വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം ചർച്ചയാകുമ്പോൾ വാളയാറിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് അശുഭകരമായ വാർത്തകളാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2012 മുതൽ കുട്ടികൾക്കെതിരെയുള്ള 32 ലൈംഗികാതിക്രമ കേസുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം ചർച്ചയാകുമ്പോൾ വാളയാറിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് അശുഭകരമായ വാർത്തകളാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2012 മുതൽ കുട്ടികൾക്കെതിരെയുള്ള 32 ലൈംഗികാതിക്രമ കേസുകളാണ് വാളയാറിൽ മാത്രം റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ADVERTISEMENT

വാളയാർ അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയം നിലനിൽക്കെയാണ് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസുകളുടെ കണക്കുകൾ പുറത്തുവരുന്നത്. മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഭൂരിഭാഗം കേസുകളിലും വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ നൽകാൻ നടപടിയായിട്ടുമില്ല.  പാലക്കാടിന്റെ കിഴക്കൻ മേഖലയായ വാളയാർ തമിഴ്നാടുമായി അതിർത്തിപങ്കെടുന്ന പ്രദേശമായതിനാൽ കേരള സർക്കാരിന്റെ ശ്രദ്ധ വേണ്ടവിദത്തിൽ ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

പോക്സോ കോടതികളുടെ കുറവും, വിചാരണയിലെ കാലതാമസവും പ്രതികൾക്ക് അനുകൂലമാകുന്നുണ്ട്. അതിർത്തി ഗ്രാമം ആയതു കൊണ്ട് തന്നെ വർധിച്ചുവരുന്ന ലഹരി ഉപയോഗവും പോക്സോ കേസുകൾക്ക് പ്രധാന കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. നീണ്ട വിചാരണക്കൊടുവിലും തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നതും ജില്ലയിൽ പതിവാവുകയാണ്. വാളയാറിലെ സഹോദരിമാരുടെ മരണത്തിലും പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ച ആവർത്തിച്ചുറപ്പിക്കുകയാണ് കോടതി വിധി.

English Subtitle : Walayar Pocso Case