‘മക്കൾ തനിക്കു മുൻപേ മരിക്കാൻ പ്രാർഥിക്കുന്ന രക്ഷിതാക്കൾ; ഞാനും പ്രാർഥിക്കുന്നു, അവരെപ്പോലെ’
‘അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ’ – മഹാകവി കുമാരനാശാന്റെ ഈ വരികൾ അന്വർഥമാക്കുന്നതാണ് തൃശൂർ ശ്രീകേരളവർമ കോളജിൽ നിന്ന് വിരമിച്ച അധ്യാപിക പി. ഭാനുമതിയുടെ ജീവിതം. കാര്യാട്ടുകര ‘അമ്മ’യിലെ (എഎംഎച്ച്എ - അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്പ്ഡ് അഡൽറ്റ്സ്) 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള 60 ‘കുട്ടി’കൾക്കു, ചെറുതല്ലാത്ത അവരുടെ കുഞ്ഞുപരാതികൾക്കു ചെവിയോർക്കാനുള്ള, ഉത്തരം കണ്ടെത്തേണ്ട രക്ഷാധികാരി. ‘‘ചിലർക്കു ഞാൻ അമ്മയാണ്. ചിലർക്ക് മിസ്, മറ്റു ചിലർക്ക് ടീച്ചർ. ഭാനൂ...എന്ന് സ്നേഹശബ്ദത്തിൽ നീട്ടിവിളിക്കുന്നവരുമുണ്ട്.’’– ടീച്ചർ പറഞ്ഞുതുടങ്ങി. മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ, അഞ്ചുവയസ്സു മുതൽ 70 വയസ്സുവരെയുള്ള നിരവധിപേർക്കു താങ്ങും തണലുമാണ് ഈ ടീച്ചർ. ഓട്ടിസം ബാധിച്ചവരും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി. അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായാണ് ഒരു സ്ഥാപനം. മറ്റൊന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ളതും. പൊട്ടണിഞ്ഞു കാണാറില്ലെങ്കിലും ഒരു ജന്മം മുഴുവൻ ഇവർക്കു മുന്നിൽ ഒരു സ്നേഹപ്പൊട്ടായി നിൽക്കുന്നു ഈ ടീച്ചർ. ഇരുപത്തിയേഴു വർഷമായി ഇവർക്കൊപ്പമുള്ള ജീവിതം പറയുകയാണ് ഈ ‘അമ്മ’. നനുത്ത സ്നേഹത്തിന്റെ അനുഭവത്തിനൊപ്പം നേരിട്ട യാതനകളെ കുറിച്ചും പി. ഭാനുമതി മനസ്സു തുറക്കുന്നു.

അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ’
– മഹാകവി കുമാരനാശാൻ
ഈ വരികൾ അന്വർഥമാക്കുന്നതാണ് തൃശൂർ ശ്രീകേരളവർമ കോളജിൽ നിന്ന് വിരമിച്ച അധ്യാപിക പി. ഭാനുമതിയുടെ ജീവിതം. കാര്യാട്ടുകര ‘അമ്മ’യിലെ (എഎംഎച്ച്എ - അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്പ്ഡ് അഡൽറ്റ്സ്) 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള 60 ‘കുട്ടി’കൾക്കു, ചെറുതല്ലാത്ത അവരുടെ കുഞ്ഞുപരാതികൾക്കു ചെവിയോർക്കാനുള്ള, ഉത്തരം കണ്ടെത്തേണ്ട രക്ഷാധികാരി. ‘‘ചിലർക്കു ഞാൻ അമ്മയാണ്. ചിലർക്ക് മിസ്, മറ്റു ചിലർക്ക് ടീച്ചർ. ഭാനൂ...എന്ന് സ്നേഹശബ്ദത്തിൽ നീട്ടിവിളിക്കുന്നവരുമുണ്ട്.’’– ടീച്ചർ പറഞ്ഞുതുടങ്ങി. മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ, അഞ്ചുവയസ്സു മുതൽ 70 വയസ്സുവരെയുള്ള നിരവധിപേർക്കു താങ്ങും തണലുമാണ് ഈ ടീച്ചർ. ഓട്ടിസം ബാധിച്ചവരും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി. അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായാണ് ഒരു സ്ഥാപനം. മറ്റൊന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ളതും. പൊട്ടണിഞ്ഞു കാണാറില്ലെങ്കിലും ഒരു ജന്മം മുഴുവൻ ഇവർക്കു മുന്നിൽ ഒരു സ്നേഹപ്പൊട്ടായി നിൽക്കുന്നു ഈ ടീച്ചർ. ഇരുപത്തിയേഴു വർഷമായി ഇവർക്കൊപ്പമുള്ള ജീവിതം പറയുകയാണ് ഈ ‘അമ്മ’. നനുത്ത സ്നേഹത്തിന്റെ അനുഭവത്തിനൊപ്പം നേരിട്ട യാതനകളെ കുറിച്ചും പി. ഭാനുമതി മനസ്സു തുറക്കുന്നു.
