പാലൂട്ടുന്നതിനെക്കുറിച്ച് സാധാരണയായി അമ്മമാർക്ക് ഉണ്ടാകുന്ന പത്ത് സംശയങ്ങളും അതിന്റെ മറുപടിയും.നവജാതശിശുക്കളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ രണ്ടേ രണ്ടു മാർഗങ്ങളാണ് യുണിസെഫ് നിര്‍ദേശിക്കുന്നത്.1. നവജാതശിശുവിന് ജനിച്ച് ഒരു മണിക്കൂറിനുളളിൽ മുലപ്പാൽ നൽകുക. 2. കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നല്‍കുക. പ്രസവത്തെ തുടർന്ന് അമ്മയ്ക്കുണ്ടായ അമിതഭാരം കുറയ്ക്കാനുളള മികച്ച വഴിയും മുലയൂട്ടൽ തന്നെയാണ്.
ആദ്യമായി അമ്മയാകുന്നവരുടെ ഏറ്റവും വലിയ വേവലാതി മുലയൂട്ടലിനെക്കുറിച്ചോർ ത്താണ്. കുഞ്ഞ് ശരിയായ രീതിയിൽ മുലപ്പാല്‍ കുടിച്ചു തുടങ്ങും വരെ അമ്മമനസ്സിലുണ്ടാകുന്ന സംശ യങ്ങൾക്കു വിദഗ്ദ്ധ ഡോക്ടർമാർ നിർദേശിക്കുന്ന മറുപടികൾ ഇതാ.
1.കുഞ്ഞ് പിറന്നാൽ ആദ്യത്തെ മുലയൂട്ടൽ നടത്തേണ്ടത് എപ്പോൾ ?
ആദ്യമായി കുഞ്ഞിനെ മുലയൂട്ടുമ്പോൾ ഒത്തിരി ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് സാധാരണ പ്രസവമാണെങ്കിൽ പ്രസവമുറിയിൽ വച്ചു തന്നെ അരമണിക്കൂറിനുളളിൽ കുഞ്ഞിന് പാലൂട്ടണം. സിസേറിയൻ ആണെങ്കിൽ ഒരു മണിക്കൂറിനുളളി ലും. മാസം തികയാതെയുളള പ്രസവമാണെങ്കിലും കുഞ്ഞിനെ കഴിയുന്നിടത്തോളം പാലൂട്ടണം. കാരണം മാസം തികയാതെ പ്രസവിക്കുന്ന അമ്മയുടെ പാലിൽ ധാരാളം ആന്റിബോഡികൾ ഉണ്ട്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി കൂട്ടുന്നു. കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നില്ലെങ്കിൽ പിഴിഞ്ഞെടുത്ത് സ്റ്റീൽ ഗോകർണത്തിലൂടെയോ ട്യൂബിലൂടെയോ നൽകാം.
2. പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് കുഞ്ഞിനു നൽകുന്നതിനു കുഴപ്പമുണ്ടോ? പാല്‍ പിഴിഞ്ഞെടുക്കുന്നതെങ്ങനെയാണ്?
പാൽ പിഴിഞ്ഞെടുത്തു സൂക്ഷിക്കുന്നതിന് യൊതൊരു കുഴപ്പ വുമില്ല. ജോലിക്കാരായ അമ്മമാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയ്ക്കു പുറത്തുപോകേണ്ടി വന്നാലും ഇങ്ങനെ ചെയ്യാവുന്ന താണ്. മുലപ്പാൽ പിഴിയുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. മുലക്കണ്ണിന് ഒന്നോ രണ്ടോ സെന്റിമീറ്റർ മുകളിലായി ഇരുകൈകളുടെയും വിരലുകൾ ചേർത്ത് പിടിച്ച് പിഴിഞ്ഞാൽ ആവശ്യത്തിന് പാൽ കിട്ടും. നന്നായി വൃത്തിയാക്കിയ അടപ്പുളള പാത്രത്തിൽ പാൽ ശേഖരിച്ച് വയ്ക്കാം. മുറിക്കുള്ളിലെ ഊഷ്മാ വിൽ ആറു മുതൽ എട്ട് മണിക്കൂർ വരെ പാൽ കേടാകാതെ സൂക്ഷിക്കാം. പിഴിഞ്ഞെടുത്ത പാലിന് രുചിവ്യത്യാസം ഉണ്ടാകാ നുളള സാധ്യത തീരെ കുറവാണ്. എട്ടു മണിക്കൂർ വരെ ഇത് ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. സ്പൂണിൽ കോരി കുഞ്ഞി നു നൽകാം. കുപ്പിപ്പാൽ ശീലിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാ ക്കാം.
3. അമ്മയ്ക്ക് അസുഖമുളളപ്പോൾ കുഞ്ഞിനു പാൽ നൽകാമോ?
