ ക്ലിനിക്കും നടത്തുന്നുണ്ട്. കൊറോണയ്ക്ക് മുൻപും പിൻപും എന്ന് സൗപർണിക ആയുർവേദിക്സ് എന്ന അപർണയുടെ പ്രസ്ഥാനത്തെ പിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളുകളായി വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഒരു ഉൽപന്നം ഉപഭോക്താക്കളളുെട സഹകരണം കാരണം ലോക്ഡൗണായപ്പോൾ ഒരു ബ്രാൻഡ് ആക്കി മാറ്റി എന്നതാണ് ഡോക്ടർ അപർണയുടെ വിജയം. സ്വന്തമായി ഒരു ആയുർവേദ ക്ലിനിക്കും നടത്തുന്നുണ്ട്. കൊറോണയ്ക്ക് മുൻപും പിൻപും എന്ന് സൗപർണിക ആയുർവേദിക്സ് എന്ന അപർണയുടെ പ്രസ്ഥാനത്തെ പിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളുകളായി വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഒരു ഉൽപന്നം ഉപഭോക്താക്കളളുെട സഹകരണം കാരണം ലോക്ഡൗണായപ്പോൾ ഒരു ബ്രാൻഡ് ആക്കി മാറ്റി എന്നതാണ് ഡോക്ടർ അപർണയുടെ വിജയം. സ്വന്തമായി ഒരു ആയുർവേദ ക്ലിനിക്കും നടത്തുന്നുണ്ട്. കൊറോണയ്ക്ക് മുൻപും പിൻപും എന്ന് സൗപർണിക ആയുർവേദിക്സ് എന്ന അപർണയുടെ പ്രസ്ഥാനത്തെ പിരിച്ചു നിർത്താം. പെട്ടെന്ന് നിന്ന് പോയ സ്ഥാപനത്തെ മറ്റൊരു വഴിയിലൂടെ അപർണ മുന്നോട്ടു തന്നെ കൊണ്ട് പോയി. ഓൺലൈനിൽ ലോമ എന്ന പേര് വൈറലായി. അപർണ പറയുന്നു...

ഇതൊരു പെൺകൂട്ടായ്മ

ADVERTISEMENT

ഒരു സ്ത്രീ ഓർഗനൈസേഷൻ ആണ് സൗപർണിക ആയുർവേദിക്സ്. ലോമ എന്നാൽ സംസ്കൃതത്തിൽ മുടി എന്നാണ് അർഥം. ആയുർവേദത്തിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗപർണിക പ്രവർത്തിക്കുന്നത്. സ്ത്രീ ആയതുകൊണ്ട് തന്നെ സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ട് പല കാരണങ്ങൾ കൊണ്ടും ഞാൻ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ നാട്ടുനടപ്പനുസരിച്ച് കരിയറിനേക്കാൾ കുടുംബ ജീവിതത്തിനാവും പ്രാധാന്യം. ജോലിക്ക് പോകാനുള്ള സാഹചര്യങ്ങൾ പോലും കുറവാണ്. മോശമായ ഒരു വിവാഹ ജീവിതം കൂടി ആകുമ്പോൾ അതിന്റെ ആഴം കൂടും. വിവാഹ ബന്ധം ഒഴിവാക്കിയ സമയത്ത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടായി. അതുകൊണ്ട് വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടികൾ സ്വയം പര്യാപ്തരാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി അറിയാം. അങ്ങനെയൊരു സാധ്യത കൂടി സ്ത്രീകൾക്ക് മുന്നിലേക്ക് വയ്ക്കുന്നുണ്ട് ഈ സംരംഭം. ക്ലിനിക്കിലെ ജീവനക്കാരെല്ലാം സ്ത്രീകളാണ്. അതിൽ പലരും ജോലി അത്യാവശ്യമുള്ളവരായതിനാൽ പലരും കഴിവുള്ളവർ അല്ലാഞ്ഞിട്ടും നമ്മൾ തന്നെ ട്രെയിനിങ് നൽകിയാണ് അവരെ എടുത്തത്. ആയുർവേദത്തെ അതിന്റെ പൂർണതയിൽ എത്തിക്കുക മാത്രമല്ല സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ ആവുന്നത് ചെയ്യുക എന്നത് രണ്ടുമാണ് പ്രധാന ലക്ഷ്യങ്ങൾ.

നമ്മൾ തന്നെ തയാറാക്കിയ മരുന്നുകൾ

ADVERTISEMENT

പതിനൊന്ന് വർഷമായി ആയുർവേദ ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിട്ട്. കഴിഞ്ഞ ആറ് വർഷമായി സ്വന്തമായി ഒരു ആയുർവേദ ക്ലിനിക് തുടങ്ങി. ഓരോ ആവശ്യവുമായി വരുന്നവർക്ക് നമ്മൾ തന്നെ തയാറാക്കിയ മരുന്നുകളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഹെയർ ഓയിൽ ഒക്കെ പതിവായി നേരത്തെ മുതൽ തന്നെ കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ തുടങ്ങിയ ശേഷമാണ് ബ്രാൻഡായത്. ആക്കണമെന്ന ആവശ്യകതയിലേയ്ക്ക് എത്തുന്നത്. ലോമ എന്ന പേര് അതുവരെ വളരെ കുറച്ച് ആവശ്യക്കാരിൽ ഒതുങ്ങിയിരുന്നെകിൽ അതിനു ശേഷം അത് ഒരു മാർക്കറ്റിങ് പേരായി മാറി. ഒരുപാട് ആവശ്യക്കാരായി.

സ്ഥിരം കസ്റ്മെഴ്‌സ് ഹാപ്പി

ADVERTISEMENT

സ്ഥിരം കസ്റ്റമേഴ്സ് നമുക്കുണ്ട്. ലോമ അങ്ങനെ ആയതുപോലും സ്ഥിരം ഉപഭോക്താക്കളുള്ളതുകൊണ്ടാണ്. ആദ്യം ഒരാളിൽ തുടങ്ങി പിന്നെ എണ്ണയുടെ ഉപയോഗം കുടുംബത്തിൽ എല്ലാവരിലേക്കും ആയി. പിന്നെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കുമൊക്കെ നീണ്ടു. അങ്ങനെയാണ് ബിസിനസ് വളർന്നത്. ലോക്ഡൗൺ ആയത്തോടെ ഓൺലൈൻ വിൽപ്പന ആരംഭിച്ചു. ഓൺലൈൻ വഴി തുടങ്ങിയപ്പോഴാണ് പല ഭാഗങ്ങളിൽ നിന്നും ഒരുപാടു പേരെ നമുക്ക് കൂടെ കൂട്ടാനാകും എന്നു മനസിലായത്. ആ നെറ്റ്‌വർക്ക് വലുതായതോടെ ലോമ എന്ന പേര് ബ്രാൻഡ് നെയിം ആക്കി.

എണ്ണ കൂടാതെ പല ആയുർവേദ മരുന്നുകളും സൗപർണിക ആയുർവേദിക്സ് നിർമ്മിക്കുന്നുണ്ട്. നമ്മളെ കാണാൻ വരുന്ന രോഗികൾക്ക് വേണ്ട കഷായങ്ങൾ, ചൂർണങ്ങൾ ഒക്കെ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ വിർജിൻ കോക്കനട്ട് ഓയിൽ, കൺമഷി, ലോല എന്ന പേരിൽ ഒരു ഫെയ്‌സ്പാക്ക്, ശരീരത്തിൽ തേച്ച് കുളിക്കുന്ന എണ്ണ. എങ്കിലും ഏറ്റവുമധികം ആളുകൾ അന്വേഷിച്ച് വരുന്നത് ലോമയെ ആണ്.

സാമൂഹിക പ്രശ്നങ്ങൾ

ഒരു സ്ത്രീ ആയതുകൊണ്ടും സിംഗിൾ 'അമ്മ ആയതുകൊണ്ടും ബിസിനസിൽ സ്വാഭാവികമായി പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് മാത്രമായൊരു സംരംഭം എന്നതാണ് സൗപർണിക ആയുർവേദിക്‌സിന്റെ അജണ്ട എന്നതിനാൽ പ്രശ്നങ്ങൾ പലയിടത്തുമുണ്ടായിരുന്നു. ജോലി സ്ഥലങ്ങളിൽ നിന്നു സ്ത്രീകൾ ഒഴിവാക്കപ്പെടാനുള്ള കാരണം സാമൂഹികമായ കുറെ കാരണങ്ങൾ ഉള്ളതുകൊണ്ടാണ്. അതിനെ മറികടക്കാൻ സമയം ആവശ്യമാണ്. സ്ത്രീ ഒറ്റയ്ക്ക് ഒരു സംരംഭം നടത്താൻ ശ്രമിക്കുമ്പോൾ ഈഗോ ഉണ്ടായി പലരും തകർക്കാൻ ശ്രമിക്കുന്നത് കണ്ട് അമ്പരപ്പ് തോന്നാറുണ്ട്. പക്ഷേ അതിജീവനമാണല്ലോ നമ്മുടെ ലക്‌ഷ്യം. അതുകൊണ്ട് ഈ ബുദ്ധിമുട്ടുകളൊക്കെ ഞങ്ങളെല്ലാവരും ഒന്നിച്ച് മറികടക്കാൻ ശ്രമിക്കുന്നു.

English Summary: Interview with Ayurveda Dr Aparna