ബിസിനസ് സംരംഭക. സാമൂഹിക പ്രവർത്തക എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് രൂപ ജോർജ്. സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് രൂപയുടെ പ്രവർത്തനം. ബിസിനസ്–സാമൂഹിക രംഗത്തെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചു...Women, Manorama News, Manorama Online, Viral News, Breaking News, Latest News

ബിസിനസ് സംരംഭക. സാമൂഹിക പ്രവർത്തക എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് രൂപ ജോർജ്. സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് രൂപയുടെ പ്രവർത്തനം. ബിസിനസ്–സാമൂഹിക രംഗത്തെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചു...Women, Manorama News, Manorama Online, Viral News, Breaking News, Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് സംരംഭക. സാമൂഹിക പ്രവർത്തക എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് രൂപ ജോർജ്. സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് രൂപയുടെ പ്രവർത്തനം. ബിസിനസ്–സാമൂഹിക രംഗത്തെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചു...Women, Manorama News, Manorama Online, Viral News, Breaking News, Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് സംരംഭക. സാമൂഹിക പ്രവർത്തക എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് രൂപ ജോർജ്. സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് രൂപയുടെ പ്രവർത്തനം. ബിസിനസ്–സാമൂഹിക രംഗത്തെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചു മനോരമ ഓൺലൈൻ ഷീ ടാക്കിലൂടെ സംസാരിക്കുകയാണ് രൂപ ജോർജ്. 

എങ്ങനെ അറിയപ്പെടാനാണ് രുപയ്ക്ക് ഇഷ്ടം?

ADVERTISEMENT

ഏതു മേഖലയാണ് എന്നുള്ളതിന് നിസ്സംശയം പറയാം സാമൂഹിക പ്രവർത്തക എന്നു തന്നെയാണ്. ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവും അർഥവും കണ്ടെത്തിയ ഒരു മേഖലയാണ് സാമൂഹിക പ്രവർത്തനം. എന്റെ മിഷന്‍ എന്നു പറയുന്നത് തന്നെ സ്ത്രീകളും കുട്ടികളും ആണ്. ഇവരെ ഫോക്കസ് ചെയ്താണ് വാട്സാപ്പിൽ എന്റെ ഒരു ഗ്രൂപ്പ് വരുന്നത് ask women's എന്നു പറയുന്നത് വനിതകൾക്കു വേണ്ടി ഉള്ള ഒരു പ്ലാറ്റ്ഫോം. അതുപോലെ തന്നെ കുട്ടികളുടെ പ്രവർത്തനങ്ങൾക്കായി നേരിട്ട് ഗവൺമെന്റ് സ്കൂളുകളിൽ ചെന്ന് നിരവധി ക്യാംപെയിൻസ് പരിസ്ഥിതി സംരക്ഷണത്തിന്റെയും അതുപോലെ തന്നെ ‘അരുത് ലഹരി’യുടെയും ക്യാംെപയിൻസാണ് ഇപ്പോൾ ആക്ടീവായിട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. 

രൂപ ജോർജ് എന്ന സംരംഭകയിലേക്കുള്ള മാറ്റം?

പാലക്കാട് ജില്ലയിലെ ഷൊർണൂരാണ് ഞാൻ ജനിച്ചതും വളർന്നതും. 1–6 വരെ ഊട്ടിയിലാണ് പഠിച്ചത്. ബാക്കിയുള്ള പഠനം വീടിനടുത്തുള്ള കോൺവെന്റ് സ്കൂളിലായിരുന്നു. ഏറ്റവും നന്നായി മലയാളം പഠിക്കാൻ സാധിച്ചു. കേരളകലാമണ്ഡലം അടുത്തായിരുന്നതു കൊണ്ട് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയും പഠിക്കാനുള്ള അവസരം ലഭിച്ചു. ഡിഗ്രി വിമല കോളജിലാണ്. ആ സമയത്തായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ വന്നു. കൊച്ചിയിൽ ബേബിമറൈൻ സീ ഫുഡ്സിന്റെ മാനേജിങ് പാർട്നർ ആയിട്ടുള്ള  ജോർജ് കെ. നൈനാൻ ആണ് ഭർത്താവ്. ഇന്നിപ്പോൾ വളരെ സന്തോഷത്തോടെ പറയാം. കല്യാണം കഴിഞ്ഞിട്ടാണ് എന്റെ ജീവിതത്തിൽ ഒരു പാട് നിറങ്ങളും സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതും. പ്രത്യേകിച്ചും കൊച്ചിയിൽ വന്നതിനുശേഷമാണ് . 

ബിസിനസിന്റെ അടിസ്ഥാന പാഠങ്ങൾ കുടുംബത്തിൽ നിന്ന് ലഭിച്ചിരുന്നോ?

