പത്തു ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്; മരണത്തിൽ നിന്നും മകനെ ഉണർത്തിയ ഉമ എന്ന അമ്മ!
‘ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും മുതല്‍ എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലി...women, thrikkakara byelection, manorama news, manorama online, viral news, udf, ldf, latest news, malayalam news
‘ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും മുതല്‍ എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലി...women, thrikkakara byelection, manorama news, manorama online, viral news, udf, ldf, latest news, malayalam news
‘ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും മുതല്‍ എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലി...women, thrikkakara byelection, manorama news, manorama online, viral news, udf, ldf, latest news, malayalam news
‘‘ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലിത്തിരക്കുകള്‍ക്കിടയിലും കരുതലായ അമ്മ. ബെംഗളുരുവില്‍ പഠിക്കുന്ന സമയത്ത് ഒരു അപകടത്തില്‍ പരുക്കേറ്റ് വീല്‍ചെയറില്‍ കഴിഞ്ഞത് ആറു മാസമാണ്. ആശുപത്രിയിലായി പത്തു ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയതു പോലും. തീവ്രപരിചരണ വിഭാഗത്തിൽ ഞാന്‍ കണ്ണു തുറക്കുന്നതു കാത്തിരുന്ന അമ്മയെക്കുറിച്ച് കൂടെയുണ്ടായിരുന്നവരാണു പറഞ്ഞത്.’’ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് എന്ന അമ്മയെക്കുറിച്ചു മകൻ വിഷ്ണു തോമസ് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. വിഷ്ണു എറണാകുളത്ത് ദന്തഡോക്ടറും സഹോദരൻ വിവേക് നിയമ വിദ്യാർഥിയുമാണ്.
എല്ലാം മറക്കുന്ന സ്നേഹം.
‘‘അപ്പ തിരുവനന്തപുരത്തും ഡൽഹിയിലുമായി തിരക്കിലായിരിക്കും. അമ്മയാണ് മുഴുവന്‍ സമയവും കൂടെയുള്ളത്. ചെറുപ്പത്തില്‍ വികൃതി കുറവായിരുന്നെങ്കിലും വലുതായപ്പോള്‍ ചെറിയ തെറ്റുകളൊക്കെ കാണിക്കുമായിരുന്നു. അപ്പോൾ അമ്മ ദേഷ്യപ്പെടും. അതു കഴിഞ്ഞാൽ എല്ലാ പിണക്കവും കഴിഞ്ഞു. പിന്നെ അങ്ങനെ ഒന്നു നടന്നിട്ടേയില്ലാത്തതു പോലെയാണ് ഇടപെടുന്നതും പ്രതികരിക്കുന്നതും. മാർക്കു കുറഞ്ഞാൽ സ്കൂളിലേക്കു വിളിപ്പിക്കുമ്പോൾ അപ്പയ്ക്കു വരാനായെന്നു വരില്ല. അമ്മയ്ക്ക് ദിവസവും ഓഫിസിൽ പോകണമെങ്കിലും ഇതിനെല്ലാം വരുന്നത് അമ്മയാണ്. സാധാരണ രാഷ്ട്രീയക്കാരുടെ വീടുകളിലെല്ലാം സമാന സാഹചര്യമുണ്ടെങ്കിലും അപ്പ എന്തെങ്കിലും ചെയ്തു തരാത്തതിന്റെ കുറവ് അറിയിക്കാതെ ഞങ്ങളെ വളർത്തിയെന്നതാണ് അമ്മയെക്കുറിച്ചു പറയേണ്ടത്.
ചട്ടീം കലവുമല്ല, തട്ടാതെ, മുട്ടാതെ..
