വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ നിന്ന് ഗ്ലാമർ ചിത്രം പോസ്റ്റ് ചെയ്ത് യുവതി; സോഷ്യൽമീഡിയയിൽ പരിഹാസം
ഇൻസ്റ്റാഗ്രാം മോഡലായ ഓഷ്യാനെ എല്‍ ഹിമർ പോസ്റ്റ് ചെയ്ത ഗ്ലാമർ ചിത്രത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയ. ഒരുവിമാനത്തന്റെ ബിസിനസ് ക്ലാസിൽ നിന്നുള്ള ചിത്രമാണ് അടുത്തിടെ താരം പങ്കുവച്ചത്. ഇക്കണോമിക് ക്ലാസിലെ തന്റെ സീറ്റിലേക്ക് മടങ്ങുന്നതിനു മുൻപ്...women, manorama news, manorma online, malayalam news, breaking news

ഇൻസ്റ്റാഗ്രാം മോഡലായ ഓഷ്യാനെ എല്‍ ഹിമർ പോസ്റ്റ് ചെയ്ത ഗ്ലാമർ ചിത്രത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയ. ഒരുവിമാനത്തന്റെ ബിസിനസ് ക്ലാസിൽ നിന്നുള്ള ചിത്രമാണ് അടുത്തിടെ താരം പങ്കുവച്ചത്. ഇക്കണോമിക് ക്ലാസിലെ തന്റെ സീറ്റിലേക്ക് മടങ്ങുന്നതിനു മുൻപ് എടുത്തതാണ് ഓഷ്യാനെ പങ്കുവച്ച ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ എൽ ഹിമറിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളും എത്തി.
ഇൻസ്റ്റാഗ്രാമിൽ എട്ടുലക്ഷത്തോളം ഫോളവേഴ്സുള്ള മോഡലാണ് ഓഷ്യാനെ എൽ ഹിമർ. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിൽ പച്ചയും പർപ്പിളും നിറത്തിലുള്ള ട്രാക്ക് സ്യൂട്ടാണ് എൽഹിമർ ധരിച്ചിരിക്കുന്നത്. ദുബൈയിൽ നിന്നും മൊണോക്കോയിലേക്കുള്ള യാത്രാമധ്യേ പകർത്തിയതാണ് ചിത്രം. ബിസിനസ് ക്ലാസിൽ നിന്ന് എടുത്തതാണ് ചിത്രമെന്ന് വ്യക്തം. ചിത്രം എടുത്ത ശേഷം താരം സീറ്റിലേക്ക് മടങ്ങി. എന്നാൽ ഫോട്ടോ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ നിന്നു തന്നെ എടുത്തതാണോ എന്നാണ് ചിലരുടെ സംശയം.
മുൻപ് മറ്റൊരു വിമാനയാത്രയുടെ ഫോട്ടോ താരം പങ്കുവച്ചിരുന്നു. ഈ യാത്രയിലെ വസ്ത്രം തന്നെയാണ് പുതിയ ചിത്രത്തിലുമുള്ളത്. പുതിയ ഫോട്ടോ താരം പങ്കുവച്ചതോടെ പഴയഫോട്ടോ ചേർത്തുള്ള ട്രോളുകളും എത്തി. ഒരാൾ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഇത് യഥാർത്ഥമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് പലരുടെയും പരിഹാസ രൂപേണയുള്ള കമന്റുകൾ സൂചിപ്പിക്കുന്നത്.
‘ഇൻസ്റ്റാഗ്രാമും യാഥാർഥ്യവും’ എന്നാണ് ഇരുചിത്രങ്ങളും താരതമ്യം ചെയ്തുകൊണ്ട് ചിലർ പറയുന്നത്. ജനശ്രദ്ധ നേടാൻ വേണ്ടി താരം വ്യാജചിത്രം പ്രചരിപ്പിക്കുകയാണെന്നു പലരും അഭിപ്രായപ്പെട്ടു. വിമര്‍ശനം ശക്തമായതോടെ കമന്റ് സെക്ഷൻ എൽഹിമർ ഒഴിവാക്കി. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷം വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന മറ്റൊരു ചിത്രം കൂടി ഓഷ്യാനെ എൽ ഹിമർ പോസ്റ്റ് ചെയ്തു. ‘ഇത്തവണ ഞാനും പണം നൽകിയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ഓഷ്യാനെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറ്റൊരു ചിത്രം കൂടി പങ്കു വച്ച താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് കൂടുതൽ ഫോളവഴ്സിനെ നൽകിയ വിമർശകർക്ക് നന്ദി എന്നും കുറിച്ചു. ഫ്രാൻസിൽ അറിയപ്പെടുന്ന റിയാലിറ്റി ഷോ താരമാണ് ഓഷ്യാനെ എൽ ഹിമർ
English Summary: Instagram Model Trolled In Social Media