ADVERTISEMENT

എന്റെ ഗ്രാന്റ് ഫാദർ സി. എ. എബ്രഹാം അദ്ദേഹത്തിന്റെ ബ്രദേഴ്സ് സി. എ തോമസ്, ജോർജ്, മാത്യു അവരെല്ലാവരും കൂടെ ചേർന്നാണ്  മയിൽവാഹനം ഗ്രൂപ്പ് തുടങ്ങുന്നത്. 1934 ൽ കോഴഞ്ചേരിയിൽ നിന്ന് ഷൊർണൂർ വെറുമൊരു ഡ്രൈവർ ലൈസൻസുമായി വന്ന എന്റെ ഗ്രാന്റ് ഫാദർ അദ്ദേഹമൊരു ബസ് തുടങ്ങി. പാലക്കാട് മുരുകന്റെ ഭക്തർ കൂടുതലുള്ളതുകൊണ്ട് മയിൽവാഹനം എന്നു പേരിട്ടാൽ ജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം ലഭിക്കുമെന്ന് പറഞ്ഞ് അവിടെത്തന്നെയുള്ള ഒരു സുഹൃത്താണ് ഈ പേര് സജസ്റ്റ് ചെയ്തത്. ഇപ്പോഴും ആ പേര് നിലനിൽക്കുന്നു. അതുപോലെ തന്നെ എന്റെ അച്ഛൻ സി. എ. എബ്രഹാം ഇപ്പോഴും ബസ്സ് ബിസിനസ് നടത്തുന്നു. അന്ന് കരികൊണ്ടൊക്കെയാണ് ബസ് ഓടിയിരുന്നത്. വളരെയധികം കഷ്ടപ്പാടിലൂടെയും ഒരു ടീം വർക്കിലൂടെയും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നതിന്റെയൊക്കെ ഒരു ഫലമായാണ് ഇന്നത്തെ ഈ ബസ് വ്യവസായത്തിൽ  എത്തിയിരിക്കുന്നത്. എന്നു മാത്രമല്ല ഒരു കാസ്റ്റ് അയണിന്റെ ഒരു ഫാക്ടറിയും 1974 ൽ എന്റെ അച്ഛൻ ഷൊർണൂരിൽ മയൂര എന്ന പേരിൽ തുടങ്ങിയിരുന്നു. അപ്പച്ചട്ടി, ചീനച്ചട്ടി, ദോശക്കല്ല് എന്നിവ വിൽക്കുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം വിൽക്കുന്നുമുണ്ട്.  

രൂപ ജോർജ്

ബിസിനസുകാരിയാകണമെന്ന് ആഗ്രഹിച്ചിരുന്നോ?

ശരിയാണ് അത്തരത്തിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു.  കാരണം ഞാൻ എന്നും സ്കൂളിൽ പോയി വരുന്ന സമയമൊക്കെ വീട്ടിൽ ബിസിനസ്സ് സംബന്ധമായ ചർച്ചകളാണ് കേട്ടിരുന്നത്. എന്നെങ്കിലും ഇതിന്റെയൊക്കെ ഭാഗമാകണം. ഒരു വനിതാ സംരംഭക ആകണം എന്നു ചിന്തിച്ചിരുന്നു. അമ്മയും ഗ്രാന്റ് മദറും ഒക്കെ ബിസിനസ്സിൽ ഇടപെട്ടിരുന്നു. അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്റെ ഫാമിലിയില്‍ നിന്നു തന്നെ റോൾ മോഡൽസിനെ കണ്ടെത്താൻ സാധിച്ചിരുന്നു. എന്റെ ഫാദർ എനിക്ക് ഒരു റോൾ മോഡലും ലിവിങ് ലെജൻഡുമായിരുന്നു. മാത്രമല്ല നമ്മുടെ ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും സ്ട്രെങ്ത്ത് നമ്മൾ സെലിബ്രേറ്റ് ചെയ്യണമെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. എല്ലാവർക്കും ഓരോ കുറവുകൾ ഉണ്ട്. പക്ഷേ ആ കുറവുകൾ മാത്രം ഫോക്കസ് ചെയ്തു കൊണ്ടിരുന്നാൽ നമ്മള്‍ എവിടെയും എത്തില്ല. എല്ലാവർക്കും അപൂർണതകൾ ഉണ്ട് അവ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ ജീവിതം അർഥവത്താവുകയുള്ളൂ. 

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ തീരുമാനിക്കുന്നത് എപ്പോഴാണ്?