‘‘പുറത്തു നിന്നു നോക്കുന്നവര്‍ക്ക് വീട്ടിലെ ഏറ്റവും വലിയ കോണ്‍ഫ്ലിക്ട് ഭക്ഷണമാണ്. ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തില്‍ വല്യ പ്രശ്നം തന്നെയാണ്. 100 ശതമാനം വെജിറ്റേറിയനായ അമ്മയും 100 ശതമാനത്തിനും മുകളില്‍ നോണ്‍ വെജിറ്റേറിയനായ അപ്പയും മക്കളുമാണ് ഞങ്ങൾ. രണ്ടും വിളമ്പുന്ന പാത്രങ്ങള്‍ കൂട്ടിമുട്ടിയാലുണ്ടാകുന്നത്ര ശബ്ദം പോലുമില്ലാതെ അതിനെ കൈകാര്യം ചെയ്യുന്ന ആളായിരുന്നു അമ്മ. വീട്ടിൽ അമ്മ മാംസാഹാരം ഉണ്ടാക്കാറില്ല. പുറത്തു നിന്നു കഴിക്കുന്നതിനോ വീട്ടിൽ കൊണ്ടു വന്നു കഴിക്കുന്നതിനോ എതിർപ്പുമില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും അമ്മയുടെ പാത്രങ്ങള്‍ ഞങ്ങളുടെ പാത്രങ്ങളുമായി മാറിപ്പോകാതിരിക്കാന്‍ ശ്രമിക്കും. ഭക്ഷണം വിളമ്പുന്നതിനു മുമ്പ്, എങ്ങാനും മാറിയിട്ടുണ്ടോ എന്നു കരുതി ചൂടുവെള്ളം ഒഴിച്ചു പിന്നെയും കഴുകും.
സാധാരണ വീടുകളില്‍ വെജിറ്റേറിയന്‍ ആളുകള്‍ കാലക്രമേണ നോണ്‍ വെജിലേക്കു മാറുന്നതാണ് കണ്ടു വരുന്നത്. പ്രത്യേകിച്ചു സ്ത്രീകൾ ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളെ മറന്നു നോണ്‍ ആകും. അല്ലെങ്കിൽ പാചകം ചെയ്തു നൽകുകയെങ്കിലും ചെയ്യും. വീട്ടില്‍ അങ്ങനെ സംഭവിക്കരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നത് അപ്പയ്ക്കായിരുന്നു. വലുതായ ശേഷം ഞങ്ങള്‍ അപ്പയെ കളിയാക്കും; അമ്മയുടെ കൂടെക്കൂടി അപ്പയുടെ ശീലം മാറി അപ്പ വെജായി മാറിയെന്നു പറഞ്ഞ്. അപ്പ വെജ് കഴിക്കുമ്പോള്‍ ഞങ്ങള്‍ നോക്കിനിന്നു ചിരിക്കുമായിരുന്നു.
ഞങ്ങൾ നോൺ കഴിക്കുമ്പോൾ മക്കളല്ലേ എന്നു കരുതി അമ്മ അഡ്ജസ്റ്റ് ചെയ്യുന്നത് അറിയാമായിരുന്നു. ഞങ്ങൾക്ക് എല്ലാ ദിവസവും മാംസാഹാരം വേണമെന്നില്ല. അപ്പയും നോണ്‍ കഴിക്കാതെ വന്നതോടെ എല്ലാവരും വീട്ടില്‍ അഡ്ജസ്റ്റഡായി. പുറത്തുനിന്നു മാത്രമാണ് കഴിക്കുക. അപ്പ കഴിക്കുന്നത് ഇടുക്കിയില്‍നിന്നു വരുമ്പോഴാക്കി.
അമ്മായിയമ്മപ്പോര്!
‘‘കാസർകോടുകാരിയാണ് എന്റെ ഭാര്യ. എല്ലാ ദിവസവും നോൺ വെജ് കഴിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവിടേക്കു വരുന്നത്. ഇവിടെ വന്നിട്ടു മാംസാഹാരം കിട്ടാതിരുന്നിട്ടും അഡ്ജസ്റ്റ് ചെയ്തു. വല്ലപ്പോഴും പുറത്തുനിന്നു മാത്രം കഴിക്കും. ഒടുവിൽ കുറേ നാളായിട്ടും മകൾ മാംസാഹാരം വേണമെന്നു പറയാതായപ്പോൾ അമ്മയ്ക്കും വിഷമമായി. നീ വാങ്ങിക്കൊള്ളൂ എന്ന് അമ്മ ഇങ്ങോട്ടു പറയാൻ തുടങ്ങി. രണ്ടു പേരും അഡ്ജസ്റ്റ് ചെയ്തതോടെ അങ്ങനെ ഒരു പ്രശ്നമേ വീട്ടിൽ ഇല്ലാതായി. അമ്മയ്ക്ക് മരുമകൾ വന്നതിൽ പിന്നെ സ്നേഹം അവിടോട്ടായെന്നു പറഞ്ഞു കളിയാക്കും. അമ്മായിയമ്മപ്പോര് എന്നു കേട്ടിട്ടുള്ളതല്ലാതെ വീട്ടിൽ അതു കാണേണ്ടി വന്നിട്ടില്ല എന്നതും ഭാഗ്യമാണ്.
അടി കിട്ടാത്തതിന്റെ കുറവ്!
‘‘മക്കളെ അടിച്ചു നന്നാക്കി വളർത്തുന്ന ആളായിരുന്നില്ല അമ്മ. അടി തീരെ കിട്ടിയിട്ടില്ലെന്നു പറയാം. അതിന്റെ കുറച്ചു കുഴപ്പം ഉണ്ടെന്ന് ഇപ്പോൾ തോന്നുന്നുമുണ്ട്. അനുജനെക്കാൾ ഏറെ ലാളന കിട്ടിയതു കൊണ്ടാകും. അനുജൻ വിവേകിന് എന്നെക്കാൾ എട്ടു വയസിസിന്‍റെ ഇളപ്പമുണ്ട്. യുജി ചെന്നൈയിലാണ് ചെയ്തത്. പിജി ചെയ്തത് ബെംഗളുരുവിലും. രണ്ടു മാസം കൂടുമ്പോഴാണു വരുന്നത്. അപ്പോഴെല്ലാം അമ്മയുടെ ഒപ്പം തന്നെയുണ്ടാകും. പലരും പറയും അനിയനെ കണ്ടു പഠിക്ക് എന്ന്. ഇപ്പോഴും അമ്മയുടെ അടുത്തുള്ള കൊഞ്ചൽ കാണുമ്പോൾ ഭാര്യയും കളിയാക്കും. അമ്മയാണെങ്കിലും അവന്‍റെയടുത്ത് ഇങ്ങനെ കാണിക്കുന്നില്ല, നിന്‍റെയടുത്താണ് ഇങ്ങനെ എന്നു പറയും. എന്തിനെങ്കിലും ഭാര്യ എതിർത്താൽ, അമ്മ കുഴപ്പമില്ല എന്നു പറഞ്ഞല്ലോ എന്നു പറയും.
24 വർഷമായി വാഴക്കുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് അമ്മ. ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ അമ്മ പാടുപെടുന്നതു കാണാമായിരുന്നു. ചെന്നൈയിൽ പഠിക്കുമ്പോൾ മോനു പരീക്ഷയാണ് എന്നു പറഞ്ഞ് ഒരുമാസം അവധിയെടുത്തു ചെന്നൈയില്‍ വന്നു നിന്നു. കൂടെയിരുന്നു പഠിപ്പിക്കാനാണ് വന്നത്. ചെറിയ ക്ലാസിൽ പഠിപ്പിച്ച ശേഷം യുജി ക്ലാസിലെ പഠിപ്പിക്കൽ. ബാച്ച്‍ലേഴ്സ് ഒരുമിച്ചു താമസിച്ചിരുന്നതിനാൽ പുറത്തു വേറൊരു വീടെടുത്തു താമസം തുടങ്ങി. ഇന്‍ഡെക്ഷന്‍ സ്റ്റൗവില്‍ അമ്മ രാവിലെ ഭക്ഷണമുണ്ടാക്കും. ചെന്നൈയിൽ സമയത്ത് നല്ല ഭക്ഷണം കിട്ടിത്തുടങ്ങിയത് അങ്ങനെയാണ്.
