ഏതാനും വർഷങ്ങൾക്കു മുൻപാണ് അയാന വില്യംസ് എന്ന യുവതി ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും നീളമുള്ള നഖങ്ങളുടെ ഉടമ എന്ന രീതിയിലാണ് അയാന ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. ഒടുവിൽ 30 വർഷങ്ങൾക്കു ശേഷം അയാന നഖം മുറിച്ചു. 

2017ലായിരുന്നു ലോകത്തിലെ ഏറ്റവും നീളമുള്ള നഖങ്ങൾക്ക് ഉടമയായി അയാനയെ ഗിന്നസ് ലോക റെക്കോർഡിൽ തിരഞ്ഞെടുത്തത്. 19 അടി 10.9 ഇഞ്ചായിരുന്നു ഗിന്നസ് റെക്കോർഡിലെത്തുമ്പോൾ നഖങ്ങളുടെ നീളം. ഒരു തവണ അലങ്കരിക്കാൻ രണ്ട് കുപ്പി നെയിൽ പോളിഷ് വേണം. നഖം വെട്ടിക്കളയുന്ന സമയത്ത് 24 അടി 0.7 ഇഞ്ചായിരുന്നു നഖങ്ങളുടെ നീളം. 

ഇലക്ട്രിക് നെയിൽ കട്ടറിന്റെ സഹായത്തോടെയാണ് നഖം മുറിച്ചത്. നഖത്തോടു തനിക്ക് പ്രണയമായതിനാൽ വെട്ടിയപ്പോൾ വലിയ വിഷമം തോന്നിയിരുന്നതായും അയാന പറയുന്നു. 1990ലാണ് അയാന നഖം വളർത്താൻ തുടങ്ങിയത്. ‘എന്റെ നഖങ്ങൾ എന്നെ സൃഷ്ടിക്കുകയായിരുന്നില്ല. ഞാനാണ് നഖം വളർത്തിയത്. നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ തന്നെയാണ് എന്റെ രാജ്ഞി.’– അയാന പറയുന്നു. ഗിന്നസ് ലോക റെക്കോർഡ് പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസിലെ ടെക്സാസ് സ്വദേശിയാണ് അയാന. നഖത്തിലൂടെ ചരിത്രം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അയാന പറയുന്നു. 

English Summary: Texas woman with World’s Longest fingernails cuts them after 30 years. Watch viral video