അമ്മയെ ബാധിക്കുന്ന മിക്ക രോഗങ്ങളും കുഞ്ഞിലേക്ക് പകരു ന്നത് സാമീപ്യത്തിലൂടെയാണ്. മഞ്ഞപ്പിത്തം, ചിക്കൻ പോക്സ്, വയറിളക്കം, വൈറൽ പനികൾ തുടങ്ങിയവ ഉദാഹരണം. അമ്മ യുടെ രോഗം കാരണം പാലൂട്ടൽ നിർത്തിയാൽ കുഞ്ഞിന് മറ്റ് രോഗങ്ങള്‍ വരാനിടയുണ്ട്. അതിനാൽ പാലൂട്ടൽ നിർത്തരുത്. അമ്മയ്ക്കു ആശുപത്രിയിൽ കിടന്നു ചികിത്സിക്കേണ്ട വിധ ത്തിൽ ഗുരുതരമായ രോഗങ്ങൾ വന്നാൽ താൽക്കാലികമായി മുലകുടി നിർത്തുക. ഈ അവസരത്തിൽ രണ്ടു സ്തനങ്ങളും പിഴിഞ്ഞ് പാല്‍ കളയുക. അല്ലെങ്കിൽ പാല്‍ കെട്ടിക്കിടന്ന് നീര്‍ വീക്കമുണ്ടാവും
4. മുലപ്പാലും കുപ്പിപ്പാലും കുടിച്ചു വളരുന്ന കുട്ടികളുടെ വളര്‍ ച്ചയിൽ വരുന്ന വ്യത്യാസം എന്തൊക്കെയാണ്?
മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് മാനസ്സിക ശാരീരിക ആരോഗ്യം കൂടുതലായിരിക്കും. മുലപ്പാലിന്റെ രോഗപ്രതിരോധ ശേഷി വളരെ കൂടുതലായതിനാൽ കുഞ്ഞിനു രോഗങ്ങള്‍ പെട്ടെ ന്നു പിടിപെടില്ല. ഒപ്പം ഭാവിയിൽ പൊണ്ണത്തടി വരാനുളള സാധ്യ തയെ നേരത്തേ തന്നെ ചെറുക്കാനും കാഴ്ച ശക്തി നിലനിർ ത്താനും മുലപ്പാലിന് കഴിവുണ്ട്.
കുപ്പിപ്പാല്‍ കൊടുക്കുന്നത് കഴിവതും ഒഴിവാക്കുക. കാരണം മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസവും ഐക്യൂ ലെവലും കുപ്പിപ്പാൽ കുടിച്ച് വളരുന്ന കുട്ടികളെക്കാൾ കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കു ന്നു. അതുമാത്രമല്ല കുപ്പിയിൽ നൽകുന്ന മൃഗങ്ങളുടെ പാൽ, പൊടിപ്പാൽ എന്നിവ മാത്രം കുടിച്ച് വളരുന്ന കുട്ടികൾക്ക് പ്രതി രോധ ശക്തി കുറവായിരിക്കും. അർബുദം, പ്രമേഹം എന്നീ രോഗങ്ങൾ ഭാവിയിൽ പിടിപെടാനുളള സാധ്യത ഇവരിൽ കൂടുതലാണ്.
5. കുഞ്ഞ് മുലഞെട്ട് മാത്രം കുടിക്കുന്നു. ഇതുകൊണ്ട് അമ്മ യ്ക്കോ കുഞ്ഞിനോ എന്തെങ്കിലും കുഴപ്പുമുണ്ടോ ?
കുഞ്ഞ് പാൽ കുടിക്കേണ്ടത് മുലഞെട്ടില്‍ നിന്നല്ല. മുലഞെട്ട് മാത്രം വായില്‍ വച്ച് കൊടുത്താൽ അത് ചപ്പി വലിക്കുകയും വിണ്ടു കീറുകയും അമ്മയ്ക്ക് നീർകെട്ടും വേദനയും ഉണ്ടാവു കയും ചെയ്യും. കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുകയുമില്ല.
മുലയൂട്ടുമ്പോള്‍ മുലഞെട്ടും ചുറ്റമുളള ഏരിയോളയും കുഞ്ഞി ന്റെ വായ്ക്കുളളിൽ ആയിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ കയ്യിൽ എടുക്കുന്ന നില ക്രമീകരിച്ച് ഒന്നു രണ്ടു ദിവസം ചെയ്യുന്നതിലൂടെ ഇത് ശീലമാക്കാവുന്നതേ ഉളളൂ.
6. മറ്റു പാലിനെ അപേക്ഷിച്ച് മുലപ്പാലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ?
മുലപ്പാൽ കുഞ്ഞിനാവശ്യമായ എല്ലാ പോഷകഘടകങ്ങളാലും സമൃദ്ധമാണ്. കുഞ്ഞിന്റെ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്ക്ക് അത്യാവശ്യമായ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുക്കളും, കുഞ്ഞിന്റെ ആരോഗ്യം പോഷിപ്പി ക്കുന്ന സിങ്ക്, കോപ്പർ എന്നിവയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ ഇരുമ്പ്, പ്രോട്ടീൻ, കൊഴുപ്പ്, ഊർജദായകങ്ങളായ കാർബൊ ഹൈഡ്രേറ്റുകൾ , ലവണങ്ങൾ തുടങ്ങിയവയും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വളർച്ചയ്ക്കൊപ്പം കുഞ്ഞിന്റെ പ്രതിരോധശക്തി യും കൂടുന്നു.
7. ആദ്യത്തെ മഞ്ഞപ്പാൽ കൊടുക്കാമെന്നും കൊടുക്കരുതെന്നും കേൾക്കുന്നു. ഏതാണ് ശരി ?
ആദ്യമുണ്ടാകുന്ന പാല്‍ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്ന ത്. കുഞ്ഞിന് ലഭിക്കുന്ന ആദ്യ സമ്പൂർണ ഭക്ഷണമാണ് കൊള സ്ട്രം. അതിനാൽ ഈ പാൽ നിർബന്ധമായും കുഞ്ഞിന് നൽക ണം. ഒരു കാരണവശാലും പിഴിഞ്ഞ് കളയരുത്. നേർത്തതും മഞ്ഞനിറവുമുളള ഈ പാൽ വളരെയധികം പോഷക സമൃദ്ധമാ ണ്. പ്രോട്ടീൻ, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകള്‍, ജലം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ രോഗപ്രതി രോധ ശക്തി കൂട്ടാൻ ആവശ്യമായ ആന്റിബോഡികളും വെളു ത്ത രക്ത കോശങ്ങളും ഇമ്മ്യൂണോഗ്ലോബുലിൻ എ യും ഈ പാലിൽ അടങ്ങിയിട്ടുണ്ട്.
8. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ആഹരത്തെക്കുറിച്ച് വിശദമാക്കാമോ ?
പാലൂട്ടുന്ന അമ്മ വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ആഹാരങ്ങളെല്ലാം നന്നായി കഴിക്കണം. പച്ചക്കറികള്‍, പഴങ്ങൾ, ഇലക്കറകൾ ഇവ ധാരാളം കഴിക്കുക. ഒപ്പം പാല്‍, മുട്ട, പഴവർ ഗങ്ങൾ ഇവയും വേണം. ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും കുറവ് പരിഹരിക്കാൻ ഈ ആഹാര രീതി സഹായിക്കും. ധാരാ ളം വെളളം കുടിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം. മുലയൂട്ടുന്ന അമ്മ അധികം മസാല ചേർത്ത ഭക്ഷണം കഴിച്ചാല്‍ ചിലപ്പോൾ കുഞ്ഞിന് വയറുവേദനയുണ്ടാകും,
9. മുലയൂട്ടുന്ന അമ്മ മരുന്ന് കഴിക്കുന്ന കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായുണ്ട് ?
എത്രയും കുറച്ച് മരുന്ന് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അസുഖലക്ഷണം കണ്ടാലുടൻ മരുന്നു വാങ്ങി കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. ചില മരുന്നുകൾ മുലപ്പാലിലൂടെ കുഞ്ഞിനെ ബാധിക്കും. അസുഖം വന്ന് ഡോക്ടറെ കാണുമ്പോൾ മുലയൂ ട്ടുന്ന കാര്യം നിർബന്ധമായും പറയണം. കുഞ്ഞിന് ആറു മാസം കഴിഞ്ഞെങ്കിൽ അമ്മ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മാനസിക രോഗങ്ങൾക്ക് മരുന്നു കഴിക്കു ന്നവർ മുലയൂട്ടുമ്പോൾ ഡോക്ടറുടെ ഉപദേശങ്ങൾ തേടണം.
10.കുഞ്ഞ് പാലുകുടിച്ചു കഴിഞ്ഞാല്‍ ഗ്യാസ് കളയുന്നതെന്തി നാണ് ? എങ്ങനെ ചെയ്യാം?
കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നതൊടൊപ്പം അൽപ്പം വായുവും ഉളളിലേക്ക് പോകുന്നുണ്ട്. പാൽ നൽകി കഴിഞ്ഞ് കുഞ്ഞിനെ തോളിൽ കിടത്തി മെല്ലേ പുറത്തേക്ക് തട്ടിയാൽ ആമാശയത്തിൽ കയറിയ വായു പുറത്തേക്കു പോകും. കുഞ്ഞിന്റെ വയർ അമരും വിധം തോളിൽ കമിഴ്ത്തിക്കിടത്തുക. ഇടതു കൈകൊണ്ട് തലയ്ക്ക് താങ്ങ് കൊടുക്കണം. വലതു കൈപ്പടം കൂമ്പി പിടിച്ച് കുഞ്ഞിന്റെ പുറത്ത് തട്ടുക. കുട്ടി ഏമ്പക്കം വിടും. മറ്റൊരു രീതിയിലും ഗ്യാസ് കളയാം. അമ്മ കസേരയിൽ ഇരുന്ന ശേഷം കുഞ്ഞിനെ മടിയിൽ കമിഴ്ത്തികിടത്തുക. കുഞ്ഞിന്റെ തല അമ്മയുടെ കൈകൊണ്ട് താങ്ങണം. സാവധാനം കുഞ്ഞിന്റെ പുറത്ത് തടവികൊടുക്കുക. ഗ്യാസ് പുറത്തു പോകും.