Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് അഞ്ച് കാര്യങ്ങൾ

Johnson

കുഞ്ഞുങ്ങൾ ഓരോ അമ്മമാരുടെയും ഹൃദയമിടിപ്പാണ്. അതീവ ലോലവും നേർത്തതുമാണ് അവരുടെ ചർമ്മം. അതുകൊണ്ടു തന്നെ മൃദുലമായ ആ ജീവിത്തിനു ചെറുപോറൽ പോലും ഏൽക്കാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാകും ഓരോ അമ്മമാരും. ഇക്കാര്യത്തിൽ ബേബി കെയർ ഉത്പന്നങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല. ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെല്ലാം തന്നെ മികച്ച ഗുണമേന്മയുള്ളതാണെന്നു ഉറപ്പു വരുത്തേണ്ടത് പരമപ്രധാനമാണ്.  കുട്ടികളുടെ സംരക്ഷണത്തിനായി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ പരിശോധിക്കാം.

1) കുഞ്ഞു ചർമ്മത്തിൽ ആദ്യ ദിനം മുതൽ ഉപയോഗിക്കാൻ കഴിയുന്ന വിധം സുരക്ഷിതവും ഇണങ്ങിചേരുന്നതുമാകണം ഉത്പന്നങ്ങൾ. കുഞ്ഞുങ്ങളുടെ ചർമ്മം മെല്ലെ മെല്ലെയാണ് കരുത്താർജ്ജിക്കുക. അതുകൊണ്ടു തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങൾ ആദ്യ ദിനം മുതൽ തന്നെ കുഞ്ഞു ശരീരത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണോയെന്നു ഉറപ്പു വരുത്തുക. കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കാൻ ലോകത്തെ പല ആശുപത്രികളിലും ഉപയോഗിക്കുന്ന ജോൺസൺ ടോപ് – ടു– ടോ പോലുള്ള വിശ്വസ്തമായ ഉത്പന്നങ്ങളെ ആശുപത്രികൾ ആശ്രയിക്കാറുണ്ട്. 

2) ഉത്പന്നങ്ങൾ ദേശീയ – രാജ്യാന്തര മാനദണ്ഡങ്ങൾ പുലർത്തുന്നവയാണെന്നും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയവയാണെന്നും ഉറപ്പുവരുത്തുക. ഓരോ ഉത്പന്നവും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്നും വിദഗ്ധ പരിശോധനകൾ പൂർത്തീകരിച്ചവയാണോയെന്നും ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. നവജാത ശിശുക്കളുടെ ചർമം അതീവ ലോലമാണെന്ന വസ്തുത മനസിൽ വച്ചു വേണം ഓരോ തിരഞ്ഞെടുപ്പും. ഉദാഹരണത്തിന് ജോൺസണിന്‍റെ ബേബി കെയർ ഉത്പന്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഘടകപദാർഥങ്ങളെല്ലാം തന്നെ 12 മാസത്തോളം വിദഗ്ധ പരിശോധനക്ക് വിധേയമായവയാണ്. ആഗോളതലത്തിൽ 5.5 ലക്ഷം പേർ പരീക്ഷിക്കുകയും ഏതാണ്ട് 8000ത്തോളം ശാസ്ത്രീയമായ വിദഗ്ധ പരിശോധനകൾക്കു വിധേയമാകുകയും ചെയ്ത ശേഷമാണ് ഓരോ ഉത്പന്നവും വിപണിയിലെത്തുന്നത്.

3) ഉത്പന്നങ്ങളിലെല്ലാം തന്നെ അവശ്യ ഘടക പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള സംരക്ഷണ വസ്തുക്കളുടെ ഗുണമേന്മ മിക്ക മാതാക്കളും ആശങ്ക പ്രകടിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ പാരബെന്നുകളോ സൾഫെയ്റ്റോ ഫത്തലാറ്റുകളോ ഉപയോഗിക്കാത്തതിനാൽ ജോൺസണിന്‍റെ എല്ലാ ഉത്പന്നങ്ങളും വിശ്വസ്തതയോടെ തിരഞ്ഞെടുക്കാവുന്നതാണ്. 

4) കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളിലെ സുഗന്ധദായക വസ്തുക്കൾ സുരക്ഷിതവും വിദഗ്ധ പരിശോധനകൾക്കു വിധേയമായതുമാകണം. കുഞ്ഞിന്‍റെ മാനസികാവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ വളർച്ചക്കു സഹായിക്കുന്നതിലും അവർക്കായി നിർമ്മിക്കുന്ന ഉത്പന്നങ്ങളിലെ സുഗന്ധദായക വസ്തുക്കൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ശിശുക്കളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കാൻ മാത്രം സുരക്ഷിതമാണോ ഇത്തരം വസ്തുക്കളെന്നു ഉറപ്പാക്കേണ്ടത് നിർണായകമാണ്. ജോൺസൺ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന സുഗന്ധദായക വസ്തുക്കൾ മാനസികോല്ലാസം പകരുന്നതും ഇന്‍റർ നാഷണൽ ഫ്രാഗ്റൻസ് അസോസിയേഷന്‍റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതുമാണ്. 

5) കുഞ്ഞുങ്ങൾക്കു അസ്വസ്ഥത സമ്മാനിക്കുന്നതോ അവരെ വിഷമത്തിലാക്കുന്നതോ ആയ ഉൽപന്നങ്ങൾ ഒഴിവാക്കണം. കുഞ്ഞു ചർമ്മത്തോടൊപ്പം തന്നെ പ്രധാനമാണ് അവരുടെ കണ്ണുകളും. കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഘടകപദാർഥങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. കുഞ്ഞു ചർമ്മത്തിനു അലർജി സമ്മാനിക്കുന്ന ഘടകപദാർഥങ്ങളും ഈ ഉത്പന്നങ്ങളിൽ ഉണ്ടാകരുത്. വിനാശകരമായ ഡൈകളോ കളറുകറോ ഇല്ലെന്നും ഉറപ്പുവരുത്തണം. കൃത്രിമ നിറങ്ങളോ അലർജിയുണ്ടാക്കുന്ന പദാർഥങ്ങളോ അടങ്ങാത്തതാണ് എല്ലാ ജോൺസൺ ഉൽപ്പന്നങ്ങളും. അതിനാൽ തന്നെ അവ സുരക്ഷിതവുമാണ്.