∙ ആ സഹോദരന്മാരൊത്തുള്ള ജീവിതം
ഭാനുമതി ടീച്ചർക്കു സഹോദരങ്ങൾ പത്ത്. അതിൽ മൂന്നു സഹോദരന്മാർ ജന്മനാ ഓട്ടിസം ബാധിച്ചവർ. അവർക്കൊപ്പമാണു വളർന്നത്. ‘‘ഇവരെ സൂചിപ്പിച്ചു വലിയ അവഗണനയും പരിഹാസവും നേരിടേണ്ടി വന്നതു ചെറിയ പ്രായത്തിൽ തന്നെ മനസ്സിനേറ്റ മുറിവായി. സമൂഹം പരിഹാസത്തോടെയും അവജ്ഞയോടെയുമാണ് എന്റെ ഈ സഹോദരന്മാരെ കണ്ടത്. സഹോദരിമാർക്കു നല്ല വിവാഹാലോചനകൾ വരുന്നതു പോലും ഇവരുള്ളതിനാൽ മുടങ്ങി. എന്നാൽ, അവരെ കൂടി ഉൾക്കൊള്ളുന്നവർ മതി എന്ന നിലപാടായിരുന്നു അച്ഛന്. അതുകൊണ്ടു തന്നെ ഒരിക്കലും ഈ സഹോദരങ്ങളുടെ കാര്യം മറച്ചുവച്ചില്ല. എന്നെ സംബന്ധിച്ച് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷേ, ചേച്ചിക്കൊക്കെ വിവാഹാലോചനകൾ വന്നപ്പോൾ ഓട്ടിസം ബാധിച്ച സഹോദരന്മാരുണ്ട് എന്നതു വലിയ പ്രശ്നമായി പലരും ചൂണ്ടിക്കാട്ടി.
മൂന്നുപേരിൽ ഒരാൾ മറ്റു സഹോദരിമാരെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നു. ഇതിനൊരു ചികിത്സയോ എന്തെങ്കിലും പരിശീലനമോ നൽകണമെന്നൊന്നും അന്ന് അറിവുണ്ടായിരുന്നില്ല. ഞാനൊക്കെ കോളജിൽ നിന്നു വരുമ്പോൾ നല്ല അടികിട്ടുമായിരുന്നു. സഹോദരിമാരെ മാത്രമായിരുന്നു ഇങ്ങനെ ഉപദ്രവിച്ചിരുന്നത്. മറ്റു സഹോദരന്മാരുടെ ഭാര്യമാരോടൊന്നും അവർ അത്തരത്തിൽ പെരുമാറിയിരുന്നില്ല. സഹോദരങ്ങളുടെ കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത് അമ്മയാണ്. അമ്മ ഒരു വിവാഹത്തിനോ പൊതുചടങ്ങിലോ പോയതായി കണ്ടിട്ടില്ല. മക്കൾ മരിച്ച ശേഷം മരിച്ചാൽ മതിയെന്നാണ് അമ്മ പറഞ്ഞിരുന്നതും. ഇത്തരത്തിലുള്ള നിരവധി ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. ’’
∙ ‘ഭ്രാന്തു’ള്ളവർക്കു വീടില്ല
‘‘കൂടപ്പിറപ്പുകൾ നേരിട്ട അവഗണന കണ്ടുവളർന്നതു കൊണ്ടാകാം ജോലി കിട്ടി നാലുകാശു സമ്പാദിക്കാനായാൽ ഇങ്ങനെയുള്ളവരുടെ സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങുമെന്നു ചെറുപ്പത്തിൽ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. അങ്ങനെ 1995ലാണ് ഈ കേന്ദ്രത്തിനായുള്ള ശ്രമം തുടങ്ങുന്നത്. പൊതുവെ ഉൾവലിയുന്ന പ്രകൃതമാണ് എന്റേത്. അതുകൊണ്ടു തന്നെ തുടക്കത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. അങ്ങനെയാണ് ‘ട്രാൻസാക്‌ഷനൽ അനാലിസിസ്’ എന്ന ഒരു സൈക്കോളജിക്കൽ കോഴ്സ് ചെയ്തത്. അതുചെയ്തു കഴിഞ്ഞപ്പോൾ എനിക്കൊരു ധൈര്യമായി. പിന്നീട് സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ടായി. അങ്ങനെയാണ് 1996ൽ ഈ കേന്ദ്രം തുടങ്ങുന്നത്.
അപ്പോഴും എവിടെ തുടങ്ങും എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിച്ചു. സ്ഥലം വാടകയ്ക്കു ചോദിക്കുമ്പോൾ ആദ്യമൊന്നും ലഭിച്ചില്ല. ചോദിക്കുമ്പോൾ ഭ്രാന്തന്മാർക്കു വീടു തരില്ല എന്ന രീതിയിലായിരുന്നു പലയിടത്തു നിന്നുമുള്ള മറുപടി. അങ്ങനെ അന്വേഷിച്ചു വലയുന്നതിനിടെയാണ് അയ്യന്തോൾ പഞ്ചായത്തിലെ പുതുർക്കരയിലെ സ്കൂളിലെ ഒരു ക്ലാസ് മുറി അനുവദിച്ചുകിട്ടിയത്. അവിടെ മൂന്നുപേരെ വച്ചാണ് തുടങ്ങിയത്. 2004ൽ കാര്യാട്ടുകരയിലെ സ്വന്തം സ്ഥലത്തേക്കു മാറി.
മാനസിക വെല്ലുവിളി നേരിടുന്നവരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കുന്നതിനായി രണ്ടു കേന്ദ്രങ്ങളാണ് നിലവിലുള്ളത്. പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കു വേണ്ടിയാണ് ഒരു കേന്ദ്രം. മറ്റൊന്ന് രണ്ടു വയസ്സു മുതൽ 10 വയസ്സുവരെയുള്ള ഓട്ടിസം ബാധിതരായ കുട്ടികൾക്കു വേണ്ടി മാത്രമുള്ളതും. അഡൽറ്റ് സെന്ററിൽ 60 പേരുണ്ട്. കുട്ടികൾക്കായുള്ള കേന്ദ്രത്തിൽ എൺപതോളം പേർ തെറപ്പി എടുക്കുന്നു.’’
∙ കാണേണ്ടവർ ഇതു കാണുന്നില്ല!
ഇതുപോലെയുള്ള സ്ഥാപനങ്ങൾ നടത്തുന്നതിലെ പ്രധാന പ്രതിസന്ധി സാമ്പത്തികം തന്നെയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. രണ്ടു സ്ഥാപനങ്ങളിലും സൗജന്യമായാണ് എല്ലാ സേവനങ്ങളും നൽകുന്നത്. എന്നാൽ സേവനമികവിൽ ഒട്ടും പിന്നാക്കം നിൽക്കാറില്ല. കേരളത്തിലെ ഏറ്റവും മികച്ച ഒരു ഓട്ടിസം അനുബന്ധ കേന്ദ്രമാണിതെന്നു തന്നെ പറയാം. എന്റെ സ്ഥാപനമായതു കൊണ്ടു പറയുന്നല്ല. അത്ര മികച്ച സേവനങ്ങൾ നൽകുന്നതിനാലാണ്. മികച്ച സേവനം നൽകണമെങ്കിൽ സ്റ്റാഫിനെല്ലാം മോശമല്ലാത്ത ശമ്പളം നൽകണം. രണ്ടു സെന്ററുകളിലുമായി 24 ജീവനക്കാർ ഉണ്ട്.
