ഹോം ഷെഫുകളുമായി കൈകോര്‍ത്ത് വീട്ടകങ്ങളിലെ രുചിക്കൂട്ടുകള്‍ ഭക്ഷണപ്രിയരുടെ കരങ്ങളില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ വിപണിയുമായി മോമിങ്‌ലി ഒരുങ്ങി. വീടുകളില്‍ നിര്‍മിക്കുന്ന കേക്കും അസല്‍ മധുരപലഹാരങ്ങളും ലഭ്യക്കാന്‍ രാജ്യത്തെ ഭക്ഷണപ്രേമികള്‍ക്കായി രുചിഭേദങ്ങളുടെ ഒരു പുതിയ ലോകമാണ് മോമിങ്‌ലി തുറക്കുന്നത്. സ്വിഗ്ഗിയും ഡുണ്‍സോയും സജീവമായ ഈ കാലത്തും വീട്ടിലെ ഭക്ഷണത്തിന് അതിന്റേതായ സ്ഥാനം ഭക്ഷണപ്രേമികള്‍ക്ക് ഇടയിലുണ്ട്. മോമിങ്‌ലി അത്തരത്തിലുള്ള ഒരു വിപണിയിലേക്കാണ് ഹോം മെയ്ഡ് കേക്കുകളും മധുരപലഹാരങ്ങളിലൂടെയും കാലെടുത്തു വെയ്ക്കുന്നതും.

ഇന്ത്യയിലെ ഒരു വലിയ വിഭാഗം വനിതകള്‍ വീട്ടകങ്ങളിലാണ്. അവര്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഭൂരിഭാഗവുംഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ശരാശരി റെസ്റ്റോറന്റുകളേക്കാള്‍ മികച്ചതാണ്. കോവിഡ് പ്രതിസന്ധി ഇന്ത്യയിലേയും വിദേശത്തേയും ഒരുപാട് ആളുകളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്താന്‍ കാരണമായി. സ്വദേശത്തേക്ക് മടങ്ങി എത്തിയവരില്‍ പലരും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ അവരുടെ തനതായ വിഭവങ്ങളുമായി പേരെടുത്തു. ഇവരുടെ കഴിവുകളെ വ്യവസായരംഗത്തേക്ക് വഴിതിരിച്ചു വിടുകയെന്ന ദൗത്യമാണ് മോമിങ്‌ലി ഏറ്റെടുത്തിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ എടുക്കുന്ന ഹോംഷെഫുകളുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഹോം ഷെഫുകള്‍ക്ക് ഇ കൊമേഴ്സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്ന് കൃത്യമായി മോമിങ്‌ലി തിരിച്ചറിഞ്ഞു. അവിടേക്കാണ് മോമിങ്‌ലി ചുവടുവെപ്പ്.  

ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി മോമിങ്‌ലി എത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് വ്യവസായത്തിന് ഇതിനകം ദേശീയ തലത്തില്‍ വലിയ ബ്രാന്‍ഡിങ് ആപ്പുകള്‍ ഉള്ളതിനാല്‍ ഈ മേഖലയില്‍ വിപുലമായ പഠനമാണ് മോമിങ്ലി നടത്തിയത്. ഗുണനിലവാരവും ചെലവുമായാണ് ഹോം ഷെഫുകള്‍ക്ക് മത്സരിക്കേണ്ടി വരുന്നത്. വിപണിയില്‍ സാധാരണ ബേക്കറി പ്ലം കേക്ക് കിലോഗ്രാമിന് ശരാശരി വില 550 രൂപയാണ്. എന്നാല്‍, ഹോം ഷെഫുകളുടെ കേക്ക് നിര്‍മാണത്തില്‍ നെയ്യ്, ഉണങ്ങിയ പഴങ്ങള്‍ എന്നിവക്കായി മാത്രം 400 രൂപയില്‍ കൂടുതല്‍ ചെലവഴിക്കണം. ഒരു വലിയ റെസ്റ്റോറന്റ് അധിഷ്ഠിത സമൂഹത്തിനിടയില്‍ ഡെലിവറി അപ്ലിക്കേഷനില്‍ ഹോം ഷെഫുകള്‍ക്ക് ഭാഗമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. വ്യത്യസ്തമായ ഹോംമെയ്ഡ് സംരംഭങ്ങള്‍ക്ക് റെസ്റ്റോറന്റുകളുടെയും ബേക്കറികളുടെയും ഇടയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയെന്നത് പ്രയാസമേറിയതാണ്. വേറിട്ടു നിന്നു മാത്രമേ വ്യവസായം മുന്നേട്ടുകൊണ്ടു പോകാനാവു. ഇതിനായി ഒത്തൊരുമിച്ച് നില്‍ക്കാനുള്ള ഒരു ഇടവും അവസരവും സൃഷ്ടിക്കുകയാണ് മോമിങ്‌ലി.  

വിപണിയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഹോം ഷെഫുകളെ അംഗീകരിക്കുന്ന ഒരു സാധാരണ പ്രസ്ഥാനത്തിനും അപ്പുറം വളരെയധികം സാധ്യതകളുണ്ടെന്ന് മോമിങ്ലി കണ്ടെത്തുന്നത്. വിവിധ കഴിവുകളുള്ള ഒട്ടനവധി ഹോം ഷെഫുകള്‍ രാജ്യത്തുണ്ട്. സ്വന്തമായോ കുടുംബത്തിന്റെ പിന്തുണയോടെയോ സ്വന്തം സംരംഭം തുടങ്ങാന്‍ ഹോം ഷെഫുമാരെ സഹായിക്കാനാണ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആശയം രൂപപ്പെട്ടത്. അവര്‍ക്ക് സ്വന്തമായി ഭക്ഷ്യവ്യവസായം സൃഷ്ടിക്കാനും കഴിയും. മൊമിങ്‌ലി സഹസ്ഥാപകയും ഡയറക്ടറുമായ റിന്‍ജോ ജോണ്‍ പറഞ്ഞു.

മോമിങ്‌ലിയെ വ്യത്യസ്തമാക്കുന്നത്  

മോമിങ്‌ലി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഈ കാരണങ്ങളാണ്. ഹോംഷെഫുകളുടെ ബിസിനസ് അവരുടെ സ്വന്തമാണെന്നതും അവര്‍ക്ക് ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍, വിലാസം, ഇ മെയില്‍ ഐഡിയിലേക്ക് പൂര്‍ണ ആക്സസ് ഉണ്ടെന്നതുമാണ്. ഉപഭോക്താക്കളുടെ കോണ്‍ടാക്ട് നമ്പര്‍, വിലാസം മുതലായവ നേരിട്ട് ലഭിക്കാനും വിശകലനം ചെയ്യാനും കഴിയും. ഒപ്പം അവരുടെ ബിസിനസിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള സ്ഥിതി വിവര കണക്കുകളും അവര്‍ക്ക് നേരിട്ട് ലഭിക്കും. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ മോമിങ്‌ലി ഹോം ഷെഫുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ രാജ്യത്തൊട്ടാകെയുള്ള ഭക്ഷണ ആസ്വാദകരിലേക്ക് മോമിങ്‌ലിയെ എത്തിക്കാനും ഇതിലൂടെ അവസരം ഒരുങ്ങുന്നു. വീടുകളില്‍ പാകം ചെയ്യുന്ന രുചികരമായ ഭക്ഷണത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട്. അത്തരം ഹോം ഷെഫുകള്‍ക്ക് ചുറ്റുവട്ടത്തുള്ള ഉപഭോക്താക്കളയെ ലഭിക്കാറുള്ളു. മറ്റു പ്രദേശങ്ങളിലെ ഉപഭോക്താക്കളെ കൂടി ഈ ഹോം ഷെഫുകളിലേക്ക് അടുപ്പിക്കാനുള്ള പ്ലാറ്റ്ഫോമാണ് മോമിങ്‌ലി.  

ചെറുതും മുതല്‍മുടക്ക് കുറഞ്ഞതുമായ ബിസിനസ് മോഡല്‍ നിലനിര്‍ത്താനാണ് മോമിങ്ലി ആഗ്രഹിക്കുന്നത്. ഡെലിവറി ടീം ഹോം ഷെഫുകളുമായി നേരിട്ട് കൈകാര്യം ചെയ്യുന്നതിനാല്‍ അവര്‍ക്ക് ബിസിനസ് സ്വതന്ത്രമായി കൈകാര്യം ചെയ്യാനും കഴിയും. വിവിധ നഗരങ്ങളിലെ വിവിധ ഡെലിവറി സംരംഭങ്ങളുമായുള്ള കൈകോര്‍ക്കലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മോമിങ്‌ലി പ്രമോട്ടര്‍ ആന്‍ഡ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറും  ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദീപ മേരി പറഞ്ഞു.

