കാൻസർ ബാധിതയായി മരണമടഞ്ഞ സുധി സുരേന്ദ്രന്റെ ടിക്ടോക് വിഡിയോകൾ നിറകണ്ണുകളോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. കാൻസറിനെ നോക്കി കൂസലില്ലാതെ പുഞ്ചിരിച്ച്, വേദനിച്ചപ്പോഴൊക്കെ കരളുറപ്പോടെ നിന്ന്, ഒടുവിൽ പോരാട്ടം ബാക്കിയാക്കി മടങ്ങിയ സുധി സുരേന്ദ്രൻ ഏവരുടേയും കണ്ണ് നനയ്ക്കുന്നു.

മരിക്കുന്നതിന് മുമ്പ് വരെ സുധി മകനോടൊപ്പം ടിക്ടോക്കിൽ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണ്. ആ മരണം സമ്മാനിച്ച വേദന പ്രിയപ്പെട്ടവരുടെ മനസിൽ കനലായെരിയുമ്പോള്‍ ഓർമ പുഷ്പങ്ങളായി മാറുകയാണ് വിഡിയോകൾ. 

മരണത്തിനു ദിവസങ്ങൾക്കു മുമ്പ് സുധി പങ്കുവച്ച ടിക്ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരും പങ്കുവയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT