ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠി അടക്കം ആറ് പേർ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ബദോഹിയിലാണു സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘2007ല്‍ പരാതിക്കാരിയുടെ ഭർത്താവ് മരിച്ചു. അതിനുശേഷം 2014ലാണ് ബിജെപി എംഎൽഎ രവീന്ദ്ര ത്രിപാഠിയുടെ ബന്ധുവിനെ സ്ത്രീ പരിചയപ്പെടുന്നത്. വർഷങ്ങളോളം ഇയാൾ തന്നെ പീഡിപ്പിച്ചതായും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്നു പറഞ്ഞായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. അതിനു ശേഷം 2017ല്‍ ഉത്തർപ്രദശ് നിയമസഭ തിരഞ്ഞെടുപ്പിനു ഒരുമാസം മുൻപ് ബദോഹിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു. ബിജെപി എംഎൽഎയും കുടുംബവും ചേർന്നാണ് പീഡനത്തിനിരയാക്കിയത്.’– പൊലീസ് സൂപ്രണ്ട് റാം ബാദൻ സിങ്ങാണ് യുവതിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കിയത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary:Woman Accuses BJP MLA, 6 Others Of Raping Her Bhadohi