രണ്ടു വിഭാഗം ഹോംഷെഫുകളാണ് നിലവിലുള്ളത്. പരിചയസമ്പന്നരായവരും പുതിയ അവസരം തിരിച്ചറിഞ്ഞു കടന്നു വരുന്നവരും. പരിചയസമ്പന്നര്‍ അവരുടെ ബിസിനസ് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവരില്‍ പലര്‍ക്കും സ്വന്തം ഡെലിവറി പങ്കാളികളുണ്ട്.   അവര്‍ക്ക് പരിമിതമായ അതിരുകള്‍ക്ക് അപ്പുറത്തേക്ക് ബിസിനസ് വളര്‍ത്തുവാന്‍ മോമിങ്‌ലി അവസരം ഒരുക്കുകയാണ്. പുതുതായി കടന്നു വരുന്നവര്‍ക്കായി മൊത്തവ്യാപാരവുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ബിസിനസിന്റെ വിവിധ വശങ്ങളില്‍ മോമിങ്ലി സഹായം നല്‍കും.  ചേരുവകള്‍ കണ്ടെത്തല്‍, നിയമപരമായ സഹായങ്ങള്‍, ഡെലിവറി മാനേജ്മെന്റ്, മാര്‍ക്കറ്റിങ് രംഗത്തെ അവസരങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ പരിശീലനങ്ങളും അവരുടെ മൊത്തത്തിലുള്ള വികസനത്തിനായി സെഷനുകളും വ്യത്യസ്ത ട്യൂട്ടോറിയലുകളും വീഡിയോകളുമായി മോമിങ്‌ലി  ഒരു യൂട്യൂബ് ചാനല്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഉടമസ്ഥാവകാശം, സ്‌കേലബിലിറ്റി, കൂടുതല്‍ വരുമാനം, കഴിക്കുന്നവരുടെ ആരോഗ്യം ഉറപ്പാക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം തുടങ്ങിയവയാണ് ഹോംഷെഫുകള്‍ക്ക് മോമിങ്‌ലി വാഗ്ദാനം ചെയ്യുന്നത്. ഈ ഘടകങ്ങള്‍ മനസില്‍ കരുതിയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ മോമിങ്‌ലി  സാങ്കേതിക ടീമിനെ സമീപിച്ചതും. ഇതേസമയത്താണ് കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ ടീമും മോമിങ്‌ലിയുമായി  കൈകോര്‍ത്തത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഉപയോഗിക്കാവുന്ന മോമിങ്‌ലി ആപ്ലിക്കേഷന്‍ ഇപ്പോള്‍ നിലവിലുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഡി.ഐ.പി.പി രജിസ്‌ട്രേഷനിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലും ടീം വിജയകരമായി രജിസ്റ്റര്‍ ചെയ്ത 'മോമിങ്‌ലി' ഇപ്പോള്‍ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്റെ ഭാഗമാണ്. മുന്‍ ഒ.എന്‍.ജി.സി ഡയറക്ടര്‍ കെ.എസ് ജെയിംസ്റ്റിനും വ്യവസായി  ചാക്കോ കൊണിക്കരയും ആണ്  ടീം മോമിങ്‌ലിയുടെ ഉപദേഷ്ടാക്കള്‍.ടീമിന് ഇതുവരെ 135 ലധികം അപേക്ഷകള്‍ ലഭിക്കുകയും 60 ല്‍പരം ഹോംഷെഫുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൂടാതെ മുറ്റു സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണങ്ങളും അപേക്ഷകളും ലഭിക്കുവാനും തുടങ്ങി.

