പീഡന പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത  പെൺകുട്ടിക്കു നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ഹാപൂരിലാണ് സംഭവം. പരാതി പിൻവലിക്കാത്തതിനെ തുടർന്ന് കേസിലെ പ്രതിയുമായി ബന്ധമുള്ളവർ  പെണ്‍കുട്ടിക്കു  നേരെ  ആസിഡ്  ആക്രമണം നടത്തിയതായി കുടുംബം വ്യക്തമാക്കി. പെൺകുട്ടിയുടെ കാലിലേക്കാണ് ആസിഡ് ഒഴിച്ചതെന്നും അവർ പറഞ്ഞു.

ആക്രമണത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ വർഷം സപ്റ്റംബർ രണ്ടിനാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അയൽവാസിയാണു കേസിലെ പ്രതി. അയൽവാസി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary: Rape Accused's Family Throws Acid On Survivor In Up For Not With Drawing Complaint