Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കുള്ള ഉൽപന്നങ്ങൾ സംബന്ധിച്ച് നിലവിലുള്ള മിഥ്യാധാരണകൾ

baby-powder-01

ഒരു കുടുംബത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ, കുഞ്ഞിന്‍റെ സംരക്ഷണത്തിനായി കുടുംബം മുഴുവൻ ഒത്തുചേരും. എന്നാല്‍ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുന്ന തരത്തിൽ നവജാത ശിശുവിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള മിഥ്യാധാരണകളും നിലവിലുണ്ട്. ഇത്തരത്തിലുള്ള ചില മിഥ്യാധാരണകളും ഇവയുടെ സത്യാവസ്ഥയും പരിശോധിക്കാം.

മിഥ്യാധാരണ 1– ക്ലിനിക്കലി ടെസ്റ്റഡ് ഉത്പന്നങ്ങളും ക്ലിനിക്കലി പ്രൂവൺ മൈൽഡ് ഉത്പന്നങ്ങളും തമ്മിൽ വ്യത്യാസമില്ല

സത്യം

ഒരു പരീക്ഷണശാലയിൽ നടക്കുന്ന ശാസ്ത്രീയമായ പരീക്ഷണത്തിൽ പരാജയപ്പെട്ട ബ്രാൻഡിനു പോലും ക്ലിനിക്കലി ടെസ്റ്റഡ് എന്ന അവകാശവാദം ഉന്നയിക്കാനാകും. എന്നാൽ കുഞ്ഞുങ്ങളുടെ ചർമത്തിൽ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പുള്ള ക്ലിനിക്കലി പ്രൂവൺ മൈൽഡ് എന്ന ലേബലോടു കൂടിയ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ ചർമത്തിൽ അലർജിയും അസ്വസ്ഥതയും ഉണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്താനുള്ള കർശനമായ നാലു പരീക്ഷണങ്ങളിൽ നൂറു ശതമാനം വിജയം സ്വന്തമാക്കിയ ഉൽപന്നങ്ങൾക്കു മാത്രമാണ് ക്ലിനിക്കലി പ്രൂവൺ എന്ന അവകാശവാദം ഉന്നയിക്കാൻ കഴിയുക.

മിഥ്യാധാരണ 2– കുട്ടികളുടെ ഉൽപന്നങ്ങളിലുള്ള സുഗന്ധം അവർക്ക് ഹാനികരമാകും

വാസന തിരിച്ചറിയാനുള്ള ശേഷി കുട്ടികളിൽ വളരുന്നതിന് ചെറിയ തോതിലുള്ള സുഗന്ധങ്ങൾ സഹായിക്കും. അതുകൊണ്ടു തന്നെ സുഗന്ധമില്ലാത്ത കുട്ടികളുടെ ഉൽപന്നങ്ങളേക്കാൾ മെച്ചപ്പെട്ടത് സുഗന്ധമുള്ള ഉൽപന്നങ്ങളായിരിക്കും. എന്നാൽ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന സുഗന്ധദായക വസ്തുക്കൾ അലർജിക്ക് കാരണമാകാത്തതും കുട്ടികളുടെ ചർമത്തിന് ഹാനികരമല്ലാത്തതുമായിരിക്കണം. ഐഎഫ്ആർഎ (ഇന്‍റർനാഷണൽ ഫ്രാഗ്രൻസ് അസോസിയേഷൻ) മുന്നോട്ടുവയ്ക്കുന്ന ഉയർന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മൃദുലമായ സുഗന്ധങ്ങൾ ഉപയോഗിക്കുന്ന ജോൺസൺസ് ബേബി പോലുള്ള ബ്രാൻഡുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

മിഥ്യാധാരണ 3– പ്രകൃതിദത്തമായ ഉൽപന്നങ്ങൾ എപ്പോഴും സുരക്ഷിതമാണ്

സത്യം

advertisement-01

പ്രകൃതിദത്ത/ഓര്‍ഗാനിക് ഉൽപന്നങ്ങളിൽ സത്തുക്കളുടെ സ്ഥായിയായ അളവ് നിലനിർത്തുക എന്നത് ഏറെ ദുഷ്കരമായ ഒരു കാര്യമാണ്. ക്ലിനിക്കൽ പരിശോധനകൾക്ക് ഈ ഉൽപന്നങ്ങൾ വിധേയമാകാത്തതിനാൽ നിങ്ങളുടെ കുഞ്ഞിന്‍റെ ചർമ്മത്തിൽ അസ്വസ്ഥതകൾക്ക് ഇതു കാരണമായേക്കും. നിരന്തരമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകുന്നതും അതേസമയം ദേശീയ, അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കുന്ന ഉത്പന്നങ്ങളാകണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

മിഥ്യാധാരണ 4– കുഞ്ഞുങ്ങളുടെ ചർമ്മം ലോലമായതിനാൽ കഴുകാൻ വെള്ളം തന്നെ ധാരാളമാണ്.

സത്യം

കുട്ടിയുടെ ചർമത്തിലുള്ള അഴുക്ക് ഭാഗികമായി നീക്കംചെയ്യാൻ മാത്രമേ വെള്ളത്തിന് കഴിയുകയുള്ളൂ. കുട്ടികളുടെ ലോലമായ ചർമത്തിന് ഇണങ്ങുന്ന തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ബേബി സോപ്പുകൾ. കുഞ്ഞിന്‍റെ ചർമ്മം ശുദ്ധീകരിക്കുന്നതിനൊപ്പം തന്നെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ – ഇയും മോയ്സ്ച്ചറൈസർ ലോഷനും അടങ്ങിയതാണ് മികച്ച ബേബി സോപ്പുകളെല്ലാം തന്നെ.

അതുകൊണ്ടു തന്നെ, എന്തും വിശ്വസിക്കുന്നതിനു മുമ്പ് കൂടുതൽ വിവരങ്ങൾ തേടുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്താൽ മാത്രമേ ആദ്യ ദിവസം മുതൽ തന്നെ നിങ്ങളുടെ കുഞ്ഞിനു നൂറു ശതമാനം മൃദുലമായ സംരക്ഷണം ഉറപ്പിക്കാനാകൂ.