മോമിങ്‌ലിയുടെ പ്രത്യേകതകള്‍

ഹോംഷെഫുകള്‍ക്ക് നിര്‍ബന്ധിതമായ ഒരു കാര്യം എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷനാണ്.സര്‍ക്കാരും എഫ്.എസ്.എസ്.എ.ഐയും പ്രാദേശികമായി നിര്‍ദേശിക്കുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഹോംഷെഫുകള്‍ പാലിക്കണം. മോമിങ്‌ലിക്ക് വ്യത്യസ്ത സബ്സ്‌ക്രിപ്ഷന്‍ മോഡലുകള്‍ ഉണ്ട്. മാര്‍ച്ച് 31 വരെ പങ്കാളികളാകുന്നവര്‍ക്ക് അടുത്ത 6 മാസത്തേക്കുള്ള നിരക്ക് ഈടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

വീട്ടിലെ കുക്കായി മോമിങ്‌ലിയുടെ ഭാഗമാവാം

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അവരുടെ ഉള്ളിലുള്ള ഒന്നാന്തരം ഭക്ഷ്യ രുചികളെ പുറത്ത് കൊണ്ട് വരാനും വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാനും മോമിങ്‌ലി വഴിയൊരുക്കുന്നു. ഭക്ഷണമുണ്ടാക്കി വരുമാനം കണ്ടെത്തുന്നവര്‍ക്ക് ഒരു പുതിയ പ്ലാറ്റ് ഫോം തുറക്കുകയാണ്. ഈ ഡെലിവറി സര്‍വീസില്‍ പാര്‍ട്ണറായി ബിസിനസിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്കും കഴിയും. മോമിങ്‌ലി ഓണ്‍ലൈന്‍ വിപണനകേന്ദ്രം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനം

സൈന്‍ അപ്

മോമിങ്‌ലി ഓണ്‍ലൈന്‍ സ്റ്റോര്‍ സജ്ജീകരിക്കാന്‍ വളരെ എളുപ്പം. പാര്‍ട്ണര്‍മാര്‍ അവരുടെ ഇ മെയില്‍, ബന്ധപ്പെടേണ്ട നമ്പര്‍, പാസ്വേര്‍ഡ് എന്നിവ നല്‍കണം. നമ്മുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വില്‍പന തുടങ്ങാന്‍ സജ്ജമാക്കണം. ഇതിന് പുറമേ പാര്‍ട്ണര്‍മാര്‍ക്ക്  അവരുടെ ബ്രാന്‍ഡ് ലോഗോ, ബാനറുകള്‍, സ്റ്റോര്‍ സ്ലഗ് എന്നിവ അവരുടെ ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കാം. ഇതിനൊക്കെ ഇഷ്ടമുള്ള പശ്ചാത്തല നിറങ്ങളും പാര്‍ട്ണര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം.

കസ്റ്റമറെ കുറിച്ച് ധാരണയും വിവരങ്ങളും

മറ്റ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ നിന്നും ഭക്ഷണകേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, കസ്റ്റമറെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പാര്‍ട്ണര്‍മാര്‍ക്ക് നല്‍കും. കസ്റ്റമറുടെ പേരും ഇ മെയില്‍ വിലാസവും ബന്ധപ്പെടേണ്ട നമ്പറും ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പാര്‍ട്ണറുടെ നിയന്ത്രണത്തിലായിരിക്കും.

കാറ്റ്‌ലോഗ് തയ്യാറാക്കല്‍

പാര്‍ട്ണര്‍ക്ക് വില്‍പന സാധനങ്ങളെ കുറിച്ചുള്ള കാറ്റലോഗും അതിന് കീഴില്‍ ഉപ കാറ്റലോഗും ചെറുവിവരണങ്ങളും അവര്‍ക്ക് തന്നെ ഇഷ്ടാനുസരണം തയ്യാറാക്കി നല്‍കാന്‍ ഓപ്ഷനുണ്ട്. വില്‍പനക്കുള്ള സാധനങ്ങളെക്കുറിച്ചും അവയുടെ രുചി, സ്വാദ്, കൂട്ടുകള്‍, തുടങ്ങിയ വിവരങ്ങളും കറ്റലോഗ് ഓപ്ഷനില്‍ ഉള്‍പ്പെടുത്താം. ഇതിന് പുറമേ ഉല്‍പ്പന്നവുമായി സാദൃശ്യമുള്ള ഒരു രൂപം കൂടി ഉള്‍പ്പെടുത്താം.

സങ്കീര്‍ണതയില്ലാത്ത ഡെലിവറി

പാര്‍ടണര്‍മാര്‍ക്ക് ഒന്നുകില്‍ അവര്‍ക്ക് സ്വയം ഡെലിവറി ചെയ്യാം. അല്ലെങ്കില്‍ മോമിങ്ലിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡെലിവറി സര്‍വീസുകളുടെ സേവനം ഉപയോഗപ്പെടുത്താം. ഡെലിവറി ചിലവ് കസ്റ്റമറില്‍ നിന്ന് ഈടാക്കാം (ഉപാധികളോടെ).മോമിങ്‌ലിയുമായി ധാരണയാവുന്ന ഡെലിവറി പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഹോം കുക്കിനും ഗാര്‍ഹിക ഭക്ഷണ സംരംഭക എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാവും. പാര്‍ട്ണര്‍മാര്‍ക്ക് വലിയ ഏരിയയില്‍ സേവനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍  കസ്റ്റ്മറുടെ വലിയ ശൃംഖല തന്നെ സൃഷ്ടിക്കാന്‍ കഴിയും. കസ്റ്റമറുടെ ആവശ്യാനുസരണമോ, നേരത്തെ ഉറപ്പിച്ച സമയത്തോ അവര്‍ക്ക് വന്ന് വാങ്ങാനും ഡെലിവറി ചെയ്യാനുമുള്ള ഓപ്ഷനുണ്ട്. കസ്റ്റമറുടെ സൗകര്യം അനുസരിച്ച് ഇവ ക്രമീകരിക്കാം.  

വിശദമായ അപഗ്രഥനം

പാര്‍ട്ണര്‍മാരുടെ വിപണനത്തെ സംബന്ധിച്ച്, അതുവരെയുള്ള പുരോഗതി, അതിന്റെ ഗ്രാഫിക്കല്‍ രൂപം, വിവിധ വിശകലന രീതികള്‍ എന്നിവ നല്‍കുന്ന സൂചനകള്‍ ഉപയോഗിച്ച് ഭാവി ബിസിനസ് സമ്പന്നമാക്കാന്‍ കഴിയും. പുറമേ പാര്‍ടണര്‍മാര്‍ക്ക് വിശദ വിവരപരിശോധനക്ക് ഈ സൂചിക ഉപയോഗിക്കാം.  

മറ്റ് സവിശേഷതകള്‍

പാര്‍ട്ണര്‍മാര്‍ക്ക് ഷെഡ്യൂള്‍ ചെയ്ത ഓര്‍ഡറുകള്‍ക്കായി പ്രത്യേക ടൈം റിമൈന്‍ഡര്‍ നോട്ടിഫിക്കേഷനും സെറ്റ് ചെയ്യാം.പെന്റിങിലുള്ളത്, ഡെലിവറി ചെയ്ത്, പൂര്‍ത്തിയാക്കിയത് എന്നിങ്ങനെ ഓഡറുകളെ വ്യക്തിഗത ഡാഷ് ബോഡിലൂടെ കാണാന്‍ കഴിയുംഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഉല്‍പന്നങ്ങളും ഓഫറുകളും ബാനര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കാം. പ്രത്യേക പ്രമോ കോഡുകളിലൂടെ, ആകര്‍ഷകമായ ഡിസ്‌കൗണ്ട് കോഡുകളും കൂപ്പണുകളും നല്‍കി ബിസിനസ് ശക്തിപ്പെടുത്താന്‍ സാധിക്കും.

ഉല്‍പ്പന്നങ്ങള്‍ക്കും സ്റ്റോര്‍ ലെവലില്‍ ശതമാനക്കുറവും അത്‌പോലെ നിശ്ചിത തുക ഡിസ്‌കൗണ്ടും നല്‍കാന്‍ കഴിയും. റഫറി, റെഫറര്‍ ഡിസ്‌കൗണ്ട് ഘടകങ്ങള്‍ വേഗത്തില്‍ ട്രാക്ഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയും. ഓഡര്‍ തയ്യാറാക്കാനുള്ള സമയം, ഒരോ സ്ലോട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ ഓര്‍ഡര്‍, സ്റ്റോക്കിന് മുകളില്‍ ഓര്‍ഡര്‍, ഇന്‍വെന്ററിയിലെ എണ്ണം എന്നിവയ്ക്കനുസരിച്ച് എല്ലാം സജ്ജീകരിക്കാനാവും. സാധനങ്ങള്‍ മുഴുവനും വിറ്റുകഴിഞ്ഞാല്‍, സ്റ്റോറില്‍ അത് കൃത്യമായി അറിയാന്‍ കഴിയും. വിശ്വസ്തരായ കസ്റ്റമേഴ്‌സിനെ സംരക്ഷിക്കാനും പ്രമോട്ടു ചെയ്യാനും സാധിക്കുന്ന നിലയില്‍ ലോയല്‍റ്റി പോയന്റുകള്‍, വരവ് മാനദണ്ഡങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

