പ്രതിഷേധങ്ങൾ ഫെയ്സ്ബുക്കിൽനിന്നു തെരുവിലേക്കു പടരുകയാണ്. ഒരു അനീതി ഒരിടത്തുണ്ടായാൽ ഇരുട്ടി വെളുക്കും മുൻപ് ആ നാട് തീയിൽ ചുട്ടെരിക്കുക - കലാപങ്ങളുണ്ടാവുന്നത് അങ്ങനെയാണ്. എന്നാലും, എത്രയോ കലാപ സാധ്യതകളുണ്ടായിരുന്നിട്ടും മനുഷ്യർ പ്രതീക്ഷയോടെ സഹിക്കുകയും കാത്തിരിക്കുകയുമാണ്. നീതിന്യായ വ്യവസ്ഥയിൽ

പ്രതിഷേധങ്ങൾ ഫെയ്സ്ബുക്കിൽനിന്നു തെരുവിലേക്കു പടരുകയാണ്. ഒരു അനീതി ഒരിടത്തുണ്ടായാൽ ഇരുട്ടി വെളുക്കും മുൻപ് ആ നാട് തീയിൽ ചുട്ടെരിക്കുക - കലാപങ്ങളുണ്ടാവുന്നത് അങ്ങനെയാണ്. എന്നാലും, എത്രയോ കലാപ സാധ്യതകളുണ്ടായിരുന്നിട്ടും മനുഷ്യർ പ്രതീക്ഷയോടെ സഹിക്കുകയും കാത്തിരിക്കുകയുമാണ്. നീതിന്യായ വ്യവസ്ഥയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഷേധങ്ങൾ ഫെയ്സ്ബുക്കിൽനിന്നു തെരുവിലേക്കു പടരുകയാണ്. ഒരു അനീതി ഒരിടത്തുണ്ടായാൽ ഇരുട്ടി വെളുക്കും മുൻപ് ആ നാട് തീയിൽ ചുട്ടെരിക്കുക - കലാപങ്ങളുണ്ടാവുന്നത് അങ്ങനെയാണ്. എന്നാലും, എത്രയോ കലാപ സാധ്യതകളുണ്ടായിരുന്നിട്ടും മനുഷ്യർ പ്രതീക്ഷയോടെ സഹിക്കുകയും കാത്തിരിക്കുകയുമാണ്. നീതിന്യായ വ്യവസ്ഥയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഷേധങ്ങൾ ഫെയ്സ്ബുക്കിൽനിന്നു തെരുവിലേക്കു പടരുകയാണ്. ഒരു അനീതി ഒരിടത്തുണ്ടായാൽ ഇരുട്ടി വെളുക്കും മുൻപ് ആ നാട് തീയിൽ ചുട്ടെരിക്കുക - കലാപങ്ങളുണ്ടാവുന്നത് അങ്ങനെയാണ്. എന്നാലും, എത്രയോ കലാപ സാധ്യതകളുണ്ടായിരുന്നിട്ടും മനുഷ്യർ പ്രതീക്ഷയോടെ സഹിക്കുകയും കാത്തിരിക്കുകയുമാണ്. നീതിന്യായ വ്യവസ്ഥയിൽ അടിയുറച്ചു വിശ്വസിച്ച്, ജനാധിപത്യത്തിൽ ഹൃദയം സമർപ്പിച്ച് നോക്കിയിരിക്കുകയാണ്, എന്നെങ്കിലുമൊരിക്കൽ നീതി അർഹിക്കുന്നവർക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ.

 

ADVERTISEMENT

ഇവിടെ ഓരോ വിഷയവുമുണ്ടാകുമ്പോൾ ഇങ്ങനെ തന്നെയാണ് പൊതുജനം പ്രതികരിക്കുന്നത്. ഡൽഹിയിൽ നിർഭയ കേസിൽ പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ പ്രതിഷേധങ്ങൾ നിരവധിയുണ്ടായി. കാഠ്‌വയിൽ പെൺകുഞ്ഞ് മൃഗീയമായി കൊല്ലപ്പെട്ടപ്പോഴും പ്രതിഷേധമുണ്ടായി. അപ്പോഴൊക്കെയും അതൊക്കെ എത്രയോ അകലെയാണെന്ന തോന്നലിൽ പലരും മാറി നിന്നതേയുള്ളൂ, എന്നാൽ പാലക്കാട് എന്നത് കേരളത്തിൽ തന്നെയാകുമ്പോൾ ഏതു നാട്ടിലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്നു വരുന്നു. 

