ദുർവിധിക്കെതിരെ പോരാട്ടം; പട്ടിണി മാറ്റാൻ നീന്തൽക്കുളത്തിലെ സ്വർണമത്സ്യമായി മാറിയ നിർമല
ദുർവിധിക്കെതിരെ നീന്തിയാണ് നിർമലയ്ക്കു ശീലം. മനോദൗർബല്യമുള്ള അമ്മ, ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു പോയ അച്ഛന്‍, വാർധക്യത്തിന്റെ നടുവിലും കൊച്ചുമകളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കുവാനും മകളുടെ മരുന്നുകൾ മുടങ്ങാതിരിക്കാനും...women, swimmer, manorama news, manorama online, viral news, viral post, breaking news, latest news
ദുർവിധിക്കെതിരെ നീന്തിയാണ് നിർമലയ്ക്കു ശീലം. മനോദൗർബല്യമുള്ള അമ്മ, ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു പോയ അച്ഛന്‍, വാർധക്യത്തിന്റെ നടുവിലും കൊച്ചുമകളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കുവാനും മകളുടെ മരുന്നുകൾ മുടങ്ങാതിരിക്കാനും...women, swimmer, manorama news, manorama online, viral news, viral post, breaking news, latest news
ദുർവിധിക്കെതിരെ നീന്തിയാണ് നിർമലയ്ക്കു ശീലം. മനോദൗർബല്യമുള്ള അമ്മ, ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു പോയ അച്ഛന്‍, വാർധക്യത്തിന്റെ നടുവിലും കൊച്ചുമകളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കുവാനും മകളുടെ മരുന്നുകൾ മുടങ്ങാതിരിക്കാനും...women, swimmer, manorama news, manorama online, viral news, viral post, breaking news, latest news
ദുർവിധിക്കെതിരെ നീന്തിയാണ് നിർമലയ്ക്കു ശീലം. മനോദൗർബല്യമുള്ള അമ്മ, ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു പോയ അച്ഛന്‍, വാർധക്യത്തിന്റെ നടുവിലും കൊച്ചുമകളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കുവാനും മകളുടെ മരുന്നുകൾ മുടങ്ങാതിരിക്കാനും പകലന്തിയോളം വീടുകളിൽ അടുക്കളപ്പണിയെടുത്തു തളർന്ന അമ്മൂമ്മ, കയ്യിലൊതുങ്ങാത്തത്ര കടങ്ങൾ... അങ്ങിനെ നീളുന്നു നിർമലയുടെ ജീവിതത്തില്‍ വിധിയുടെ എതിരൊഴുക്കുകൾ. പക്ഷേ അതൊന്നും ഈ നീന്തൽ താരത്തെ തളർത്തിയിട്ടില്ല. വീട്ടിൽ അടുപ്പു പുകയാതിരുന്നപ്പോൾപ്പോലും മത്സരത്തിനിറങ്ങിയിട്ടുള്ള നിർമലയ്ക്ക് ഇതെല്ലാം തന്റെ ലക്ഷ്യത്തിലേക്കു കുതിക്കാനുള്ള പ്രചോദനം മാത്രമായിരുന്നു.
വിധി പിന്നെയും പിന്നെയും വേട്ടയാടുമ്പോഴും നിർമല കൈവരിക്കുന്ന അസൂയാവഹമായ നേട്ടങ്ങൾക്കു കൈയും കണക്കുമില്ല. ഇത്തവണത്തെ കേരള ഗെയിംസില്‍ മൂന്നു സ്വർണമെഡലും ഒരു വെള്ളി മെഡലും നേടിയതിനു പുറമേ ഖേലോ ഇന്ത്യ ഗെയിംസിലും നിർമല മെഡല്‍ ജേതാവായതും ഈ ദുരിതങ്ങള്‍ താണ്ടിത്തന്നെയാണ്. അങ്ങനെ, തീയില്‍ കുരുത്തതു വെയിലത്തു മാത്രമല്ല, നീന്തൽക്കുളത്തിലും വാടില്ലെന്നു നിർമല തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറയിൽ ഈ നീന്തൽ താരത്തെ അന്വേഷിച്ചു ചെന്നാൽ, അടച്ചുറപ്പുള്ള വാതിലോ ജനലോ ഇല്ലാത്ത, മഴയൊന്നാഞ്ഞു പെയ്താൽ ചോര്‍ന്നൊലിക്കുന്ന ഒരു വീടിനു മുന്നിലെത്താം. ആരോരുമില്ലാത്ത മൂന്നു സ്ത്രീകൾ അന്തിയുറങ്ങുന്ന ആ വീട്ടിലുണ്ട് നിർമല നീന്തി നേടിയ അംഗീകാരങ്ങൾ.
അമ്മൂമ്മയുടെ കൈപിടിച്ചു നീന്തൽക്കുളത്തിലേക്ക്
ആറു വയസ്സുള്ളപ്പോൾ അമ്മയുടെ അമ്മ ശ്യാമളയാണ് നിർമലയെ നീന്തലിലേക്കു വഴിതിരിച്ചു വിടുന്നത്. അമ്മൂമ്മയുടെ കൈപിടിച്ചു തൊട്ടടുത്തുള്ള ശാസ്താംകുളം സ്വിമ്മിങ് ക്ലബിലെത്തിയ നിര്‍മലയ്ക്ക്, ആദ്യം നീന്തലിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നീന്തലിനോടു തോന്നിയ ഇഷ്ടം നിർമലയെ ഇന്ത്യയുടെ അഭിമാനമായി വളർത്തി. നിരവധി പ്രാദേശിക, സ്കൂൾ, സംസ്ഥാനതല മത്സരങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട് നിർമല. ദേശീയ മത്സരങ്ങളില്‍ പലവട്ടം കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും, മെഡൽ നേട്ടം ഇത്തവണത്തെ ഖേലോ ഇന്ത്യ ഗെയിംസിലായിരുന്നു.
അച്ഛനെന്ന മുറിവ്
ജന്മനാ മനോദൗർബല്യമുള്ള രജനിയുടെ അവസ്ഥയ്ക്ക് അൽപം വ്യത്യാസം വരുത്താന്‍ വിവാഹ ജീവിതത്തിനു കഴിയുമെന്നു ഡോക്ടർ പറഞ്ഞിട്ടാണ്, അമ്മ ശ്യാമള മകളെ വിവാഹം കഴിപ്പിച്ചത്. എന്നാൽ രജനിയുടെ പേരിലുള്ള ഒന്നര സെന്റ് ഭൂമി തനിക്ക് എഴുതിത്തരണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ, ജനിച്ച് ഒരു മാസം പോലുമാകാത്ത പിഞ്ചുകുഞ്ഞിനെയും രജനിയെയും ഉപേക്ഷിച്ചു പോയ ഭർത്താവ് പിന്നെ തിരികെ വന്നില്ല. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അച്ഛന്റെ ഓർമകളിൽ നിർമല നീറുമ്പോഴും രജനി ആ വേദന അറിയുന്നതേയില്ലായിരുന്നു. അവർക്കതിനാവുകയുമില്ല. എന്നാൽ മരുന്നുകളുടെ ബലത്തില്‍ ദിവസങ്ങൾ തള്ളിനീക്കുന്ന ആ അമ്മ മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതു കേള്‍ക്കാം. തന്റെ മകള്‍ പഠിച്ച് നല്ല ജോലി വാങ്ങി തന്നെ പൊന്നു പോലെ നോക്കുമെന്ന വാക്കുകളിലുണ്ട് ആ അമ്മയുടെ പ്രതീക്ഷ.
എല്ലാമെല്ലാം അമ്മൂമ്മ
നിർമലയ്ക്കെല്ലാം അമ്മൂമ്മയാണ്. അവളെ പഠിപ്പിച്ചതും നീന്തൽക്കുളത്തിലേക്കയച്ചതും എല്ലാം അവർ തന്നെ. അച്ഛൻ ഇല്ലാത്തതിന്റെ കുറവു പരമാവധി അറിയിക്കാതെ തന്നെയാണ് ശ്യാമള നിർമലയെ നോക്കിയിട്ടുള്ളത്. രാപകൽ പല വീടുകളിൽ പണിയെടുത്ത ശ്യാമള ജീവിതത്തിന്റെ നല്ലൊരു ശതമാനം മകള്‍ക്കും കൊച്ചുമകൾക്കുമായി ചെലവഴിച്ചു. എന്നാൽ രണ്ടുമാസം മുൻപുണ്ടായ ഒരു അപകടത്തെത്തുടർന്നു ശ്യാമളയ്ക്കു ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. അതോടെ ഈ മൂന്നംഗ കുടുംബം പട്ടിണിയുടെ വക്കിലാണ്. സർക്കാർ നൽകുന്ന റേഷൻ മാത്രമാണ് ആശ്രയം. കടം വാങ്ങിയാണ് മരുന്നു വാങ്ങുന്നത്.
ഇന്ത്യൻ കായികലോകത്തിന്റെ വരുംകാല മെഡൽ വാഗ്ദാനമാണ് നിർമല. പക്ഷേ ജീവിതം അവളോടു കരുണ കാണിക്കുന്നതേയില്ല. പലപ്പോഴും ഒഴിഞ്ഞ വയറുമായി മത്സരിക്കാനിറങ്ങുന്ന അവൾക്ക് ഒരു സ്വിമ്മിങ് സ്യൂട്ടു പോലും വാങ്ങാൻ കഴിയാറില്ല. എന്നാല്‍ അതിന്റെ പേരിൽ തളർന്നു നിൽക്കാൻ അവൾ തയാറല്ല. അതിനെതിരെ പടവെട്ടി നീന്തുകയാണ് നിർമല. എന്നാൽ ഇനി മുന്നോട്ട് എന്ത്, എങ്ങനെ എന്ന ചോദ്യത്തിന് നിർമലയ്ക്ക് ഉത്തരമില്ല.
നീന്തൽക്കുളത്തിലെ ഈ സ്വർണമത്സ്യത്തിനു രോഗിയായ അമ്മയെ നോക്കണം, ഇത്രത്തോളമെത്തിച്ച അമ്മൂമ്മയെ പരിപാലിക്കണം, ഈ രാജ്യത്തിന്റെ അഭിമാനമായി മാറുകയും വേണം. അതിന് അവൾക്കൊരു തൊഴിലാണ് ആവശ്യം. വേദനകളെ ചിരിച്ചു തോൽപിക്കുന്ന നിർമല നേടിയ അംഗീകാരങ്ങൾ ഇന്ന് അലമാരയ്ക്കുള്ളിൽ ഉറങ്ങുകയാണ്. അതവിടെ ചിതലരിച്ചും പൊടിയടിച്ചും പോകേണ്ടതല്ല. അതവളുടെ അധ്വാനമാണ്. ആ വീടിന്റെ ചെത്തിത്തേക്കാത്ത ചുവരുകളിൽ നാളെ ഒരു ഒളിംപിക് മെഡൽ തൂങ്ങിയേക്കാം. പക്ഷേ അതിനായി നിർമലയ്ക്ക് ദുരിതക്കയങ്ങൾ നീന്തിക്കടന്നേ മതിയാവൂ. അതിനു കരുത്തു പകരേണ്ടവർ, അധികാരികൾ കണ്ണു തുറക്കണം..!
English Summary: Life Story Of Nirmala