നിങ്ങളുടെ തൃപ്തിക്കനുസരിച്ച് വീട്ടിലുണ്ടാക്കുന്ന രുചികരമായ വിഭവങ്ങള്‍ വിപണനം ചെയ്യുന്ന കേന്ദ്രം- അതാണ് മോമിങ്‌ലി. ഓണ്‍ലൈനിലൂടെ ഭക്ഷണപ്രേമികള്‍ക്ക് രുചിഭേദങ്ങളുടെ ഒരു പുതിയ ലോകം തുറക്കുകയാണ് മോമിങ്ലി. വീട്ടില്‍ നിന്ന് അകലെയാണെങ്കിലും വീട്ടിലെ രുചി കസ്റ്റമര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ കഴിയും. ഒരു ലൊക്കേഷന്‍ തിരഞ്ഞെടുത്ത് അവിടെ ലഭ്യമാവുന്നവ നോക്കാം. ഒരു പ്രത്യേക സ്ഥലത്ത് അവര്‍ക്ക് ഇഷ്ടമുള്ള കുക്കിനെ തിരയാം. കസ്റ്റമറുടെ റേറ്റിങിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലുള്ള ഹോം ഷെഫ് പട്ടികയുണ്ടാവും. പര്‍ച്ചേസ് വിലയിരുത്തലും പ്രതികരണവും ചേര്‍ക്കാം. കസ്റ്റമര്‍ക്ക് അവര്‍ നല്‍കുന്ന ഓഡറിന്റെ സ്റ്റാറ്റസ് പരിശോധിക്കാം

ഭക്ഷണത്തെക്കുറിച്ചും അതില്‍ എന്തെങ്കിലും മാറ്റം ആവിശ്യമാണെങ്കിലും അതേകുറിച്ചും കസ്റ്റമര്‍ക്ക് ഹോം കുക്കുമായി നേരിട്ട് ചാറ്റ് ചെയ്യാം. കസ്റ്റമേഴ്‌സിന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഹോം കുക്കിനെ ഫോളോ ചെയ്യാനും അത് അനുസരിച്ച് ഓര്‍ഡര്‍ നല്‍കാനും കഴിയും. കസ്റ്റമര്‍ക്ക് റഫറല്‍, റെഫറീ ഡിസ്‌കൗണ്ടും ഉത്സവ ഓഫറുകളും മോമിങ്ലിയും ഹോം കുക്കും ചേര്‍ന്ന് നല്‍കും. എല്ലാ തരത്തിലുള്ള ഡിജിറ്റല്‍ പെയ്‌മെന്റിനും ഓപ്ഷനുണ്ട്. അതും പ്രയോജനപ്പെടുത്താം.

മറ്റ് ഓപ്ഷനുകള്‍

കസ്റ്റമറുടെ വീട്ടുപടിക്കല്‍ രുചികരമായ, കൊതിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുമായി എത്തുമ്പോള്‍ മോമിങ്ലി സ്ത്രീ ജോലിക്ഷമതയെ ഉയര്‍ത്തുകയും അവര്‍ക്ക് അനുയോജ്യമായ ജൈവവ്യവസ്ഥ തുറക്കുകയുമാണ് ചെയ്യുന്നത്.

ഇ-മെയില്‍, കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ ഒരു അക്കൗണ്ട്  തുടങ്ങുവാനും, കമ്പ്യൂട്ടറില്‍ നിന്നും Android, iOS അപ്ലിക്കേഷന്‍ ഉപയോഗിച്ചും ഹോംഷെഫുകള്‍ക്ക് മോമിങ്‌ലി ഉപയോഗിക്കാന്‍ സാധിക്കും.