24 പേർക്കും ശമ്പളം നൽകുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. എന്റെ സ്വകാര്യ വരുമാനം ഇതിനായി ചെലവഴിക്കും. സാമ്പത്തിക സഹായമായി ഒരു നിശ്ചിത തുക ചിലർ തരും. ചിലപ്പോൾ നമുക്ക് പണമില്ലാത്തതിന്റെ വേവലാതി ഉണ്ടാകും. പക്ഷേ, എവിടുന്നെങ്കിലും അത് എത്തിപ്പെടാറുണ്ട്. പണമായും അരിയായുമെല്ലാം സഹായം എത്താറുണ്ട് എന്നതാണ് 27 വർഷത്തെ അനുഭവം. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ എത്രയോ തവണ ശ്രമിച്ചിട്ടുണ്ട്. 18 വയസ്സുവരെയുള്ളവരെ സംരക്ഷിക്കാനുള്ള വകുപ്പുമാത്രമേ ഇപ്പോൾ നിലവിലുള്ളൂ എന്നാണ് ലഭിക്കുന്ന മറുപടി.
∙ എനിക്കു മുൻപ് അവർ മരിക്കണം!
18 വയസ്സിനു മുകളിലുള്ളവർക്കു സഹായം നൽകാനുള്ള ഒരു സംവിധാനവും ഇപ്പോൾ നിലവിൽ ഇല്ല. ഒരു സാധാരണ കുട്ടിക്കു ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ 22 വയസാകും. ഈ 22 വയസ്സു വരെ സൗജന്യ വിദ്യാഭ്യാസത്തിനുള്ള സംവിധാനം നാട്ടിലുണ്ട്. എന്നാൽ, ഇവർക്കു മാത്രം എന്തുകൊണ്ട് 18 എന്ന ചോദ്യം പലരോടും ചോദിച്ചിട്ടുള്ളതാണ്. വീണ്ടും ചോദിക്കുകയാണ്. ഇവരെ സംബന്ധിച്ച് 18, 28, 88 എല്ലാം ഒരു പോലെയാണ്. അവരുടെ ശരീരം മാത്രമാണ് വളരുന്നത്. ബുദ്ധി ഒപ്പം വളരുന്നില്ല. അത് എല്ലായ്പ്പോഴും ചെറിയ കുട്ടികളുടേതാണ്. അതുകൊണ്ടുതന്നെ അത്തരം വേർതിരിവിൽ യാതൊരു അർഥവുമില്ല.
18 വയസ്സു കഴിഞ്ഞാൽ ഇത്തരം കുട്ടികൾ എവിടെ പോകും. അച്ഛനമ്മമാർക്കു പ്രായമാകും. അവർക്കു പ്രായമാകുമ്പോൾ ഇവരെ ആരു നോക്കുമെന്നതൊക്കെ വലിയ ചോദ്യങ്ങളാണ്. അതുകൊണ്ടാണ് മിക്ക രക്ഷിതാക്കളും എനിക്കു മുൻപ് ഈ കുഞ്ഞു മരിച്ചു പോകണേ എന്ന് പ്രാർഥിക്കുന്നത്. ചെറുപ്പത്തിൽ എന്റെ അമ്മ എത്രയോ തവണ അതു പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് 65 വയസ്സായി. എന്റെ ഇടവും വലവും കിടക്കുന്ന രണ്ടു സഹോദരങ്ങൾ. ഒരാൾക്ക് എഴുപതുവയസ്സ്. ഒരാൾക്ക് 63 വയസ്സ്. ഇവർക്കു വേണ്ടി ഞാൻ എല്ലാ ദിവസവും രാത്രി ആഗ്രഹിക്കാറുണ്ട്. ഒരു കാർഡിയാക് അറസ്റ്റിലൂടെ വലിയ ബുദ്ധിമുട്ടില്ലാതെ എനിക്കു മുൻപു തന്നെ അവർ മരിക്കണം. കാരണം ഞാൻ സംരക്ഷിക്കുന്നതു പോലെ ഇനി അവരെ സംരക്ഷിക്കാൻ ആരും ഇല്ല. ഈ സ്ഥാപനത്തിൽ അവർ മാനേജ് ചെയ്തു പോകുമായിരിക്കും. പക്ഷേ, എന്റെ അസാന്നിധ്യത്തിൽ വലിയൊരു പ്രശ്നമായിരിക്കും അത്. മിക്ക മാതാപിതാക്കൾക്കും ഉള്ള ഒരു ചിന്ത കൂടിയാണ് അത്.
