കുറച്ചു ദിവസമായി  സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറ അലി ഖാനു പിന്നാലെയാണ് സോഷ്യൽ മീഡിയ. സിനിമ സ്വപ്നങ്ങൾ സംബന്ധിച്ചും  കുടുംബത്തെ   കുറിച്ചും പല അഭിമുഖങ്ങളിലും സാറ മനസു തുറന്നിട്ടുണ്ട്. എന്തിനേറെ പറയുന്നു പിതാവിന്റെ രണ്ടാം  വിവാഹത്തെ കുറിച്ചു  പോലും സാറ  സംസാരിക്കാറുണ്ട്. തനിക്കിപ്പോൾ സന്തോഷം നിറഞ്ഞ  രണ്ടു വീടുകളുണ്ടെന്നായിരുന്നു അച്ഛന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കരീനയെ കുറിച്ചുംസാറയുടെ പ്രതികരണം. ഇപ്പോൾ കരീനയ്ക്കൊപ്പമുള്ള സാറയുടെ വിഡിയോ  ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

അടുത്തിടെ  കരീനയ്ക്കൊപ്പം ഒരു ഷോയിൽ സാറ പങ്കെടുത്തിരുന്നു. ഇരുവരും  ഒരുമിച്ചെത്തുന്ന വിഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഫോട്ടോയ്ക്ക്  പോസ്  ചെയ്ത ശേഷം കരീന  സാറയെ ചേർത്തു  പിടിക്കുന്നതും വിഡിയോയിൽ കാണാം

കരീനയെ  കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ തനിക്ക് അവരോട് വലിയ  ആദരാവാണെന്നും ഇപ്പോൾ  സ്നേഹമുള്ള  രണ്ടു വീടുകൾ തനിക്കുണ്ടെന്നുമായിരുന്നു സാറയുടെ മറുുപടി. വിഡിയോയില്‍ ഒരേ  സ്റ്റൈലിലാണ്  ഇരുവരും എത്തിയത്.  

English Summary: Hugs, smiles and poses! Kareena Kapoor Khan and Sara Ali Khan get on like a house on fire