 

വാളയാർ കേസിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നാണ്, പ്രതിയെന്ന് ആരോപിക്കപ്പെടുന്നവർ ഇപ്പോഴും വാദിക്കുന്നത്. ഒൻപതും പതിനൊന്നും വയസ്സുള്ള കുട്ടികളുടെ ആത്മാക്കളാണ് ഈ ആരോപണം ചുമക്കുന്നതെന്ന് ഓർക്കണം. ശരിയാണ്, മാതാപിതാക്കളുടെ വഴക്കു പറച്ചിലിൽ ഇതിനു മുൻപും കുട്ടികൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും അപൂർവം കുട്ടികൾ മരണപ്പെടുകയുമുണ്ടായിട്ടുണ്ട്. എന്നാൽ പതിനൊന്നു വയസ്സുള്ള ഒരു പെൺകുട്ടി ആറടിയോളം ഉയരത്തിൽ കുരുക്കു കെട്ടി ആത്മഹത്യ ചെയ്തു എന്നത് എത്ര ലാഘവത്തോടെയാണ് പറഞ്ഞു വയ്ക്കുന്നത് !

 

പ്രതീകാത്മക ചിത്രം
ADVERTISEMENT

മരണത്തിനു മുൻപ് പലതവണ ബലാത്സംഗത്തിനു വിധേയരായവരാണ് ഈ രണ്ടു പെൺകുട്ടികളും. മാതാപിതാക്കൾക്ക് അങ്ങനെ സംശയമുണ്ടായിരുന്നു എങ്കിലും ഇത്രത്തോളം ഭീകരത അതിലുണ്ടായിരുന്നു എന്നത് അവർ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല. എവിടെ ദുരന്തങ്ങളുണ്ടെങ്കിലും അതൊരിക്കലും തങ്ങളുടെ കുടുംബത്തിലുണ്ടാവില്ലെന്നു തന്നെയാണല്ലോ ഏതൊരു മാതാപിതാക്കളുടെയും വിശ്വാസം. ഇക്കഴിഞ്ഞ നാല് വർഷങ്ങളിലായി എഴുന്നൂറോളം പോക്സോ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു, അങ്ങനെയെങ്കിൽ അതിൽ എത്ര പേരെ ശിക്ഷിച്ചു എന്നിടത്താണ് ഇതിലെ ഡബിൾ ഗെയിം പുറത്തു വരുന്നത്. 

 

ആർക്കാണു വീഴ്ച, പോസിക്യൂഷനോ പൊലീസിനോ?

പ്രതീകാത്മക ചിത്രം

 

ADVERTISEMENT

അതിക്രമത്തിലോ അനീതിയിലോ ഭരണത്തിലോ പ്രതിപക്ഷത്തോ ഉള്ള ഏതെങ്കിലുമൊരു പാർട്ടിയുടെ ലോക്കൽ അണിയെങ്കിലുമുണ്ടെങ്കിൽ അതിന്റെ പേരിൽ അയാൾക്കു സഹായമെത്തും. അപ്പോൾ നീതി അർഹിക്കുന്നവർക്ക് അതു നിഷേധിക്കപ്പെടും. ഇത്തരം കൊടുക്കൽ വാങ്ങലുകൾ കൊണ്ട് പാർട്ടികൾ പരസ്പരം സംരക്ഷിക്കാൻ നോക്കുമ്പോൾ നഷ്ടം ആ കുടുംബങ്ങൾക്കു മാത്രമാണ്. എന്നാൽ ഈ അനുഭവം നാളെ സംസ്ഥാനത്തെ ഏതു കുടുംബത്തിനും സംഭവിക്കാം എന്നത് എടുത്തുപറയണം.

 

പ്രതീകാത്മക ചിത്രം

രണ്ടു വർഷം മുൻപു നടന്ന രണ്ടു മരണങ്ങളിൽ ഇപ്പോൾ വന്ന വിധി പ്രതിയെന്ന് ആരോപിക്കപ്പെടുന്നവർക്ക് അനുകൂലമായി. മതിയായ തെളിവുകൾ ഇല്ലാതിരുന്നതു കൊണ്ടാണ് പ്രതികളെ വെറുതെ വിടാൻ കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ വിചാരണ സമയത്തു തന്നെ വേണ്ടത്ര തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നത് വ്യക്തമായി അറിയുന്ന പബ്ലിക് പ്രോസിക്യൂട്ടർ എന്തുകൊണ്ട് കേസിൽ പുനരന്വേഷണത്തിന് ആവശ്യം ഉന്നയിച്ചില്ല? അത്തരത്തിലുള്ള അപേക്ഷ കൊടുക്കാതിരുന്നതു തന്നെ കേസിൽ വേട്ടക്കാരന് അനുകൂലമായ സാഹചര്യമുണ്ടാക്കി.

 

കേസ് അന്വേഷിച്ച പൊലീസ്, മുകളിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട് അന്വേഷണം നന്നായി നടത്താൻ കഴിഞ്ഞില്ലെന്ന ആരോപണം ഔദ്യോഗികമായല്ലാതെ ഉന്നയിച്ചതായിക്കണ്ടു. മകളെ ഉപദ്രവിച്ചവർ ആരാണെന്ന് കുട്ടികളുടെ അമ്മയുൾപ്പെടെയുള്ളവർ പറഞ്ഞിട്ടും അവർക്കെതിരെ തെളിവുകളുണ്ടാക്കാൻ എളുപ്പമായിരുന്നിട്ടും വേട്ടക്കാർക്ക് ജാമ്യത്തിനുള്ള വകുപ്പുകൾ ഏർപ്പെടുത്താനുള്ള സൗകര്യമാണ് ജാമ്യ അപേക്ഷ എതിർക്കാതെ പ്രോസിക്യൂട്ടർ ഉൾപ്പെടെ ചെയ്തതും. എതിരെ നിൽക്കുന്നത് ആവതില്ലാത്ത, പ്രതികരിക്കാൻ ത്രാണി കുറഞ്ഞ ഒരു അമ്മയും അച്ഛനുമാണ്. അവരുടെ രണ്ടു കുഞ്ഞു പെൺകുട്ടികളാണ് മരിച്ചത്. പക്ഷേ അവർക്കെതിരെ നിൽക്കുന്നത് കയ്യൂക്കുള്ള, കാര്യക്കാരായ വേട്ടക്കാരും. നിയമവ്യവസ്ഥ പോലും ദുർബലർക്കൊപ്പമില്ലെന്നു വന്നാൽ എവിടെയാണ് മനുഷ്യർക്ക് അവസാനത്തെ ആശ്രയം?

 

സമൂഹമാധ്യമങ്ങളിലെ പ്രതിഷേധങ്ങൾ തെരുവിലേക്കിറങ്ങുകയാണ്. പക്ഷേ എത്രനാൾ ഈ സമരങ്ങൾ നടക്കും? പുനരന്വേഷണം ആവശ്യപ്പെടണമോ വേണ്ടയോ എന്ന സംശയത്തിൽനിന്ന് അധികാരപ്പെട്ടവർ ഇതുവരെ പുറത്ത് കടന്നിട്ടില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ ഒരു ക്യാംപെയിൻ ഉണ്ടായെങ്കിൽ മാത്രമേ ഇത്തരം വിഷയങ്ങളിൽ മുന്നോട്ടുള്ള അന്വേഷണത്തിന് പ്രസക്തിയുണ്ടാകുന്നുള്ളൂ എന്നത് ആശങ്കാജനകമാണ്. ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനങ്ങൾ തിരഞ്ഞെടുത്തവർ ഭരിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളതും. എന്നാൽ നമുക്കെതിരെ നടക്കുന്ന ഒരു നീതിനിഷേധത്തിൽ യാതൊരു വിധ ഇടപെടലുകളുമില്ലാതെ ഒച്ചയുയർത്തേണ്ട ജനകീയ നേതാക്കന്മാർ സോഷ്യൽ മീഡിയ ആർത്തുവിളിക്കുമ്പോൾ മാത്രമാണ് വിഷയത്തിൽ ഇടപെടുന്നത് എന്നത് ദുഃഖകരമാണ്.

 

വയ്യാത്ത അച്ഛനായിരുന്നു, പണിക്കു പോകുന്ന അമ്മയുമുണ്ടായിരുന്നു. സ്‌കൂളിൽ പോകുന്ന മക്കളും. അവരിൽ രണ്ടു മക്കളാണ് മൂന്ന് മാസങ്ങളുടെ ഇടവേളയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൂത്തമകൾ എല്ലായ്പ്പോഴും വിഷമിച്ചാണ് കാണപ്പെട്ടിരുന്നതെന്ന് അമ്മയും അധ്യാപകരും പറയുന്നു. കാരണം ചോദിക്കുമ്പോൾ നിശബ്ദതയാണ് ഉത്തരം. എന്നാൽ അതിന്റെ ഉത്തരം ഇത്തരത്തിൽ ഒന്നാണെന്ന് ഒരുപക്ഷേ ചിന്തിക്കാൻ പോലും ആ അമ്മയ്ക്ക് ധൈര്യമുണ്ടായിട്ടുണ്ടാവില്ല. മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് അച്ഛൻ നേരിട്ട് കണ്ടിട്ടുണ്ട്, പക്ഷേ രോഗിയായ അദ്ദേഹത്തിന് അധികാരമുള്ളവർ കൂടെയുള്ള ഒരുവനെ എങ്ങനെ നേരിടാനാകും, അതും ബന്ധു കൂടിയായ ഒരുവനെ?.

 

എന്നിട്ടും ബന്ധുക്കളെന്ന നിലയിൽ അയാളും പെൺകുട്ടികളുടെ അമ്മയും ആവുന്നത്ര ശ്രമിച്ചു, തങ്ങളുടെ മക്കളെ ഉപദ്രവിക്കരുത്, വെറുതെ വിടണമെന്ന് പറഞ്ഞു. എത്രയെളുപ്പത്തിലാണ് ഒരു പെൺകുട്ടി മരണപ്പെട്ടിട്ടും അവളുടെ അനുജത്തിയായ അടുത്ത പെൺകുട്ടിയെയും പിന്തുടർന്ന് ഉപദ്രവിക്കാൻ അയാൾക്കായത്. വീട്ടുകാരെ നിശ്ശബ്ദരാക്കാൻ അയാൾക്കറിയാമായിരുന്നു, തനിക്കുപയോഗിക്കാൻ മാത്രമുള്ളതാണ് ആ പെണ്‍കുട്ടികളെന്ന് അയാൾ കരുതിയിരുന്നു.

 

ആരും തന്റെ വഴിയിൽ ഉണ്ടാവില്ലെന്ന് അയാൾ ഉറപ്പാക്കിയിരുന്നു. നമ്മുടെയൊക്കെ നാട്ടിൽ പെൺകുട്ടികളെ കഴുകൻ കണ്ണുകളോടെ നോക്കുന്ന ഒരുവനുണ്ടായേക്കാം എന്ന ബോധ്യപ്പെടുത്തലാണ് വാളയാർ കേസ്. എന്നാൽ ഇവിടെ എന്താണ് ചെയ്യാനുള്ളത് എന്നതാണ് അടുത്ത ചോദ്യം. ആരാണ് സൂക്ഷിക്കേണ്ടത്? കുഞ്ഞുങ്ങളോ അതോ മാതാപിതാക്കളോ? എത്രയെന്നു വച്ചാണ് കുഞ്ഞുങ്ങളെ മാതാപിതാക്കൾ സൂക്ഷിക്കേണ്ടത്? മടിയിൽ എടുത്തു വച്ച് നടക്കാൻ കുഞ്ഞുങ്ങൾ അടക്കയല്ലല്ലോ. സംരക്ഷിക്കാൻ പൊലീസോ അധികാരപ്പെട്ടവരോ ഇല്ലെന്നു വന്നാൽ അതിജീവിക്കുക എന്നതാണ് പോംവഴിയായി തോന്നുന്നത്. 