∙ ഒപ്പം കൂടി ‘നല്ലപാതി’യും
അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവരിൽ നിന്നൊന്നും വലിയ പിന്തുണ ലഭിച്ചിട്ടില്ല. അമ്മയുടെ മരണശേഷം ഈ സഹോദരങ്ങളെ ഞാൻ സംരക്ഷിക്കുമെന്ന് അമ്മയ്ക്കു നല്ല ഉറപ്പുണ്ടായിരുന്നു. ആ സമാധാനത്തോടെയാണ് അമ്മ മരിച്ചതും. ഇവരല്ലാതെ എനിക്കു വേറെയും സഹോദരങ്ങളുണ്ട്. ആരുടെ ഭാഗത്തു നിന്നു നല്ലവാക്കോ പിന്തുണയും ഒന്നും ലഭിച്ചിട്ടില്ല. ഭർത്താവ് സലീഷിന് മാത്രം യാതൊരു എതിർപ്പും ഇല്ല. വിവാഹസമയത്തു തന്നെ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങണമെന്ന കാര്യമൊക്കെ ഞാൻ പറഞ്ഞിരുന്നു. ഭർത്താവിന്റെ ഭാഗത്തു നിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നത്.
അതുകൊണ്ടു തന്നെ ഞങ്ങൾ കുഞ്ഞുങ്ങൾ വേണ്ടെന്നുവച്ചു. കുട്ടികളുണ്ടായിക്കഴിഞ്ഞാൽ സ്വാഭാവികമായും നമുക്ക് അവരോടാകും കൂടുതൽ ചായ്‌വുണ്ടാകുക, ഒപ്പം സ്നേഹവും. കാരണം അതു നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ ജനിപ്പിച്ചു കഴിഞ്ഞാൽ ആ കുട്ടിയെ നന്നായി നോക്കിവളർത്തുക എന്നത് നമ്മുടെ ചുമതല കൂടിയാണ്. ചിലപ്പോൾ എനിക്കു ജനിക്കാൻ പോകുന്ന കുട്ടികളോടോ അല്ലെങ്കിൽ ഇവിടെയുള്ള കുട്ടികളോടോ കോംപ്രമൈസ് ചെയ്യേണ്ടി വന്നേക്കാം എന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് സ്വന്തമായി കുഞ്ഞുങ്ങൾ വേണ്ട എന്നു വച്ചത്.
∙‘ഇവർക്ക് ഇത്രയൊക്കെ മതി!’
ഓട്ടിസം ബാധിച്ച മൂത്ത സഹോദരനുമായി ഒരിക്കൽ ഡോക്ടറെ കണ്ടു. തൊണ്ടയിൽ എന്തോ പ്രശ്നമായിരുന്നു. ഭക്ഷണം കഴിക്കാനെല്ലാം ബുദ്ധിമുട്ടായി. മിക്സിയിലൊക്കെ അരച്ചു കൊടുത്തിട്ടും ഇറക്കാൻ ബുദ്ധിമുട്ടു കാണിച്ചു. അപ്പോഴാണ് ഡോക്ടറെ പോയി കണ്ടത്. അയാൾ പരിശോധിക്കുകയോ തൊട്ടുനോക്കുകയോ ഒന്നും ചെയ്തില്ല. ഒന്നും ചെയ്യാതെ ഒരു ഗുളിക എഴുതി നൽകി. അന്നുരാത്രിയാണ് അസുഖം കൂടുതലായി സഹോദരൻ മരിച്ചത്. ഭൂരിഭാഗം ഡോക്ടർമാരുടെയും ധാരണ ഇവർക്ക് ഇത്രയൊക്കെ മതി എന്നതാണ്.
പലരും പലതരം ദുരനുഭവങ്ങൾ ഉള്ളവരാണ്. ഇവിടെയുള്ള 60 പേരിൽ മുപ്പതു പേരും ഹോസ്റ്റലിലാണ് താമസിക്കുന്നത്. രക്ഷിതാക്കളുള്ളവർ മാസത്തിൽ ഒരിക്കൽ അവരെ വീടുകളിലേക്കു കൊണ്ടു പോകണം എന്നതു മാത്രമാണ് ഇവിടെയുള്ള നിർബന്ധന. മാസത്തിലെ രണ്ടാംശനിയാഴ്ചയും തുടർന്നുള്ള ഞായറാഴ്ചയും അവധിയാണ്. ആ ദിവസങ്ങളിൽ അവരെ വീടുകളിലേക്കു കൊണ്ടുപോകണമെന്നത് നിർബന്ധമാണ്. എന്നാൽ, അതിനു പോലും തയാറാകാത്ത രക്ഷിതാക്കളുമുണ്ട്. ഈ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിലേക്കു വച്ചാൽ മതി എന്ന മനോഭാവമുള്ളവർ. എന്നാൽ മറുവശത്ത് കുട്ടികളെ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോകുന്ന മാതാപിതാക്കളും ഉണ്ട്.