ADVERTISEMENT

കേരളത്തിലെ തന്നെ സമുദ്രോൽപന്ന കയറ്റുമതിയുടെ സീഫുഡ് എക്സ്പോർട്ടിങ് ബിസിനസ്സ് ആണ് ബേബി മറൈന്‍ ഇന്റർനാഷണൽ. അതിന്റെ മാനേജിങ് പാർട്നറാണ് എന്റെ ഹസ്ബൻഡ് ജോർജ് കെ. നൈനാന്‍ അദ്ദേഹത്തിന്റെ ബ്രദറും ഫാദറും കൂടി ചേർന്നാണ് കൊച്ചിയിലെ പ്ലാന്റ് നോക്കി നടത്തുന്നത്. എന്റെ വീട്ടിലും ഇവിടുത്തെ വീട്ടിലും ഒരു കൂട്ടായ്മയുടെ ഫലമാണ് ഞാൻ കണ്ടത്. ഒരു കുടുംബബിസിനസ്സിന്റെ വിജയം. അതിന്റേതായിട്ടുള്ള ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ എക്സ്പോർട്ട് സംബന്ധമായ യാത്രകളുടെ ഇടയിൽ ആണ് ഇങ്ങനെയൊരു ജാപ്പനീസ് ഫുഡിന്റെ ആ ഒരു ഹെൽത്തിന്റെ ആസ്പെക്റ്റ് മനസ്സിലാക്കുന്നത്.  അതായത് ലോകത്ത് ഏറ്റവും കൂടുതൽ ആയുസ്സുള്ളത് ജാപ്പനീസ് ആൾക്കാരാണ് എന്നതു മാത്രമല്ല. അവർക്ക് ഏറ്റവും കൂടുതൽ എനർജെറ്റിക് ആയിട്ടുള്ള ഒരു ലൈഫ് സ്റ്റൈൽ  ആണ് അവർ ലീഡ് ചെയ്യുന്നത്. അതിന് കാരണം അവരുടെ ഫുഡ് ഹാബിറ്റ്സ് ആണ്. ഏറ്റലും ഹെൽത്തി ആയിട്ടുള്ള ഒരു ക്വസീന്‍ നമ്മുടെ നാട്ടിൽ കൊണ്ടു വരണം എന്നുള്ള ആത്മാർഥമായിട്ടുള്ള ആഗ്രഹം കൊണ്ടാണ് ടോക്കിയോ ബേ എന്നുള്ള എക്സ്ക്ലൂസീവ്‌ലി ജാപ്പനീസ് ക്വസീൻ ആയിട്ട് പത്തു വർഷം മുൻപ് കേരളത്തിൽ കൊണ്ടു വന്നത്. ആ ഒരു ക്വസീനിൽ മാത്രം നമ്മൾ വിജയിക്കത്തില്ല. ഇനിയും വൈവിധ്യങ്ങളാണ് നമുക്കു വേണ്ടത് എന്നു മനസ്സിലാക്കിയപ്പോൾ അത് പാൻ ഏഷ്യൻ ക്വസീൻ ആയിട്ട് 7 രാജ്യങ്ങളിൽ നിന്നുള്ള ഇന്തൊനേഷ്യൻ മലേഷ്യൻ ചൈനീസ് ജാപ്പനീസ് അതിനോടൊപ്പം തന്നെ സീഫുഡും ഒക്കെ സേർവ് ചെയ്തു കൊണ്ട് നമ്മള്‍ കൊച്ചിൻ ക്ലബ്ബിൽ ദ ഏഷ്യൻ കിച്ചൻ ബൈ ടോക്കിയോ ബേ എന്നു പറയുന്ന ഒരു സ്പാനിഷ് റെസ്റ്റൊറന്റ് തുടങ്ങിയത്. 

രൂപ കുക്കിങ് പരീക്ഷണങ്ങൾ നടത്താറുണ്ടോ?

അമ്മ, ഭാര്യ എന്ന നിലയിൽ കിച്ചണില്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അർബൻ ഫ്ലേവർ എന്നു പറഞ്ഞ് മകൻ ഒരു ക്ലൗഡ് കിച്ചൺ നടത്തുന്നുണ്ട്. അത് രാജഗിരി സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ തുടങ്ങിയതാണ്. ഇപ്പോൾ ഏകദേശം 5 ഔട്ട്‍ലറ്റുണ്ട്. ഒരു സ്റ്റുഡന്റ് സംരംഭകൻ എന്ന നിലയിൽ നിരവധി കോംപറ്റീഷനുകളിൽ അവൻ പങ്കെടുത്തിട്ടുണ്ട്. 

വനിതാ സംരംഭക എന്ന നിലയിൽ കേരളത്തിൽ ബിസിനസ് സാധ്യത എത്രത്തോളമാണ്? 

ഒരു പുതിയ കാര്യം തുടങ്ങുമ്പോൾ തന്നെ ആദ്യം എതിർപ്പുകളാണ് നമുക്ക് ശക്തമായി നേരിടേണ്ടി വരുന്നത്. ഇത് എന്തിനാണ് തുടങ്ങുന്നത്? എല്ലാവരും ഇത് ഏറ്റെടുക്കുമോ? വിജയിക്കുമോ? പല രീതിയില്‍ ക്രിട്ടിസിസം. എങ്ങനെ നമ്മളെ പിന്തിരിപ്പിക്കാം എന്ന രീതിയിലുള്ള ചലഞ്ചുകൾ ഇതൊന്നും ചെയ്യുന്നത് അത്ര എളുപ്പമല്ല ഇതൊന്നും ചെയ്യാൻ ഷോർട്ട് കട്ടുകളില്ല. പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടു തന്നെയാണ് നമ്മുടെ ഡ്രീം ഡെസ്റ്റിനേഷനിൽ നമ്മള്‍ എത്തുന്നത്. എന്നാൽ നമ്മൾ അതിനു േവണ്ടി കഠിനാധ്വാനം ചെയ്യുകയും അതിനുവേണ്ടി തീർച്ചയായിട്ടും പ്രയത്നിക്കുകയും ചെയ്താൽ nothing is impossible  എന്നു കൂടി ഞാൻ പറയും. ഷോർട്ട് കട്ടുകളില്ല. ആദ്യം ഒരു ടീം വേണം എല്ലാം കൂടി നമ്മൾ തനിയെ ചെയ്യാൻ നോക്കിയാൽ വീഴ്ചകളുണ്ടാകും. ‍െഡലിഗേറ്റ് ചെയ്താൽ മാത്രമേ അതിന്റെ ഒരു ഫുൾഫിൽമെന്റിലേക്ക് എത്തുകയുള്ളൂ. ഇന്നത്തെ വനിതാ സംരംഭകരോട് എനിക്കു പറയാനുള്ളത് പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ തീർച്ചയായിട്ടും റിസ്ക് എടുക്കേണ്ടി വരും. നമ്മൾ നമ്മുടെ കംഫർട്ട് സോണിൽ ഇരുന്ന് പ്രവർത്തിക്കുകയാണെങ്കിൽ അവിടെ ഇരിക്കുകയേ ഉള്ളൂ. കംഫർട്ട് സോണിൽ നിന്ന് പുറത്തു വന്നാൽ മാത്രമേ വിജയിക്കാനാകൂ. എല്ലാവരെയും പ്രീതിപ്പെടുത്തിക്കൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നമ്മളെ മനസ്സിലാക്കുന്ന ഒരു ടീം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ ഡ്രീം യാഥാർഥ്യമാക്കാൻ സാധിക്കും. 