ഇതിനിടെ അമ്മയ്ക്കു സ്കൂട്ടർ യാത്ര ബുദ്ധിമുട്ടായി. മുട്ടിനു ലിഗ്മെൻറ് പ്രശ്നം വന്നപ്പോൾ വീണ്ടും ലീവ് ചോദിച്ചതു മാനേജ്മെന്റിനും ഇഷ്ടമായില്ല. ഒരുമാസം ലീവ് കഴിഞ്ഞു വന്നതല്ലേ എന്നു ചോദിച്ചു. അങ്ങനെ പഠിപ്പിക്കാൻ വന്ന് അമ്മയ്ക്കു ജോലി പോകുന്ന സ്ഥിതിയായി. പപ്പയ്ക്കും അത് ഇഷ്ടമായില്ല. ഒടുവില്‍ പപ്പ പറഞ്ഞാണ് ജോലി നിര്‍ത്തിയത്. 24 വർഷം ജോലി ചെയ്ത സ്ഥാപനത്തിലെ മാനേജ്മെന്റിനു താൽപര്യക്കുറവു പറഞ്ഞപ്പോഴാണ് ജോലി നിർത്താൻ അപ്പ പറഞ്ഞത്.
മരണത്തിൽനിന്ന് ഉണർത്തിയെടുത്ത അമ്മ
പിജി ചെയ്യുമ്പോഴുണ്ടായ അപകടമാണ് അമ്മയുടെ കരുതൽ ശരിക്കും കാണിച്ചു തന്നത്. ഒരു ജ്യൂസ് കടയ്ക്കു മുന്നിൽ ബൈക്കിൽ ഇരിക്കുമ്പോൾ ഒരു കാർ എതിർവശത്തു കൂടി കയറി വന്ന് ഇടിച്ചുരണ്ടു കാലും ഒടിഞ്ഞു. ഇടതു കാലിൽ മുട്ടിനു മുകളിലും വലതു കാലിനു മുട്ടിനു താഴെയും. തലയ്ക്കും മുറിവേറ്റു. പത്തു ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്. ആറു മാസം കഴിഞ്ഞാണ് നടക്കാൻ തുടങ്ങിയത്. ഈ സമയത്രയും 100 ശതമാനവും നോക്കിയത് അമ്മയയായിരുന്നു. അന്നത്തെ പടങ്ങൾ കണ്ടാലറിയാം. ഒരു ചെറിയ കുട്ടിയെപ്പോലെയായി. 28 ാം വയസ്സിലും കുഞ്ഞുകുട്ടികളെ എന്ന പോലെ അമ്മയെ കെട്ടിപ്പിടിച്ചുള്ള പടങ്ങളുണ്ട്. ആറു മാസത്തോളം അമ്മ ജോലിക്കും പോയില്ല.
അപകടമുണ്ടായി അപ്പോൾത്തന്നെ അപ്പ സ്ഥലത്തെത്തി. അന്ന് ആസ്റ്ററിലായിരുന്നു കിടന്നിരുന്നത്. ഞങ്ങളുടെ ബുദ്ധിമുട്ടു കണ്ട് ആശുപത്രിക്കാർ തന്നെ പറഞ്ഞു, അമ്മ കൊച്ചിയിൽ ആസ്റ്ററിലല്ലേ.. അവിടേക്കു കൊണ്ടു പൊയ്ക്കോളൂ എന്ന്. അങ്ങനെയാണ് എറണാകുളം ആസ്റ്ററിൽ കൊണ്ടു വരുന്നത്. താഴെയാണ് അക്കൗണ്ട് സെക്‌ഷൻ. അമ്മ ആറു മാസത്തോളം പേരിന് ഓഫിസിൽ പോയതല്ലാതെ മുഴുവൻ സമയവും കൂെടത്തന്നെയായിരുന്നു. ഇടയ്ക്ക് ഓഫിസിൽ പോയി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യും. അത്രമാത്രം. ആറു മാസം പരിചരിച്ചു. ആശുപത്രിയിലുള്ളവരും നന്നായി പിന്തുണച്ചു.’’
അമ്മയും അപ്പയും കൂടെയുണ്ട്
അപ്പ ശരീരംകൊണ്ടു കൂടെയില്ലെങ്കിലും രണ്ടാളും ഒപ്പം തന്നെയുണ്ടെന്ന് പി.ടിയുടെയും ഉമയുടെയും ഇളയ മകൻ വിവേക്. ‘‘അപ്പയെ കാണാൻ പറ്റുന്നില്ലെന്നേയുള്ളൂ എത്ര തിരക്കുണ്ടെങ്കിലും ദിവസം ഏഴു പ്രാവശ്യമെങ്കിലും അപ്പ വിളിക്കുമായിരുന്നു. എനിക്ക് അതു മതിയായിരുന്നു. എല്ലാത്തിനും അപ്പയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും സ്കൂളിൽ പോകുമ്പോ സ്പോർട്സിനൊക്കെ അമ്മയാണ് പിന്തുണ നൽകിയത്. എല്ലാം ചെയ്യുന്നതിന് അവസരങ്ങൾ തന്നതും അമ്മയായിരുന്നു. എന്തു പറഞ്ഞാലും അതു കേൾക്കാനും നമ്മളെ മനസ്സിലാക്കാനും അമ്മയ്ക്കൊരു മനസ്സുണ്ട്. എല്ലാവർക്കും കിട്ടാത്ത ഭാഗ്യമാണ് ഉമ എന്ന ഞങ്ങളുടെ അമ്മ.
അപ്പയുടെ മരണ സമയത്തായിരുന്നു നിയമ പരീക്ഷ. അന്ന് എഴുതാൻ കഴിഞ്ഞില്ല. ഇനി എല്ലാം എഴുതിയെടുക്കണം. ചെറു പ്രായത്തിലെ ഓർമകളിലെല്ലാം നല്ല സ്നേഹമുള്ള, അടിച്ചു നോവിച്ചിട്ടില്ലാത്ത അമ്മയാണുള്ളത്. എന്തു പറഞ്ഞാലും മനസ്സിലാക്കാനുള്ള ക്ഷമയുള്ള അമ്മ. സ്പോർട്സിനൊക്കെ പോകുമ്പോൾ നല്ല സപ്പോർട്ടായിരുന്നു. എല്ലാവരും സപ്പോർട്ടായിരുന്നെങ്കിലും അമ്മയാണ് കട്ടയ്ക്കു സപ്പോർട് ചെയ്തത്. എല്ലാവരെയും ചേർത്തു പിടിക്കുന്നതാണ് അമ്മയുടെ പതിവ്. എത്ര തിരക്കിലാണെങ്കിലും അമ്മയാണെങ്കിലും അപ്പയാണെങ്കിലും എല്ലാത്തിനും സമയം കണ്ടെത്തുമായിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തു തരാൻ അവർ പ്രാപ്തരായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തിന്റെ അടുത്തു പറയുന്നതു പോലെ അപ്പയുടെയും അമ്മയുടെയും അടുത്ത് എന്തും പറയാമായിരുന്നു. ഇന്നത്തെ കാലത്ത് കാണാത്ത കാര്യം’’ – വിവേക് പറയുന്നു.