ഭൂരിഭാഗവും ഈ ഭാരം മറ്റാരെങ്കിലും എടുത്താൽ മതി എന്ന മനോഭാവമുള്ളവരാണ്. ചിലർക്കു വീട്ടിൽപോകണം എന്നൊക്കെ ആഗ്രഹമുണ്ടാകും. ഇവിടെയുള്ളവരിൽ 12 പേർ പൂർണമായും അനാഥരാണ്. സർക്കാരിന്റെ ചിൽഡ്രസ് ഹോമിൽ നിന്നു വന്നവരാണ്. സാമൂഹിക പ്രവർത്തകർ കൊണ്ടുവന്നു വിട്ടവരുമുണ്ട്.
∙ അവർക്കായി ഒരുക്കിയ ‘കൂൾ ഡൗൺ റൂം’
‘ഓട്ടിസം ബാധിതരായ പലരും പലപ്പോഴും അക്രമാസക്തരാകാറുണ്ട്. ഇവിടെ ‘കുൾഡൗൺ റൂം’ എന്നൊരു സ്ഥലമുണ്ട്. ഒരുമണിക്കൂർ നേരത്തേക്ക് അവരെ അവിടേക്കു മാറ്റും. അവിടെ പ്രത്യേകതരം മ്യൂസിക്, വിഡിയോ, മണങ്ങൾ എല്ലാമുണ്ട്. അങ്ങനെ അവർക്കിഷ്ടപ്പെടുന്ന എല്ലാ സംവിധാനങ്ങളും അതിനകത്ത് ഒരുക്കിയിട്ടുണ്ട്. മുറിയിലാക്കി കുറെ കഴിയുമ്പോൾ അവർ ശാന്തരാകും’.
∙ നിസ്വാർഥമാണ് ഈ സ്നേഹം
‘ഏറ്റവും നിഷ്കളങ്കവും നിസ്വാർഥവുമായ സ്നേഹം എനിക്കു ലഭിച്ചിട്ടുള്ളത് ഈ കുട്ടികളിൽ നിന്നാണ്. കാരണം ബാക്കി എല്ലാ സ്നേഹത്തിലും പ്രതീക്ഷകളുണ്ട്. ഭാര്യയ്ക്കു ഭർത്താവിനോടും അമ്മയ്ക്കു മക്കളോടുമുള്ള ബന്ധത്തിലെല്ലാം പ്രതീക്ഷകൾ ഉണ്ട്. അമ്മമനസ്സുകളിൽ വയസ്സാകുമ്പോൾ സ്വന്തം മക്കൾ സംരക്ഷിക്കും എന്ന ചിന്തയുണ്ടാകും. അതുപോലെ തന്നെയാണ് നമ്മുടെ സ്നേഹമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ഇവരുടെ കയ്യിൽ നിന്ന് ലഭിക്കുന്നത് വളരെ നിഷ്കളങ്കമായ സ്നേഹമാണ്. കാരണം ഒന്നിനും വേണ്ടിയല്ല ഇവർ സ്നേഹിക്കുന്നത്. ഇവരുടെ സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊരു തരത്തിലുള്ള സ്നേഹവും ഇല്ല’, ടീച്ചർ പറഞ്ഞുനിർത്തി.
(*The photos should not be used without authorisation)
‘അമ്മ’യിലെ അന്തേവാസികൾക്കു സഹായം നൽകുന്നതിനായി ബന്ധപ്പെടേണ്ട അക്കൗണ്ട് നമ്പർ
Amha,
Ac no 032600083664190001
Csb poonkunnam branch
IFSC CSBK0000326
English Sumary: P. Bhanumathi and her life devoted to Persons with Mental Disabilities