സ്ത്രീകൾക്ക് എങ്ങനെയെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താം? 

സ്ത്രീ ശാക്തീകരണം എന്നു പറയുമ്പോൾ വർഷങ്ങളായിട്ട് ഒരു ദിവസം അഞ്ച് പരിപാടിയെങ്കിലും ഞാൻ എടുക്കാറുണ്ട്. വനിതകൾ മാത്രം പഠിക്കുന്ന കോളജിൽ ഈ ചോദ്യം ചോദിക്കുമ്പോൾ അടുത്ത ജന്മത്തിൽ ഒരു സ്ത്രീയായി ജനിക്കാൻ താൽപര്യമുള്ളവർ കൈ പൊക്കൂ എന്നു ചോദിക്കുമ്പോൾ ആരും കൈ പൊക്കുന്നില്ല. എല്ലാവരും പറയുന്നത് വീട്ടിലെ പേരന്റിങ് സ്റ്റൈലും സ്വാതന്ത്ര്യമില്ലായ്മയും ശരിക്കു പറഞ്ഞാൽ ഫൈനാൻഷ്യൽ ലിറ്ററസി സ്ത്രീകൾക്കു കുറവാണ്. എന്നാൽ കുട്ടികളുെട കാര്യത്തിലും കിച്ചനിലും ഗാർഡനിങ് അതിലൊക്കെ അവർ മുൻപിലാണ്. പക്ഷേ ഇൻവെസ്റ്റ്മെന്റ് മ്യൂച്വല്‍ ഫണ്ട്സ് ഷെയേഴ്സ് ഇതിനെയൊക്കെ കുറിച്ചുള്ള അറിവുകൾ കുറവാണ്. എംപവർമെന്റ് എന്നു പറയുമ്പോൾ ഇതിലൊക്കെ മുൻപോട്ട് വരേണ്ടതുണ്ട്. ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോള്‍ എനിക്കു മനസ്സിലായത് ഒരാള്‍ക്ക് ഒരു മീൻ കൊടുക്കുമ്പോൾ അത് ഒരു നേരത്തെ ആഹാരമേ ആകുന്നുള്ളൂ. പക്ഷേ മീൻ പിടിക്കാനായിട്ടുള്ള ഒരു ട്രെയിനിങ് കൊടുത്താൽ മാത്രമേ ഒരു ഫുൾ എംപവര്‍മെന്റിേലക്ക് വരികയുള്ളൂ. അതിന്റെ ഭാഗമായിട്ടാണ് ഞാൻ ആദ്യം രൂപാ ജോർജ് സർക്കിൾ എന്നായിരുന്നു എന്റെ ഗ്രൂപ്പിന്റെ പേര് ഇപ്പോൾ ആസ്ക് വുമെൻ  വനിതകൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു പ്ലാറ്റ്ഫോം. വനിതകൾക്ക് കിച്ചൺ മാനേജ്മെന്റ് ആയിരിക്കാം അല്ലെങ്കിൽ കുട്ടികളുടെ ട്യൂഷൻസ്  സൈക്കോളജിക്കൽ കൗൺസലിങ് പ്രി ലവ്ഡ് ഗുഡ്സ് എന്നു പറഞ്ഞാൽ ഉപയോഗിച്ച സാധനങ്ങളുടെ വിൽപനയോ അല്ലെങ്കിൽ ഹോളിെഡയ്സിനെക്കുറിച്ചുള്ള യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരോഗ്യകാര്യങ്ങളെ കുറിച്ച് വെയ്റ്റ് ലോസിനെക്കുറിച്ച് ഹെല്‍ത്തി ഫുഡ്, ഡയറ്റ് ഇതിനെക്കുറിച്ചൊക്കെ ചോദിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഇലക്ട്രീഷ്യൻസ് പ്ലമേഴ്സ്, മെയ്ഡ്സ്, നഴ്സസ് ഇതൊക്കെ വനിതകൾ മാനേജ് ചെയ്യുന്നതാണല്ലോ ഇതൊക്കെ ചോദിക്കാനായിട്ടുള്ള ഒരു പ്ലാറ്റ്ഫോം ഒപ്പം അവരുടെ സംരംഭങ്ങൾ കൂടി പ്രമോട്ട് ചെയ്യാൻ. എന്റെ ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത് വെറുതെ വീട്ടിൽ ഇരുന്നവരെയൊക്കെ സംരംഭകരാക്കാൻ പറ്റി എന്നുള്ളതാണ്. അതു തന്നെയാണ് എന്റെ ഏറ്റവുംവലിയ വിജയവും. പിന്നെയും നമ്മൾ പ്രോബ്ലത്തിന്റെ ഭാഗമാകുക അല്ല. എങ്ങനെ നമ്മൾ പ്രോബ്ലത്തിന്റെ ആൻസർ ആകാം ഈ ഒരു കാഴ്ചപ്പാടിലൂടെയാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അതിലൂടെ ഒരുപാടു പേർക്ക് ചാരിറ്റിവരെ നടക്കുന്നുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് എന്റെ പ്രവർത്തനങ്ങൾ ഗവൺമെന്റ് സ്കൂളുകളിൽ ബെഞ്ചിന്റെയോ ഡസ്കിന്റെയോ കംപ്യൂട്ടറിന്റെയോ ഒക്കെയുള്ള ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ സ്കൂളിന്റെ ഹെഡ്മാസ്റ്ററിന്റെ ഫോൺനമ്പർ ഉൾപ്പെടെ ഞാൻ ഗ്രൂപ്പിൽ ഇടുന്നു താൽപര്യമുള്ളവർക്ക് ഡയറക്ട് സ്കൂളുമായി ബന്ധപ്പെട്ട് സഹായിക്കാം. ലോക്ഡൗൺ സമയത്ത് നിരവധി ടിവികൾ, സ്മാർട് ഫോണുകള്‍ തുടങ്ങിയവ സ്കൂളുകൾക്ക് കൊടുത്തിട്ടുണ്ട്. സ്ത്രീകൾ മാത്രമുള്ള ഓൾഡ് ഏജ് ഹോമിലൊക്കെ പല കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ ഈ ഗ്രൂപ്പ് വഴി സാധിച്ചിട്ടുണ്ട്.

കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനം എങ്ങനെയാണ്?

കുട്ടികൾക്കു വേണ്ടി സ്കൂളുകള്‍ വഴി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 7 വർഷമായി. 250 ല്‍ അധികം സ്കൂളുകളിൽ പരിസ്ഥിതി സംരംക്ഷണത്തിന്റെ ക്ലാസുകളാണ് ഞാനിപ്പോൾ എടുത്തുകൊണ്ടിരിക്കുന്നത്. ഓരോ ജന്മദിനവും നമ്മൾ അത്രയും ചെടികൾ നട്ട് പ്രകൃതിയെ സ്നേഹിച്ച് ആഘോഷിക്കുക എന്നുള്ള ഒരു ഫിലോസഫി മാത്രമല്ല. ഒരു വെൽത് ഔട്ട് ഓഫ് വെയ്സ്റ്റ്. കാരണം ഇന്നത്തെ ഒരു സംസ്കാരം  ഉപയോഗിക്കുക വലിച്ചെറിയുക യൂസ് ആൻഡ് ത്രോ ആണല്ലോ. അപ്പോൾ ആ വേസ്റ്റിൽ നിന്നും എത്രത്തോളം ഉപകാരപ്രദമായിട്ടുള്ള വസ്തുക്കള്‍ ഉണ്ടാക്കാൻ സാധിക്കും ഈ ഒരു ലെവലിൽ കുട്ടികളെ ചിന്തിപ്പിക്കാനായിട്ടുള്ള ഒരു ബോധവൽക്കരണം ആണ് ഫസ്റ്റ് ഫെയ്സിൽ ഞാൻ എടുത്തത്. കഴിഞ്ഞ വർഷം മുതൽ ‘അരുത് ലഹരി’ ക്യാംപെയ്ൻ കൂടി ശക്തമായി എടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 35 സ്കൂളുകളിലധികം കവർ ചെയ്യുവാൻ സാധിച്ചു. എൽപി, യുപി ക്ലാസുകളാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. കാരണം ആ ഒരു ഏജ് ഗ്രൂപ്പ് വളരെ ഓപ്പൺ ആൻഡ് റിസപ്റ്റീവ് ആണ്. നമ്മൾ എന്തു പറഞ്ഞാലും അവർ നിഷ്കളങ്കമായി സ്വീകരിക്കുന്ന ഒരു ഏജ് ഗ്രൂപ്പ് ആണ്. നമുക്ക് കുട്ടികളെ ഒന്നുകൂടി മോള്‍ഡ് െചയ്തെടുക്കുവാൻ സാധിക്കും. എനിക്ക് വളരെ നല്ലൊരു ഫീഡ്ബാക്കാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. അതു വളരെ സന്തോഷം തരുന്ന മിഷനാണ്. അതുപോലെ തന്നെ കുട്ടികളെ നന്ദിയുള്ളവരാക്കി മറ്റുള്ളവരെ നമ്മുടെ ജീവിതയാത്രയിൽ ചേർത്ത് പിടിക്കുക. ബി ദ റീസൺ ഫോർ എ സ്മൈൽ മറ്റുള്ളവരുടെ പുഞ്ചിരിക്ക് നമ്മള്‍ കാരണമാകുക. ആർട്ട് ഓഫ് ലിവിങ് എന്നു പറയുന്നതേ ആർട്ട് ഓഫ് ഗിവിങ് ആണ്. ദ മോർ വീ ഗിവ് ദ മോർ വി ഗ്രോ അപ്പോള്‍ ഗിവിങ് എന്നു പറയുമ്പോൾ പലരും വിചാരിക്കുന്നത് സാമ്പത്തികം മാത്രമാണ്. പക്ഷേ അതിലുമുപരിയായി ഇന്ന് ലോകം ആവശ്യപ്പെടുന്നത് നമ്മളെ തന്നെയാണ്. നമ്മുടെ സമയം അതുപോലെ തന്നെ നമ്മുടെ ഓരോ വാക്ക് നമ്മൾ എത്രമാത്രം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കുന്നു. നമുക്ക് ഒരാളെ ഗ്രീറ്റ് ചെയ്യാനുള്ള കൾച്ചർ പോലുമില്ല. കാണുമ്പോഴേ നെഗറ്റീവ് ആണ് പറയുന്നത്. കുട്ടികളെ നല്ല രീതിയിൽ ട്രീറ്റ് ചെയ്ത് നല്ലൊരു ഭാവിയെ വളർത്തിയെടുക്കാം. 