 

ബലാത്സംഗങ്ങളിൽ കീഴടക്കപ്പെട്ടു പോകുന്നവരാണ് മിക്കപ്പോഴും ഇരകൾ. എന്നാൽ അവരുടെ അതിജീവനം അത്ര സുഖമുള്ള യാഥാർഥ്യമല്ല. അതിന് അവരുടെ ചുറ്റുമുള്ള മനുഷ്യരെങ്കിലും ഒപ്പമുണ്ടായിരിക്കേണ്ടതുണ്ട്. ബലാത്സംഗങ്ങൾ ആവർത്തിക്കപ്പെടരുത്. വാളയാറിൽ മൂത്ത പെൺകുട്ടി ആവർത്തിച്ചുള്ള ഉപദ്രവത്തിൽ മനസ്സ് തകർന്നാണ് ‘ആത്മഹത്യ’ ചെയ്തത് എന്നാണു പൊലീസ് നിഗമനം നടത്തിയത്. അവളുടെ മരണത്തിനു സാക്ഷിയായ ഇളയ പെൺകുട്ടിയും അവരുടെ നിഗമനത്തിൽ ‘ആത്മഹത്യ’ ചെയ്തു. അതിജീവനം എന്ന വാക്കിനെ ഒരിക്കലും ഈ കേസുമായി ചേർത്ത് വായിക്കാനേ ആവുന്നില്ല. 

 

പതിനൊന്ന് വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയോട്, അവൾ നിരന്തരം അനുഭവിക്കുന്ന അപമാനത്തിൽനിന്നും അസ്വാസ്ഥ്യത്തിൽനിന്നും ശാരീരിക വേദനകളിൽനിന്നും മാനസിക ആഘാതത്തിൽനിന്നും എങ്ങനെ അതിജീവിക്കണമെന്നാണ് പറയേണ്ടത്? ഇവിടെ ഉത്തരങ്ങൾ ഒന്നുമില്ല. അവർ വെറും ആത്മഹത്യ ചെയ്തതുമല്ല. വളരെ കൃത്യമായ, ആസൂത്രണം ചെയ്ത മരണങ്ങൾ തന്നെ. കോടതി വിധിക്കുന്നതു വരെ മരണം പക്ഷേ കൊലപാതകം ആവുന്നില്ലല്ലോ.

 

ഇനി വേണ്ടത് കൃത്യമായ പുനരന്വേഷണമാണ്. തെളിവുകൾ പ്രതികളെന്ന് ആരോപിക്കുന്നവർ ഇതിനോടകം നശിപ്പിച്ചിട്ടുണ്ടാകാം, എന്നാൽ മിടുക്കനായ ഒരു പ്രോസിക്യൂട്ടർക്ക് ആത്മാർഥമായി വിചാരിച്ചാൽ  ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് നീതി വാങ്ങി നൽകാം. അത് അവരുടെ ഔദാര്യമല്ല, അവകാശമാണ്. നീതിന്യായ വ്യവസ്ഥിതിയ്ക്ക് തെളിവുകൾ തന്നെയാണ് പ്രധാനം.

 

ഒരുപക്ഷേ ആ പ്രതികളെ വെറുതെ വിടുന്നതിനുള്ള വിധി പകർത്തിയെഴുതുമ്പോൾ ജഡ്ജിയുടെ ഹൃദയം നൊന്തിട്ടുണ്ടാവണം, പക്ഷേ എന്തു ചെയ്യാൻ?. സ്വയം പുനരന്വേഷണവുമായി ഇറങ്ങാൻ മടിച്ചു നിൽക്കുന്ന അധികാരികൾക്കു നേരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങൾ ഇറങ്ങുമ്പോൾ അവർക്ക് മുന്നോട്ട് പോയേ മതിയാകൂ എന്ന് വരുന്നു. ആ കുട്ടികൾക്കും മാതാപിതാക്കൾക്കും നീതി ലഭിക്കുക തന്നെ വേണം. കാരണം ആ സ്ഥാനത്ത് നാളെ എന്റെയോ നിങ്ങളുടെയോ കുഞ്ഞുങ്ങൾ ആയേക്കാം. നമ്മുടെ നെഞ്ച് നോവുമ്പോഴല്ലേ നാം സമരവുമായി നിരത്തിലിറങ്ങൂ...

English Summary : Walayar, Rape Case, Child Abuse