ഒരു എൻജിഒയുമായും സഹകരിച്ചല്ല രൂപയുടെ പ്രവർത്തനം. അതിലേക്ക് എങ്ങനെ എത്തി?

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ രണ്ടേ രണ്ടു പ്രധാനപ്പെട്ട ദിവസങ്ങളാണുള്ളത്. ഒന്ന് നമ്മൾ ജനിച്ച ദിവസവും രണ്ട് നമ്മൾ ജനിച്ചത് എന്തിനാണെന്ന് തിരിച്ചറിയുന്ന ദിവസവും. ഇത് പറഞ്ഞിരിക്കുന്നത് മാർക്ക് ട്വയിനാണ്. ആ ഒരു തിരിച്ചറിവ് ഉണ്ടെങ്കിൽ നമ്മുടെ ഒരു ദൗത്യം സാക്ഷാത്കരിച്ചിരിക്കും. ഒരു എൻജിഒ ഫൗണ്ടേഷൻ ട്രസ്റ്റ് ഇതൊന്നുമല്ലാതെ തന്നെ നമ്മുടെ അകത്ത് ആ ഒരു ഫയർ ഒരു പാഷൻ അൺകണ്ടീഷനൽ ആയിട്ടായി സഹായം ചെയ്യണം.

സാമൂഹിക സേവനം സ്വപ്നമായിരുന്നോ? 

ഞാൻ വിചാരിക്കുന്നത് ഈ ഭൂമിയിൽ നമ്മുടെ ജീവിതം ഒന്നേയുള്ളൂ. അത് എത്രമാത്രം നമ്മൾ കൊടുത്തു എന്നുള്ളതാണ്. നമ്മൾ എത്ര എടുത്തു എന്നല്ല. ഇത് നടപ്പിലാക്കണമെങ്കിൽ മറ്റുള്ളവരുടെ പുഞ്ചിരിക്ക് നമ്മുടെ ജീവിത യാത്രയിൽ  നമുക്ക് കിട്ടിയിരിക്കുന്ന ടാലന്റ്, സ്ട്രെങ്ത്ത് ഇതൊക്കെ എങ്ങനെ മറ്റുള്ളവരുടെയും വിജയമാക്കാൻ സാധിക്കണം.  ഞാൻ ചെയ്യുന്നതെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് ഞാൻ എത്തി. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഞാൻ കൂടുതൽ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളില്‍ പോകാറുണ്ട്. അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. അവരുടെ പേരന്റ്സിന് ഒരു ട്രാൻസ്‌ലേറ്ററെ വച്ച് ക്ലാസ്സുകള്‍ എടുത്തിട്ടുണ്ട്. ഇതൊക്കെ ഒരു ഫയർ നമ്മുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്. പല രീതിയിൽ നമുക്ക് നെഗറ്റീവ് ചിന്തകളും ധൈര്യക്കുറവും ഒക്കെ വരാം ഇത് ആലോചിച്ചിരുന്നാൽ നമ്മൾ നമ്മുടെ ലക്ഷ്യസ്ഥാനത്ത് വരില്ല. നമ്മുെട ആറ്റിറ്റ്യൂഡും ഇതിൽ നമ്മളെ സഹായിക്കും. നമ്മുെട ആറ്റിറ്റ്യൂഡ് കൊണ്ട് നമ്മുടെ ജീവിതം സ്വർഗവും നരകവുമാക്കാം.  

നെഗറ്റീവ് കമന്റുകൾ കേൾക്കണ്ടി വന്നിട്ടുണ്ടോ?

വളരെയധികം ഡിസ്കറേജിങ് ആയിട്ടുള്ള കമന്റ്സ് ഫാമിലിയിൽ നിന്നും ഫ്രണ്ട് സർക്കിളുകളിൽ നിന്നുമൊക്കെ വന്നിട്ടുണ്ട്. സ്വന്തം കുടുംബം നോക്കി ജീവിച്ചാൽ പോലെ അവസാനം ആരും കാണില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നമ്മുടെ ലൈഫ് മുന്നോട്ട് പോകുമ്പോൾ ഇതൊരു യാത്രയാണ്. നമുക്കു ചെയ്യേണ്ടത് ആ സമയത്തു തന്നെ ചെയ്യണം. ഇത് മാറ്റിവച്ച് കുട്ടികളൊക്കെ സെറ്റിൽഡായി കഴിയുമ്പോൾ സാമൂഹ്യപ്രവർത്തനത്തിലേക്ക് ഇറങ്ങാം എന്നുള്ള ചിന്തപോലും തെറ്റാണ്. ഈ നിമിഷത്തിൽ നമുക്ക് എന്തു ചെയ്യാൻ പറ്റും അത് ചെയ്തിരിക്കണം. 

കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ്?

അമ്മയും അമ്മൂമ്മയും അമ്മായിഅമ്മയും അവർ ഓരോരുത്തരും വളരെ നല്ലൊരു റോൾമോഡലുകളാണ്. ഓരോരുത്തരും വ്യത്യസ്തരാണ്. വലിയ കൂട്ടുകുടുംബങ്ങളെ മാനേജ് ചെയ്തിരുന്നവരാണ് അവർ. ഞാൻ എന്റെ ജീവിതത്തില്‍ പഠിച്ച പാഠവും അതു തന്നെയാണ് നമ്മുടെ ജീവിതയാത്രയിൽ നമ്മൾ കണ്ടു മുട്ടുന്ന ഓരോ വ്യക്തിയുടെയും നന്മ നമ്മൾ ആഘോഷിച്ചാൽ മതി. സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഇന്ന് എല്ലാവരും പറയുന്നതും അതാണ് സമയമില്ല. എനർജി ഡ്രെയിൻ ചെയ്യുന്ന കാര്യങ്ങളും ഉണ്ട്. എനർജി ഗെയിൻ ചെയ്യുന്ന കാര്യങ്ങളും ഉണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന എനർജി ഡ്രെയിൻ ചെയ്യുന്ന പ്രവൃത്തികൾ ഒഴിവാക്കി നല്ല നല്ല ചർച്ചകളൊക്കെ നടത്തുക അപ്പോഴാണ് എനർജി ഗെയിനാവുന്നത്. അങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് എല്ലാ നല്ല കാര്യങ്ങളും 24 മണിക്കൂർ കൊണ്ട് ചെയ്യാൻ സാധിക്കും. 

രൂപ എങ്ങനെയാണ് പലകാര്യങ്ങളും ഒരുമിച്ചു മാനേജ് ചെയ്യുന്നത്?

ഒരു മണിക്കൂർ ഞാൻ ജിമ്മിൽ ചെലവഴിക്കുന്നുണ്ട്, ഡാൻസ് ചെയ്യുന്നുണ്ട് കാരണം ഒരു ഡ്രൈവിങ് ഫോഴ്സ് ആർക്കാണെങ്കിലും വേണം. അതിൽ നിന്നാണ് നമ്മൾ എനർജി കണ്ടെത്തുന്നത്. അല്ലാതെ ബിസിനസ്സ് മാത്രം ചെയ്തുകൊണ്ടിരിക്കുകയല്ല. ഫാമിലിയിൽ ഇരുന്നുകൊണ്ടാണ് ഞാൻ എന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഭാര്യ, അമ്മ എന്നീ ഡ്യൂട്ടികൾ ചെയ്യാതെ വെറെന്തു ചെയ്താലും അതിനർഥമില്ല. 

കുടുംബത്തിൽ നിന്നുള്ള പിന്തുണ എങ്ങനെയാണ്?

എല്ലാം റെഡിയായി നമുക്ക് കിട്ടില്ല. നമ്മള്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയെടുക്കണം. നമ്മളും കൂടി അതിന്റെ ഭാഗമാകണം. ഒന്നും എളുപ്പമല്ല. ഓരോ ദിവസവും അതിന്റേതായ വെല്ലുവിളികൾ ഉണ്ടാകും. പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ എപ്പോഴും പറയും ഫാമിലിക്ക് അതിന്റേതായ പ്രാധാന്യം കൊടുത്തിരിക്കണം. നമ്മുടെ കടമകൾ നമ്മൾ ചെയ്തിരിക്കണം. പക്ഷേ അതിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങളിലേക്കെത്താൻ സാധിക്കും. നമ്മുടെ ജീവിതയാത്രയിൽ നല്ല വ്യക്തിത്വങ്ങളെ കണ്ടെത്താൻ സാധിക്കുക നല്ല നല്ല ഇടങ്ങളിൽ ചെന്നെത്താൻ സാധിക്കുക ഇതു തന്നെയാണ് ഏറ്റവും വലിയ ഒരു സമ്പത്ത്. തെറ്റായ വ്യക്തിത്വങ്ങളെ കണ്ടുമുട്ടുകയും തെറ്റായ ഇടങ്ങളിൽ െചന്നെത്തുകയും ചെയ്യുമ്പോഴാണ് ടേണിങ് പോയിന്റാകേണ്ട ഇടത്ത് ബ്രേക്കിങ് പോയിന്റാകുന്നത്. 

ഏതു പ്രായത്തിലാണ് കലയിലേക്കു വരുന്നത്?

ഷൊർണൂരിൽ പഠിക്കുമ്പോൾ ആറാം ക്ലാസ് മുതലാണ് ഡാൻസ് പഠിച്ചു തുടങ്ങിയത്. കാരണം കലാമണ്ഡലത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടിയിരുന്നു. അതുകൊണ്ടു തന്നെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടി നൃത്തം ഇതെല്ലാം പഠിക്കുകയും അതുപോലെ തന്നെ മത്സരങ്ങളിൽ പങ്കെടുക്കാനും സാധിച്ചു. സ്ത്രീകൾ അവസരം കിട്ടിയാൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരിക്കണം എന്ന അഭിപ്രായമാണെനിക്കുള്ളത്. എന്റെ അമ്മയും ഒരു മോഹിനിയാട്ടം നർത്തകി ആണ്. ഇത് നമ്മുെട ഉള്ളിലുള്ള വ്യക്തിത്വത്തെയും ക്രിയേറ്റിവിറ്റിയേയും ഇമാജിനേഷനേയും ഉണർത്തുന്നു. നമുക്ക് വളരെ സന്തോഷം നൽകും

ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ വളർച്ച കാണാറുണ്ടോ?

വളരെ പ്രസക്തമായൊരു ചോദ്യമാണ്. വനിതാദിനവുമായി ബന്ധപ്പെട്ട് പല ചർച്ചകളിലും അവർ ഉന്നയിച്ച് ഒരു ചിന്താഗതിയാണ് ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ കണ്ടൂടാ എന്നുള്ള ഒരു ഫ്രിക്ഷൻ വരുമെന്നുള്ളത്.  നമ്മള്‍ അത് നമ്മുടെ ഫാമിലിയിൽ നിന്ന് തന്നെ തുടങ്ങാം. അമ്മ മകൾ മകൾ അമ്മായിഅമ്മ ഇതൊക്കെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ ആരോഗ്യപരമായ ഒരു കുടുംബം അതിലൂടെ ആരോഗ്യപരമായ ഒരു സമൂഹം വളർത്തിക്കൊണ്ടു വരാൻ സാധിക്കും. തീർച്ചയായിട്ടും സ്ത്രീകൾക്ക് വലിയൊരു പങ്കുതന്നെയുണ്ട് അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ. മിക്ക കുട്ടികളും അമ്മയെ തന്നെയാണ് റോൾ മോഡലായി കാണുന്നത്. നമ്മൾ തന്നെ അവർക്കു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്  ഈ ലോകത്ത് ഏറ്റവും നല്ല ഇടം എന്നു പറയുന്നത് മറ്റൊരാളുെട ഹൃദയത്തിൽ ഇടം നേടാൻ സാധിക്കുക എന്നതാണ്. അപ്പോൾ അത്രമാത്രം നമ്മൾ അവരെ സ്വാധീനിച്ചിട്ടുണ്ടാവണം പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവണം. ഒരു വാക്ക് മതി ടേണിങ് പോയിന്റാകുവാന്‍. 

സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരാൻ എങ്ങനെ സാധിക്കും? 

ചമ്മന്തിപ്പൊടിയോ അച്ചാറുകളോ വിൽക്കാനറിയില്ല എങ്കിൽ എന്തു ചെയ്യും ഇപ്പോൾ എഴുതാനും വായിക്കാനും അറിയില്ല എന്നതല്ല ഇല്ലിറ്ററസി.  ഈ ടെക്നോളജി ഉപയോഗിക്കാൻ അറിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. അല്ലെങ്കിൽ ലേണിങ് അല്ലെങ്കിൽ ഡിജിറ്റല്‍ ആയിട്ടുള്ള അപ്സ്കില്ലിംഗ് ഇതിന്റെയൊക്കെ ഒരു അവെയർനെസ് നമ്മള്‍ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇങ്ങെയുള്ള ക്ലാസുകളും സെഷനുകളും കൊടുക്കണം. അതുപോലെ ആദ്യം നമ്മളെ തന്നെ സ്നേഹിക്കുക. നമ്മുടെ ആരോഗ്യം നോക്കുക. അതിനുശേഷം വേണ്ടത് പിന്നെ ഫൈനാൻഷ്യൽ ലിറ്ററസി. പിന്നെ വന്നതാണ് ഓൺലൈൻ മാർക്കറ്റിങ് ഡിജിറ്റൽ മാർക്കറ്റിങ് അതിന്റെയൊരു അവെയർനസ് മെനോപ്പോസ് ആദ്യ ഡെലിവറി കഴിഞ്ഞുള്ള കാര്യത്തെക്കുറിച്ചൊക്കെയുള്ള അവെയർനെസ് കൊടുക്കുക. വാർധക്യകാലത്തുള്ള ഒറ്റപ്പെടല്‍ ഇതിനെക്കുറിച്ചൊക്കെ ക്ലാസുകള്‍ കൊടുക്കാനുള്ള സജഷൻസ് ഗ്രൂപ്പു വഴി വരാറുണ്ട്. 

English Summary: Special Interview With Roopa George